ജ്വാലാമുഖികളുടെ രാത്രി ...



ചേരിയിലെ കുടിലുകള്‍ക്ക് തീ പിടിച്ചത് രാത്രിയിലാണ്....

പാതിരാവിന്റെ സൗമ്യമായ നിശ്ശബ്ദതയില്‍ അവനും അവളും ചാറ്റു ചെയ്യുകയായിരുന്നു.

'ലവ് യു ഡാ' - അവള്‍

'ലവ് യു ഡീ' - അവന്‍

- അപ്പോഴാണ്  രോദനങ്ങള്‍  ഉയര്‍ന്നത്.......

ശല്യമായല്ലോ എന്നാണ് അവന്‍ ചിന്തിച്ചത്.... എഴുന്നേറ്റു പോയി ജാലകം തുറന്നു നോക്കിയപ്പോഴാണ് ചേരികളുടെ ഭാഗത്തു നിന്ന് ആകാശത്തോളം ഉയര്‍ന്ന അഗ്നിജ്വാലകള്‍ കണ്ടത്......

'മാര്‍വലസ് സീന്‍...' എന്നു പറഞ്ഞു കൊണ്ട് തന്റെ കാഴ്ചയില്‍ നിറഞ്ഞ വിസ്മയങ്ങള്‍ അവളെ അറിയിക്കാനായി  അവന്‍ വേഗം തിരിച്ചു വന്നു ....

പുറത്ത്  അശരണരായ മനുഷ്യരുടെ നിലവിളി ഉയര്‍ന്നു - ഫയര്‍ എഞ്ചിനുകളുടെ ഇരമ്പലുകള്‍ രാത്രിയുടെ കാല്‍പ്പനിക സ്വപ്നങ്ങളിലേക്ക് അസ്വസ്ഥതയായി പടര്‍ന്നിറങ്ങി...

അവന്‍ മോണിറ്ററിനു നേരെ കൈനീട്ടി അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു... കവിളില്‍ തലോടി.

'വണ്ടര്‍ഫുള്‍ സീന്‍ ...' - അവന്‍ അല്‍പ്പം മുമ്പു കണ്ട കാഴ്ചയെ വര്‍ണിക്കാന്‍ തുടങ്ങി

പാര്‍പ്പിടങ്ങള്‍ കത്തിയുയരും എന്നത് അവള്‍ക്ക് പുതിയ അറിവായിരുന്നു...... നനുത്ത നിശാവസ്ത്രം ധരിച്ച് ., മാര്‍ദവമുള്ള മെത്തയിലെ പ്രണയ സ്വപ്നങ്ങളെ പുണര്‍ന്നുള്ള നിദ്രയിലേക്ക് പൊടുന്നനെ അഗ്നിഗോളങ്ങള്‍ അടര്‍ന്നു വീഴുന്നത് അവള്‍ക്ക് അംഗീകരിക്കാന്‍ ആവുമായിരുന്നില്ല....

'ഇറ്റ്സ് ഇംപോസിബിള്‍ .....'- അവള്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചു

'ഐ വില്‍ ഷോയു...'എന്ന് പറഞ്ഞുകൊണ്ട് അവന്‍ എഴുന്നേറ്റു പോയി ജനാലയിലൂടെ കാഴ്ചയുടെ ചിത്രം ക്യാമറയിലേക്കു പകര്‍ത്തിയെടുത്ത് അവള്‍ക്ക് അയച്ചു കൊടുത്തു.....

താണ്ഡവമാടുന്ന അഗ്നിജ്വാലകളും, എല്ലാം നഷ്ടമായവരുടെ വിലാപങ്ങളും, പകച്ചോടുന്ന നിസ്സഹായതയുമെല്ലാം കലാപരമായി സൂം ചെയ്തെടുത്ത അവന്റെ ചിത്രം സൈബര്‍ സ്പേസിലെ തരംഗമാലകള്‍ക്കിടയില്‍ ഒട്ടും വഴിതെറ്റാതെ അതിവേഗം തെന്നി നീങ്ങി വിശുദ്ധമായൊരു പ്രണയസമ്മാനമായി അവള്‍ക്കരികിലെത്തി.....

'വണ്ടര്‍ ഫുള്‍ ...' -  അവള്‍ അഭിനന്ദിച്ചപ്പോള്‍ അവന്‍ പ്രണയപരവശനായി.

അപ്പോഴാണ് കുറേക്കൂടി അരികില്‍ ചെന്ന്  ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കുക എന്ന ആശയം അവന്റെ മനസ്സില്‍ ഉദിച്ചത്....

'ഐ വില്‍ ഗിവ് യു ഇറ്റ്സ് ഫുള്‍ ആംബിയന്‍സ്  ...' - എന്നു പറഞ്ഞുകൊണ്ട്  സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്ത് അവന്‍ ക്യാമറയുമായി  അഗ്നിതാണ്ഡവങ്ങളുടെ കാഴ്ചകളിലേക്ക് പോയി.....

അവന്‍ അയച്ചുകൊടുക്കാന്‍ പോവുന്ന ചിത്രങ്ങളും, വീഡിയോകളും യുട്യൂബിലൂടെയും, ഫേസ്ബുക്കിലെ പരശ്ശതം ഷെയറിങ്ങുകളിലൂടെയും  അഭിനന്ദനങ്ങള്‍ കൊണ്ടുവരുന്നത് ആലാചിച്ചപ്പോള്‍ അവള്‍ ആവേശഭരിതയായി....

അവളും സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്തു.  നിശാവസ്ത്രം ധരിച്ച് കിടക്കയില്‍ വന്നു കിടന്ന് അവനുള്ള എസ്.എം.എസ് ടൈപ്പ് ചെയ്തു.....

' മിസ് യു സോ മച്ച്....'

അവനപ്പോള്‍ കത്തുന്ന കുടിലുകളുടെ ചിത്രം പകര്‍ത്തുകയായിരുന്നു.... ചുറ്റും ഇരമ്പുന്ന നിലവിളിയൊച്ചകള്‍ക്കിടയിലും 'ഡാര്‍ലിംഗ് ഡാര്‍ലിഗ്....' എന്ന ട്യൂണോടെ അവളുടെ സന്ദേശം ഫോണില്‍ വന്നു വീണത് അവന്‍ അറിഞ്ഞു....

' ഫന്റാസ്റ്റിക് സീന്‍സ് .....'- അവന്‍ കരിഞ്ഞു പോയ ജഡങ്ങള്‍ നിരത്തിയിട്ട ഭാഗത്തേക്ക് മാറി നിന്ന് അവള്‍ക്ക് സന്ദേശമയച്ചു....

അപ്പോഴാണവന്‍ പാതിവെന്തു പോയ ജഡങ്ങള്‍ക്കരികില്‍ വീണുകിടന്ന് പൊട്ടിക്കരയുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്....

മെലിഞ്ഞ ഉടലും തിളങ്ങുന്ന കണ്ണുകളുമുള്ള ആ പെണ്‍കുട്ടിയെ അവന് അറിയാമായിരുന്നു.... പ്രഭാതങ്ങളില്‍ മൈതാനത്ത് ഷട്ടില്‍ കളിച്ച് അവന്‍ മടങ്ങിവരുമ്പോള്‍ റോഡരികു ചേര്‍ന്ന് നടന്നു പോവാറുണ്ട് അവള്‍. സമ്പന്നരുടെ ഫ്ലാറ്റുകളില്‍ വീട്ടുജോലിക്കു പോവുന്ന അവള്‍ക്ക് സൗമ്യതയാര്‍ന്ന ഒരു സൗന്ദര്യമുണ്ടായിരുന്നു. അവളെ ആകര്‍ഷിപ്പിക്കുവാനായി കൈയ്യിലിരിക്കുന്ന ബാറ്റ് താളത്തില്‍ ചുഴറ്റിക്കൊണ്ട് അവന്‍ ചൂളമടിക്കും. അവളാവട്ടെ അവനെ ഒട്ടും ശ്രദ്ധിക്കാതെ തലകുനിച്ച് നടന്നു പോവും...

തന്നെ അവഗണിച്ചവള്‍ക്ക് വന്നു ചേര്‍ന്ന ദുര്യോഗത്തില്‍ അവന്‍ ആഹ്ലാദഭരിതനായി. തേങ്ങിക്കരയുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി അവനു തോന്നി. ആ കാഴ്ച അവന്‍ പല കോണുകളില്‍ നിന്ന് തികച്ചും കലാപരമായി ക്യാമറയിലേക്കു പകര്‍ത്തിയെടുത്തു....

'ടീ...., ഉഗ്രനൊരു പീസ് ...' - അവന്‍ അവള്‍ക്ക് എസ്.എം.എസ് ചെയ്തു

'അവളെ പഞ്ചാര അടിക്കുവാണോടാ …' - അവള്‍ അവനു മറുപടി അയച്ചു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ചുറ്റും ഓടി നടന്നു.... നിലക്കാത്ത ജ്വാലകള്‍ക്കു നേരെ ഫയര്‍ എഞ്ചിനുകള്‍ വെള്ളം ചീറ്റിക്കൊണ്ടിരുന്നു....

ജീവനു വേണ്ടി പിടയുന്ന ഒരു കുട്ടിയെ തോളത്തിട്ട് നിലവിളിച്ചുകൊണ്ട് ഒരാള്‍ ഓടിയടുത്തു.... കുട്ടിയുടെ പിടച്ചിലിന് അനുക്രമമായുള്ള അയാളുടെ നിലവിളിയില്‍ ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും മാസ്മരികമായൊരു ലയനമുണ്ടന്ന് അവന്‍ മനസ്സിലാക്കി....

'എ ബിറ്റ് ഓഫ് ക്ലാസിക്കല്‍ ഐറ്റം ' - ഇത്തവണ അവന്റെ സന്ദേശം

അഗ്നി നാളങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു കിഴവനെ രക്ഷിക്കാന്‍ തുനിയുകയായിരുന്നു മറ്റൊരാള്‍. പെട്ടെന്ന് അടര്‍ന്നു വീണ വലിയൊരു അഗ്നിഗോളത്തിലേക്ക് അവരിരുവരും അപ്രത്യക്ഷരായി.... തീ ഒന്നുകൂടി ആളിപ്പടര്‍ന്നു....

- രക്ഷിക്കാന്‍ വന്ന ആള്‍ തന്നെ ഇരയായി മാറിയ കാഴ്ച അവളെ പൊട്ടിച്ചിരിപ്പിക്കുമെന്ന് അവന്‍ അപ്പോള്‍ ഓര്‍ത്തു.

'ഫണ്ണി സീന്‍....' അവന്‍ സന്ദേശമയച്ചു.

- അപ്രകാരം  അവന്റെ ക്യാമറക്കണ്ണിലേക്ക് പലതരം ദൃശ്യവിസ്മയങ്ങള്‍  പടര്‍ന്നു കയറുകയായിരുന്നു..ഓരോ കൌതുകക്കാഴ്ചയുടെയും സന്ദേശമയച്ച് അവന്‍ അവളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അതോടെ അവള്‍ പ്രണയപരവശയാവുകയും  അവന് വിരഹദു:ഖത്തിന്റെ  എസ്.എം.എസ്  അയക്കുകയും ചെയ്തു.

'മിസ് യു ഡിയര്‍ …. മിസ് യു ഡിയര്‍' - അവള്‍ അക്ഷമയായി.

ദൃശ്യങ്ങള്‍ അവള്‍ക്കരികിലെത്തിക്കാന്‍ അവനും തിരക്കായി. എടുത്ത അത്രയും ചിത്രങ്ങള്‍ അവള്‍ക്ക് അയച്ച ശേഷം ബാക്കി ചിത്രങ്ങള്‍ക്കായി പിന്നീട് വരാമെന്ന് തീരുമാനിച്ച് അവന്‍ തിരിച്ചു നടന്നു.

അവള്‍ ലാപ് ടോപ്പ് എടുത്ത് കിടക്കയില്‍ തലയിണ മാറോടമര്‍ത്തി കമിഴ്ന്നു കിടന്ന് സിസ്റ്റം ഓണ്‍ ചെയ്തു.... അവന്റെ മുഖം ഇപ്പോള്‍ തെളിഞ്ഞുവരും....അപ്പോള്‍ തന്റെ മുഖഭാവം എങ്ങിനെ ആയിരിക്കണമെന്ന് അവള്‍ ആലോചിച്ചു ..... വിരഹവും, പരിഭവവും , ശൃംഗാരവും ഒത്തു ചേര്‍ന്ന ഒരു ഭാവമായിരിക്കും കൂടുതല്‍ ഇണങ്ങുക - അവള്‍  തീരുമാനിച്ചു . കണ്ണാടി നോക്കി അതെങ്ങിനെ വേണമെന്ന് ഉറപ്പു വരുത്തി.

'ലവ് യു  … ലവ് യു സോ മച്ച് ....' അവള്‍ വീണ്ടും സന്ദേശമയച്ചു...

ഫോണിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഗണിതസൂത്രങ്ങള്‍ അതിവേഗം ആ സന്ദേശവാക്യങ്ങള്‍ വൈദ്യുതകാന്തിക തരംഗങ്ങളാക്കി മാറ്റി അവന്റെ അരികിലേക്ക് പറഞ്ഞയച്ചു... ഗഗനചാരികളായി അവ ലക്ഷ്യബോധത്തോടെ യാത്രയായി....

