വിശുദ്ധരുടെ യാത്രകള്‍


പ്രണയലഹരിയില്‍ മുഴുകി നീങ്ങുന്ന ഇണകളെ അസൂയയോടെ പിന്തുടരുന്ന., വിരൂപനും ഞരമ്പുരോഗിയുമായ ഒരു ചെറുപ്പക്കാരനെ ഞാനിതാ ഒളിഞ്ഞുനോക്കുകയാണ്....

പ്രണയസല്ലാപങ്ങളുടെ കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ അയാള്‍ പരിസരം മറക്കുകയും, വലിഞ്ഞുമുറുകുന്ന പേശികളുടെ പിടച്ചിലില്‍  പ്രണയികള്‍ക്കു നേരെ മുരളുകയും, പല്ലിറുമ്മുകയും, വികൃതമായ ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നു...

കടല്‍ത്തീരത്തെ കാറ്റാടിമരങ്ങളുടെ തണലുകളിലും, സരോവരം പാര്‍ക്കിലെ തടാകത്തിനപ്പുറത്തുള്ള ആളൊഴിഞ്ഞ കോണിലെ ചാരുബെഞ്ചിലും, ക്രൗണ്‍ തിയ്യേറ്ററിന്റെ ബാല്‍ക്കണി സീറ്റുകളിലും അയാള്‍ പ്രണയക്കാഴ്ചകള്‍ തേടി നടക്കുന്നു...  
 
രാത്രി വൈകുന്നതോടെ ഇരുണ്ട മൂലകളിലെ വളകിലുക്കങ്ങളില്‍ നിന്നും, സല്ലാപങ്ങളില്‍ നിന്നും., തോളോടു തോളുരുമ്മി അവസാനത്തെ ഇണകളും യാത്രയാവുന്നു.... ജീവിതാഹ്ലാദത്തിന്റെ കാഴ്ചകള്‍ അവസാനിച്ചതിന്റെ  നഷ്ടബോധത്തോടെയും, സങ്കടങ്ങളോടെയും അയാള്‍ നഗരാതിര്‍ത്തിയിലെ ചേരിപ്രദേശത്തുള്ള തന്റെ മാളത്തിലേക്ക് തിരിച്ചു പോവുന്നു.... നിയോണ്‍ വിളക്കുകള്‍ മഞ്ഞളിപ്പു പടര്‍ത്തിയ വഴി അപ്പോഴേക്കും വിജനമായിരിക്കും.... നൈറ്റ് ബീറ്റ് നടത്തുന്ന ഒരു പോലീസുകാരനോ, ഒരു തെരുവുപശുവോ ഇടക്ക്  പ്രത്യക്ഷപ്പെടും. പോലീസുകാരന് കീശയില്‍ കിടക്കുന്ന കഞ്ചാവുബീഡികളിലൊന്ന് അയാള്‍ സൗജന്യമായി നല്‍കും. തെരുവുപശുവിനെ അറ്റന്‍ഷനായി നിന്ന് സല്യൂട്ട് ചെയ്യും. നിരുപദ്രവിയായ ഈ രാത്രിഞ്ചരനെക്കുറിച്ച് പോലീസുകാര്‍ക്ക് മതിപ്പു കുറവൊന്നുമില്ല. പശുക്കള്‍ക്കും അയാളെക്കുറിച്ച് നല്ല മതിപ്പാണ്. അവ സൗമ്യമായി സല്യൂട്ട് സ്വീകരിച്ച് അയാളെ വണങ്ങും..

രാത്രിയുടെ അശാന്തിയില്‍ ഉറക്കമില്ലാതെയിരുന്ന് അയാള്‍ മനസിന്റെ ഉള്ളറകളില്‍ എവിടെയൊക്കെയോ ഉള്ള  കാമുകിമാര്‍ക്ക് പ്രണയവും കാമവും ചാലിച്ച കത്തുകള്‍ എഴുതുന്നു....

അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ സ്ഥലരാശികള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടമാണ് അയാളുടെ മനസ്.അതിലെവിടെയെങ്കിലും പൂമരങ്ങള്‍ പന്തലിച്ച ഒരു നാട്ടുവഴിയിലൂടെ അവള്‍ നടന്നു പോവുന്നത് അയാള്‍ക്ക് അപ്പോള്‍ കാണാം.....

ആത്മനൊമ്പരങ്ങള്‍ മുഴുവന്‍ കടലാസിലേക്ക് പകര്‍ത്തിയതിന്റെ അടിയില്‍ അയാള്‍ മേല്‍വിലാസം കൂടി എഴുതിച്ചേര്‍ക്കുന്നു…..

- രേണുകാ മുനീദേവി., അഖില അപ്പാര്‍ട്ട്മെന്റ്സ്., ബി.എച്ച് റോഡ്., തുംകൂർ. 
- റീമാ ജോൺ.,പോര്‍ട്ട് ബ്ലയര്‍ സെന്‍ട്രല്‍ സ്കൂൾ., ആന്‍ഡമാന്‍

പകല്‍ മുഴുവൻ., ആര്‍ദ്രമായ സ്വപ്നങ്ങള്‍ കണ്ടുറങ്ങി, വൈകുന്നേരമാവുമ്പോള്‍ തപാല്‍ പെട്ടിക്കരികിലേക്ക് കുനിഞ്ഞ ശിരസ്സോടെ അയാള്‍ നടന്നു പോവുന്നു... തയ്യാറാക്കിയ എഴുത്തിന് അവസാനത്തെ ചുംബനം കൂടി നല്‍കിയ ശേഷം, പ്രാര്‍ത്ഥനകളോടെ അത് പെട്ടിയില്‍ നിക്ഷേപിക്കുന്നു...പിന്നീട് നഗരത്തിന്റെ സായാഹ്നത്തിലൂടെ ഇണകളുടെ യാത്രകള്‍ ആസ്വദിച്ചുകൊണ്ട് അയാള്‍ നീങ്ങാന്‍ തുടങ്ങുന്നു...

ഞാന്‍ ആലോചിച്ചു ; ഇയാള്‍ എന്തുകൊണ്ട്., ഇപ്രകാരം.....!?

അതിനുള്ള ഉത്തരവും തേടി ഞാനിതാ നിഴല്‍പോലെ അയാളെ പിന്തുടരുന്നു., ചലനങ്ങള്‍ നിരീക്ഷിക്കുന്നു., തകരവാതിലിനിപ്പുറം പരുങ്ങി നില്‍ക്കുന്നു....

ഒരു കാളരാത്രികൂടി...

അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെവിടെയോ ഉള്ള മറ്റൊരു പ്രണയിനിയോട് അയാള്‍ തന്റെ സങ്കടങ്ങള്‍ ഏറ്റു പറയുകയാണ് . അതു മുഴുമിപ്പിക്കുന്നതിനുമുമ്പായി സിരകളുടെ അനിയന്ത്രിതമായ ഒരു പിടച്ചിലില്‍ അയാള്‍ കടലാസിലേക്ക് വീണുപോവുന്നു... വ്യഥയുടെ കയങ്ങളില്‍ വീണുകിടന്ന് അയാള്‍ രാത്രിയിലേക്ക് ഒരു നിലവിളി പടര്‍ത്തുന്നു....

ഞാന്‍ കാണുകയാണ്....

ഇളയ കുട്ടിക്ക് പനിക്കുള്ള മരുന്നു വാങ്ങുവാന്‍ നഗരത്തില്‍ വന്നതായിരുന്നു ഞാൻ. മൊയ്തീന്‍ പള്ളി റോഡിലെ റീഗല്‍ മെഡിക്കല്‍ഷോപ്പിലേക്കുള്ള തിരക്കു പിടിച്ച നടത്തത്തിനിടയിലാണ് കുനിഞ്ഞ ശിരസുമായി നടന്നു പോവുന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ നേര്‍ത്ത ഒരു കൗതുകം തോന്നുകയും ., ഞാന്‍ അയാളെ പിന്തുടര്‍ന്നു പോവുകയും ചെയ്തു....

ഇപ്പോഴിതാ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ വിശുദ്ധിയും, സൂക്ഷ്മതയും പാലിച്ചുകൊണ്ട്., ഒരു ചെറു നിശ്വാസം പോലും വിട്ടുപോവാതെ  ഞാന്‍  അയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...

