പലതരം ഡിസൈനുകള്‍.....


ചിത്രശലഭങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുക്കുവാനുള്ള എന്റെ യാത്രകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത് … ഇപ്പോള്‍ ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്കു യാത്രചെയ്യുന്നതും അതിനുതന്നെ.,

അല്‍പനാളുകള്‍ക്കുമുമ്പ് രാമനാഥന്‍ എഴുതി.....

    'ഇവിടെ.,എന്റെയീ താഴ്വരയില്‍., സൂര്യകാന്തിപ്പൂക്കളും, വെള്ളാരങ്കല്ലുകളുമുള്ള പുഴയുടെ തുരുത്തില്‍., പതിവുപോലെ അവ വന്നെത്തിയിരിക്കുന്നു. ഏതോ ശൈത്യരാജ്യത്തുനിന്നും വഴിയൊട്ടേറെ താണ്ടി നിലാവുനിറഞ്ഞ ഒരു രാത്രിയില്‍ അവ പറന്നിറങ്ങുകയായിരുന്നു. ഇപ്പോള്‍ തുരുത്തിലാകെ വര്‍ണങ്ങളുടെ നിറവാണ്.വെള്ളാരങ്കല്ലുകളിലും സൂര്യകാന്തികളിലും അവ പാറിക്കളിക്കുന്നു.പരസ്പരം ഉമ്മവെച്ച്,ചിറകുരുമ്മി,ചുണ്ടുരുമ്മി,മഞ്ഞുവീഴുന്ന പുലര്‍കാലങ്ങളില്‍ ഇലകള്‍ക്കു ചുവട്ടില്‍ ഇണചേര്‍ന്ന്......'
ചിത്രശലഭങ്ങള്‍ എന്റെ മനസില്‍ നിറയാന്‍ തുടങ്ങിയത് നഴ്സറിക്ലാസിലെ ഒരു പാട്ടില്‍ നിന്നായിരുന്നു. 'ഓ മൈ ബട്ടര്‍ഫ്ലൈസ് !. ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍ !. ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ അതിമനോഹരമായ ഒരു ഗാനമായിരുന്നു അത്. എന്തുകൊണ്ടോ, അതിന്റെ ഈണവും താളവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്നു മുതല്‍ ചിത്രശലഭങ്ങളും കടുത്ത ഒരു ആകര്‍ഷണമായി എന്റെ മനസില്‍ നിറയുവാന്‍ തുടങ്ങി...

ഞാന്‍ മുറ്റത്തും തൊടിയിലും വന്നിറങ്ങുന്ന അവയുടെ വര്‍ണങ്ങളിലും ചലനങ്ങളിലും മതിമറന്ന് അവയ്ക്കു പിറകേ അലഞ്ഞ് പകലുകളധികവും ചിലവഴിച്ചു.രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ സ്വര്‍ണച്ചിറകുള്ള ശലഭങ്ങള്‍ പറന്നിറങ്ങി. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുടെ നൂറുനൂറായിരം സങ്കലനങ്ങള്‍ എന്റെ മുന്നിലൂടെ പറന്നു നീങ്ങി.

പാഠപുസ്തകങ്ങളുടെ നാളുകളില്‍ പ്രത്യേക തരത്തിലുള്ള അവയുടെ ജീവിതരഹസ്യങ്ങളും, നിയോഗങ്ങളും എന്നില്‍ കൗതുകങ്ങള്‍ നിറച്ചു. പൂമ്പാറ്റകളോടും പ്രകൃതിയോടുമുള്ള എന്റെ ആവേശവും, സ്നേഹവും ശ്രദ്ധിക്കപ്പെടുകയും., 'ബെസ്റ്റ് നേച്ചര്‍ ലവര്‍ സ്റ്റുഡന്റ് ' എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

പാഠങ്ങളുടെ അവസാനം എന്റെ കാലഘട്ടത്തിലെ മറ്റു ചെറുപ്പക്കാരെപ്പോലെ അശാന്തമായ മനസും, തീപിടിച്ച തലച്ചോറുമായി ഞാന്‍ തെരുവുകളില്‍ അലയുകയുണ്ടായില്ല., പകരം എന്റെ മനസില്‍ വര്‍ണസ്വപ്നങ്ങള്‍ പാറി. തലച്ചോറില്‍ താഴ്വരകളുടെ തണുപ്പും ശാന്തിയും എപ്പോഴും നിറഞ്ഞു നിന്നു.