പ്രണയാര്‍ദ്രമായ ആ രാത്രിയിലൂടെ ഇപ്രകാരം നിരവധി സ്നേഹസന്ദേശങ്ങള്‍ തരംഗമാലകളായി രൂപാന്തരം പ്രാപിച്ച് ആകാശമാര്‍ഗത്തിലൂടെ അപ്പോള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള തരംഗ ദൈര്‍ഘ്യങ്ങള്‍ കൃത്യമായി താണ്ടി അവ പ്രണയമനസ്സുകളിലേക്ക് പെയ്തിറങ്ങി....

പ്രണയിക്കുന്നവരുടെ രാത്രിയായിരുന്നു അത്.....

അഗ്നിതാണ്ഡവം അപ്പോഴും അടങ്ങിയിരുന്നില്ല.... ജ്വാലകള്‍ ആകാശത്തോളമുയര്‍ന്ന് അഗ്നിപര്‍വ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു.... കിഴക്കന്‍ മലകളില്‍ വെളിച്ചം ആരംഭിച്ചിരുന്നില്ല..... രാത്രി നീളുകയാണ്......

ജ്വാലാമുഖികളുടേയും രാത്രിയായിരുന്നു അത്....



107 അഭിപ്രായങ്ങൾ:

  1. ആകുലതയുണര്‍ത്തുന്ന ദൃശ്യങ്ങള്‍!!,!!!
    കരുണയുടെ ഉറവവറ്റിയ യുവമനസ്സുകള്‍!?
    മനസ്സില്‍ അസ്വസ്ഥതയുണര്‍ത്തി.
    രചന അതീവ മനോഹരമായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അപകടങ്ങളും ദുരന്തങ്ങളും ആകുലതകളില്ലാതെ ഉത്സവം പോലെ ആഘോഷിക്കുകയാണിന്നത്തെ യുവത്വം.ചോരയില്‍ കുളിച്ച് പിടയുന്നവന്റെ ദൈന്യതയുടെ ചിത്രമോ വീഡിയോയോ എടുത്ത് എത്രയും പെട്ടന്ന്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്യുവാനുള്ള വെപ്രാളമാണെല്ലാവര്‍ക്കും. മനുഷ്യത്വം സഹാനുഭൂതി ദയ എന്നതൊക്കെ കാലഹരണപ്പെട്ട വാക്കുകള്‍ മാത്രമാണിന്ന്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീക്കുട്ടന്‍ - ഞാന്‍ ഉദ്ദേശിച്ച ആശയതലത്തിലേക്ക് വായന എത്തി എന്നറിയുന്നതില്‍ സന്തോഷം.

      ഇല്ലാതാക്കൂ
  3. യുവമാനസ്സുകളില്‍ ചിലര്‍ ഇങ്ങനെയുന്ടെന്നത് സത്യം ,അപ്പോഴും അത്തരം ജ്വാലമുഖങ്ങളില്‍ ധീരമായി ഒരു ജീവന്‍ എങ്കില്‍ അത് എന്ന് ഓര്‍മ്മിച്ചു പൊരുതുന്ന മിടുക്കന്മാരും അക്കൂട്ടത്തിലുണ്ട് .കുറച്ചു നാള്‍ മുന്‍പ് അപകടത്തില്‍ പെട്ട പെണ്‍കുഞ്ഞിന്റെ പിഞ്ചു പാദവും കൊണ്ട് കിലോമെറെരുകളോളം ബൈക്കില്‍ ജീവന്‍ പണയം വെച്ച പാഞ്ഞ ചെരുപ്പകക്രുടെ കാര്യം പത്രത്തില്‍ വന്നപ്പോള്‍ എനിക്ക് നമ്മുടെ അനിയന്മാരെക്കുരിച്ചു സത്യത്തില്‍ അഭിമാനം തോന്നി .പഴകും തോറും ചിന്തകളില്‍ ക്ലാവ് പിടിക്കുന്ന നമുക്ക് പുതിയ തലമുറയെ കുറ്റം പറയാന്‍ അര്‍ഹതയുണ്ടോ ?ഏതായാലും അത് പ്രമേയത്തോടുള്ള പ്രതികരണം .ഞങ്ങളുടെ കാത്തിരുപ്പ് വെറുതെയായില്ല എന്ന് പറയാന്‍ സന്തോഷം മാത്രം ,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ പുതിയ കാലത്തിന്റെ വിമര്‍ശകനൊന്നുമല്ല. നന്മയുടെ കിരണങ്ങളായ യുവക്കാള്‍ എല്ലാ കാലത്തും ഉണ്ട്. സമാന്തരമായിത്തന്നെ തന്റെ കാലത്തോടും സമൂഹത്തോടും യാതൊരു ബാധ്യതയുമില്ലാത്ത വൈയക്തിക സുഖങ്ങളില്‍ അഭിരമിക്കുന്ന ഒരു തലമുറയും വളര്‍ന്നു വരുന്നു എന്നതിന് സംശയമില്ല. വേദനിക്കുന്ന ഒരു പറ്റം മനുഷ്യര്‍ ചുറ്റുമുണ്ട് എന്ന അറിവു പോലുമില്ലാത്തത്ര അരാഷ്ടീയവല്‍ക്കരിക്കപ്പെട്ട യുവതയുടെ ഒരു ഉദാഹരണം എടുത്തു കാട്ടുക മാത്രമാണ് ഞാനിവിടെ ചെയ്തത്...

      സന്തോഷം ഈ അഭിപ്രായത്തിന്....

      ഇല്ലാതാക്കൂ
  4. അഗ്നിജ്വാലകൾക്കും.. കരിയുന്ന മനസ്സുകൾക്കും.. വേവുന്ന മാംസങ്ങൾക്ക്കും ഇടയിലൂടെ അവതരിപ്പിച്ച പ്രണയാർദ്ര രാത്രിയും..
    ……പെയ്തിറങ്ങിയ സ്നേഹ സന്ദേശങ്ങളും ഇന്നുകളുടെ ഒരു ദിനചര്യ വെളിപ്പെടുത്തി…!
    ഇന്നുകളിൽ ഒരു ദിനം പുലരുന്നതും മറയുന്നതും ലാപ്ടോപ്പിലൂടേയും മൊബൈലിലൂടേയും എന്നത് എത്ര വാസ്തവം

    മാദ്ധ്യമങ്ങൾക്ക് പിന്നിലെ രഹസ്യമല്ലാത്ത പരസ്യം ഇതൊക്കെ തന്നെ അല്ലേ…
    എരിയുന്ന ജീവിതങ്ങൾക്കിടയിലൂടെ പായുമ്പോഴും ‘ആദ്യം ഞാൻ ‘എന്ന മത്സര ബുദ്ധിയല്ലേ ആ കാലുക്കൾക്ക് വേഗത നൽകുന്നത്..
    പ്രത്യേകിച്ച് ആരേയും കുറ്റപ്പെടുത്താനോ കഷ്ടം വെയ്ക്കാനോ തോന്നുന്നില്ല..
    ടിവിയ്ക്കു മുന്നിൽ ഇരിയ്ക്കുമ്പോൾ ഓരൊ ചാനലുകളും പരീക്ഷിച്ചു മാറ്റുന്നത് ,മറ്റവൻ കൂടുതലായി എന്തു കൊണ്ടുവന്നു എന്ന ആകാംക്ഷയല്ലേ…അതിനർത്ഥം പ്രണയാർദ്ര രാത്രികൾ അവരുടെ ജോലി കൃത്യമായി നിർവഹിയ്ക്കുന്നു എന്നതു തന്നെ…!
    കഥയ്ക്കിടയിലെ പൺകുട്ടി ഒന്ന് നിർത്തി ട്ടൊ..അവളുടെ കണ്ണീരിൽ ആനന്ദം കണ്ട ആ പുരുഷനോട് ഒരു തരം വെറുപ്പ് തന്നെ മിന്നി മാഞ്ഞു..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടീച്ചറെ സന്തോഷം - ഞാന്‍ ഉദ്ദേശിച്ചിടത്ത് വായന എത്തി എന്ന് അറിയുന്നു....എന്നാല്‍ അങ്ങേയറ്റം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട് വൈയക്തിക സുഖങ്ങളില്‍ മാത്രം അഭിരമിക്കുന്ന ഒരു ന്യൂനപക്ഷത്തിനു നേരെ ഈ കഥ വിരല്‍ ചൂണ്ടണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു... അതു നടന്നില്ല എന്ന് ടീച്ചറുടെ അഭിപ്രായത്തില്‍ നിന്നു തിരിച്ചറിയുന്നു. സന്തോഷം - ഈ തുറന്ന അഭിപ്രായത്തിന്.

      ഇല്ലാതാക്കൂ
  5. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈ തെരുവുകളില്‍ അനാഥര്‍ മരിച്ചു മണിക്കുറുകളോളം ആരും തിരിഞ്ഞു നോക്കാതെ കിടക്കുമായിരുന്നു. അന്ന് ഈ കാഴ്ച കണ്ടിട്ടില്ലാതതിനാല്‍ ഈശ്വര.. ഇതെന്തു ലോകം. നമ്മുടെ നാട്ടില്‍ ആണെങ്കിലോ ? എന്ന് ഞാന്‍ പരിതപിക്കുമായിരുന്നു. രണ്ടു ദശാബ്ദം കഴിഞ്ഞപ്പോള്‍ സംഗതി ആകെ മാറി. ഇന്നത്തെ യുവത്വം കാല്കീഴില്‍ നട്ക്കുന്നോരപകടം അതിന്റെ തീവ്രമായ എല്ലാ വശങ്ങളും ചേര്‍ത്തു വെച്ച് അത് കാമറയില്‍ ആക്കാമോ എന്നാണ് ആദ്യം ചിന്തിക്കുന്നത് ? അപ്പുറത്ത് വീണു പിടയുന്ന പാതി ജീവന്‍ അവര്‍ കണ്ടില്ലെന്നു നടിക്കും.

    പുരോഗതി എന്ന് പേരിട്ടു വിളിച്ചു കാലം നമ്മെ കൂട്ടി കൊണ്ട് പോകുന്നത് മനസാക്ഷി ഇല്ലാത്ത മഹാ വിപത്തുകളിലെക്കാണ് എന്ന വലിയ സന്ദേശത്തിലേക്ക് വിരല്‍ ചൂണ്ടിയ ഈ സൃഷ്ട്ടിക്ക് ഒരു നൂറു സാലുട്ട്..

    ആശംസകള്‍ മാഷേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേണുവേട്ടാ - വിനയപൂര്‍വ്വം ഈ നല്ല വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു . എന്റെ ആശങ്കകള്‍ തന്നെയാണ് വേണുവേട്ടന്‍ കഥയില്‍ നിന്നു വായിച്ചെടുത്തത് എന്നറിയുന്നത് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നു.

      ഇല്ലാതാക്കൂ
  6. പ്രദീപ്,

    കഥ തുടങ്ങിയപ്പോള്‍ മനോഹരമായ ഒരു വിഷയം പ്രദീപ് പറഞ്ഞു തുടങ്ങുന്നു എന്ന ഫീല്‍ എന്നില്‍ ഉണ്ടാക്കി. പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എന്‍ഡിങില്‍ എന്നിലെ വായനക്കാരന്‍ തീര്‍ത്തും നിരാശനായി പോയി. എന്തോ പ്രദീപിന്റെ ക്രാഫ്റ്റ് കഥയില്‍ വന്നില്ല. പിന്നെ “മിച് യു ഡാ“ എന്ന വാക്കുകള്‍ എത്ര കൊഞ്ചലായോ മറ്റോ ആണെങ്കിലും എസ്.എം.എസ് എന്ന നിലയില്‍ അലോസരമായി തോന്നി. അവിടെ മിസ് യൂ ഡാ തന്നെ ഉചിതം എന്ന് തോന്നി. (അത് അക്ഷരതെറ്റല്ല , മറിച്ച് മന:പൂര്‍വ്വം എഴുതിയതാണെങ്കില്‍)
    മറ്റൊന്ന് ഈ കഥ വായിക്കുമ്പോള്‍ കഥക്ക് മറ്റൊരു ഡൈമെന്‍ഷന്‍ ആയിരുന്നു ഞാന്‍ കണ്ടിരുന്നത്. ഇവിടെ കാഴ്ചകളുടെ പിറകേ പോകുന്ന പുത്തന്‍ സമൂഹത്തിന്റെ പരിച്ഛേദം തുറന്ന് കാട്ടിയെങ്കില്‍ പോലും അതില്‍ യാതൊരു പുതുമയും പ്രദീപ് കൊണ്ടുവന്നില്ല എന്നൊരു ഫീല്‍.. മറിച്ച് ആ ഫോട്ടോകള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അത് കാമുകിക്ക് അയക്കുകയും പകര്‍ത്തിക്കൊണ്ടിരിക്കെ തന്നെ അവന്‍ തീഗോളങ്ങള്‍ക്ക് ഇരയാവുകയും ആ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും അത് വഴി മറ്റ് ഒട്ടേറെ ഫെസ്റ്റിവലുകളിലും മറ്റും ഷെയര്‍ ചെയ്ത് അവള്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും അവനെ ഒരിക്കലും ഓര്‍ക്കാന്‍ ശ്രമിക്കാതെ (എല്ലാം അവളുടെ പരിശ്രമഫലമെന്ന വ്യാജേന) മന:പൂര്‍വ്വം മിസ് ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ എന്ന് വായന കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.. എങ്കില്‍ ആ മിസ് യു ഡാ- വിളിയുടെ അര്‍ത്ഥവ്യാപ്തി എത്രയായിരുന്നേനെ എന്ന് ഓര്‍ത്തുപോയി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോരാജ് - എന്റെ ഓരോ രചനകളും സൂക്ഷ്മമായി വായിച്ച് നല്‍കിക്കൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് നന്ദി വാക്കിനേക്കാള്‍ അപ്പുറമുള്ള സ്നേഹവും സൗഹൃദവുമാണ് എനിക്കു തിരിച്ചു തരാനുള്ളത്. മിച്ച് യു പോലുള്ള ചില പ്രയോഗങ്ങള്‍ പുതി കാലത്തെ പ്രണയങ്ങളിലെ അര്‍ത്ഥരഹിതങ്ങളായ പ്രയോഗങ്ങലായി തീര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ ആ പ്രയോഗം ഉപോഗിച്ചത്.... പക്ഷേ മനുവിന്റെ നിരീക്ഷണത്തില്‍ അറിയിച്ചപോലെ ആ പ്രയോഗം കഥയുടെ ഘടനയില്‍ മുഴച്ചു നില്‍ക്കുന്നു എന്നു മനസ്സിലാക്കിയതുകൊണ്ട് അത് ഒഴിവാക്കിയിട്ടുണ്ട്.... മറ്റു നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്നു.