നഗരത്തിലെ എല്ലാതരം മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന ഒരു ചേരിപ്രദേശമാണിത്. അഴുക്കുകള്‍ ഒഴുകിക്കൂടുന്ന വീതിയുള്ള ഒരു കാവയോട് ചേര്‍ന്നാണ് അയാളുടെ തകരക്കൂട്., തണുത്തുറഞ്ഞ ഈ പാതിരാത്രിയില്‍ ഞാന്‍ കാവയിലെ വെള്ളത്തില്‍ അരയോളം ഇറങ്ങിനിന്ന് തകരപ്പാളിയിലെ തുരുമ്പെടുത്ത് അടര്‍ന്നു പോയ ഒരു ദ്വാരത്തിലൂടെ ഇതാ അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്....

എനിക്കു ചുറ്റും കറുത്തിരുണ്ട ജലം പാടകെട്ടി. വൃത്തികെട്ട അട്ടകള്‍ എന്നെ കടിച്ചു പറിച്ചു. മഞ്ഞും, തണുപ്പും, വല്ലാത്ത നാറ്റവും അസഹ്യമായി.....
അതൊന്നും കാര്യമാക്കാതെ അയാളുടെ സ്പന്ദനങ്ങളോരോന്നും., ഞാന്‍ പറഞ്ഞല്ലോ - ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജാഗ്രതയോടെയും വിശുദ്ധിയോടെയും അളന്നെടുക്കുന്നു....

പക്ഷേ ഇടക്ക് നമ്മുടെ നിയന്ത്രണത്തിന്റെ താക്കോല്‍ നമ്മളില്‍ തന്നെ വന്നെത്തുന്ന ചില നിമിഷങ്ങളുണ്ടല്ലോ. അത്തരമൊരു നിമിഷത്തില്‍ ഇളയ കുട്ടിയുടെ പനിയുടെ കാര്യം ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു.... 'വേഗം മരുന്നു കൊടുക്കണം., അല്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും...' ഡോക്ടര്‍ പ്രത്യേകം പറഞ്ഞതാണ്.

ഞാന്‍ കീശയില്‍ തപ്പി നോക്കി., മരുന്നിന്റെ കുറിപ്പടി നനഞ്ഞു കുതിര്‍ന്ന് അവിടെത്തന്നെ ഉണ്ട്...

ഞാന്‍ മരുന്നു വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടിക്ക് പനിയൊക്കെ മാറിയിരുന്നു. അവന്‍ അയല്‍പക്കത്തെ കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കുകയാണ്.  'മകനേ...' എന്നു വിളിച്ചുകൊണ്ട് ഞാന്‍ അവനെ ആശ്ലേഷിക്കാന്‍ തുനിഞ്ഞെങ്കിലും എന്നെ ഒട്ടും ഗൗനിക്കാതെ 'കള്ളന്‍ , കള്ളൻ..' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ ഓടിപ്പോയി.

അവളുടെ മുഖത്ത് എനിക്കു വായിച്ചെടുക്കാനാവാത്ത അത്ര പുച്ഛവും നീരസവുമുണ്ടായിരുന്നു..

“ എന്താണിങ്ങനെ !?” അവള്‍ ചോദിച്ചു.

ഞാന്‍ എന്റെ യാത്രയിലെ കാഴ്ചകളെക്കുറിച്ചൊന്നും അവളോട് പറഞ്ഞില്ല.,
“ചില അനിവാര്യമായ കെട്ടുപാടുകളില്‍ പെട്ട് ഉഴറിപ്പോയി ഞാൻ..... " എന്നൊക്കെ പറഞ്ഞുകൊണ്ട് ഞാന്‍ ഒഴിഞ്ഞുമാറി.

വൈകിട്ട് കളരിമലയിലെ പാറപ്പുറത്തിരുന്ന് തീവ്രവാദപ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും , അതു നയിച്ച ചെറുപ്പക്കാരില്‍ പടര്‍ന്ന വേവലാതികളും,   പൗലോകൊയ്ലയിലെ ആവര്‍ത്തന വിരസതയും, മഞ്ഞവെയില്‍ മരണങ്ങളുടെ ഘടനാ വിശേഷവും മറ്റും സംസാരിക്കുന്നതിനിടയില്‍ സിദ്ധാര്‍ത്ഥനോട് ഞാന്‍ എന്റെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു...

സിദ്ധാര്‍ത്ഥന്‍ ബുദ്ധിമാനാണ്.മിഠായിത്തെരുവിലെ രാമനായകം എന്ന കൊങ്ങിണിച്ചെട്ടിയുടെ ബേക്കറിയില്‍ പലഹാരങ്ങളുണ്ടാക്കുന്ന ജോലിയാണ് അവന്.കാര്യങ്ങള്‍ വിലയിരുത്തുന്നതിലും ഒരു റൊട്ടിമാവുപോലെ ചിന്തകള്‍ പതപ്പിച്ചെടുത്ത് മിനുസമുള്ള ഒരു കെയ്ക്ക്പോലെ സംസാരിക്കുന്നതിലും അവനു നല്ല കഴിവുണ്ട്...

അവന്‍ പറഞ്ഞു : “ അരുത് നീ അങ്ങിനെ ഒന്നും പറയരുത് "

ഞാന്‍ പറഞ്ഞു : “സിദ്ധാര്‍ത്ഥ ., ഞാന്‍ പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിച്ചതാണ്., തകരവാതിലിനു പിന്നില്‍ അയാളുടെ തേങ്ങലുകള്‍ ചെവിടോര്‍ത്തു നിന്നതാണ്.പൂമരങ്ങള്‍ക്കിപ്പുറം യോദ്ധാവിന്റെ പ്രതിമക്കടിയില്‍ മറഞ്ഞിരുന്ന് ഇണകളുടെ ചലനങ്ങളിലേക്കു തുറിച്ചു നോക്കുന്ന ആ ചെറുപ്പക്കാരന്റെ വിഹ്വലതകളുടെ ഓരോ മിടിപ്പും അളന്നെടുത്തതാണ് … "

സിദ്ധാര്‍ത്ഥന്‍ : “ മറ്റുള്ളവരുടെ മറകളുടെ പഴുതിലൂടെ എന്തിനാണിങ്ങനെ ഒളിഞ്ഞു നോക്കുന്നത് "

ഞാന്‍ : “ കാഴ്ചകളുടെ അസ്വാഭാവികത., കൗതുകം., അപരിചിതത്വം.. സിദ്ധാര്‍ത്ഥ; നീ കേള്‍ക്കണം...”

സിദ്ധാര്‍ത്ഥന്‍ : “ ഏതൊരു താക്കോല്‍ പഴുതിലൂടെ നോക്കിയാലും തെളിഞ്ഞുവരിക അത്യന്തം കൗതുകകരമായ ഒരു പുതുലോകമായിരിക്കും., അപരിചിതമായ ശബ്ദവും, ഗന്ധവും, സ്പന്ദനങ്ങളും അനുഭവിക്കാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു തന്നെയാണ് നാം ഓരോ അറവാതിലും പിന്നിടുന്നത്...”

അവന്റെ വര്‍ത്തമാനം എന്റെ ബോധത്തിലേക്ക് ഒരു പുതിയ വെളിച്ചമായി പതിഞ്ഞു.

ആത്മനിന്ദകൊണ്ട് കൊടിയ സങ്കടത്തിലേക്ക് വിതുമ്പിയ എന്നെ അവന്‍ ആശ്വസിപ്പിച്ചു. - ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ , ആത്മനിയന്ത്രണത്തിന്റെ പാഠഭേദങ്ങൾ...., ഇവയെക്കുറിച്ചെല്ലാമുള്ള തത്വശാസ്ത്രങ്ങള്‍ പറഞ്ഞ് അവന്‍ എന്നെ പുതിയ ഉണര്‍വ്വിലേക്ക് കൂട്ടിക്കൊണ്ടു വന്നു....

സംസാരിച്ചു തീരുമ്പോഴേക്കും നേരം അന്തി മയങ്ങിയിരുന്നു. മലഞ്ചരിവിലെ പണിയക്കുടിലില്‍ നിന്ന് ചൂട്ടു വാങ്ങിക്കത്തിച്ച് ഞങ്ങള്‍ മലയിറങ്ങി. ഇടവഴിയുടെ തിരിവില്‍ വെച്ച് ചൂട്ടു രണ്ടായി പകുത്തെടുത്ത് ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.....