"സുഹൃത്തുക്കളെ., നാടിനു തീ പിടിച്ചിരിക്കുന്നു....” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തെരുവുകളിലൂടെ അവര്‍ ജാഥ നയിക്കുമ്പോഴും, "ഞങ്ങള്‍ക്കൊരു ജീവിതം തരിക...” എന്നു പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്യുമ്പോഴും, ഒട്ടൊരു പുച്ഛത്തോടെ അവരുടെ യാത്രയും നോക്കി, ഞാന്‍, മലഞ്ചരിവില്‍, പൂമരങ്ങളുടെ തണലിലൂടെ.... 'ചിത്രപതംഗമേ നിന്‍ മോഹക്കാഴ്ചകളെന്‍ കരളില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു..! ഹാ പെയ്തിറങ്ങുന്നു..!ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍....!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട്,അവയെ തേടി നടന്നു...

തൊഴില്‍അന്വേഷണത്തിന്റെ നാളുകളില്‍ എനിക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.... ' How to win over others'., 'കൂട്ടുകാരെ മലര്‍ത്തിയടിച്ച് നിങ്ങള്‍ക്കു മാത്രം എങ്ങിനെ വിജയം നേടാം'., 'യുവാക്കള്‍ ഉപയോഗിക്കേണ്ട പെര്‍ഫ്യൂമുകള്‍ ഏതെല്ലാം'., 'വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത' എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങള്‍ നിരന്തരം വായിച്ച് 'ബെസ്റ്റ് ബുക്ക് റീഡര്‍ ' ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും, ഒരു നല്ല ചെറുപ്പക്കാരനു വേണ്ടതായ എല്ലാ ഗുണങ്ങളും വളരെ വേഗം സ്വായത്തമാക്കുകയും ചെയ്തു. അതുകൊണ്ടാവും 'ഇന്‍ഡ് സ്റ്റീഫന്‍സണ്‍ ഡിസൈനേഴ്സ് ' എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി എനിക്കു പെട്ടന്ന് തന്നെ കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.

സവിശേഷമായ വ്യക്തിത്വം, ശാന്തമായ മനസ്, തികഞ്ഞ കലാബോധം എന്നിങ്ങനെയുള്ള പല പരീക്ഷകളുടെ ഒടുവില്‍ അവരെന്നെ കലാവിഭാഗത്തിന്റെ പ്രധാനി ആയി നിയമിക്കുകയായിരുന്നു.

"വൈവിധ്യമാര്‍ന്ന   ഡിസൈനുകള്‍ നിങ്ങള്‍ എങ്ങിനെയാണ്   തയ്യാറാക്കുവാന്‍ പോവുന്നത് ?” എന്ന അഭിമുഖവേളയിലെ ചോദ്യത്തിന് "  ചിത്രശലഭങ്ങളുടെ ചിറകുകള്‍ ഉപയോഗിച്ച് !" എന്ന എന്റെ ഉത്തരം അവരില്‍ വലിയ മതിപ്പുളവാക്കി. "തികച്ചും നൂതനമായ ആശയം., കലാകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ നല്ല ഒരു വാഗ്ദാനമാണ്.” എന്നിങ്ങനെ എന്നെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

അന്നുമുതല്‍ ഞാന്‍ 'കമ്പനിയുടെ ആള്‍ ' എന്ന നിലയില്‍ അവയെ തേടിയുള്ള എന്റെ യാത്രകള്‍ ആരംഭിച്ചു.

അവയാവട്ടെ ചെമ്പരത്തിപ്പൂക്കളില്‍ ഇണയോടൊത്ത് പറന്നിരുന്ന്, ചുണ്ടുരുമ്മി തേന്‍ പങ്കുവെക്കുമ്പോഴോ, ഏകാന്തമായ തീരഭൂമികളിലെ ഇളംവെയിലിന്റെ സുഖമറിയുമ്പോഴോ, നീല നിലാവിലൂടെ മഞ്ഞുമലകളുടെ ഗന്ധം നുകര്‍ന്ന് കൂട്ടമായി പാറി നീങ്ങുമ്പോഴോ എന്റെ പിടിയിലമരുന്നു.