      മനു പറഞ്ഞതുപോലെ ഈ കഥയുടെ ചില സാധ്യതകള്‍ ഞാനും ആലോചിച്ചിരുന്നു.... പക്ഷേ അതോടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച തലത്തില്‍ നിന്ന് കഥ മറ്റു തലങ്ങലിലേക്ക് വഴിമാറി സഞ്ചരിക്കാന്‍ സാധ്യത ഉണ്ടെന്ന ചിന്തകൊണ്ടാണ് ഇരുണ്ടതും കലുഷമായതുമായ നമ്മുടെ കാലത്തെക്കറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് ഞാന്‍ കഥ അവസാനിപ്പിച്ചത്...

      കൃത്യമായും വസ്തുനിഷ്ഠമായുമുള്ള ഇത്തരം നിരീക്ഷണങ്ങള്‍ എന്റെ കഥെഴുത്തിന്റെ വഴികളില്‍ വെളിച്ചമേകണേ എന്ന പ്രാര്‍ത്ഥനകളോടെ.................

      ഇല്ലാതാക്കൂ
  7. അമിതവര്‍ണ്ണം വാരി പൂശിയ ഒരു ചിത്രം പോലെ തോന്നി പ്രദീപ്. അപവാദങ്ങളെ സാമാന്യവത്കരിക്കുന്ന ഒരു രചനയായേ തോന്നൂ. ഇത്തരം മനസ്കരും ഇല്ലെന്നല്ല; പക്ഷെ ഇരുളിന്റെ നടുവിലും പ്രകാശിക്കുന്ന കുഞ്ഞുവെളിച്ചങ്ങളെ ഹൈലൈറ്റ് ചെയ്തിരുന്നുവെങ്കില്‍ വായിക്കുന്നവരുടെ മനസ്സുകളിലും ഒരു പ്രകാശസ്ഫുരണം ഉണ്ടാകാതിരിക്കുമോ? എഴുത്തുകാരന്റെ ഒരു പ്രതിബദ്ധതകൂടെയല്ല്ലേ അത്? ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം അജിത്ത്. ഇരുളിന്റെ നടുവിലും പ്രകാശിക്കുന്ന കുഞ്ഞുവെളിച്ചങ്ങള്‍ ഉണ്ട് . പക്ഷേ അത് ഹൈലൈറ്റ് ചെയ്യുക എന്നതായിരുന്നില്ല ഈ കഥയിലെ എന്റെ ഉദ്ദേശം.... ഇത്തരം നെഗറ്റീവ് അവസ്ഥകളെ ഹൈലൈറ്റ് ചെയ്തും പ്രകാശത്തിന്റെ വഴി കാണിച്ചുകൊടുക്കാനാവും എന്ന ധാരണ ഉണ്ടായിരുന്നു.

      കാലത്തോട് പ്രതിബദ്ധതയുള്ള എഴുത്തില്‍ ഞാനും വിശ്വസിക്കുന്നു

      ഇല്ലാതാക്കൂ
  8. മാഷേ കഥ ഇഷ്ടപ്പെട്ടു. നന്നായി.എന്നാല്‍ വളരെ നന്നായി എന്നു തോന്നിയില്ല.
    "ഫോണിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഗണിതസൂത്രങ്ങള്‍ അതിവേഗം ആ സന്ദേശവാക്യങ്ങള്‍ വൈദ്യുതകാന്തിക
    തരംഗങ്ങളാക്കി മാറ്റി അവന്റെ അരികിലേക്ക് പറഞ്ഞയച്ചു". ഇതെനിക്കിഷ്ടപ്പെട്ടു.
    പൂമ്പാറ്റകളുടെ ചിരകരിഞ്ഞു നിറം നേടുന്നവന്റെ കഥപോലെ sharp ആയില്ല എന്നു തൊന്നി.
    സാമാന്യവല്‍ക്കരണം എന്ന പ്രശ്നമൊന്നും എനിക്ക് തൊന്നിയില്ല. കഥയിലുള്ളതുപോലെ പലതും സാമാന്യമായിമാറിക്കൊണ്ടിരിക്കുകയാണല്ലോ.
    മാഷിന്റെ കഥകളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് കേട്ടോ. സച്ചിന്‍ 100 നു താഴെ എത്ര എടുത്താലും
    അതിപ്പോള്‍ 99 ആയാലും കുറ്റമാണല്ലോ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില കഥകളെ ഉദ്ദേശിച്ച രീതിയില്‍ ഷാര്‍പ്പ് ആക്കാനാവാതെ പോവുന്നത് എന്റെ എഴുത്തിന്റെ കുഴപ്പമാവും.കൃത്യമായും വസ്തുനിഷ്ടമായും കാര്യങ്ങളെ തുറന്നു പറയുന്നത് എന്റെ എഴുത്തുവഴികളിലേക്ക് വെളിച്ചം പകരുന്നു.

      ഇല്ലാതാക്കൂ
  9. നദികള്‍ വറ്റുന്ന കാലമാണ് ,ഓരോ തലക്ക് മുകളിലും എരിയുന്ന ജ്വാലാമുഖം ,എഴുത്തുകാരനെ വായനക്കാരന്‍ നയിക്കാന്‍ പാടില്ല തന്നെ ,എന്തെന്നാല്‍ ദൂരേക്ക്‌ തുറക്കുന്ന കിളിവാതിലുകള്‍ ആണ് ,അവിടെ കര്‍ട്ടന്‍ തൂക്കരുത് ,ഇത് ഈ കഥയിലെ ഒരു കംമെന്റിനോടുള്ള എന്റെ പ്രതികരണം ,,,,

    മറുപടിഇല്ലാതാക്കൂ
  10. കഥ നന്നായി. എന്നാലും ഒന്നൂടെ എഡിറ്റ് ചെയ്യാമായിരുന്നു. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഒന്നു തേച്ച്മിനുക്കിയാല്‍ തിളങ്ങും.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  11. ചില പ്രതീക്ഷകള്‍ അസ്ഥാനത്തിലാക്കി കഥ അവസാനിപ്പിച്ചു, ഗണിതസൂത്രങ്ങള്‍, പ്രയോഗവും ആ വരിയും ശ്രദ്ധിക്കപ്പെടുന്നു!

    എന്തും ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയയുടെ പ്രതിഫലനം കാണുന്നു കഥയില്‍..

    മറുപടിഇല്ലാതാക്കൂ
  12. അന്യന്റെ വേദനകള്‍ പോലും ആഘോഷമാക്കുന്ന വര്‍ത്തമാനകാലം.ആ ഹൃദയമില്ലായ്മയാണ് പ്രദീപ്‌ ഫോക്കസ്‌ ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ അത് സഫലമായി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്‌. ശരിയായ അവസാനം എന്നും അഭിപ്രായമുണ്ട്.
    സംഭാഷണങ്ങള്‍ ഒരല്പം കൂടി ചെറുതാക്കാമായിരുന്നു എന്നൊരു വിയോജനക്കുറിപ്പ് കൂടി ചേര്‍ത്തോട്ടെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുന്നതില്‍ സന്തോഷമേ ഉള്ളു സേതുലക്ഷ്മി.......

      ഇല്ലാതാക്കൂ
  13. അഭിപ്രായം അറിയിക്കുകയും പിഴവുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാട്ടികയും ചെയ്ത സുഹൃത്തുക്കള്‍ക്ക് എന്റെ സ്നേഹം.നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചില എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാണിക്കുക... കഥയെഴുത്തിന്റെ വിദ്യാര്‍ത്ഥി ആവാന്‍ ശ്രമിക്കുന്ന എനിക്ക് നിങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിലയേറിയതാണ്...

    മറുപടിഇല്ലാതാക്കൂ
  14. സന്തോഷം പ്രദീപ്‌.
    പിന്നെ വിമര്‍ശനം ഉള്‍കൊണ്ട വിശാലമനസ്സിന് അഭിനന്ദനങ്ങളും.
    വീണ്ടും ഈ കഥ വായിക്കുമ്പോള്‍ എഡിറ്റിങ്ങില്‍ കൂടെ കൈവന്ന ഭംഗി അറിയുന്നു.
    ഇന്റര്‍ നെറ്റുകളില്‍ വിരിയുന്ന പ്രണയവും , അതിലൂടെ നഷ്ടപ്പെടുന്ന മൂല്യങ്ങളും , പിന്നെ മനസാക്ഷി നഷ്ടപ്പെട്ട സമൂഹ വ്യവസ്ഥിതിയിലേക്കുള്ള ചൂണ്ടുപലകയായും ഈ കഥ നില്‍ക്കുന്നു.
    ദുരന്തത്തില്‍ നേരെ കണ്ണു തിരിച്ച് അതില്‍ ആസ്വാദനം കണ്ടെത്തുന്ന സാഡിസ്റ്റുകളെയും കാണാം . വളരെ നന്നായി കഥ.
    ഒരിടവേളക്ക് ശേഷം വീണ്ടും കണ്ടത്തില്‍ സന്തോഷം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. പാഞ്ചാലിയെ തൃപ്തിപ്പെടുത്താന്‍ പ്രതിസന്ധികള്‍ തരണം ചെയ്ത്‌ കല്ല്യാണസൌഗന്ധികം തേടിപോയ ഭീമസേനനെ പോലെ പ്രണയിനിയെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും ദുരന്തമുഖത്തിന്‌റെ ഭയാനകമായ കാഴ്ചകള്‍ ഒപ്പിയെടുത്ത്‌ അവള്‍ക്ക്‌ സമര്‍പ്പിക്കുന്ന കാമുകന്‍. ഇവിടെ കാമുകിയുടെ സന്തോഷം മാത്രം അത്‌ ദുരന്തമായാലും ഭീകര ദൃശ്യങ്ങളായാലും അവള്‍ സന്തോഷിക്കണമെന്ന കാമുക മനസ്സിനെ എന്ത്‌ വിശേഷിപ്പിക്കും. പുതിയ തലമുറയുടെ മൂല്യ ച്യുതിയുടെ ഉത്തമ ഉദാഹരണമായും ഈ കഥയെ കാണാം. ദുരന്ത മുഖത്ത്‌ അഗ്നിയോട്‌ പടവെട്ടി ഇരകളെ രക്ഷിക്കാന്‍ ആ കഥാപാത്രം തുനിഞ്ഞിരുന്നുവെങ്കില്‍ ഈ കഥ വേറൊരു തനിയാവര്‍ത്തനമാകുമായിരുന്നു. ഇവിടെ കഥാപാത്രം സഞ്ചരിച്ച വഴികള്‍ തികച്ചും വ്യത്യസ്ഥം - അത്‌ ഈ കഥയെ വ്യത്യസ്ഥമാക്കി.

    കഥയെന്ന ഗ്രൂപ്പിലൂടെ ഞങ്ങള്‍ ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ എഴുതിയതാവണം ഈ കഥ എന്ന് കരുതുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. ദുരന്തങ്ങളും മറ്റും കാഴ്ച്ചകളുടെ മാത്രം ഉത്സവങ്ങളാക്കി മാറ്റുന്നവരാക്കി മാറ്റിയിരിക്കുകയാണല്ലോ നാമെല്ലാമിപ്പോൾ...
    ആയതിൽ കൂടിയുള്ള സഞ്ചാരങ്ങളാണല്ലോ ഇക്കഥ അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  17. ഒരു അപകടമുണ്ടാകുമ്പോൾ ആവശ്യമായ സഹായം ചെയ്യുന്നതിനു പകരം കിട്ടിയ അസുലഭ മുഹൂർത്തം മോബൈൽ ക്യാമറയിൽ പകർത്തുന്ന സീനുകൾ നാം എത്രയോ ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടിരിക്കുന്നു. ആ മാനസ്സികാവസ്ഥയെ എങ്ങനെയാണ് വിവരിക്കുകയെന്ന് സത്യത്തിൽ അറിയില്ല.
    ഈ കഥ വായിച്ചപ്പോൾ അതാണ് മനസ്സിൽ വന്നത്.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  18. മാഷേ....