- വീണ്ടും ഒരു രാത്രികൂടി....

- ടേബിള്‍ ഫാനിന്റെ പ്രാചീനമായ മുഴക്കം......
- ആധി പിടിച്ച ഉണര്‍വ്വിലേക്ക് നയിക്കുന്ന താല്‍ക്കാലിക മയക്കങ്ങൾ.....

കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മകള്‍ തേട്ടി വരുകയായി... എന്തെന്നുമേതെന്നുമറിയാത്ത അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു നിന്നു. അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള മനസ്സിന്റെ വിങ്ങലില്‍ ഞാന്‍ പുകഞ്ഞു. സിരകള്‍ വലിഞ്ഞു മുറുകി...

-ഉറങ്ങാന്‍ വയ്യ....

അവളും കുട്ടികളും നല്ല ഉറക്കമാണ്.ഉറക്കത്തില്‍ എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാഞ്ഞൂലുകളെപ്പോലെ പായയില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് കുട്ടികൾ....

ഞാന്‍ ഒച്ചയുണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ പതുങ്ങിക്കൊണ്ട് പതിയെ മുറിവിട്ട് പുറത്തിറങ്ങി.....

നിലാവുണ്ടായിരുന്നു... നീല നിറമുള്ള നേര്‍ത്ത നിലാവ്...
ഞാന്‍ വിജനമായ നാട്ടുവഴിയിലൂടെ നടക്കുവാന്‍ തുടങ്ങി... നിലാവലകളില്‍ നിഴലുകള്‍ തിടം വെച്ചു.. ശാന്തവും മൂകവുമായ രാത്രി...

അപ്പോൾ,

എനിക്കു പിന്നില്‍ നിഴലുകളുടെയും നിലാവലകളുടേയും മറപറ്റി മറ്റൊരാള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു....

- അതെ., അവന്‍ തന്നെ... - സിദ്ധാര്‍ത്ഥൻ!!

വീണ്ടും നിഴല്‍ത്തടങ്ങൾ..., നിലാവലകൾ..., മഞ്ഞുപാളികൾ....

അതിലൂടെ ഒച്ചയും അനക്കവുമുണ്ടാക്കാതെ അവന്റെ സ്പന്ദനതാളത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് പിന്തുടരുന്ന മറ്റൊരു ഇരുണ്ട രൂപം...

- രാമനായകം

അയാള്‍ക്കും പിന്നിലായി അവ്യക്തമായ നിഴല്‍രൂപങ്ങളുടെ നീണ്ട നിര...

ഞങ്ങളിതാ നിലാവലകളിലൂടെ, നിഴല്‍ത്തടങ്ങളിലൂടെ, മൂടല്‍ മഞ്ഞിന്റെ തണുത്ത പാളികളിലൂടെ....

76 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ ദിവസം വായിച്ചിരുന്നു... കമ്മന്റ് ചെയ്യാന്‍ നോക്കുമ്പോള്‍ പോസ്റ്റ്‌ റിമൂവ് ചെയ്തിരുന്നു... ഇന്ന് വീണ്ടും വായിച്ചു..

    കഥ നന്നായിട്ടുണ്ട്...

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. മാഷ്‌ വീണ്ടും തകര്‍ത്തല്ലോ വ്യത്തസ്തമായ വിഷങ്ങള്‍ അവതരിപ്പിക്കും മാഷ്ന്റെ തൊപ്പിയില്‍ ഒരു പൊന്‍ത്തുവലും കുടി,,,,,,,അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നഗര ജീവിതത്തിന്റെ നേര്‍ക്കഴ്ചയോ , അതോ കാണാതെ പോകുന്ന
    മനസ്സുകളുടെ വേവലാതികളോ ! അറിയില്ല , പക്ഷെ ഒന്നറിയാം
    മാഷിന്റെ ഈ ശൈലി തീര്‍ത്തും വ്യതസ്തം !

    മറുപടിഇല്ലാതാക്കൂ
  4. അതെ. നിഴല്‍ രൂപങ്ങള്‍ തന്നെ...
    എന്താണെന്നറിയാന്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ ചിത്രത്തിന്‍റെ വീഡിയോ യൂ ട്യുബില്‍ തിരയുന്നതും കൂടുതല്‍ ആളെക്കൂട്ടുന്നതും എല്ലാം ഈ വികാരമല്ലേ എന്ന് ചിന്തിച്ച് പോകുന്നു.

    "ഏതൊരു താക്കോല്‍ പഴുതിലൂടെ നോക്കിയാലും തെളിഞ്ഞുവരിക അത്യന്തം കൗതുകകരമായ ഒരു പുതുലോകമായിരിക്കും.,"

    കഴിഞ്ഞ കഥയേക്കാള്‍ തികച്ചും വ്യത്യസ്ഥമായ രചനാരീതി വളരെ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  5. മഴ മേഘങ്ങള്‍ക്കും നിഴലുകള്‍ ഉണ്ടത്രെ..
    അവയ്ക്കു മുകളിലാണു പോലും നക്ഷത്രങ്ങളും കണ്‍ ചിമ്മും വെട്ടങ്ങളും..
    അതിനും മുകളിലുള്ള നിഴലുകള്‍ ആദരിയ്ക്കപ്പെടേണ്ടവരാണത്രെ..

    പറയപ്പെടുന്നു...

    അങ്ങനെയെങ്കില്‍, അവ്യക്ത നിഴല്‍ രൂപങ്ങളുടെ നീണ്ട നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവന്‍, അല്ലേല്‍ പിന്‍പന്തിയില്‍ നില്‍ക്കുന്നവന്‍ അംഗീകരിയ്ക്കപ്പെടേണ്ടവന്‍...എന്ന് കൽപ്പിയ്ക്കാം അല്ല..?

    സ്വന്തം നിഴലിനെ കാണാന്‍ കഴിയാത്തവന്‍ ബോധപൂര്‍വ്വം സൂര്യനില്‍ നിന്നകന്ന് നില്‍ക്കുക..
    ഒരു മുന്‍ കരുതല്‍.. അല്ലേല്‍ സ്വയ രക്ഷ.. (ടിപ്സ്.. )

    മറുപടിഇല്ലാതാക്കൂ
  6. എഴുത്തിനെ കുറിച്ചു പറയും മുന്നെ അറിയാതെ ക്ലിക്ക് ചെയ്തു പോയി.. :)

    വളരെ ഇഷ്ടായി ട്ടൊ..അഭിനന്ദനങ്ങള്‍...!

    മറുപടിഇല്ലാതാക്കൂ
  7. വ്യതസ്തമായ താങ്കളുടെ രചനാശൈലി മനോഹരമാവുന്നുണ്ട്.
    സ്നേഹാശംസകള്‍ പ്രദീപേട്ടാ..