പിന്നീട് ഞാന്‍ 'ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍...! ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് ഒരു കലാകാരനു വേണ്ട സൂക്ഷ്മതയോടെയും, ശ്രദ്ധയോടെയും., നിറഞ്ഞ മനസോടെ., ഭാവനയുടേയും, ബുദ്ധിയുടേയും കണിശമായ ഉപയോഗപ്പെടുത്തലോടെ അവയുടെ ചിറകുകള്‍ അരിഞ്ഞെടുക്കുന്നു.....

ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യുകയാണ്.

ഏതോ കാട്ടരുവി ഒഴുകി സമതലങ്ങളില്‍ പ്രവേശിക്കുന്നിടത്താണത്. അവിടെ അരുവിയുടെ തുരുത്തില്‍ മഞ്ഞുകാലത്തിന്റെ ആരംഭ നാളുകളില്‍ അവ പറന്നിറങ്ങുകയായി. അകലങ്ങളിലെ ഏതോ ശൈത്യഭൂമിയില്‍ നിന്നാരംഭിക്കുന്ന ദേശാടനത്തിന്റെ തുടര്‍ച്ചയിലെ ഇടത്താവളമാണത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുനാള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യും.

'അതിനുമുമ്പ് നീ വന്നെത്തുക' രാമനാഥന്‍ എഴുതി.

അതുകൊണ്ടാണ് ഞാന്‍ എഴുത്ത് കിട്ടിയ ഉടന്‍ യാത്രയാരംഭിച്ചത്.

ഇതു പതിവുള്ളതാണ്. അവ വന്നിറങ്ങുമ്പോള്‍ അവന്‍ എന്നെ വിവരമറിയിക്കുന്നു. ഞാന്‍ വളരെ വേഗം അവന്റെ താഴ്വരയില്‍, പുഴയുടെ തുരുത്തില്‍, വെള്ളാരങ്കല്ലുകള്‍ക്കും, സൂര്യകാന്തികള്‍ക്കും ഇടയില്‍ ചെന്ന്.....

കമ്പനി അയച്ചുതന്ന വാഹനം, രാജപാത വിട്ട് സമതലങ്ങളിലേക്കുള്ള ചെറിയ റോഡിലേക്കു തിരിഞ്ഞു. രാമനാഥന്റെ താഴ്വരയിലേക്ക് ഇനി അധികം ദൂരമില്ല. ഞാന്‍ 'ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്ന മൂളിപ്പാട്ടു പാടിക്കൊണ്ട് ബാക് സീറ്റിലിരുന്ന് 'ജീവിത വിജയത്തിനുള്ള നൂറ്റി ഒന്ന് കുറുക്കുവഴികള്‍ ' എന്ന പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു......

43 അഭിപ്രായങ്ങൾ:

  1. പിന്നീടു ഞാന്‍ 'ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍...! ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് ഒരു കലാകാരനു വേണ്ട, സൂക്ഷമതയോടെയും, ശ്രദ്ധയോടെയും., നിറഞ്ഞ മനസോടെ., ഭാവനയുടേയും, ബുദ്ധിയുടേയും കണിശമായ ഉപയോഗപ്പെടുത്തലോടെ അവയുടെ ചിറകുകള്‍ അരിഞ്ഞെടുക്കുന്നു.....

    മനോഹരം.. വശ്യമായ രചനാ ശൈലി... കഥ ഒരുപാടിഷ്ടായി... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മഷേ
    മനോഹരം.
    മികച്ചവായനക്കാരനായതിന്റേയും മികച്ച പ്രകൃതി സ്നേഹിയായതിന്റേയും വിവരണം
    നന്നായി. ചിറക് പോകുന്നത് ശലഭങ്ങളുടെ മാത്രമല്ലെന്ന് തിരിഞ്ഞു വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. കഥ വളരെയധികം ഇഷ്ടപ്പെട്ടു മാഷേ..
    അവതരണശൈലി പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
    അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  4. ഒരു ഭംഗിയുള്ള അതേ സമയം അപൂര്‍വ്വമായ ഒരു ചിത്ര ശലഭത്തിന്‍റെ ഭംഗിയിയുണ്ട് ഈ കഥയ്ക്ക്.
    നല്ല വായന , നല്ല ആസ്വാദനം .

    വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ നിങ്ങള്‍ എങ്ങിനെയാണ് തയ്യാറാക്കുവാന്‍ പോവുന്നത് ?” എന്ന അഭിമുഖവേളയിലെ ചോദ്യത്തിന് " ചിത്രശലഭങ്ങളുടെ ചിറകുകള്‍ ഉപയോഗിച്ച് !" എന്ന എന്റെ ഉത്തരം അവരില്‍ വലിയ മതിപ്പുളവാക്കി. "
    നല്ല ഭാവനയുണ്ട് ഈ വരികളില്‍.
    കഥാപാത്രങ്ങളെ കൊണ്ട് സംസാരിപ്പിക്കുന്നത് കഥാകാരനാണല്ലോ.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. മാഷെ.. കഥ എനിക്കും വളരെ അധികം ഇഷ്ടപ്പെട്ടു. അവതരണ രീതി വൈവിധ്യം പുലര്‍ത്തി എന്ന് പറയാതെ വയ്യ. പ്രകൃതിയുടെ നന്മയിലേക്ക് ഒരു മടക്കം ആണ് കഥ ആവശ്യപ്പെടുന്നത്. കഥാ കഥനരീതി ഹൃദയസ്പര്‍ശിയായി തോന്നി.. നല്ല എഴുത്തിന് ആശംസകള്‍ അറിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  6. "ഞാന്‍ 'ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്ന മൂളിപ്പാട്ടു പാടിക്കൊണ്ട് ബാക് സീറ്റിലിരുന്ന് 'ജീവിത വിജയത്തിനുള്ള നൂറ്റി ഒന്ന് കുറുക്കുവഴികള്‍' എന്ന പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു....."
    ഈ കഥ ഇഷ്ടായി മാഷേ...

    മറുപടിഇല്ലാതാക്കൂ
  7. കഥയുടെ പുതു വഴികള്‍..ആകര്‍ഷകം..മനോഹരം...കുട്ടിക്കാലത്ത് വര്‍ണ്ണ ച്ചിറകുള്ള ശലഭങ്ങളോട് ഒന്ന് തൊടാന്‍ കിട്ടാത്തതിന്റെ പേരില്‍ പിണങ്ങിയത് ഓര്‍ത്തു....
    ഇപ്പോള്‍ മക്കള്‍ക്ക്‌ പ്രവാസത്തിന്റെ പേരില്‍ ലഭിക്കാത്ത കുട്ടിക്കാലത്തെ കുറിച്ചും.... ഒരര്‍ഥത്തില്‍ അവരും ചിറകില്ലാത്ത ശലഭങ്ങള്‍ തന്നെ ആണല്ലോ...

    മറുപടിഇല്ലാതാക്കൂ
  8. അത്യാഗ്രഹിയായ ഒരു corporate സ്ഥാപനത്തിന്റെ മുഖം കൂടി കണ്ടു ശലഭങ്ങളുടെ ചിറകിന്റെ വേദനയില്‍.. ഇഷ്ടപ്പെട്ടു കഥയും അവതരണവും..

    മറുപടിഇല്ലാതാക്കൂ
  9. മാഷേ.. കഥ ജോര്‍ ആയിട്ടോ.. വായിച്ചു തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത് ബൊട്ടാണിസ്റ്റ്‌ ആയ എന്‍റെ സുഹൃത്തിനെയായിരുന്നു.. അവന്‍ സ്വന്തം പറമ്പില്‍ ചിത്രശലഭങ്ങളെ വരുത്താനായി ബട്ടര്‍ഫ്ലൈഗാര്‍ഡന്‍ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.. അവയ്ക്ക് തേന്‍ കുടിക്കാനായി nectar plantഉം ലാര്‍വകള്‍ക്ക് ഭക്ഷണമാക്കാനുള്ള larva food plantഉം അവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.. എന്നിലെ പ്രകൃതി സ്നേഹി ഉണരുമ്പോള്‍ പലപ്പോഴും ഞാന്‍ അവിടെ പോകാറുണ്ട്.. അവിടെയിരുന്നു ഞങ്ങള്‍ പ്രകൃതിയോട് സംസാരിക്കാറുണ്ട്..