    അല്‍പ്പം കുറ്റബോധത്തോടെയാണ് ഞാനീ കഥ വായിച്ചു തീര്‍ത്തത്... ഞാനും ഈ യുവത്വത്തിന്റെ പ്രതിനിധിയല്ലേ എന്ന്... 'അല്ലാ'യെന്നു പല വട്ടം പറഞ്ഞു മനസ്സോരുക്കി കഥയിലേക്കിറങ്ങുന്നു...

    ഒരുപാട് ചര്‍ച്ചകളില്‍ ഈ സാമൂഹ്യ അപചയത്തെക്കുറിച്ചുള്ള പരിഹാസസമ്മിശ്രമായ വാദങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തെ അടിസ്ഥാനമാക്കി ആദ്യമായാണ്‌ ഞാനൊരു കഥ വായിക്കുന്നത്.... ഒറ്റ വാക്കില്‍ പറയട്ടെ... എനിക്കിഷ്ടപ്പെട്ടു....

    മനോരാജിന്റെ കമന്റില്‍ പറയുന്ന, ഈ കഥയുടെ അനുബന്ധം കൂടി ചേര്‍ത്തു വായിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. പറയുന്ന വിഷയത്തോടൊപ്പം പ്രധാന കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയം അത്തരം ഒരു ട്വിസ്റ്റിലേക്ക് എത്തിക്കുകയായിരുന്നുവെങ്കില്‍ കുറെ കൂടി ഈ കഥ മികച്ചതായേനെ... ഒപ്പം കഥയുടെ രണ്ടു വ്യത്യസ്ത വായന സാധ്യമായേനെ.... അത് ഒരിക്കലും ഒരു കുറവായി കണക്കാനാവില്ല.. നേര്‍രേഖയില്‍ സഞ്ചരിക്കുന്നൊരു കഥാഖ്യാനത്തില്‍ തെറ്റൊന്നുമില്ല.. ഇത് ചേര്‍ത്തിരുന്നുവെങ്കില്‍ വായനക്കാരന് ഇരട്ടിമധുരമായേനെ എന്ന് മാത്രം...

    മാഷിന്റെ കഥകളില്‍ കാണുന്ന ഒരു പ്രത്യേകത, വാക്കുകളുടെ അളന്നു മുറിച്ച പ്രയോഗമാണ്.... എന്നാല്‍ ഈ കഥയില്‍ ചില ഭാഗങ്ങളില്‍ വാക്കിന്റെ ശില്‍പ്പഭംഗി കുറയുന്നതായി തോന്നി... (എഡിറ്റിങ്ങിന്റെ കുറവുണ്ടോ..?) മാഷിന്റെ തന്നെ മുന്‍ കഥകളെ താരതമ്യപ്പെടുത്തി പറഞ്ഞതാണിത്...

    ഇതൊന്നും കഥയുടെ സ്വാഭാവികമികവിനെ കാര്യമായി ബാധിക്കുന്നില്ല തന്നെ... അടുത്ത കഥയ്ക്കായ്‌ കാത്തിരിക്കുന്നു മാഷേ..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    മറുപടിഇല്ലാതാക്കൂ
  19. ഞാനൊരു സ്ഥിരം ബ്ലോഗ്ഗര്‍ അല്ലാത്തതിനാല്‍ താമസിച്ചു പോയി സര്‍ ഇവിടെ എത്താന്‍ . (ഞാന്‍ പറഞ്ഞത് പോലെ കൊടുങ്കാറ്റിനും സുനാമിക്കും മുന്‍പുള്ള ശാന്തത ). അപകടം നടക്കുന്നിടത്ത്, മൊബൈല്‍ പോക്കറ്റില്‍ നിന്നുമെടുത്ത് പടമെടുക്കാന്‍ തിടുക്കം കൂട്ടുന്ന പുതുതലമുറ , പിന്നെ സ്ട്രെച്ചറില്‍ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുന്ന ആളുകളെ ലൈവ് ഇന്റര്‍വ്യൂ ചെയ്യാനുള്ള ദൃശ്യ മാധ്യമങ്ങളുടെ മല്‍സരം . ഇതൊക്കെയാണ് സാറിന്റെ കഥ വായിച്ചപ്പോള്‍ മനസ്സില്‍ കയറിവന്ന ചിത്രങ്ങള്‍. എല്ലാവരും അങ്ങനെ അല്ലാ എങ്കില്‍ കൂടിയും ഭൂരിഭാഗം അങ്ങനെയാണ്.എറണാകുളം ബൈപാസില്‍ ബൈക്കിനു പുറകില്‍ നിന്നും തെറിച്ചു വീണു തലയ്ക്കു പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാതെ മൊബൈലില്‍ പടം പിടിച്ച ധീരരില്‍ ഒരാളായി ഞാനും അന്നുണ്ടായിരുന്നു എന്ന് ഈ കഥ വായിച്ചപ്പോള്‍ ലജ്ജിക്കുന്നു .....!
    ( സാറിന്റെ എഴുത്തിനെ വിലയിരുത്താനുള്ള അറിവൊന്നും എനിക്കില്ല എങ്കിലും ചിലരുടെ അഭിപ്രായം പോലെ "വായനക്കാരന്റെ സംതൃപ്തിക്ക് "optional climax" വച്ച് കഥ എഴുതേണ്ടി വരുമോ ഇനിമുതല്‍ സൃഷ്ടാക്കള്‍ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . )സിയഫ്ജി പറഞ്ഞത് പോലെ എഴുത്തുകാരന്റെ ഭാവനയെ അവന്റെ ഇഷ്ടത്തിനു വിടുന്നതല്ലേ നല്ലത്...? (തെറ്റാണെങ്കില്‍ ക്ഷമിക്കുക )

    മറുപടിഇല്ലാതാക്കൂ
  20. അതെ നാം കാഴ്ചകളില്‍ ആണ് ..നന്മ വറ്റിക്കൊണ്ടിരിക്കുന്നു

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  21. കഥ ഇഷ്ടമായി പക്ഷെ മാഷിന്റെ ആ ഒരു ടച്ച്‌ വന്നിട്ടില്ല എന്ന് തോന്നുന്നു .. താങ്കളുടെ കഥയെ വിലയിരുത്താന്‍ ഉള്ള പാടവം ഒന്നും ഇല്ല എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ എനിക്ക് ഫീല്‍ ചെയ്തത് തുറന്നു പറയുന്നു . ഒന്നാമത് ഈ കഥ ഒരല്‍പം വിശ്വാസയോഗ്യം അല്ല. സമൂഹത്തില്‍ അങ്ങനെ ഉള്ള ആള്‍ക്കാര്‍ ഉണ്ടാകാം പക്ഷെ ഇത്രയ്ക്കു ഉണ്ടോ ? പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ലോല ഹൃദയരാന് അവര്‍ക്ക് ഇതൊക്കെ ഇങ്ങനെ ആസ്വദിക്കാന്‍ കഴിയുമോ? കഥയുടെ അവസാനം സസ്പെന്‍സ് ഇല്ല എന്നൊക്കെ പറയുന്നതില്‍ ഒരു അര്‍ഥവും ഇല്ല എന്നാണു എന്റെ അഭിപ്രായം അതൊക്കെ എഴുത്ത് കാരന്റെ സ്വാതന്ത്ര്യം ആണ് .

    അടുത്ത കഥക്കായി കാത്തിരിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  22. മാഷിന്റെ കഥകള്‍ എന്നും ബൂലോകത്തെ മികച്ച കഥ്കളുടെ ശ്രേണിയിലേക്ക് കേറിനിന്നവയാണ്. പ്രതീക്ഷയോടെയാണീ കഥയും വായിച്ചു തുടങ്ങിയത്. അല്പ്പം നിരാശ തോന്നി. പ്രണയാര്‍ദ്രമായ ആ രാത്രിയില്‍ ആകാശമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന നിരവധി സ്നേഹസന്ദേശങ്ങളോടൊപ്പം നീറിപ്പുകഞ്ഞ് കരിഞ്ഞ്മര്‍ന്ന ആത്മാവുകളും ആകാശത്തിലേക്കുയര്‍ന്നപ്പോള്‍ അതിലൊന്ന് "അവന്റെതാവുക", അവളുടെ മിസ്സ് യൂ സോ മച്ച് മാര്‍ഗ്ഗമധ്യേ..... പര്യവസാനം അല്പ്പം കൂടി നന്നാവാമായിരുന്നു.

    കഥയുടെ സന്ദേശം പ്രാധാന്യമൊട്ടും കുറയാതെ വിവരിച്ചിരിക്കുന്നു. കഥ പറഞ്ഞ രീതി മാഷിന്റെ സ്ഥിരം നിലവാരത്തിലെത്തിയില്ല എന്ന് ചുരുക്കം.

    മറുപടിഇല്ലാതാക്കൂ
  23. ഇന്നിന്റെ നേര്‍ കാഴ്ചകള്‍, അവിശ്വസനീയം എന്ന് പറയാന്‍ വയ്യ... കണ്മുന്നില്‍ കാണാറില്ലേ...നമ്മള്‍...!
    മാഷേ.... കഥ ഇഷ്ടമായി.... എങ്കിലും മാഷിന്റെ പതിവ് ടെപ്തിലേക്ക് ഇറങ്ങിയില്ല... ഭാഷ കൊണ്ടും, വിഷയം കൊണ്ടും.. (സാധാരണ ഒന്നിലധികംതവണ വായിക്കേണ്ടി വരാറുണ്ട്)
    പക്ഷെ ഒരു സിമ്പിള്‍ ചെറുകഥ എന്ന രീതിയില്‍ മികച്ച രചന തന്നെ....

    നന്മകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  24. മാഷേ അങ്ങ് തന്നെ ആണ് എന്നെ കഥ ആസ്വദിക്കാന്‍ പഠിപ്പിച്ചത്. സര്‍പ്പഗന്ധം എന്ന കഥയിലെ പോലെ ഈ കഥക്കും ഒരിത്തിരി അതി ഭാവുകത്വം കാണുന്നു, സംഭവിക്കാത്ത ഒരു കാര്യം പോലെ. കാഴ്ചകളില്‍ അഭിരമിക്കുന്ന യുവത്വം തന്നെ ആണ് ഉദ്ദേശിച്ചത് എങ്കിലും,പലതരം ഡിസൈന്‍ എന്ന കഥയിലെ പോലെ അത്ര ഷാര്‍പ് ആയില്ല. തികച്ചും OBVIOUS ആയതു പോലെ.

    മറുപടിഇല്ലാതാക്കൂ
  25. സിനിമയിലെന്നപോലെ........ വര്‍ണ്ണിച്ച ദൃശ്യങ്ങള്‍, തീഗോളങ്ങള്‍ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. എങ്കിലും മാഷെന്നെ വഴക്കുപറഞ്ഞു. എന്റെ തെറ്റുകള്‍ കളിയാക്കി പുശ്ചിച്ചു. ഞാന്‍ ലജ്ജകൊണ്ട് മുഖം പൊത്തി.
    എങ്കിലും ഒരു പോംവഴിയുടെ ഉപദേശം ഞാന്‍ കൊതിച്ചു. അത് ഞാന്‍ ഇപ്പോള്‍ തിരയുകയാണ്.

    മറുപടിഇല്ലാതാക്കൂ
  26. ഇന്നലെ ഇവിടെയെത്തി വായിക്കാന്‍ ശ്രമിച്ചിട്ടും പേജ് തുറന്നു കിട്ടിയില്ലാട്ടോ. ഒറ്റവാക്കില്‍ ഇഷ്ടമായി കഥ. ഇവിടെ പറഞ്ഞു പോയ പോലെ സൈബര്‍ യുഗത്തില്‍ വിലയില്ലതാവുന്നത് ജീവനാണ്... സഹജീവി സ്നേഹത്തിനാണ്. കണ്മുന്നില്‍ കാണുന്ന അപകടത്തിലും സ്വന്തം ലാഭത്തിനു വേണ്ടി എന്തെടുക്കാന്‍ കഴിയും എന്നോര്‍ത്ത് പായുന്ന ജനം... മാധ്യമങ്ങളുടെ കണ്ണുകള്‍ പോലും പലപ്പോഴും ഏറ്റവും പ്രോവോകിംഗ് ആയ ഫ്ലാഷ് ന്യൂസ്‌ തിരയുമ്പോള്‍ നഷ്ടമാവുന്നത് ഇരയാക്കപ്പെടുന്നവരുടെ ജീവനോ മാനമോ ഒക്കെയാണ്. എങ്കിലും ഇത്രയും കഠിന ഹൃദയനാവാന്‍ അവനു സാധിക്കുമോ എന്നൊരു സംശയം മനസ്സില്‍ ഉദിക്കുന്നു... അവരുടെ പ്രണയ സല്ലാപം എവിടെയോ കുറച്ചു മുഴച്ചു നിന്ന് നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്... ഒരു ചെറിയ എഡിറ്റിംഗ് നടത്തിയാല്‍ ഒന്നൂടെ മനോഹരമാകും...( മാഷെ വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ലാട്ടോ. എന്‍റെ ആസ്വാദനത്തിന്‍റെ പരിമിതിക്കുള്ളില്‍ നിന്നും പറഞ്ഞതാ) കാത്തിരിക്കുന്നു നല്ല എഴുതുകള്‍ക്കായ്‌....