    മറുപടിഇല്ലാതാക്കൂ
  8. കഥയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ പെട്ടൊന്ന് സാധ്യമായി. അത് കഥ പറഞ്ഞ പാക്ശ്ചാതലം പരിചയമുള്ളത് കൊണ്ട് . ക്രൌണും മൊയിദീന്‍ പള്ളി ചുറ്റളവിലെ മെഡിക്കല്‍ ഷോപ്പും മിഠായി തെരുവും കറങ്ങുന്ന കഥാപാത്രങ്ങളോട് ഒരു സ്വാഭാവികമായ അടുപ്പവും തോന്നി
    ഇനി കഥയിലേക്ക്‌ വന്നാല്‍ , ഒരു നിഗൂഡമായ അനുഭവമുള്ള വായന എന്ന് പറയാം . ഒരു കഥയില്‍ നിന്ന് മറ്റൊരു കഥയിലേക്ക്‌ വരുമ്പോള്‍ പ്രദീപിന്‍റെ രചനകളില്‍ വരുന്ന മാറ്റം ശ്രദ്ധേയമാണ് പഴയ കഥയുടെ നിഴല്‍ പോലും കാണില്ല പുതിയതില്‍. അത്രക്കും വ്യത്യസ്തമായാണ് ഓരോ കഥയും പറയാറ്. ഈ മാറ്റം കഥാപാത്രങ്ങളിലും കാണും.
    "ഞാന്‍ " എന്ന് പറഞ്ഞ് കഥ പറയുന്നെങ്കിലും കഥാകാരന്‍ പുറത്തു നിന്ന് പറഞ്ഞ് തരുന്ന പോലെയായില്ല അവതരണം എന്നതാണ് പ്രത്യേകത . അത്രക്കും മനോഹരമായി കഥ പറയുന്ന ആളും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നു.
    ഈ ആഖ്യാന മികവ്‌ തുടര്‍ന്നും നിലനില്‍ക്കട്ടെ , കഥകള്‍ ബൂലോകത്തിന് പുറത്തേക്കും ഒഴുകട്ടെ
    നല്ലൊരു വായന നല്‍കിയ സന്തോഷം അറിയിക്കുന്നു.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. വിശുദ്ധരുടെ 'അവിശുദ്ധ' യാത്രകള്‍ എന്ന് കുറിക്കാനാണ് തോന്നുന്നത് ,വരികള്‍ വായിച്ചെടുത്തപ്പോള്‍ .പിന്തുടരുന്നുണ്ടാരോ നമ്മെ ഓരോ നടവഴിയിലും,എന്നാണോ ധ്വനി?ഈ അനിശ്ചയ പരിമിതികള്‍ക്കിടയില്‍ കോഴിക്കോടും അതിന്റെ സായന്തനങ്ങളും പരിചിത മുഖങ്ങളായി മനസ്സിലൂടെ മിന്നി മറഞ്ഞു....പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  10. നമ്മിലെ നമ്മളില്‍ നിന്ന് വേര്‍പെട്ടു ഒരല്‍പം ഉയര്‍ന്നു നിന്ന് നാം നമ്മെ തന്നെ നോക്കുമ്പോള്‍ അവനവനെയും പിന്നെ ലോകത്തെയും അറിയുന്നു എന്ന് മനോഹരമായി ദ്യോതിപ്പിച്ച ഒരു സുന്ദരകാവ്യം ,(ഉവ്വ് ,വരികള്‍ ഇത്രമേല്‍ കാവ്യത്മകമായാല്‍ ഞാന്‍ എങ്ങനെ ഇതിനെ കഥ എന്ന് വിളിക്കും ?

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ല കഥ ..നല്ല പ്രയോഗങ്ങളും ...മാഷ് ഈ പ്രാവശ്യവും നിരാശപ്പെടുത്തിയില്ല ...ഇഷ്ട്ടായി

    അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ സ്ഥലരാശികള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടമാണ് അയാളുടെ മനസ്.

    മറുപടിഇല്ലാതാക്കൂ
  12. വിശുദ്ധരുടെ യാത്രകള്‍ വളരെ ഇഷ്ടപ്പെട്ടു.നമ്മുടെ വഴി നീളെ ഇമ്മാതിരി യാത്ര ചെയ്യുന്ന വിശുദ്ധരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. അല്‍പം ചിന്തിച്ചാലേ കഥാ സാരം മനസ്സിലാവുമെന്ന് തോന്നുന്നു... മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ എത്തി നോട്ടത്തെ എഴുത്തുകാരന്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ച്‌ കാട്ടി... അപ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കെത്തി നോക്കുന്നവര്‍ പ്രണയസല്ലാപങ്ങള്‍ ആസ്വദിക്കുന്നവന്‍ മാത്രമല്ല... സമൂഹം മുഴുവനുണ്‌ട്‌ എന്നുള്ള ഒരു സന്ദേശവും നല്‍കുന്നു... എഴുത്ത്‌ നന്നായി, പക്ഷെ സാധാരണ വായനക്കാരനെ ക്ഷ , ണ്‌ട എന്ന് വരപ്പിക്കും...

    മറുപടിഇല്ലാതാക്കൂ
  14. എന്റെ വായനാപരിമിതികള്‍ക്കപ്പുറമാണ് ഈ കഥ. മനസ്സിലാക്കാന്‍ കുറേ കമന്റുകള്‍ക്കായി കാത്തിരിക്കേണ്ടിവന്നു. എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെ വെറുതേ ഒരു കമന്റിട്ട് പോകാന്‍ പറ്റില്ലല്ലോ...

    മനോഹരമായ കഥ പ്രദീപേട്ടാ...

    മൊഹിയുദ്ദീന്‍ പറഞ്ഞത് ശരിയാണ്. സാധാരണ വായനക്കാരനെ കുഴക്കും. ഒന്നുകൂടെ വ്യക്തമാക്കിയതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  15. ഖാദു- നന്ദി.. ആദ്യവായനയും.,അഭിപ്രായവും ഖാദുവില്‍ നിന്നാണ്.ആദ്യപോസ്റ്റ് ഒന്നുകൂടി മാറ്റി എഴുതി പുതിയ പോസ്റ്റ് ആയി പബ്ലിഷ് ചെയ്തതാണ്.
    ജമാലുദ്ദീന്‍ - നന്ദി., ഈ നല്ല വാക്കുകള്‍ക്കും,എന്റെ കഥയിലേക്ക് മറ്റു സഹൃത്തുക്കളെ ക്ഷണിച്ചതിനും..
    ജബ്ബാര്‍ ഭായ് - നിറഞ്ഞ സ്നേഹം.,ഈ പ്രോത്സാഹനവാക്കുകള്‍ക്ക്..
    റാജി സാര്‍ - അങ്ങയെപ്പോലുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ വലിയ പ്രോത്സാഹനമാണ്. നന്ദി.
    വിനു ടീച്ചര്‍- ആദ്യം പറഞ്ഞത് എനിക്കു വ്യക്തമാവാതെ നില്‍ക്കുമ്പോഴേക്കും അടുത്ത കമന്റും പറഞ്ഞു... വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.
    ഡോക്ടര്‍ അബ്സാര്‍ - കൃത്യമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
    മന്‍സൂര്‍ - വിശദമായ വായനയും വിലയിരുത്തലും... എന്റെ സ്നേഹം, കടപ്പാട്.
    മുഹമ്മദ് കുട്ടി മാഷ് - മാഷിനെപ്പോലുള്ളവര്‍ നല്‍കുന്ന പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് എനിക്ക് ബ്ലോഗ് ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. ഈ സ്നേഹവും പരിഗണനയും എനിക്ക് തുടര്‍ന്നും നല്‍കണം..
    സിയാഫ് - നന്നായി കഥയെഴുതുന്ന, കഥയെഴുത്തിന്റെ ക്രാഫ്റ്റ് എന്തെന്ന് അറിയുന്ന ഒരാള്‍ ഇങ്ങിനെ അഭിപ്രായപ്പെടുമ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുണ്ട്... ഈ നല്ല വാക്കുകള്‍ വിനയപൂര്‍വ്വം ഞാനെന്റെ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു..
    പ്രദീപ് - നല്ലത് എന്നു പറഞ്ഞല്ലോ..എന്റെ സ്നേഹം, കടപ്പാട്..
    മൊഹിയുദ്ദീന്‍ - കൃത്യമായ ഒരു വിലയിരുത്തല്‍ അറിയിച്ചതിന് നന്ദി....
    ഷബീര്‍ - ദുര്‍ഗ്രാഹ്യത ഉണ്ട് എന്ന് ഷബീറും മൊഹിയും പറഞ്ഞത് എനിക്ക് ഒരു പാഠമാണ്... ശ്രദ്ധിച്ചു കൊള്ളാം... വ്യക്തമായ അഭിപ്പായം അറിയിച്ചു തന്നതിന് എന്റെ സ്നേഹം.,കടപ്പാട്.

    മറുപടിഇല്ലാതാക്കൂ
  16. കാണെ കാണെ കൺ വെട്ടത്തുനിന്നു മറഞ്ഞുപോകുന്ന നക്ഷത്രം പോലെയാണു ബ്ലോഗിലെ വായനാനുഭവം... അതിനിടയിൽ കിട്ടുന്ന്താ‍ണു ഇത്തരം സൂര്യപ്രഭകൾ...ഇത് കത്തി ജ്വലിക്കട്ടെ...വിശുദ്ധരുടെ വിലാപങ്ങളും പ്രതീക്ഷിക്കൂന്നു...