    പക്ഷെ മാഷ്‌ എന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഇവിടെ മനുഷ്യന്‍റെ ക്രൂരമുഖം കാണിച്ചു തന്നു.. എന്‍റെ മുന്നില്‍ ചിറകരിയപ്പെട്ട ശലഭങ്ങള്‍ പുഴുകളെ പോല്‍ താഴെ വീണു പിടയുന്നുണ്ടായിരുന്നു.. മനസ്സൊന്നു പിടഞ്ഞു.. തികച്ചും ക്രൂരമായി പോയി..

    കഥയെ സംബന്ധിച്ചിടത്തോളം ഒരു വായനക്കാരന്‍റെ മനസ്സില്‍ ഓളക്കുത്തു തീര്‍ക്കാന്‍ കഴിഞ്ഞതില്‍ വിജയകരമായിരിക്കുന്നു.. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട് മാഷിന്റെ കഥകള്‍ തുടരെ തുടരെ നല്ല വായനാനുഭവമാകുന്നു.. നന്ദിയും ഒപ്പം ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  10. വ്യത്യസ്ത ശൈലികളിലൂടെ കഥയെ പറയുന്ന മാഷിനു അഭിനന്ദനങ്ങള്‍.. ഈ കഥയിലെ നായകന്‍ വിപണിയിലെ 'ഉത്പന്ന വൈവിധ്യ വത്കരണത്തിന്‍റെ' പുതിയ മുഖമാണല്ലോ എന്ന് ആശ്ചര്യപ്പെടുത്തുന്നു. കുറഞ്ഞ വരികളിലൂടെ മാറുന്ന ലോകത്തെ അടയാളപ്പെടുത്തുന്ന കഥക്ക് അഭിനന്ദനങ്ങള്‍..!!

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ല കഥ. മനുഷ്യ മനസ്സിലെ കപടതയെ മാഷ്‌ തുറന്നു കാട്ടി.
    പ്രകൃതിയെ അറിയുമ്പോള്‍ മാത്രമേ മനുഷ്യന്‍ ദൈവത്തെ ഓര്‍ക്കുന്നുള്ളൂ.. ദൈവത്തെ ഓര്‍ക്കുംബോയെ മനുഷ്യന്‍ മനുഷ്യനാവുന്നുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  12. വളരെ നല്ല കഥ,
    ചുറ്റുപാടുകളില്‍ ലയിച്ചു തന്നെ നമ്മുക് ജീവിക്കാം ഈ വന്ന്യമായ പ്രകൃതിയില്‍ കുളിച്ച് ജീവിക്കാം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. കൃത്യമായി എന്റെ കാലത്തെ യുവതയെ നിങ്ങള്‍ വായിചെടുതിരിക്കുന്നു....പ്രണയം പോലും ഓഹരികലാക്കുന്ന എന്റെ കാലത്തേ....ഇന്നത്തെ മുഴുവന്‍ കാപട്യത്തെയും ഒരു ചെറിയ കഥയില്‍ മനോഹരമായി പറഞ്ഞു...അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  14. പലതരം കഥകളുടെ ഒരു കൂടാരം ആണിവിടം, ചെറുകഥകളുടെ ഇഷ്ടക്കാരന്‍ അയ എനിക്ക് വായിച്ചു പഠിക്കാന്‍ ഒരു ടെക്സ്റ്റ്‌ബുക്ക്‌ ബ്ലോഗ്‌ ആണിത്

    മറുപടിഇല്ലാതാക്കൂ
  15. മനോഹരമായി പറഞ്ഞു മാഷേ.......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. നല്ല കഥ..."ജീവിതവിജയം" കൈവരിക്കാനെന്ന വ്യാജേന നമ്മള്‍ കാണിക്കുന്ന ഇരട്ടത്താപ്പുനയം, ചിത്രശലഭം എന്ന ബിംബത്തിലൂടെ പുറത്തു ചാടിക്കാന്‍ താങ്കള്‍ക്കു വളരെ ഭംഗിയായി കഴിഞ്ഞിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  17. നല്ല കഥ .രചനാശൈലിയും വ്യത്യസ്തം ...ചിത്ര ശലഭങ്ങള്‍ക്ക് നിറം പോലെ അരിഞ്ഞു ഒരുക്കി എടുത്ത പ്രയോഗങ്ങള്‍ .അത് കൊണ്ടാവണം ഭാഷയില്‍ അല്പം കൃത്രിമത്വം തോന്നിയത് ..:)