    മറുപടിഇല്ലാതാക്കൂ
  27. ഇന്നിന്റെ നേര്‍കാഴ്ച ,
    നാം കാണുന്നതും കേള്‍ക്കുന്നതും ഇതൊക്കെ തന്നെയല്ലേ
    ചിലരെങ്കിലും പറഞ്ഞ പോലേ അതി ഭാവുകത്വം ഒന്നും എനിയ്ക്കു തോന്നിയില്ല ....
    പിഞ്ചു മക്കളില്‍ പോലും കാമാസകതി തീര്‍ക്കുന്ന ലോകം
    മറ്റുള്ളവന്റെ ദുരന്തങ്ങളെയും വേദനകളെയും കുറവുകളെയും പകര്‍ത്തിയെടുത്ത്
    ചിത്രങ്ങളാക്കി മാറ്റാനുള്ള യുവതുടെ വെമ്പല്‍ വേദനയോടെ നാം കാണുന്നില്ലേ ?
    ഡാ, ഡീ എന്നതൊക്കെ കാപട്യത്തിന്റെ ശ്രുംഗാര പദങ്ങളായി തോന്നാറുണ്ട് .
    അല്ല
    ഇപ്പൊ പ്രണയവും കാപട്യം തന്നേയല്ലേ!!!
    ഇഷ്ട്ടപ്പെട്ടു മാഷേ .
    യുവത്വത്തിന്റെ പുതിയ സംസ്കാരത്തില്‍ അങ്ങേക്കുള്ള വേദനയും,ഭയവും ,വെറുപ്പും എല്ലാം മനസ്സിലാകുന്നു .
    ഇടയ്ക്ക്
    പ്രിയ സ്നേഹിതന്‍ സിയാഫ് പറഞ്ഞത് പോലെയുള്ള നന്മ നിറഞ്ഞ സുഹൃത്തുക്കള്‍ നമുക്ക് പ്രത്യാശയും സന്തോഷവും നല്‍കുന്നു .
    നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  28. ആവർത്തനത്തിന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണ്.ആ മിസ് യൂ ഡാ വിളികളുടെ ആവർത്തനം ,അതിനുള്ളിലെ പൊള്ളത്തരത്തെ ഉള്ളുപൊളിച്ച് കാണിയ്ക്കുകയാണ്....

    എഴുത്ത് വളരെ നന്നായി.....

    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  29. ദുരന്തം വരെ ആഘോഷമാക്കുന്ന യുവ ജനതയുടെ നേര്‍ കാഴ്ചയാണ് ഈ കഥ. രചന പതിവുപോലെ ഹൃദ്യമായിരുന്നു... ആശംസകള്‍ മാഷെ !

    മറുപടിഇല്ലാതാക്കൂ
  30. ഈ കഥയിലെ പാത്ര നിര്മിതിയെ അതിശയോക്തി എന്ന് വായനയില്‍ ചിലര്‍ക്ക് തോന്നും.
    ചില കാര്യങ്ങള്‍ പറയാന്‍ കഥയില്‍ ഒരല്പം ഓവര്‍സ്റ്റേറ്റ്മെന്റ് ആവാം. അത് വീക്ഷണ കോണിന്റെ പ്രശ്നമാണ്.
    സമകലാലിക സത്യങ്ങളുടെ നേരുകള്‍ കാണ്ടവര്‍ക്ക് ഈ കഥയില്‍ അതിശയോക്തിയൊ ഓവര്‍സ്റ്റേറ്റ്മെന്റ് ഓ കാണാനാവില്ല.
    ഇതിലപ്പുറവും സംഭവിക്കും എന്നാണു എനിക്ക് തോന്നുന്നത്. വര്തമാനത്തോട് സംവദിക്കുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്‍. അങ്ങിനെ നോക്കുമ്പോള്‍ ഇക്കഥ ഏറെ മികച്ചു നില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  31. തീക്ഷണമായി തന്നെ മാഷ് കഥ പറഞ്ഞു...

    കാലികകാലത്തിന്റെ കാപട്യത്തെ പറ്റി പറഞ്ഞത് ഒട്ടും അധികമായില്ല.. ഭാവുകങ്ങള്‍ നേരു്ന്നു..

    മറുപടിഇല്ലാതാക്കൂ
  32. സ്നേഹ ശൂന്യമായ , കപട ലോകത്തിന്റെ ചിത്രം നന്നായിരുന്നു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  33. നന്മ വറ്റിയ വര്‍ത്തമാനത്തിന്റെ നേര്‍ചിത്രം. അമര്‍ഷം മനസ്സില്‍ ഏറെ പുകഞ്ഞതുകൊണ്ടാവണം കഥ എവിടെയോ നിന്ന് പോയത്‌! !

    മറുപടിഇല്ലാതാക്കൂ
  34. യുവതയെ സക്രിയമാക്കേണ്ടതിനു പകരം അവരെ ഷണ്ഡീകരിക്കുന്ന പുത്തന്‍ റിയാലിറ്റികളുടെ പിന്നാലെയാണ് നമ്മുടെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ .യുവമനസ്സുകളുടെ നവചാപല്യങ്ങളെ ഒഴുക്കോടെയും , മനോഹരമായും തുറന്നു കാട്ടി ഈ കഥ...അതിലുപരി യാതാര്ത്യ കാഴ്ചകള്‍ക്ക് നേരെ തുറന്നു വെച്ച ഒരു കണ്ണാടി പോലെയും തോന്നി ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  35. എന്നെ സംബന്ധിച്ച് ബ്ലോഗുകളില്‍ കണ്ട ഏറ്റവും മികച്ച കഥകളില്‍ ഒന്നാണിത്. ലോകം തന്നെ അവസാനിച്ചാലും "ചാറ്റ്" നല്‍കുന്ന മാനസീകവും ശാരീരികവുമായ ഉന്മാദത്തില്‍ ആറാടുന്ന മറ്റൊരു മുഖം. ചുറ്റും നടക്കുന്ന അപകടങ്ങള്‍ പോലും ഇണയെ സന്തോഷിപ്പിക്കാന്‍ പ്രേരകങ്ങള്‍ ആകുന്നതു ഞാന്‍ നേരിട്ടറിഞ്ഞ വിഷയമാണ്. മാനുഷീക മൂല്യങ്ങള്‍ നശിച്ച് പരസ്പരം ചെയ്യുന്ന ഒരു ക്രൂര കൃത്യം .അവരുടെ ലോകത്ത് സാധാരണ ശരികളും തെറ്റുകളും ഇല്ല. എഴുത്തുകാരന് പകര്‍നല്കാന്‍ വല്യ വെല്ലുവിളിയുള്ള, മനസീകവസ്ഥകളുടെ സ്ഥിതി വിശേഷം. ഉയര്‍ന്ന ഇന്ടലിജന്റ്റ്‌ ഉപയോഗിച്ചു അങ്ങ് പരിപൂര്‍ണ്ണമായി നിറവേറ്റി.

    പ്രദീപ്‌ മാഷിന്‍റെ കഥകള്‍ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഇക്കുറിയും സംതൃപ്തമായ വായന.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  36. മാഷേ കഥ നന്നായിരിക്കുന്നു... ഞാന്‍ വായിച്ച ലാസ്റ്റ്‌ കഥയോളം ആയില്ല എന്നാ പരാതിയും പറഞ്ഞു കൊള്ളട്ടെ.. പക്ഷെ താങ്കളുടെ മികച്ച ഭാഷയും ശൈലിയും പതിവുപോലെ ഹൃദ്യമായി അനുഭവപ്പെട്ടു..
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  37. ഇന്ന് മാഷുടെ ഒരു മൂന്ന് കഥയെങ്കിലും വായിക്കണം എന്ന് കരുതി കച്ച കെട്ടിയാണ് വന്നത്. ഇന്നിനി വേറെ ഒന്നും പറ്റില്ല. ഇത് തന്നെ വീണ്ടും വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  38. അഗ്നിതാണ്ഡവം അപ്പോഴും അടങ്ങിയിരുന്നില്ല.... ജ്വാലകള്‍ ആകാശത്തോളമുയര്‍ന്ന് അഗ്നിപര്‍വ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു.... കിഴക്കന്‍ മലകളില്‍ വെളിച്ചം ആരംഭിച്ചിരുന്നില്ല..... രാത്രി നീളുകയാണ്...... ജ്വാലാമുഖികളുടേയും രാത്രിയായിരുന്നു അത്....

    കഥ ഇവിടെ തുടങ്ങുകയാണ്...
    അഘോഷിക്കപ്പെടുന്ന കാഴ്ചകളെ അതേ ഭാഷയിൽ തന്നെ വരച്ചു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  39. കഥ എവിടെയൊക്കെയോ പിടിച്ചുലക്കുന്നു.റോം കത്തിയെരിയുമ്പോള്‍ തംബുരു മീട്ടുന്ന നീറോ.അഴുക്കുചാലുകളില്‍ പിടയുന്ന പുഴുക്കളുടെ നെഞ്ചിന്‍കൂടില്‍ ചവിട്ടിനിന്ന് ഉയരമളക്കുന്ന മേലാള തമ്പുരാക്കന്മാര്‍...പ്രാണന്‍ മുങ്ങിത്താണു ശ്വാസം മുട്ടി പിടയുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ വെമ്പുന്ന ചാനല്‍ വെപ്രാളങ്ങളുടെ ചീഞ്ഞുനാറ്റം....അതെ ഈ തീജ്വാലാമുഖികള്‍ ചിരിച്ചട്ടഹസിക്കുന്ന അധാര്‍മ്മിക പരിസരങ്ങള്‍ ...!
    ഒരിടവേളക്കുശേഷം നല്ലൊരു ജീവല്‍ കഥ വായിച്ച സംതൃപ്തി.അഭിനന്ദിക്കട്ടെ ,വീണ്ടും വീണ്ടും !

    മറുപടിഇല്ലാതാക്കൂ
  40. പലരുടേയും കഥയും അഭിപ്രായങ്ങളും സസൂക്ഷ്മം വായിച്ചു. പക്ഷെ തെറ്റുകൾ തിരുത്തിത്തന്ന എല്ലാവർക്കും നന്ദി എന്ന് മാഷ് പറയുമ്പോൾ എനിക്കൊന്നും പറയാൻ തോന്നുന്നില്ല. കാരണം മാഷിനു ഞാനൊക്കെ എന്ത് തിരുത്തിത്തരാൻ. പക്ഷെ ഒന്ന് രണ്ട് കാര്യങ്ങൾ പറയാം. ആ പഴയ കഥയുടെ നിലവാരത്തിലേക്ക് ഒട്ടും എത്തിയില്ല. ഇതിൽ ഉണ്ടായി എന്ന് എനിക്ക് തോന്നുന്ന പ്രശ്നം എന്താണെന്ന് വച്ചാൽ,അവരുടെ സ്നേഹവർണ്ണനകളുടെ അതിപ്രസരമാണ്(മിസ്സ് യൂ ഡാ). ആ പഴയ കഥയിലെ ജെ.സി.ബി കൾ വരുന്ന രംഗങ്ങളൊക്കെ ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ മനസ്സിൽ തങ്ങുന്നതായി ഇതിലൊന്നുമില്ല. മാഷെന്തിനാണ് അവർ തമ്മിലുള്ള സ്നേഹ,വികാര പ്രകടനങ്ങളെ ഇത്രയധികം വർണ്ണിക്കാൻ പൊയത് എന്ന് എനിക്കെത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

    സത്യം പറയാമല്ലൊ മൃദുല ഹൃദയന്മാർക്ക് വളരേയധികം വെറുപ്പുളവാക്കുന്ന വിധമാണ് അതിലെ ദുരന്ത കാര്യങ്ങൾ മാഷ് കഥാപാത്രങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നത്. ഇത്രയധികം തീക്ഷ്ണത ദുരന്തങ്ങളെ നിസ്സാരവൽക്കരിച്ച് കാണുന്ന തരത്തിൽ, ആ കഥയ്ക്ക് ആവശ്യമായിരുന്നു എന്നത് സത്യമാണെങ്കിലും,അത് കുറച്ച് അധികമായി എന്ന് എനിക്ക് തോന്നുന്നു. ഇനിയും വരാം മാഷെ. എന്നോട് പിണക്കം അരുതേ. ആസംസകൾ.

    മറുപടിഇല്ലാതാക്കൂ
  41. ഞാൻ ഈ കഥ എങ്ങനെ താങ്കൾ എഴുതി എന്ന് പറയാൻ തുനിയുന്നില്ല,
    താങ്കൾ ഇത് എഴുതിയല്ലൊ എന്നതിൽ താങ്കൾക്ക് ആയിരം അഭിനന്ദന്നങ്ങൾ നേരുന്നു....

    ഇതാണ് പുതു തലമുറ, ഈ പറഞ്ഞത് പ്രേമ ലോകത്തിൽ ജീവിക്കുന്നവരുടെ കഥയല്ല്, കാരണം കഴിഞ്ഞ കാലത്തും ഇവിടെ പ്രേമങ്ങൾ ഉണ്ടായിരുന്നു, പക്ഷെ അത് നന്മയുള്ള മനസിൽ നിന്നും ഉറവയെടുത്ത നല്ല പ്രേമങ്ങൾ ആയിരുന്നു അതിതുപോലെ വ്രച്ചുൽ അല്ലാ ആക്ചുൽ ആയിരുന്നു, പക്ഷെ ഇത് പ്രേമത്തെയല്ല പറയുന്നത്.....