    മറുപടിഇല്ലാതാക്കൂ
  17. ഞാൻ ഇതിൽ ഒരു നാടകം കാണുന്നു. ഒരു ഏകാങ്കതിനു നല്ല ചില സൂചനകൾ ഒളിപ്പിച്ച് വെച്ച രച്ന. നമുക്ക് ഇത് ഒന്നു പൊലിപ്പിച്ചെടുക്കാം..വീണ്ടും വായിക്കട്ടെ എന്നിട്ടാകാം ബാക്കി..മംഗളം.

    മറുപടിഇല്ലാതാക്കൂ
  18. തഴക്കം വന്ന ഭാഷയും അവതരണവും. പ്രദീപ് ഇത്തവണയും ആഹ്ലാദിപ്പിച്ചു.
    അന്യന്റെ സ്വകാര്യതയുടെ പൊരുളറിയാതെ സമാധാനിക്കാൻ കഴിയാത്ത സമൂഹം..
    ഞാനും രണ്ടു ദിവസമായി പോസ്റ്റ് തേടുകയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  19. തുടരട്ടെ നിങ്ങളുടെ സ്വര്‍ണ്ണത്തില്‍ ചാലിച്ച വരികള്‍... അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  20. ഈ കഥ രണ്ടു ദിവസം മുന്നേ വായിച്ചു .. പക്ഷെ പിന്നീട് അതിന്റെ നിഴല്‍ പോലുംകണ്ടില്ല. വായിച്ചു പൂര്തിയാകുന്നതിനു മുന്പ് തന്നെ ആ നിഴലുകളില്‍ ഒരാളായി എനിക്ക് എന്നെയും കാണാമായിരുന്നു. ഒരല്പം ലജ്ജ തോന്നാതിരുന്നില്ല .. താങ്കള്‍ എങ്ങിനെ എന്നെയും കണ്ടെന്നു കരുതി.
    പലതും പറയാതെ പറഞ്ഞ ഈ കഥയില്‍ ചില സദാചാരക്കാരെയും സദാചാര വിരുദ്ധരെയും കണ്ടു . ഒടുവില്‍ ഞാനും തീരുമാനിച്ചു . പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ..
    ആശംസകള്‍ സര്‍ ,,മറ്റൊരു പുതു പ്രമേയവുമായി വരുന്നത് വരെ കാത്തിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  21. കഥ നന്നായിട്ടുണ്ട്...
    തീര്‍ത്തും വ്യതസ്തമായ ഈ ശൈലിയ്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  22. എഴുത്തിന്റെ വ്യത്യസ്തതയും വിഷയത്തിലെ പുതുമയും ഒട്ടും നിരാശപ്പെടുത്തിയില്ല.. ആശംസകൾ മാഷെ..!!

    മറുപടിഇല്ലാതാക്കൂ
  23. എയുത്തിന്റെ ശൈലി അതൊന്നു വേറെതന്നെ ഓരോ വരികളും ഓരോ ജീവിത യാതാര്ത്യങ്ങളിലെക്ക് വിരല്‍ ചൂണ്ടുന്ന ചൂണ്ടു പലകകള്‍ ആയി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. മാഷേ,

    നിഗൂഡമായൊരു ഭംഗി മാഷിണ്റ്റെ കഥയ്ക്കുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പോസ്റ്റും ഞാന്‍ ഇനി മിസ്സ്‌ ചെയ്യില്ല.

    ഒരുപക്ഷേ, ഞാന്‍ ഇഷ്ടപ്പെടുന്നതും എഴുതാന്‍ ആഗ്രഹിക്കുന്നതുമായ ഒരു ശൈലി മാഷിനുണ്ട്‌.

    ഞാന്‍ ഇവിടൊക്കെത്തന്നെ ഉണ്ടാകും.....അടുത്ത കഥയും കാത്ത്‌... അത്രക്കിഷ്ടമായി ഈ ബ്ളോഗ്‌. സത്യം.......

    മറുപടിഇല്ലാതാക്കൂ
  25. നന്നായി മാഷേ, ഇത് പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ വായിച്ചിരുന്നു. വീണ്ടും ഒരു തവണ കൂടി വായിക്കേണ്ടി വന്നു പൂര്‍ണമായും മനസിലാക്കാന്‍. വായനക്കാരെ കൂടുതല്‍ ' അദ്ധ്വാനശീലരാക്കുന്നതാണ് ' മാഷിന്റെ ഈ ശൈലിയും പ്രയോഗങ്ങളും . ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  26. ഒരു താക്കോല്‍ ദ്വാരത്തില്‍ കാണാവുന്ന ലോകം പോലും ഏറെ പരന്നതാണ്.
    അപ്രകാരം, വിശുദ്ധരുടെ യാത്രയില്‍ തെളിയുന്നതും വലിയൊരു ലോകമാണ്.
    നല്ലൊരു കഥ.

    മറുപടിഇല്ലാതാക്കൂ
  27. ഈ കഥ എന്നെ കോഴിക്കോട്ടങ്ങാടിയിലൂടെ ഒന്ന് കറക്കി. പിന്നെ നായകന്‍റെ ഒളിഞ്ഞു നോട്ടത്തിലെ രഹസ്യങ്ങളുടെ പൊരുളറിയാന്‍ ‍ താക്കോല്‍ ദ്വാരത്തിലൂടെ നോക്കാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് പിറകെ പതുങ്ങി വരുന്നവരുടെ നീണ്ട നിര. സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങിക്കൊടുക്കുന്നതിനേക്കാള്‍ മുന്ഗണന അന്യന്റെ രഹസ്യങ്ങള്‍ ചൂഴെന്നെടുക്കാന്‍ നല്‍കുന്ന മനുഷ്യ മനസ്സിന്റെ രോഗാതുരതയെ വളരെ മനോഹരമായി വരച്ചിട്ട ഒരു സൃഷ്ടി.

    അഭിനന്ദനങ്ങള്‍ പ്രദീപ്‌ ജി. എപ്പോഴും കഥകള്‍ക്ക് വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ട് വരാനും മടുപ്പുളവാക്കാത്ത ആഖ്യാന പാടവത്തിനും. താങ്കളില്‍ നല്ല ഒരു എഴുത്തുകാരന്‍ ഉണ്ട്. നല്ല നിരീക്ഷകനുണ്ട്.

    മറുപടിഇല്ലാതാക്കൂ
  28. വ്യത്യസ്ത പ്രമേയവും അവതരണവും നന്നായിരിക്കുന്നു. അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  29. താക്കോൽ ദ്വാരത്തിനപ്പുറത്തെ കൌതുകം തിരഞ്ഞു പോകുന്ന ‘വിശുദ്ധരുടെ’ യാത്രകൾ നന്നായി പറഞ്ഞു... കഥ പറയാൻ മാഷ്ക്കുള്ള മിടുക്ക് എടുത്ത് പറയഏണ്ടുന്നതു തന്നെ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  30. വായിച്ചു.ഇഷ്ടപ്പെട്ടു.അവതരണത്തിലെ വിത്യസ്തത വളരെ ആകര്‍ഷിച്ചു.ഒന്നോ രണ്ടോ വരികള്‍ കൊണ്ട് കഥാപാത്രങ്ങളെ കണ്മുന്നിലെത്തിച്ച രീതിയും പുതുമയുള്ളതായി.