    മറുപടിഇല്ലാതാക്കൂ
  18. നല്ല കഥ. ഒന്ന് കൂടി വിപുലപ്പെടുത്താന്‍ ഉള്ള സ്കോപ് ഉണ്ട്. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  19. മാഷേ... എത്താന്‍ കുറച്ചു വൈകി പോയി.. വായിച്ചു തുടങ്ങിയപ്പോള്‍ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ലെങ്കിലും, കഥയുടെ മധ്യ ഭാഗത്തെത്തിയപ്പോള്‍ എന്റെ മുന്‍ധാരണകള്‍ എല്ലാം മാറി. മനോഹരമായ ഒരു ബിംബവത്കരണമാണ് പിന്നെ കഥയില്‍ കണ്ടത്. ചിലവരികള്‍ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.
    "ചിത്രപതംഗമേ നിന്‍ മോഹക്കാഴ്ചകളെന്‍ കരളില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു..!" ... മനോഹരം ഉജ്വലം.. :)

    മറുപടിഇല്ലാതാക്കൂ
  20. വെത്യസ്ത മായ ആഖ്യാന ത്തിലൂടെ വശ്യമായ രചനയിലൂടെ കടന്നു പോകുന്നു വരികള്‍ ഒരു ഒഴുക്കോടെ യിച്ചു തീര്‍ത്ത്‌

    മറുപടിഇല്ലാതാക്കൂ
  21. നല്ല കഥ.
    കാലത്തിന്റ കഥ.
    അരാഷ്ട്രീയക്കാരന്റെ പ്രകൃതിസ്നേഹവും പുസ്തകസ്നേഹവും നന്നായി കാണിച്ചിരിക്കുന്നു.
    അയാള്‍ വായിച്ച പുസ്തകങ്ങളുടെ ജനുസ്സ് പറഞ്ഞത് നന്നായി.
    ഇത് ഈ കാലത്തിന്റെ മാത്രം കഥയാണോ എന്നെനിക്കറിയില്ല.
    തങ്കാര്യം നോക്കികള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നു കരുതാനാണെനിക്കിഷ്ടം.
    അഴിമതിക്കെതിരെ കോര്‍പ്പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്ത സമരങ്ങളള്‍,
    രാഷ്ട്രീയക്കാരെ അടുപ്പിക്കില്ലെന്നാണായിടുന്ന നേതൃത്വം ഭംഗിയാക്കുന്ന കാലത്തോട്
    ഈ കഥയെ എളുപ്പത്തില്‍ കൂട്ടിവായിക്കാന്‍ പറ്റുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  22. ഒരു വ്യത്യസ്തമായ കഥ വായിച്ചു എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട്

    എല്ലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  23. ചെറുവാടി സൂചിപ്പിച്ച ആ ചോദ്യോത്തരവരികള്‍..... എഴുത്തുകാരന്‍‍റെ ഭാവനാപാടവത്തെകുറിച്ച് വായനക്കാരിലും മതിപ്പുളവാക്കുന്നെന്ന് പറയാതെ വയ്യ. ഇഷ്ടപെട്ട ഈ കഥയില്‍ ഏറ്റവും ആകര്‍‍ഷകമായി തോന്നിയതും ആ ഭാഗം തന്നെ :)

    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  24. raamanathante thazvarayile avaseshikkunna poompattkalk nalla namaskaram.
    ava theerchayayum baakiyakum mattoru savaarikulla prachothanamayi
    kaaranam moolipatt ningal nursery muthal padichathalle
    chudalavare ath koode nadannalle patoo

    മറുപടിഇല്ലാതാക്കൂ
  25. കഥ വായിച്ചു.അവതരണത്തിലെ ഏകാഗ്രത ഇഷ്ടപ്പെട്ടു.ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  26. വന്നത് വെറുതെയായില്ല.
    നിരാശനാക്കാത്ത മാഷിനു വിപ്ലവാഭിവാദ്യങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  27. രചനാ വൈഭവം ശെരിക്കും അനുഭവ്യമാണ്.
    നല്ല ആശയം നന്നായി പറഞ്ഞു , ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  28. വ്യത്യസ്തമായ കഥ; രചനാശൈലി.

    വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  29. വ്യത്യസ്തമായ എഴുത്ത് . നന്നായിട്ടുണ്ട്...
    മനസ്സില്‍ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  30. ഓരോ അഭിപ്രായവും വിലയേറിയ നിര്‍ദേശങ്ങളും എന്നോടും എന്റെ എഴുത്തിനോടുമുള്ള ദയയും പരിഗണനയുമായി ഞാന്‍ കാണുന്നു. ഈ കഥ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    സുസ്മേഷ് ചന്ദ്രോത്ത് - അങ്ങയെപ്പോലെ നവീന മലയാള കഥാ സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു എഴുത്തുകാരന്‍ ഈ കഥ വായിച്ച് അഭിപ്രായം കുറിക്കാന്‍ സമയം ചിലവഴിച്ചു എന്നത് ഞങ്ങള്‍ ചെറിയ എഴുത്തുകാരോട് അങ്ങയെപ്പോലുള്ളവരുടെ ദയയും പരിഗണനയുമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.നന്ദി എന്ന രണ്ട് അക്ഷരത്തില്‍ തീരുന്നതല്ല ആ കടപ്പാട്.

    എന്റെ പ്രിയ സ്നേഹിതര്‍ മൊയ്തീന്‍, ചെറുവാടി, ശ്രീജിത്ത്, ലിപി, ജബ്ബാര്‍ ഭായ്, നൗഷാദ്, ജഫു, മന്‍സൂര്‍, ഷാജു, രന്‍ജിത്, ശ്രീജിത്ത് പെരിപ്പായി, ഇസ്മയില്‍, മഹേന്ദര്‍, ശാലിനി, മൂസക്ക, ശശി, ഉദയ കുമാര്‍, ഹാഷിം, കണ്ണൂരാന്‍, ഡോക്ടര്‍ അബ്സാര്‍,

    ആദരണീയരായ ചാണ്ടിച്ചന്‍, രമേഷ് സാര്‍, സിദ്ധിക്ക, ഡോക്ടര്‍ ജയന്‍ സാര്‍,

    സഹോദരങ്ങളായ ഷബീര്‍, ഫൗസു, സന്ദീപ്, മോന്‍സ്, ഷിനോദ്.

    ഈ പ്രോത്സാഹനത്തിന് എന്റെ നന്ദിയും കടപ്പാടും.

    മറുപടിഇല്ലാതാക്കൂ
  31. പുതിയ കാലത്തിന്റെ എന്തിനെയും വില്‍ക്കാനുള്ള ത്വര ഭംഗിയായി ചിത്രീകരിച്ചു ,നന്നായി ..

    മറുപടിഇല്ലാതാക്കൂ
  32. എല്ലാം എന്റെ നേട്ടത്തിന്....ചിറകോ ജീവനോ എന്തും ആവാം...
    വളരെ നന്നായി എഴുത്ത്. വരാൻ വൈകിയതിൽ സങ്കടം. അതിന് കമ്പ്യൂട്ടറിനെ പറഞ്ഞാൽ മതി.

    മറുപടിഇല്ലാതാക്കൂ
  33. ഞാനിതും വായിച്ചു കേട്ടോ. നല്ലതാണെന്നു പിന്നെ പ്രത്യേകം പറയേണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  34. പുതിയ കാലത്ത് വിജയത്തിന്റെ പടവുകൾ ഏതേതു കല്ലുകളാൽ പടുക്കണമെന്ന് ക്രുത്യമായി താങ്കൾ വരച്ചിട്ടിട്ടുണ്ട്. മികച്ച കയ്യടക്കവും കുറിക്കുകൊള്ളുന്ന വാക്കുകളുടെ പ്രയോഗവും പ്രകടം.

    മറുപടിഇല്ലാതാക്കൂ
  35. രാമനാഥനു ഈ രക്തത്തിൽ പങ്കുണ്ടോ? ഈയിടെ ഒരു കമ്പനിയുടെ ഫൈനാൻഷ്യൽ കണ്ട്രോളർ എന്നോട് പറഞ്ഞതോർക്കുന്നു... ഗൾഫിൽ മാസം ഒരു നിശ്ചിത ശമ്പളത്തിനു, അതെത്ര വലുതായാലും (ഏഷ്യൻ പ്രവാസികളുടെ നിലവാരത്തിൽ) 20-25 വർഷം കൊണ്ട് 2-3 കോടിയിലധികം സമ്പാദിയ്ക്കൻ സാധിയ്ക്കില്ലത്രെ. അതിലും വലിയ സമ്പാദ്യമുള്ളവർ നിർബന്ധമായും ആരെയെങ്കിലും ചൂഷണം ചെയ്തു കാണുമെന്നും; ചൂഷണം പ്രത്യക്ഷമായിരിയ്ക്കണമെന്നില്ല.... ഈ ചിന്ത എന്തു കൊണ്ടോ ഈ കഥ വായിച്ചപ്പോൾ എനിയ്ക്കോർമ്മ വന്നു, മാഷെ.