    ഈ കഥ ഒരു മുന്നറിയിപ്പാണ് ഇത് കഥയല്ല ഇന്നിന്റെ വാക്കുകൾ, ആധുനികത എന്ന് നാം ഓമനപേരിൽ വിളിക്കുന്ന പുത്തൻ തലമുറ, അവർ ആധുനിക സുഖമെത്തയിൽ തെന്നിനീങ്ങുന്ന സ്കേറ്റിങ്ങ് പാവകൾ, മനുഷ്യത്ത്വം കൊഴിഞ്ഞുപോയികൊണ്ടിരിക്കുന്ന പത്രപാതിമരങ്ങൾ,
    എന്നാൽ ഞാൻ നാളയെ പേടിക്കുന്നു, ചിലപ്പോൾ അവരുടെ കയ്യിൽ ബാറ്റ്മാൻ ഗൈമിലുള്ള പോലെ വാളും, വാർ എസ്കേപ്പിങ്ങ് ഗൈമിലെ തോക്കും കയ്യിൽ ഉണ്ടാകും എന്നിട്ട് അവർ നമളെ വെരട്ടി ഓടിച്ച് വെടിവെച്ച് കൊല്ലും അങ്ങനെ പോയിന്റുകൾ നേടും, വരും തലമുറയെ നിങ്ങൾ ഭയക്കുക,
    ഈ വിവരണം വളരെ വ്യക്താമായി പറഞ്ഞു തരുന്നു നാളെയുടെ കുരുന്നുകൾ എങ്ങനെ ആയിരിക്കും
    ഞാൻ വീണ്ടും പറയാൻ ശ്രമിക്കുന്നു നിങ്ങൾ നാളെയുടെ സമൂഹത്തെ ഭയക്കുക

    മറുപടിഇല്ലാതാക്കൂ
  42. എന്റെ ദൈവമേ...ഇതാണോ പുതിയ തലമുറ..?
    പേടിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  43. പൊള്ളയായ പ്രണയവും, മനുഷ്യത്വം മരവിക്കുന്ന യുവ ജനതയെയും മാഷ്‌ വരച്ചിട്ടത് എത്ര തീഷ്ണമായാണ് . ഒന്നും കുറഞ്ഞു പോകാതെയാണ് ആ ചിന്തകളെ പകര്‍ത്തിയത്. മറ്റുള്ളവരുടെ ചുടുചോരയെപ്പോലും സ്വന്തം വളര്ച്ച്ചക്കായ് ഉപയോഗിക്കുന്ന നരാധമന്‍മാര്‍ക്ക്, മനസ്സക്ക്ഷിക്ക് നേരെ പിടിക്കാനുള്ള കണ്ണാടിയാണിത്‌. അഭിനന്ദനങ്ങള്‍ മാഷേ..

    മറുപടിഇല്ലാതാക്കൂ
  44. നിങ്ങളാണ് നന്മയുടെ എഴുത്ത് കാരന്‍.....

    മറുപടിഇല്ലാതാക്കൂ
  45. കാരുണ്യം നഷ്ടപ്പെട്ട ഒരു സമൂഹം, അവരുടെ ലോകം ഈ ഫേസ് ബൂക്കിലും ലാപ് ടോപ്പിലും....
    കണ്‍ മുമ്പില്‍ കാണുന്ന ഏതൊരു അപകടവും ദയനീയ കാഴ്ചയും അവര്‍ ആനന്ദമാക്കി മാറ്റുന്നു
    മുങ്ങിതാഴുന്ന ജീവന് ഒരു കൈനീട്ടിക്കൊടുത്താല്‍ അവര്ക്കു രക്ഷപ്പെടാന്‍ പറ്റും പക്ഷേ അവിടെ കയ്യ്ല്ല കൊടുക്കുന്നത് പകരം ആ ചിത്രം തന്റെ മൊബൈല്‍ ഫോണിലേക്ക് എങ്ങിനെ പകര്‍ത്താന്‍ പറ്റും എന്ന ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത്. പ്രതീപ് സര്‍ ഇവിടെ വരച്ചിട്ട ഓരോ രംഗവും മനസ്സലിയിപ്പിക്കുന്നതാണ്, പക്ഷേ നമ്മുടെ മാനസേ അലിയൂ കാരണം നമുക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ..... വില അറിയാം
    അതിന്റെ വില അറിയാത്തവര്‍ക്ക് എന്തു അലിവ് ... അവര്‍ക്ക് ഇതൊരു തമാശയായേ തോന്നൂ
    കരുണ ദയ അനുകമ്പ സ്നേഹം അലിവ് ...... ഇതല്ലാം എന്നും നില നില്‍ക്കട്ടെ, അത് നഷ്ടപ്പെടാതിരിക്കട്ടെ
    പ്രതീപ് സാര്‍ ഈ കഥയിലൂടെ ഒരു പാടു കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞു
    കാലത്തിനാവശ്യ്മായ ഈ എഴുത്തിന് എല്ലാ വിധ ആശംസകളും ...

    മറുപടിഇല്ലാതാക്കൂ
  46. യുവ തലമുറയിൽ ദയയും,സ്നേഹവുമൊക്കെ വളരെ വിരളമായേ കാണാറുള്ളു.
    കഥ ഇഷ്ടമായി. അഭിനന്ദനങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  47. വര്‍ത്തമാന ലോകത്തിന്റെ നേര്‍ക്കാഴ്ചകള്‍. അപകടങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പെടുന്നവരെ സഹായിക്കുന്നതിന് പകരം അതിന്റെ ചിത്രങ്ങള്‍ എടുത്ത്‌ പ്രചരിപ്പിക്കാന്‍ ആണ് ഇന്ന് ഭൂരിപക്ഷം പേരും ശ്രമിക്കുന്നത്.അത്തരം മനോരോഗങ്ങള്‍ക്ക് എതിരെയുള്ള ഈ എഴുത്ത്‌ വളരെ നന്നായി. ഒരു കഥ എന്നതില്‍ ഉപരി ഒരു ജീവിത യാഥാര്‍ത്ഥ്യം ആണ് നിങ്ങള്‍ പങ്കുവെച്ചത്....

    മനുഷ്യമനസ്സുകളില്‍ ദയയും സ്നേഹവും കൂടുതല്‍ ഉണ്ടാവുമെന്ന പ്രത്യാശയോടെ.....
    അഭിനന്ദനങ്ങള്‍ പ്രദീപേട്ടാ....

    മറുപടിഇല്ലാതാക്കൂ
  48. പ്രദീപ്‌ മാഷിന്റെ തൂലികയില്‍ നിന്നും വീണ്ടും ഒരു നല്ല കഥ. കടപ്പാടും കരുണയും സഹാനുഭൂതിയും കൈമോശം വന്ന യുവത്വത്തിന്റെ കഥ മാഷ്‌ ഭംഗിയായി പറഞ്ഞു. ദുരന്തഭൂമിയില്‍ സഹജീവികള്‍ മരണത്തിലേക്ക് നീങ്ങുന്ന രംഗങ്ങള്‍ കണ്ടു അവനു അവളും ആനന്ദിക്കുന്നു. പാതി വെന്തു തളര്‍ന്നു വീണ പെണ്‍കുട്ടിയെ കുറിച്ച് പോലും അവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നു. ഇരുവരുടെയും മനസ്സില്‍ മനുഷ്യത്വം ഇല്ല, പ്രണയവും. ഉള്ളത് രാത്രിയുടെ സൌമ്യതയില്‍ ഇന്റെര്‍നെറ്റ് നല്‍കിയ സൌകര്യത്തില്‍ പരസ്പരം ആനന്ദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വേഴ്ചാ സുഖം മാത്രം.

    ഇതു ഇങ്ങിനെ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു. വെബ് ലോകത്തിന്റെ കാസിനോകളില്‍ യവ്വനം ചൂതാടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഒരു തലമുറയുടെ പൈതൃകവും, കരുത്തും, മനുഷ്യത്വവും, പരസ്പര സ്നേഹവും, തിരിച്ചറിവുമാണ്. കഥയിലൂടെ ഇതു പറയാനാണ് മാഷ്‌ ശ്രമിച്ചത്. അതു ആഖ്യാന ഭംഗിയോടെ ഭാഷാ ശുദ്ധിയോടെ അവതരിപ്പിച്ചു.

    നല്ല ആശയത്തിന് ആഖ്യാനത്തിനും അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  49. മനോരാജ് പറഞ്ഞതിനോട് ചേർന്നു നിൽക്കുന്നു..
    മാഷിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു.. അതാ പ്രശ്നം..
    എങ്ങനെയും എഴുതാനുള്ള സ്വാതന്ത്ര്യം മാഷിനുണ്ടെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  50. വിഷയം കാലികം , തുടക്കം ചടുലം , ഒടുക്കം അതീവ ദുര്‍ബലം .. ഈ മൂന്ന് വാചകങ്ങളാണ് കഥയുടെ വായനക്കൊടുവില്‍ മനസ്സ് എന്നോട് പറഞ്ഞത് .. നേര്‍ക്കാഴ്ച്ചകളെ അപ്പടി പകര്‍ത്തി വെച്ച് പൂരണമില്ലാതെ അവസാനിപ്പിച്ച്‌ ഒരു കഥ തീരുമ്പോള്‍ ഒരു വാര്‍ത്താ വിതാനത്തിലേക്ക് രചന ഒതുങ്ങി പോകുന്നില്ലേ എന്ന സന്ദേഹം ബാക്കി .. തീവ്രമായ ഒരു കഥാന്ത്യം പ്രതീക്ഷിച്ചു വായന മുന്നേറി എന്നത് കൊണ്ടും പ്രദീപ്‌ മാഷ്‌ കൂടുതല്‍ കരുത്തുള്ള കഥകള്‍ എഴുതണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും ആവും ഇങ്ങനെ ഒരു തോന്നല്‍ .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  51. ചേട്ടന്റെ കഥകളൊക്കെ ആദ്യം മുതല്‍ ഒരു കുശാലായ സദ്യ കഴിക്കുന്നത് പോലെ ആസ്വദിച്ച് വായിക്കാറുണ്ടായിരുന്നു.. അതിലെ 'സമൂഹത്തോടുള്ള പരിഹാസം ഇത്തവണയും കണ്ടു' എങ്കിലും ഇത് പക്ഷെ പാതിയ്ക്ക് വെച്ച് നിന്ന് പോയത് പോലെ .. എന്റെ വിശപ്പ്‌ മാറിയില്ല !! അപൂര്‍ണം എന്ന് തോന്നി....!

    മറുപടിഇല്ലാതാക്കൂ
  52. കഥയുടെ തീം ഒന്നാംതരം തന്നെ ...മെസ്സേജു കളെ കുറിച്ച് ഉള്ളത് അല്പം മിതപ്പെടുതമായിരുന്നു.ആളുടെ സ്വഭാവം കാണിക്കാന്‍ വേണ്ടി മാത്രം....മാഷിന്റെ എല്ലാ കഥകളില്‍ നിന്നും വേറിട്ട ഒരു രീതി...ഭാവുകങ്ങള്‍ മാഷെ...

    മറുപടിഇല്ലാതാക്കൂ
  53. ദുരന്തങ്ങൾ ആഘോഷമാക്കി മാറ്റാൻ വെമ്പുന്ന യുവതലമുറയിലെ ഒറ്റപ്പെട്ട മുഖങ്ങൾ രസകരമായി വരച്ചുകാട്ടി. അവൻ സാമൂഹ്യപ്രതിബദ്ധതയിൽ നിന്നോടിയൊളിയ്ക്കുന്നതിൽ, അവളുടെ പ്രോത്സാഹനം കഥാകൃത്ത് ചെറുതായി കാണുന്നില്ല. ഇത് ശ്രദ്ധേയമായി തോന്നി.

    ഒരു പടി കൂടി കടന്ന്, ആഘോഷിയ്ക്കാനായി, വൈയക്തിക സുഖങ്ങൾക്കായി, സൈബർ ലോകത്തിനടിമപ്പെട്ടവർ ദുരന്തങ്ങൾ സ്പോൺസർ ചെയ്യുന്ന കാലം വിദൂരമോ?

    വീണ്ടും പ്രദീപ് സാറിന്റെ തൂലികയിൽ നിന്ന് ഒരു കാലികപ്രസക്തിയുള്ള കഥ!

    മറുപടിഇല്ലാതാക്കൂ
  54. കാലം വരുത്തിയ ഒരു മാറ്റം ആണ് ഇന്ന് മരിക്കാന്‍ കിടക്കുന്നവന്‍ വെള്ളം ചോദിച്ചാല്‍ വെള്ളം കൊടുക്കുന്നതിനു പകരം അവന്റെ മരണ വെപ്രാളം ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഷെയര്‍ ചെയ്യുക എന്നത് ഇന്നത്തെ ചുറ്റുപാടിനെ നോക്കി കണ്ട കഥ വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  55. ശരിക്കും കാലത്തെ പകര്‍ത്തി വച്ചു പ്രദീപ്‌ സര്‍., ദൂരെയുള്ളത് നമുക്കൊക്കെ വെറും വാര്‍ത്തയായിരുന്നു എന്നത് നേര് എന്നാല്‍ അടുത്ത് നടക്കുന്നത് ഒരു ദുരന്തമായി തന്നെ നാം അനുഭവിച്ചിരുന്നു. യന്ത്രങ്ങള്‍ മനുഷ്യന് വെറും ഉപകരണമായിരുന്ന കാലത്തില്‍ നിന്ന് പോന്നു ഇന്ന് മനുഷ്യന്‍ യന്ത്രങ്ങളുടെ ഉപകരണങ്ങളായി മാറിയ കാലത്ത് തൊട്ടടുത്ത് നടക്കുന്നതും വെറും വാര്‍ത്തകള്‍ ആയ കാലം. വെറും വാര്‍ത്തയല്ല കൌതുക വാര്‍ത്ത. എല്ലാ കഥകളിലും കണ്ടു വരുന്ന ആ പ്രദീപ്‌ ടച് നില നിര്‍ത്തി. മനോഹരമായി എഴുതി. ആശംസകള്‍ നേരട്ടെ.