    മറുപടിഇല്ലാതാക്കൂ
  31. നന്നായി മാഷേ ...ആ കഥാപാത്രങ്ങളിലൂടെ ശെരിക്കും സഞ്ചരിച്ചു ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  32. അപൂര്‍വം ബ്ലോഗുകളില്‍ കാണുന്ന ചാരുത, ശില്‍പ ഭംഗി. എല്ലാവരും എല്ലാവരുടെയും പിറകെയാണ്. എന്തിനാണീ അന്വേഷണമെല്ലാം? അതു മാത്രം പറഞ്ഞില്ല. പറയുകയുമരുത്. അതോടെ അതിന്‍റെ സൗന്ദര്യവും നഷ്ടപ്പെടുന്നു. നാളെ എന്ത് നടക്കും എന്ന് കൃത്യമായി അറിയുന്ന ഒരാളുണ്ടെങ്കില്‍ അയാളുടെ ജീവിതം പരമ ബോറായിരിക്കുമെന്ന് പറയാറുണ്ട്‌.
    അവനവന്‍റെ കാര്യങ്ങളേക്കാള്‍ ആളുകള്‍ക്ക്‌ താല്‍പര്യം മറ്റുള്ളവരുടെ കാര്യം നോക്കാനാണല്ലോ. സ്വന്തം മകനുള്ള അത്യാവശ്യ മരുന്ന് പോലും മറക്കാന്‍ മാത്രം പരപ്രശ്ന തല്പരത..
    എന്താ പറയുക. സുന്ദരമായ ഒരു പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  33. പ്രതീപ്
    നല്ല എഴുത്ത് മടുപ്പില്ലാതെ, അവസാനം വരെ വായിക്കാന്‍ പറ്റുന്നു...
    കഥ പാത്രങ്ങളെ മുമ്പില്‍ കണ്ടു കൊണ്ടിരിക്കുന്നു,
    നിങ്ങളുടെ പുതിയ പോസ്റ്റുകളുടെ ലിങ്ക് ഇമെയില്‍ വഴി അയക്കാന്‍ താത്പര്യപ്പെടുന്നു
    ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  34. ഒറ്റവായനയിൽ മുഴുവനായും മനസ്സിലാക്കാനായില്ല. പക്ഷെ എഴുത്തിന്റെ ശൈലി അതും മനസ്സിനെ പിടിച്ചിരുത്തുന്നു. തുടർന്നുള്ള വായനയിൽ ഈ വരികളിലെ ആന്തരികാർത്ഥം വ്യത്യസ്തമായ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു. അഭിനന്ദനങ്ങൾ മാഷേ..

    മറുപടിഇല്ലാതാക്കൂ
  35. ഓരോ താക്കോല്‍ ദ്വാര കാഴ്ചയും അത്യന്തം കൌതുകകരമായ ഓരോ പുതു ലോകത്തിലേക്കാണ് തുറക്കുന്നത് .....

    അന്വേഷണ കുതുകം നിഴല്‍ യാത്രക്കാരുടെ എണ്ണപെരുപ്പത്തില്‍ എത്തി കഥ അവസാനിപ്പിക്കുമ്പോള്‍ ഒരു വ്യത്യസ്ത വായനാനുഭവം നല്‍കി മാഷ്‌ വീണ്ടും മുന്നേറുന്നു . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  36. ഈ കഥ കുറച്ചു ദിവസം മുന്‍പ് ഡാഷ് ബോര്‍ഡില്‍ കണ്ടു, വായിക്കാന്‍ വന്നു നോക്കിയപ്പോ ഇവിടില്ല! എന്തുപറ്റി ! മാഷിന്റെ കഥയാവുമ്പോള്‍ എന്തെങ്കിലും ഒക്കെ പ്രത്യേകത കാണുമല്ലോ.. അതുകൊണ്ടുതന്നെ മിസ്സ്‌ ആവരുതെന്നു കരുതി ഇന്ന് വീണ്ടും വന്നു നോക്കിയതാ.. വെറുതെയായില്ല.. "വിശുദ്ധരുടെ യാത്രകള്‍" കാണാന്‍ കഴിഞ്ഞല്ലോ.. ഇഷ്ടായിട്ടോ.. ഈ ബ്ലോഗിലെ പോസ്റ്റുകളുടെ ഒക്കെ
    ചിത്രങ്ങള്‍ക്ക് പോലും ഒരു വശ്യതയുണ്ട്..

    മറുപടിഇല്ലാതാക്കൂ
  37. "ഏതൊരു താക്കോല്‍ പഴുതിലൂടെ നോക്കിയാലും തെളിഞ്ഞുവരിക അത്യന്തം കൗതുകകരമായ ഒരു പുതുലോകമായിരിക്കും" - നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരുടേതായി മാറാന്‍ ഒരു താക്കോല്‍പ്പഴുതിന്റെ വിടവ് മതിയല്ലേ. വളരെ വ്യത്യസ്തമായ എന്നാല്‍ വാസ്തവമായ ഒരു നിരീക്ഷണം. ഇപ്പോള്‍ പലര്‍ക്കും സ്വന്തം സങ്കടങ്ങളേക്കാള്‍ അന്യന്റെ സ്വകാര്യതയിലാണ് താല്പര്യം. വ്യത്യസ്തമായ ഒരു കഥാപാത്രം. പലരെയും നോക്കുന്ന ഒരാളും, അയാളെ നോക്കുന്ന നായകനും. നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  38. ആറു മാസത്തെ ബ്ലോഗ്‌ വായനയില്‍ രണ്ടു കഥകള്‍ മറക്കാന്‍ കഴിയില്ല. അതില്‍ ഒന്ന് ഇതാണ്.

    ഒന്നുകൂടെ പറയട്ടെ, ഞാന്‍ കുറെ ചെറുകഥാ സമാഹാരങ്ങള്‍ വാങ്ങി. അതില്പോലും ഇങ്ങനെ ഒന്ന് കിട്ടിയില്ല.

    ഈ കഥക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  39. ഇത്രമേൽ കാവ്യാത്മകമായി എഴുതിയാൽ പിന്നെ എന്തു കമന്റെഴുതാൻ.....അതിനുള്ള കഴിവില്ലാത്തതുകൊണ്ട് നിശ്ശബ്ദയായി പോകുന്നു.
    അഭിനന്ദനങ്ങൾ..വലിയൊരു എഴുത്തുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ.

    മറുപടിഇല്ലാതാക്കൂ
  40. താക്കോൽപ്പഴുതിലൂടെയുള്ള കാഴ്ചകൾ സ്വീകരണമുറികളിൽപ്പോലും നിറയുന്ന ഇക്കാലത്ത് വിശുദ്ധന്മാരുടെ നിര ഇനിയും നീളുകയേ ഉള്ളു. വ്യത്യസ്ഥമായ വായനാനുഭവം തന്നതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  41. മാഷേ...

    മനോഹരം... കഥ ആവശ്യപ്പെടുന്ന സൂക്ഷ്മതലങ്ങള്‍ കൊടുക്കാന്‍ മാഷ്‌ പതിവ് പോലെ ഈ കഥയിലും മികവ് കാട്ടിയിരിക്കുന്നു.

    മറ്റുള്ളവരുടെ പ്രണയചേഷ്ടകള്‍ കണ്ടു നിര്‍വൃതിയടയുകയും അജ്ഞാതകളായ കാമുകിമാര്‍ക്ക് കത്തെഴുതുകയും ചെയ്യുന്ന ആ ഞെരമ്പുരോഗിയില്‍ തുടങ്ങുന്ന യാത്ര, കണ്ടു കൂടെ കൂടുന്ന "ഞാന്‍ " എന്ന കഥാപാത്രം സമൂഹത്തിന്റെ രോഗാവസ്ഥയെ വെളിവാക്കുന്നു... അന്യന്റെ സ്വകാര്യതയില്‍ ശ്രദ്ധാലുവാകുമ്പോള്‍ അവന്‍ സ്വന്തം കാര്യങ്ങള്‍ പോലും മറന്നു ആ കാഴ്ചയിലൂടെ ഭ്രമിച്ചു നടന്നു നീങ്ങുകയാണ്... നല്ല ഓര്‍മ്മപ്പെടുത്തല്‍ ..
    കഥ ഇഷ്ടമായി മാഷേ... ഈ എഴുത്തിന് അഭിന്ദനങ്ങള്‍ ... അടുത്തതിനായി കാത്തിരിക്കുന്നു.

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    മറുപടിഇല്ലാതാക്കൂ
  42. ഏതെന്കിലും വിഷയത്തില്‍ കൂടുതല്‍ അറിയാന്‍ ചിലപ്പോള്‍ ടെക്സ്റ്റ്‌ ബുക്കുകള്‍ ഉണ്ടാവില്ല. അപ്പോള്‍ ജേര്‍ണല്‍ പേപ്പറുകള്‍ ആണ് തുണ. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇറങ്ങുന്ന ജേര്‍ണലുകള്‍ . നിഴലുകള്‍ എനിക്ക് ഒരു ജേര്‍ണല്‍ ആണ്. കൃത്യമായി കഥ എഴുത്തിന്റെ പുതിയ പാഠങ്ങള്‍ പറഞ്ഞു തരുന്ന ജെര്‍ണല്സ്. ജേര്‍ണലുകള്‍ മനസിരുത്തി വായിക്കേണ്ടിയിരിക്കുന്നു. ടെക്സ്റ്റ്‌ ബുക്കുകള്‍ പോലെ ലളിതമായി എഴുതില്ല. ഞാന്‍ ഇതിലെ കഥകള്‍ കുറെ ഏറെ തവണ വായിക്കാറുണ്ട്. ശൈലികളും വാക്കുകളും മനസ്സില്‍ കരുതി വക്കാന്‍ (ക്ഷമിക്കു)

    കഥയെക്കുറിച്ച്
    ആ ഞരമ്പ്‌ രോഗി ഒളിഞ്ഞു നോക്കിയവന്‍ തന്നെ ആണ്. അവന്റെ കൂട്ടുകാരനും മറ്റെല്ലാവരും ഞരമ്പ്‌ രോഗികള്‍ തന്നെ ആണ്. പ്രണയിനികളുടെ ചേഷ്ടകള്‍ ഒളിഞ്ഞു നോക്കി രതിമൂര്‍ച്ച അനുഭവിക്കുന്ന കാമവെറിയന്മാര്‍ .