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  36. ഇങ്ങനൊക്കെ മനസ് പറയുന്നു........

    "നില്‍ക്കുന്നിടം കുഴിക്കുക.
    വന്നവഴി മറക്കുക.
    താളത്തിനൊത്ത് തുള്ളുക
    താങ്ങിയ തോളില്‍തന്നെ ചവിട്ടിക്കയരുക."
    -------------------------------------------------------------
    ഇഷ്ടമായി മാഷേ, എങ്കിലും ഒരു അസൂയ....................
    ആ അക്ഷരങ്ങളില്‍ പറന്നിറങ്ങിയ പൂമ്പാറ്റകളില്‍ ഒന്ന് എന്റെ അടുത്തു വന്നിരുന്നെങ്കില്‍! ഓ..... എന്തൊരു ഭംഗിയാണതിന്!

    മറുപടിഇല്ലാതാക്കൂ
  37. ഈ വര്‍ഷത്തെ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവം കഥാ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു .
    പ്രകൃതി സ്നേഹിയായ എന്റെ ഉപ്പ നട്ടു വളര്‍ത്തിയ പല ചെടികളും വീട്ടു മുറ്റത്തു ഉണ്ട്. പ്രൊജെക്ടീന്ടെ ഭാഗമായി പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ ആയ രണ്ടു കുട്ടികള്‍ ചില ചെടികളുടെ വിത്തുകളും ഇലകളും ശേഖരിക്കാന്‍ വേണ്ടി വന്നു.
    ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയ പോലേ എന്ന് പറഞ്ഞാല്‍ മതിയല്ലോ .............
    പിറ്റേന്ന് ശതാവരി കിഴങ്ങിന്റെ അച്ചാര്‍ കൂട്ടി ഞാന്‍ ഊണ് കഴിച്ചു . ഉപ്പ പുതിയ ഒരു ശതാവരി തൈ നട്ടു പിടിപ്പിക്കാന്‍ പെടാ പാട് പെടുകയായിരുന്നു ...
    ഈ കഥയും ഇഷ്ടമായി മാഷെ

    മറുപടിഇല്ലാതാക്കൂ
  38. ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യുകയാണ്.




    ഏതോ കാട്ടരുവി ഒഴുകി സമതലങ്ങളില്‍ പ്രവേശിക്കുന്നിടത്താണത്. അവിടെ അരുവിയുടെ തുരുത്തില്‍ മഞ്ഞുകാലത്തിന്റെ ആരംഭ നാളുകളില്‍ അവ പറന്നിറങ്ങുകയായി. അകലങ്ങളിലെ ഏതോ ശൈത്യഭൂമിയില്‍ നിന്നാരംഭിക്കുന്ന ദേശാടനത്തിന്റെ തുടര്‍ച്ചയിലെ ഇടത്താവളമാണത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുനാള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യും.



    മനോഹരമായ ഒരു വായനാനുഭവം സമ്മാനിച്ചു..പെട്ടെന്ന് തീര്‍ന്നത് പോലെ ഒരു തോന്നല്‍ ഉളവാക്കി.

    മറുപടിഇല്ലാതാക്കൂ
  39. സ്വന്തം കാര്യസാധ്യത്തിനായി പ്രകൃതിയില്‍ ലഭ്യമാവുന്ന എന്തിനെയും ചൂഷണം ചെയ്തുജീവിക്കുന്ന മനുഷ്യനൊരു ഉദാഹരണം. തടിയില്‍ നിന്ന് പുതിയ ഡിസൈനുകള്‍ ലഭിക്കും എന്നതിനാല്‍ മരങ്ങള്‍ വെട്ടിമുറിക്കാനും തോന്നും അവനു നാളെ. നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