    മറുപടിഇല്ലാതാക്കൂ
  56. മാഷെ കഥ വായിച്ചു ,നന്നായിട്ടുണ്ട്
    ആധുനിക കാലത്തിന്‍റെ അരുതായ്മകള്‍ വന്നതുകൊണ്ടാവണം പലര്‍ക്കും ദഹിക്കാന്‍ കുറച്ച്‌ വിഷമം , പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  57. അതിഭാവുകത്വം നിറഞ്ഞ കഥയാണ്. പക്ഷെ, മനുഷ്യത്വം നഷ്ടപ്പെട്ട, യൂ-ട്യൂബും ഫേസ് ബുക്കും ജീവിതത്തില്‍ മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് വിശ്വസിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ വികൃതമുഖത്തെ വരച്ചുകാട്ടുവാന്‍ ആ അതിഭാവുകത്വം അത്യന്താപേഷിതമായിരുന്നു. അതിനാല്‍ ആ അതിഭാവുകത്വത്തിനും കഥ പറഞ്ഞ രീതിയ്ക്കും കഥയ്ക്കും നൂറില്‍ നൂറ് മാര്‍ക്ക് പ്രദീപ് മാഷെ. വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  58. ഇമാജിനറി ലൈഫിനെ പ്രണയിക്കുന്നവരെ എടുത്തുകാണിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ…

    മറുപടിഇല്ലാതാക്കൂ
  59. മാഷേ ...........ഇന്നിന്റെ കഥ നന്നായി പറഞ്ഞു .നടുക്കുന്ന വര്‍ത്തമാന കാല യാഥാര്‍ത്യങ്ങള്‍ ചാരുതയോടെ പറഞ്ഞു വെച്ചു കൊണ്ടുള്ള എഴുത്ത് ..........ഇന്ന് കാലം ഇങ്ങനെ ..നാളെ ഇനി എന്തൊക്കെയാവും ഈ കണ്ണുകള്‍ കൊണ്ട് കാണേണ്ടി വരിക ......
    ആശംസകള്‍ ................

    മറുപടിഇല്ലാതാക്കൂ
  60. മനോഹരമായ രചന...ചാറ്റിംഗിലും എസ് എം എസ്സിലും വൃഥാ സമയം കളയുന്ന കര്‍ത്തവ്യ ബോധമില്ലാത്ത യുവതലമുറയുടെ നേരായ ചിത്രീകരണം..

    മറുപടിഇല്ലാതാക്കൂ
  61. പലയിടങ്ങളിലായി കണ്ടിട്ടുള്ള, വായിച്ചുട്ടുള്ള പ്രമേയം. അതുകൊണ്ട് തന്നെ ഒരു പുതുമ അര്‍ഹിയ്ക്കുന്നില്ല ഈ പോസ്റ്റിന്. ചിലയിടങ്ങളില്‍ അതിഭാവുകത്വം നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ; അതു പുതുതലമുറയ്ക്കുള്ള ഒരു താക്കീതാണ് എന്ന നിലയ്ക്ക് പ്രശംസയര്‍ഹിയ്ക്കുന്നു. സ്വപ്നലോകത്ത് കാമുകിയുമായി സല്ലപിച്ചു നടക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയോ അല്പം നന്മ അവശേഷിയ്ക്കുന്ന ഒരു തലമുറയാണ് നമ്മുടേതെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. വര്‍ത്തമാനത്തിലെ ചില പേക്കൂത്തുകള്‍ കാണുമ്പോള്‍ നമുക്ക് ഈ വിധവും ചിന്തിയ്ക്കാം..

    ഇരിപ്പിടം വഴി ഇവിടെയെത്തിയതാണ്..
    നന്ദി!

    മറുപടിഇല്ലാതാക്കൂ
  62. അപകടങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പെടുന്നവരെ സഹായിക്കാന്‍ നില്‍ക്കുന്നതിനു പകരം ചിത്രങ്ങള്‍ എടുത്ത്‌ എല്ലാവരെയും കാട്ടി സന്തോഷിക്കലാണ് ഇന്ന് കൂടുതല്‍ പേരും ശ്രമിക്കുന്നത് ...!!
    ന്റെ വീടിന്റെ അടുത്ത് ഒരു അപകടം നടന്നു കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നു..ആളുകള്‍ ഓടികൂടി, അതോടിച്ച പയ്യന്ടെ കൂട്ടുകാര്‍ എന്‍ട് ചെയ്തെന്നോ അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നതിനു പകരം അപകടം നടന്നത് പല അന്ഗിളില്‍ മൊബൈലില്‍ പകര്‍ത്തുകയാണ് ചെയ്തതത് ...കാരണം, അവന്ടെ കൂടെ വണ്ടിയില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു...!!അവരെ കയ്യോടെ പിടിച്ച സന്തോഷത്തില്‍ ചോരവാര്‍ന്നു അവശനിലയില്‍ കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ അപ്പോള്‍ അവര്‍ക്ക് തോന്നിയില്ല ...!!
    കുറെ കഴിഞ്ഞാണ് കൊണ്ട് പോയത് സ്ടിയര്‍ിംഗ് കൊണ്ട് കയറി വലിയ ഒരു സര്‍ജറി കഴിഞ്ഞു...കുറച്ചു കൂടി താമസിച്ചിരുന്നു എങ്കില്‍ ആ പയ്യന് എന്തേലും സംഭവിച്ചേനെ ...!! ഇപ്പൊ കുഴപ്പം ഇല്ല... കള്ളി വെളിച്ചത്തായ സന്തോഷം കൂട്ടുകാര്‍ക്ക് ...ആ പയ്യന് എന്തേലും സംഭാവിച്ചിരുന്നേല്‍ എന്ത് ചെയ്തേനെ .... !! ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് അതാണ്‌ ഓര്‍മ്മ വന്നത് ..!!
    ഇന്നത്തെ ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങള്‍ പകര്‍ത്തിവക്കാന്‍ സാധിച്ചു പ്രതീപേട്ടന്...!! ഇഷ്ടായി ട്ടോ ..!!

    മറുപടിഇല്ലാതാക്കൂ
  63. നന്മവറ്റിയ യുവമനസ്സുകള്‍ എവിടേയുമുണ്ട്. അപകടങ്ങള്‍ക്ക് നേരെ മൊബൈല്‍ കാമറ തിരിച്ച് അത് പകര്‍ത്തിയെടുക്കാന്‍ തിരക്കുകൂട്ടുന്ന ഇവര്‍ ഇന്നൊരു പതിവു കാഴ്ചയാണ്.. രക്ഷകര്‍ക്ക് പോലും അലോസരമുണ്ടാക്കി അവര്‍ ആനന്ദം കൊള്ളുന്നു.......

    മറുപടിഇല്ലാതാക്കൂ
  64. ആവലാതികള്‍, ദുരന്തങ്ങള്‍, വേര്‍പാടുകള്‍ എല്ലാം ആഘോഷിക്കപെടുന്ന ഒരിടം മാത്രമായി മാറി കഴിഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സ്പെയ്സുകള്‍. അറിയാതെപോലും അത്തരം ആഘോഷങ്ങളുടെ ഭാഗമാവതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു. ആത്മാര്‍ത്ഥതയില്ലാത്ത ഇത്തരം പ്രകടനപരതയെ അസംഖ്യം സമാനമനസ്സുകള്‍ നെഞ്ചോട്‌ ചേര്‍ക്കുന്നതും നിത്യകാഴ്ചയാണ്.നാം കണ്ടില്ലെന്ന് നടിച്ചാലും രക്ഷയില്ല, തോണ്ടി കൊണ്ടേ ഇരിക്കും. എന്നിട്ടവസാനം ഈ വൈകൃതങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തതിന്‍റെ പേരില്‍ നിങ്ങളെ കരുണയില്ലാത്തവനായി മുദ്ര കുത്തും.

    നല്ലയൊരു വീക്ഷണം നന്നായി പറഞ്ഞിരിക്കുന്നു. പക്ഷെ ഇതിലും മനോഹരമായി പറയാന്‍ കഴിയുന്ന ആളാണ് എന്നാണ് ഖരമാലിന്യം വായിച്ചയെനിക്ക് തോന്നിയത്.

    മറുപടിഇല്ലാതാക്കൂ
  65. വായിയ്ക്കാൻ വൈകിപ്പോയി. കഥ ഇഷ്ടമായി. പ്രത്യേകിച്ച് ആ മിസ് യൂ ഡാ പോലെയുള്ള പ്രയോഗങ്ങൾ.

    എങ്കിലും എന്തോ ചില്ലറ പ്രശ്നങ്ങൾ ഉണ്ട് എന്നൊരു തോന്നൽ. കൂടുതൽ പ്രതീക്ഷിച്ചതിന്റെ കുഴപ്പമാണോ എന്നറിയില്ല. സാധാരണ ഈ ബ്ലോഗിൽ വന്ന് കഥ വായിയ്ക്കുമ്പോൾ കുറെ സമയം എനിയ്ക്കെന്താണ് പറ്റിയതെന്നോർത്ത് തരിച്ചിരിയ്ക്കും. ഇത്തവണ അങ്ങനെ ഉണ്ടായില്ല.ഇത്തിരി കഴിഞ്ഞ് ഒന്നും കൂടി വായിയ്ക്കും. എന്നിട്ട് പറയാം.

    എന്നാലും നല്ലൊരു കഥയ്ക്ക് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  66. പ്രദീപ്‌ സര്‍ .
    ഏറ്റവും ഇഷ്ടമായി ഈ പോസ്റ്റ്‌ ,,ഇതില്‍ എന്ത് അതിശയോക്തിയാനുള്ളത് എന്ന് മനസ്സിലായില്ല ,,ചുറ്റും നടക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണിത് ,പുഴയിലേക്ക്‌ മറിഞ്ഞ സ്കൂള്‍ ബസ്സിലെ കുട്ടികളെ രക്ഷിക്കുന്നതിനു പകരം വെള്ളം കുടിച്ചു മരണത്തെ മുഖാമുഖം നേരിടുന്ന രംഗം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സംഭവം നടന്നത് നമ്മുടെ നാട്ടില്‍ തന്നെയല്ലേ ..ലളിതമായ ഈ ശൈലിക്ക് ആയിരം ലൈക്ക് ,,

    മറുപടിഇല്ലാതാക്കൂ
  67. ഇന്നിന്റ കഥ.. വളരെ ഇഷ്ടപ്പെട്ടുവെന്നുപറയുന്നതിനേക്കാള്‍ വളരെ ഭിതിജനകം എന്നു പറയാനാണ് തോന്നുന്നത്. നമ്മുടെ പുത്തന്‍ തലമുറ എങ്ങോട്ടാണ് പോകുന്നത്? കൊട്ടാരം കത്തുമ്പോള്‍ വീണവായിച്ച ചരിത്രകഥാപാത്രങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഒന്നും ഓര്‍മ്മപ്പെടുത്തുന്നില്ലേ? ഒരുപാട് ആകുലതകളോടെ... ഈ കഥ നമ്മുടെ മലയാളലോകമെങ്കിലും വായിച്ചിരിക്കണം.. പ്രസിദ്ധീകരണത്തിനായയക്കൂ സാര്‍.. ഏതെങ്കിലും ലീഡിംഗ് മാസികയില്‍.. കുറച്ചുപേരെങ്കിലും കണ്ണുതുറന്നാലതായില്ലേ?

    മറുപടിഇല്ലാതാക്കൂ
  68. വരാന്‍വൈകി. മെസ്സേജ് കിട്ടിയില്ല. അതൊ അയയ്ക്കാഞ്ഞതോ. ഇനി കഥയിലേക്ക്. പ്രദീപിന്‍റ മറ്റുള്ള കഥയുടെ നിലവാരം ഇതിനുണ്ടോ എന്നൊരു തോന്നല്‍. പിന്നെ ഇന്നത്തെ തലമുറ മൊബൈലില്‍ അപകടരംഗങ്ങള്‍ പകര്‍ത്തുന്നവരുണ്ട്. പക്ഷെ ഇത്രയും ക്രൂരമായി അവര്‍ മാറുമോ എന്നൊരു സംസയം. കാരണം ഇവിടെ തലസ്ഥാന നഗരിയില്‍ പാര്‍വ്വതീ പുത്തനാറെന്നു പറയുന്ന അമേദ്യ തോട്ടിലേയ്ക്ക് ആദ്യം ചാടിയിറങ്ങിയത് നാട്ടുകാരായ ചെറുപ്പക്കാരായിരുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍. അങ്ങിനെ നല്ല മനസ്സുള്ള ഒരുപാടു ചെറുപ്പക്കാരു ഉണ്ട്. നമ്മുടെ നാട്ടില്‍.എന്നിരുന്നാലും നല്ലൊരു മെസ്സേജ് ഈ കഥക്ക് നല്‍കാന്‍ കഴിയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  69. ഞാന്‍ ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ആയതുകൊണ്ട് വൈകിയാണ് വന്നത്. ഏതായാലും മുതലായി. നല്ലൊരു കഥ. ഒരു ആധുനികപ്രണയകഥയും അതില്‍ത്തന്നെ ജീവിതത്തിന്‍റെ ഇരുവശങ്ങള്‍ ഭംഗിയായി കോറിയിടുകയും ചെയ്തിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  70. തികച്ചും വ്യത്യസ്തമായ് കഥ പറഞ്ഞു....എല്ലാവരും ആ ക്യാമറയിലൂടെ ആ ചാറ്റിലൂടെ സഞ്ചരിക്കുന്ന അവസ്ഥ....