    മനോഹരമായ വാക്കുകള്‍ കൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു, പ്രദീപ്‌ മാഷ്‌ അങ്ങയെ അഭിനന്ദിക്കാന്‍ ഞാന്‍ ആളല്ല
    ഇഷ്ടപ്പെട്ടു എന്ന് മാത്രം പറയട്ടെ

    മറുപടിഇല്ലാതാക്കൂ
  43. എനിക്ക് പറയാനുള്ളത് ഒരുപാട് പേര്‍ ഒന്നിച്ചു പറഞ്ഞു കഴിഞ്ഞു....ഇനി എനിക്ക് പറയാനുള്ളത് ഒന്നുമാത്രം...ബ്ലോഗെഴുത്തുകാരില്‍ മൂര്‍ച്ഛയേറിയ പേനയുമായി നടക്കുന്നവരുമുണ്ട്....ജാഗ്രത!....മാഷിന് ആശംസകള്‍....

    പാമ്പള്ളി

    മറുപടിഇല്ലാതാക്കൂ
  44. എനിക്ക് പറയാനുള്ളത് ഒരുപാട് പേര്‍ ഒന്നിച്ചു പറഞ്ഞു കഴിഞ്ഞു....ഇനി എനിക്ക് പറയാനുള്ളത് ഒന്നുമാത്രം...ബ്ലോഗെഴുത്തുകാരില്‍ മൂര്‍ച്ഛയേറിയ പേനയുമായി നടക്കുന്നവരുമുണ്ട്....ജാഗ്രത!....മാഷിന് ആശംസകള്‍....

    പാമ്പള്ളി

    മറുപടിഇല്ലാതാക്കൂ
  45. പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു ,നന്നായി എഴുതി ....തികച്ചും വെത്യസ്തമായ അവതരണം .ഇഷ്ട്ടപ്പെട്ടു!!!

    മറുപടിഇല്ലാതാക്കൂ
  46. വേറിട്ട ശൈലി! വേറിട്ട പ്രമേയം!

    പ്രേമചേഷ്ടകൾ ഒളിഞ്ഞുനോക്കുന്നവനും, നമ്മുടെ അയല്ക്കാരന്റെയൊ, സുഹൃത്തിന്റെയൊ, സഹപ്രവർത്തകന്റെയോ വ്യക്തിജീവിതം നിരീക്ഷിയ്ക്കുന്നവനും തമ്മിൽ കാര്യമായി വ്യത്യാസമില്ല, എന്നാണോ മാഷ് പറയാനുദ്ദേശിച്ചത്?

    പരദൂഷകരും, അതിനുള്ള വിഷയം അന്വേഷിച്ചു കണ്ടെത്തുന്നവരും ഇത്തരം വിശുദ്ധരുടെ ഗണത്തിൽ തന്നെ വരുമോ? ഒരു വേള, സ്വന്തം ദുഖങ്ങൾ മറക്കാൻ പലരും പരദൂഷണത്തിൽ ആശ്രയിയ്ക്കുന്നതായും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

    ചുരുക്കത്തിൽ, നല്ല ജീവിത ചിന്തകൾ, ഒതുക്കത്തോടെ പറഞ്ഞിരിയ്ക്കുന്നു.

    Well done!

    മറുപടിഇല്ലാതാക്കൂ
  47. പണ്ട് കുട്ടിക്കാലത്ത് വിശുദ്ധ യാത്രകള്‍ നടത്തിയിരുന്നത് കൊണ്ട് വളരെ ഇഷ്ടമായി ... എല്ലാവരും ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ വേറൊരു അര്‍ഥത്തില്‍ ഇപ്പോഴും ഈ യാത്ര നടത്തുന്നു അല്ലെ ??? വീണ്ടും ഒരു നല്ല സൃഷ്ടി കൂടി
    മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു ....

    മറുപടിഇല്ലാതാക്കൂ
  48. മികവുറ്റ ഒരു കഥ. ആശംസകള്‍.
    (ഞാന്‍ ഈ ബ്ലോഗ്‌ ബുക്ക്‌മാര്‍ക്ക് കഴിഞ്ഞു)

    മറുപടിഇല്ലാതാക്കൂ
  49. കഥ വളരെ നന്നായിട്ടുണ്ട്.
    നമുക്കെത്ര തിരക്കുണ്ടെങ്കിലും
    മറ്റുള്ളവരുടെ ജീവിതരഹസ്യങ്ങളിലേക്ക്
    ഭൂതക്കണ്ണാടിവെച്ചുനോക്കി രഹസ്യങ്ങള്‍
    ചോര്‍ത്തിയെടുക്കാനാണല്ലൊ താല്പര്യം.
    അത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  50. വെത്യസ്തമായ വിഷയങ്ങള്‍ കഥകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുനതാണ് പ്രദീപ്‌ മാഷിന്റെ പ്രത്യേകത.
    നല്ല ആഖ്യാനം. എനെപ്പോലുള്ള സാധാരണ വായനക്കാരന്റെ ആസ്വാദന തലതിനപ്പുരതുള്ള ഒരു മികച്ച രചന.
    വരികല്‍ക്കിടയിലെല്ലാം പ്രതിഭയുടെ കയ്യോപ്പുണ്ട്. അഭിനന്ദനം മാഷേ.

    മറുപടിഇല്ലാതാക്കൂ
  51. അപരന്റെ സ്വകാര്യതകളിലേക്ക് ഒരെത്തിനോട്ടം അതിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട് ..ജീവിത നൈരന്തര്യത്തില്‍ പെട്ട് ഉഴലുന്ന മനുഷ്യമനസ്സുകളുടെ വിഹ്വലതകള്‍ കൂടി വരച്ചു ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഥ അതിന്റെ പാരമ്യതയില്‍ എത്തി.പറയാന്‍ ഒരു നല്ല ഭാഷ..അതാണ്‌ കഥയെഴുത്തിന്റെ സൌകുമാര്യം..അത് പ്രദീപിന് വഴങ്ങുന്നു.ഈ കഥയും പതിവ് രീതിയില്‍ നന്നായി.ടൈപ്പ് ആകാനുള്ള ഒരു വ്യഗ്രതയും കാണുന്നു .അതൊഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ..:)

    മറുപടിഇല്ലാതാക്കൂ
  52. വ്യക്തിത്വമുള്ളൊരു രചന. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  53. നമ്മലെവിടെയോക്കെയോ കണ്ടു പരിചയിച്ച വ്യക്തിത്വങ്ങള്‍ ...കോഴിക്കോടിന്റെ മുക്കും മൂലകളും....
    എല്ലാം കൂടെയായപ്പോ കഥ വളരെ നല്ല ഒരു വായനാനുഭവമായി....ഇനിയും വരാം..ഇതു വഴി...:)

    മറുപടിഇല്ലാതാക്കൂ
  54. ഉദയന്‍ സാര്‍
    സേതുലക്ഷ്മി
    അഷ്റഫ്
    വിഷ്ണു
    നൗഷാദ്
    മൂസക്ക
    രാജേഷ്
    മന്‍സൂര്‍
    അക്ബര്‍ ചാലിയാര്‍
    ബെഞ്ചാലി
    സീത ടീച്ചര്‍
    മുഹമ്മദ്
    മനോജ്
    ഷാജി
    ആരിഫ് സാര്‍
    മജീദ്
    ജെഫു
    വേണുവേട്ടന്‍
    ലിപി രന്‍ജു
    സോണി
    അജിത്
    കുസുമം ചേച്ചി
    ഒ.കെ. കോട്ടക്കല്‍
    കല
    നാസര്‍
    സന്ദീപ്
    അനീഷ്
    മൈ ഡ്രീംസ്
    ശ്രീജിത്ത്
    സന്ദീപ്
    സുനില്‍
    ബിജു
    ശരത്
    ശ്രീജിത് .ഇ.സി
    തങ്കപ്പന്‍ ചേട്ടന്‍
    ഇസ്മയില്‍
    രമേഷ് സാര്‍
    അനില്‍
    ഷലീര്‍

    ഓരോ വാക്കുകളും എനിക്ക് വലിയ പ്രോത്സാഹനമാണ് - എന്നോടും എന്റെ കഥയെഴുത്തിനോടുമുള്ള ഈ ദയാവായ്പിനുമുന്നില്‍ ഞാന്‍ വിനയപൂര്‍വ്വം ശിരസു നമിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  55. വ്യത്യസ്തമായ ഒരു കഥ. ആദ്യം അത്രക്ക് തലയിൽ കേറിയില്ലെങ്കിലും ഒന്നു കൂടി വായിക്കുകയും കമന്റുകളും നല്ലൊരു ചിത്രം തന്നു. ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  56. മലയാളിയുടെ ഒളിഞ്ഞു നോട്ട ശീലം ആണെന്ന് തോന്നുന്നു കഥ. അല്ലെങ്കിലും എല്ലാ മലയാളിയും ഓരോ ഗവേഷണ വിദ്യാര്‍ത്ഥിയാണല്ലോ. കോഴിക്കോടന്‍ ചുറ്റുപാടില്‍ ആയത് കൊണ്ട് സ്ഥലം വ്യക്തമായിരുന്നു. അത് കൊണ്ട് കഥാപാത്രത്തിന്റെ കൂടെ തന്നെ സഞ്ചരിക്കാനായി.

    മാഷിന്‍റെ ഓരോ കഥകളും ഓരോ അനുഭവം ആണ് പകര്‍ന്നു തരുന്നത്.
    വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  57. എന്നെ സംബന്ധിച്ചിടത്തോളം അപരിചിതമായ വഴികളിലൂടെയുള്ള യാത്രയായാണെനിക്ക് തോന്നിയത് .ഇരുളിൽ നിന്നും പ്രകാശത്തിലെക്ക് ,ഭാവുകങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  58. തികച്ചും വ്യത്യസ്ഥമായ രചനാരീതി... ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..ഇഷ്ടായി..
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  59. വശ്യമായ രചനാരീതി....'എന്നെത്തിരയുന്ന ഞാൻ' പറയാനുള്ളത് പലരും പറഞ്ഞത് കൊണ്ട് ആവർത്തിക്കുന്നില്ലാ...എല്ലാ നന്മകളും...

    മറുപടിഇല്ലാതാക്കൂ
  60. വിശുദ്ധരുടെ വിശുദ്ധിയില്ലാത്ത യാത്രകൾ!
    കഥ നന്നേ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  61. വളരെ മനോഹരമായ എഴുത്ത്. പിടിച്ചിരുത്തി വായിപ്പിക്കുന്ന രീതി. ഇതിനു മുന്‍പ് ഖരമാലിന്യങ്ങള്‍ വായിച്ചിരുന്നു എന്നോര്‍മ്മ. ഏതായാലും ഇനി ഈ ബ്ലോഗിലെ പോസ്റ്റുകള്‍ മിസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  62. വൈകിയാണ് എത്തിയതെങ്കിലും വായന നിരാശയായില്ല ...

    മറുപടിഇല്ലാതാക്കൂ
  63. മാഷേ,
    ദാ. ടൈപ്പ് ചെയ്യുന്ന ഈ വിരലുകള്‍ ദക്ഷിണയായി നല്‍കാം. മനോഹരമായ ആ വാക്ചാതുരി ഒന്ന് കടമായ്‌ തരുമോ?
    (വാക്കുകള്‍ക്കിടയിലെ മാന്ത്രിക സ്പര്‍ശം എന്നൊക്കെ പറയുന്നത് ഇതല്ലേ ഹീശ്വരാ)

    സാറിനും കുടുംബത്തിനും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  64. ഈ 'നിഴലുകൾ' എന്നെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പിന്തുടരുന്നൂ പ്രദീപേട്ടാ. അഭിനന്ദനങ്ങൾ, എനിക്കെന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ഈ നശിച്ച 'നിഴലുകൾ' എന്നെ ഒന്നിനും സമ്മതിക്കുന്നില്ല, അവയെന്നെ പേടിപ്പെടുത്തുന്നു. ഇനി നിഴലുകൾ വീഴ്ത്താത്ത വിധം പ്രകാശത്തെ തലക്ക് മുകളിലാക്കിക്കൊണ്ട് നടക്കാം. ആശംസകൾ ഏട്ടാ.

    മറുപടിഇല്ലാതാക്കൂ
  65. സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ പിന്നാമ്പുറങ്ങൾ എത്തി നോക്കാനാണല്ലോ മലയാളിക്കെന്നും പ്രിയം...
    തീർത്തും വേറിട്ട് പറഞ്ഞിരിക്കുന്ന ഈ വിശുദ്ധരുടെ യാത്രകള്‍" തികച്ചും ഒരു പകിട്ടാർന്ന കഥയാണ് കേട്ടൊ മാഷെ

    മറുപടിഇല്ലാതാക്കൂ
  66. കഥാകഥനവും ശൈലിയും വളരെ ഇഷ്ടമായി. ഞാന്‍ അഭിപ്രായങ്ങളിലൂടെയും സഞ്ചരിച്ചു. വൈകി വായിക്കുന്നവര്‍ക്ക് അങ്ങിനെ ചില സൌകര്യങ്ങളുമുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  67. ഇതെനിക്ക് ഒത്തിരി ഇഷ്ടമായി മാഷേ......

    എല്ലാംകൊണ്ടും ആശയം. അവതരണം. ഭാഷ.

    അന്യന്റെ വ്യക്തിജീവിതത്തിലെയ്ക്ക് ഒളിഞ്ഞു നോക്കുന്നത് ഒരു ഹരമായി ആസ്വദിക്കുന്നവരാന് ഏറെയും. മലയാളികള്‍ അതില്‍ ബഹുദൂരം മുപിലാണ്. മാധ്യമപ്പട അതിലും മുന്‍പേ.......

    മറുപടിഇല്ലാതാക്കൂ
  68. "അപരിചിതമായ സ്പന്ദനങ്ങളും, ഗന്ധവും, ശബ്ദവും അനുഭവിക്കാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു തന്നെയാണ് നാം ഓരോ അറവാതിലും പിന്നിടുന്നത്..."

    അപരിചിതദൃഷ്ടികളുടെ അദൃശ്യസാന്നിധ്യം ഒരു കവചം പോലെ തോന്നിയിട്ടുണ്ട്. സ്വകാര്യത, സ്വാതന്ത്ര്യം, സുരക്ഷ, പ്രതികരണശേഷി...ഏതു തെറ്റ് ഏതു ശരി?

    മറുപടിഇല്ലാതാക്കൂ
  69. ശരിയാണ്, ഒരര്‍ത്ഥത്തില്‍ നാമെല്ലാം സഞ്ചരിക്കുന്നത് വൃത്തത്തിലാണ്.
    മുന്നില്‍ പോകുന്നവന്റെ പിന്നാലെയാണ് നാമെല്ലാം.
    നമ്മുടെ പിന്നിലും കണ്ണുകളും കാതുകളുമുണ്ട്..
    സ്വയം നോക്കാതെ അന്യനെ നോക്കാനുള്ള ത്വര.
    കഥ ഇഷ്ടമായി.
    വ്യത്യസ്തമായ പ്രമേയങ്ങളാണ് മാഷിന്റെ കഥകളുടെ പ്രധാനസവിശേഷത.

    മറുപടിഇല്ലാതാക്കൂ
  70. എത്താന്‍ വൈകി. എല്ലാവരിലുമുള്ള ഈ ഒളിഞ്ഞുനോട്ടം എന്ന സ്വാഭാവിക ത്വര എത്ര മധുരമായി ആഖ്യാനം ചെയ്തു.

    മറുപടിഇല്ലാതാക്കൂ