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  71. മാഷിന്റെ ഈ കഥ വായിച്ചു കൊണ്ടിരുന്നപ്പോള്‍ തീ കത്തിപ്പിടിക്കുന്നത് എന്റെ നെഞ്ചിന്‍ കൂടിനാണെന്നു തോന്നി. സോഷ്യല്‍ മീഡിയയുടെ വൈഡ് സ്ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍, അതിനപ്പുറത്തുള്ള ജീവിതത്തിന്റെ പച്ചപ്പിനെ നാം അറിയാറില്ല. അറിയാന്‍ ശ്രമിക്കാറില്ല. ഈ കഥ ഇഷ്ടമായി എന്ന് പറയുന്നതിനെക്കാളേറെ ഓരോ വരിയും നെഞ്ചില്‍ ഇപ്പോഴും തറച്ചു കിടക്കുന്നു എന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..

    മറുപടിഇല്ലാതാക്കൂ
  72. ഇന്നിന്റ കഥ..
    മനോഹരമായ രചന..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  73. ജ്വാലാമുഖികളിൽനിന്നുള്ള ലാവാപ്രവാഹം നമ്മുടെ ജീവിതങ്ങളിലേയ്ക്ക് ഒലിച്ചിറങ്ങാത്തിടത്തോളം നമുക്കത് കാഴ്ച്ചയുടെ ആഘോഷം. അന്യന്റെ വേദന പങ്കുവെയ്ക്കപ്പെടേണ്ടതല്ലാതായി. മാത്രമല്ല, അതിലും കാഴ്ചാസുഖത്തിന്റെ, പ്രണയോത്തേജനത്തിന്റെ സാധ്യതകൾ തെരയുകയുമാവാം!

    ഉറഞ്ഞുറങ്ങിപ്പോയ മനസ്സുകളെ ഉലച്ചുണർത്താൻ കടും നിറത്തിലുള്ള രൂപകങ്ങൾ ഉപയോഗിക്കുന്നത് എഴുത്തുകാരന്റെ അവകാശമാണ്. സമൂഹത്തിന്റെ അപഭ്രംശങ്ങളെ (അവ സൂക്ഷ്മരൂപത്തിലുള്ളതാണെങ്കിൽപ്പോലും) ചൂണ്ടിത്തിരുത്തേണ്ടത് അവന്റെ ധർമ്മമാണ്. വായനക്കാർക്ക് അതിൽ ആവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  74. ഒരു സംഭവത്തെ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ഒരു ചിത്രം വര പോലെ പകര്‍ത്തിയപ്പോള്‍ വായനക്കാരെ ആ സംഭവസ്ഥലത്ത് പിടിച്ചു നിര്‍ത്തുന്നു. നമ്മള്‍ ഇന്ന് കാണുന്നത് അതിന്റെ തനിമ നഷ്ടപ്പെടാതെ പറഞ്ഞപ്പോള്‍ അത്തരം ഒരവസ്ഥയില്‍ നമ്മള്‍ പെടില്ല എന്ന് വായനക്കാരന്‍ മനസ്സില്‍ തീരുമാനിക്കും എന്നതാണ് എനിക്ക് തോന്നിയത്‌.

    ഈ പോസ്റ്റ്‌ ഞാന്‍ നേരത്തെ കാണാതിരുന്നത് എന്താണെന്ന് ചിന്തിക്കുകയായിരുന്നു. ഒരിക്കല്‍ ഈ ബ്ലോഗിന്റെ അപ്ടേറ്റ്‌ വന്നപ്പോള്‍ ഇവിടെ പഴയ പോസ്റ്റുകളാണ് കണ്ടത്‌. ഒന്നുരണ്ടു തവണ ഞാന്‍ നോക്കിയിരുന്നു. പക്ഷെ ഇത് കണ്ടിരുന്നില്ല എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.
    കഥ എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  75. നന്നായി എഴുതി, മാഷേ.

    ഇന്നത്തെ കാലത്ത് കണ്മുന്നില്‍ സംഭവിയ്ക്കുന്ന ഓരോ ദുരന്തങ്ങളും മൊബൈലുകള്‍ക്കും ക്യാമറകള്‍ക്കും മറ്റും ആഘോഷിയ്ക്കാനുള്ള കാഴ്ചകളായി മാറിക്കൊണ്ടിരിയ്ക്കുന്നു.

    തനിയ്ക്കോ തനിയ്ക്കു വേണ്ടപ്പെട്ടവര്‍ക്കോ വന്നു ചേരുന്നതു വരെ ഇത്തരം സംഭവങ്ങള്‍ വെറും വാര്‍ത്തകള്‍ മാത്രമാണ്... അവരവര്‍ക്കു നേരിടേണ്ടി വരുമ്പോഴാണ് , അപ്പോള്‍ മാത്രമാണ് അവ ദുരന്തങ്ങളായി മാറുന്നത്.

    മറുപടിഇല്ലാതാക്കൂ
  76. അല്പ്പം വൈകി... നല്ല കഥ..... സിമ്പിള്‍ ഹമ്പിള്‍...

    മറുപടിഇല്ലാതാക്കൂ
  77. ദുരതങ്ങള്‍ പോലും വിനോദമാക്കുന്ന മാക്കുന്ന പതനത്തിന്റെ ചിത്രം...നന്നായി

    മറുപടിഇല്ലാതാക്കൂ
  78. തനിക്കു അനുഭവ വേദ്യം ആകാത്തതൊക്കെ വെറും കെട്ടുകാഴ്ചകളായി മാറുന്ന ആധുനിക കാലം!

    മറുപടിഇല്ലാതാക്കൂ
  79. സമൂഹത്തിനു നേരേ പിടിച്ച ദര്‍പ്പണമാണീ കഥ...കണ്‍മുന്നില്‍ ഏതു ആപത്തു നടന്നാലും അതില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിഘാതം സൃഷ്ടിച്ചു കൊണ്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഇന്നിന്റെ യുവത്വത്തിന്റെ കഥയാണിത്...

    കഥാകൃത്തിനു ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  80. കഥ ഇഷ്ടപ്പെട്ടു. എഴുത്തും. ആളുകള്‍ വിഷമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന തരം മനുഷ്യര്‍ ഉണ്ടാകുമോ എന്നാ ചിന്തയാണ് ആദ്യം വന്നത്. പിന്നെ...പത്രത്തില്‍ ഒക്കെ എന്തെല്ലാം തരം വാര്‍ത്തകള്‍ ആണ് വരുന്നത്. അത് വെച്ച് നോക്കുമ്പോള്‍, ഇത് തികച്ചും നടക്കാന്‍ സാധ്യത ഉള്ളതാണ്.

    മറുപടിഇല്ലാതാക്കൂ
  81. ആഹാ നന്നായിട്ടുണ്ട്. ക്ലൈമാക്സ് പക്ഷേ ഞാൻ പ്രതീക്ഷിച്ചത് ഒന്നുമറിയാതെ പ്രണയത്തിൽ മുഴുകിയ അവളും ആ അഗ്നിക്കിരയായ പാർപ്പിടങ്ങളിൽ ഒന്നിലെ അംഗമായിരിക്കും എന്നാണ്. എരിയുന്ന തീയിൽ നിന്ന് അവളെ കണ്ട് അന്തം വിടുന്ന അവൻ......

    മറുപടിഇല്ലാതാക്കൂ
  82. ആദ്യമായാണിവിടെ.
    വര്‍ഷങ്ങള്‍ക്കു മുന്‍പ്, തലസ്ഥാന നഗരിയില്‍ പത്മതീര്‍ത്തക്കുളത്തില്‍ മുങ്ങി മരിച്ച ഒരു മനുഷ്യന്റെ മരണ വെപ്രാളങ്ങളും
    അത് നമുക്ക് ലൈവായി എത്തിച്ചു തന്ന ചാനല്‍ പ്രവര്‍ത്തകരെയും ഓര്‍ത്തുപോയി.
    നല്ലരചന.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  83. സ്വാര്‍ത്ഥത കിനിഞ്ഞ രാത്രി.. അവസാനം എന്തൊക്കെയോ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു.. അവരുടെ തോല്‍വി ആഗ്രഹിച്ചു..പക്ഷെ ജയം ശത്രുപക്ഷത്തിന്..

    മറുപടിഇല്ലാതാക്കൂ
  84. പ്രീയപ്പെട്ട പ്രദീപ്‌,
    ഇവിടെ ഇതാദ്യം
    തുടക്കം മനോഹരമായി അനുഭവപ്പെട്ടെങ്കിലും
    ഒടുക്കം അല്പം നിരാശ തോന്നിപ്പിച്ചു
    എന്തോ ഭീകരമായത് കഥാപാത്രങ്ങള്‍ക്ക്
    സംഭവിക്കും എന്ന് കരുതി.
    കഥയുടെ മദ്ധ്യത്തില്‍ എത്തിയ പ്പോഴേ
    അവന്‍ മറ്റുള്ളവരുടെ വേദനകണ്ട്
    ആത്മനിര്‍വൃതിയടയുന്നത് കണ്ടപ്പോള്‍
    കഥാകാരന്‍ ഇവനെയും ആ അഗ്നി പ്രളയത്തിലേക്ക്
    തള്ളി വിടുമെന്ന് അറിയാതെ ഓര്‍ത്തു പോയി.
    പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല മറിച്ചു
    കഥാകാരന്‍ ഇരുവരെയും അവരുടെ
    മായാ ലോകത്തിലേക്ക്‌ തന്നെ മേയാന്‍ വിടുകയാണ് ചെയ്തത്
    അവിടെ എന്തോ ഒരു പന്തികേടു വന്നത് പോലെ തോന്നി.
    ഒരു പക്ഷെ ഇത് എന്റെ ഒരു തോന്നലാകാനും മതി വൈകാതെ
    മറ്റു കഥകളിലേക്കും വരാം.
    എന്റെ ബ്ലോഗില്‍ വന്നതിനും, തന്നതിന് നന്ദി.
    വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  85. പ്രീയപ്പെട്ട പ്രദീപ്‌,
    ഇവിടെ ഇതാദ്യം
    തുടക്കം മനോഹരമായി അനുഭവപ്പെട്ടെങ്കിലും
    ഒടുക്കം അല്പം നിരാശ തോന്നിപ്പിച്ചു
    എന്തോ ഭീകരമായത് കഥാപാത്രങ്ങള്‍ക്ക്
    സംഭവിക്കും എന്ന് കരുതി.
    കഥയുടെ മദ്ധ്യത്തില്‍ എത്തിയ പ്പോഴേ
    അവന്‍ മറ്റുള്ളവരുടെ വേദനകണ്ട്
    ആത്മനിര്‍വൃതിയടയുന്നത് കണ്ടപ്പോള്‍
    കഥാകാരന്‍ ഇവനെയും ആ അഗ്നി പ്രളയത്തിലേക്ക്
    തള്ളി വിടുമെന്ന് അറിയാതെ ഓര്‍ത്തു പോയി.
    പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല മറിച്ചു
    കഥാകാരന്‍ ഇരുവരെയും അവരുടെ
    മായാ ലോകത്തിലേക്ക്‌ തന്നെ മേയാന്‍ വിടുകയാണ് ചെയ്തത്
    അവിടെ എന്തോ ഒരു പന്തികേടു വന്നത് പോലെ തോന്നി.
    ഒരു പക്ഷെ ഇത് എന്റെ ഒരു തോന്നലാകാനും മതി വൈകാതെ
    മറ്റു കഥകളിലേക്കും വരാം.
    എന്റെ ബ്ലോഗില്‍ വന്നതിനും, തന്നതിന് നന്ദി.
    വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  86. കഥയുടെ ആശയം നന്നായി . പക്ഷേ അവതരണം... , മാഷിൽ നിന്നും കുറെയേറെ പ്രതീക്ഷിക്കുന്നതുകൊണ്ടാവാം പൂർണ തൃപ്തി കിട്ടിയില്ല . ഇന്നത്തെ കാലത്ത് ചിലരെങ്കിലും കഥയിലെ നായകനെ പോലെയാണ് ചുറ്റുമുള്ളതിൽ ഒന്നും ശ്രദ്ധ പതിപ്പിക്കാതെ സൈബർ വലക്കുള്ളിൽ മാത്രം ജീവിക്കുന്നവർ .

    മറുപടിഇല്ലാതാക്കൂ