നായകളുടെ സംഗീതം....





















അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരിയോട്  അയാള്‍ക്ക്  വല്ലാതെ  തര്‍ക്കിക്കേണ്ടി  വന്നു.........!
- കോഷന്‍  ഡിപ്പോസിറ്റ്   ആയി  അത്രയും  വലിയ  തുക  ചോദിച്ചത്  അയാള്‍ക്ക്  ഒട്ടും  ഇഷ്ടപ്പെട്ടില്ല....   കൂടാതെ  പ്രതിമാസം  മരുന്നിനും  ഭക്ഷണത്തിനും  മറ്റുമായി  അടക്കേണ്ട  തുക  വേറെയും !

"എന്തൊരു  അനീതിയാണിത് ?"
അയാള്‍  വര്‍ദ്ധിച്ച  കോപത്തോടെ  ചോദിക്കുക  തന്നെ  ചെയ്തു

അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരി  സൗമ്യമായ  സ്വരത്തില്‍  അപ്പോള്‍  പറഞ്ഞു:

"സാര്‍ .,  ഇവിടെ  കുറേക്കൂടി  സൗകര്യങ്ങള്‍  ഒരുക്കേണ്ടിയിരിക്കുന്നു.  ഇതൊരു  പഴയ  കെട്ടിടമല്ലെ., മഴക്കാലത്ത്   വല്ലാതെ  ചോര്‍ന്നൊലിക്കുന്നു.  ചുമരുകള്‍  ഇടി‍ഞ്ഞു  വീഴാറായിരിക്കുന്നു.  അറ്റകുറ്റപ്പണികള്‍   നടത്തേണ്ടതുണ്ട്.  കോഷന്‍  ഡിപ്പോസിറ്റ്  അതിനൊക്കെ  വേണ്ടിയാണ്.....    ഇനി  ചിലവിന്റെ  കാര്യം., വൃദ്ധരായ  ഇവര്‍ക്ക്  മരുന്നുകളുടെ  ആവശ്യത്തിനു  തന്നെ  പ്രതിമാസം  ആയിരം  രൂപയിലധികം   ചിലവാകും.....   അങ്ങ്  വലിയ  പഠിപ്പും,  ഉദ്യോഗവുമൊക്കെയുള്ള  ആളല്ലെ.   ആലോചിച്ചാല്‍   മനസിലാവുമല്ലോ....”.

ഇത്തരം  ആവശ്യങ്ങള്‍ക്ക്  വലിയ  തുക  ചിലവഴിക്കുന്നതിന്  അയാള്‍ക്കു  മടി  ഉണ്ടായിരുന്നു.

അയാള്‍  ചോദിച്ചു :    “താരതമ്യേന  ചിലവു  കുറഞ്ഞ  ഇടം  എന്ന  രീതിയിലാണ്  ഞാന്‍  ഇങ്ങോട്ടു  വന്നത്.   ഇങ്ങിനെയാണെങ്കില്‍  നല്ല  സൗകര്യങ്ങളുള്ള  ഇടങ്ങളില്‍  തന്നെ  എന്റെ   ആളെ  കൊണ്ടു പോവാമായിരുന്നല്ലോ....   തെരുവില്‍  നിന്നും  മറ്റും  ചില  വൃദ്ധരെ  നിങ്ങള്‍  ഇവിടെ  കൊണ്ടുവരാറുണ്ടെന്നു   കേട്ടിട്ടുണ്ട്.  അവര്‍ക്കു  വേണ്ടി  ആരാണ്  ഇത്രയും  വലിയതുക......,   അല്ല  നിങ്ങള്‍  പറയണം.”

അയാള്‍  അവരോട്  പലതും  പറഞ്ഞ്  വീണ്ടും  വീണ്ടും  തര്‍ക്കിച്ചുകൊണ്ടിരുന്നു....

ഈ  സമയമത്രയും  അയാളുടെ  അമ്മ  തൊട്ടടുത്തു  തന്നെ  ഒരു  ബെഞ്ചില്‍  നിസംഗഭാവത്തോടെ   ഇരിക്കുന്നുണ്ടായിരുന്നു.  മെലിഞ്ഞുണങ്ങിയ  ശരീരമുള്ള  ഒരു  സ്ത്രീയായിരുന്നു  അവര്‍ .   അവരുടെ  സാമീപ്യം ഒട്ടും  വകവെക്കാതെ  തര്‍ക്കിച്ചുകൊണ്ടിരുന്ന  മകനേയും,  സൂക്ഷിപ്പുകാരിയേയും,  മകന്റെ  അരികില്‍  അയാളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്  നിന്നിരുന്ന  ഭാര്യയേയും  നിസ്സഹായത  ഘനീഭവിച്ച,  തളര്‍ന്ന  കണ്ണുകളോടെ   അവര്‍  നോക്കിയിരുന്നു.....

-  വാദപ്രതിവാദങ്ങളുടെ  ഒടുവില്‍  അയാളാണ്  ജയിച്ചത്.

ഇനി  തര്‍ക്കിച്ചിട്ടു  കാര്യമില്ല  എന്നു  തോന്നിയിട്ടാവാം,  സൂക്ഷിപ്പുകാരി  അയാള്‍  പറഞ്ഞ  ഇളവുകള്‍ അനുവദിച്ച്  അമ്മയെ  അകത്തേക്ക്  കൂട്ടിക്കൊണ്ടുപോയി.  പഴയ  വസ്ത്രങ്ങള്‍  ഇട്ട  പ്ലാസ്റ്റിക്  സഞ്ചിയുമായി   അവരോടൊപ്പം  അമ്മ  അകത്തേക്കു  പോവുമ്പോള്‍  അതൊന്നും  ശ്രദ്ധിക്കാതെ  അയാളും  ഭാര്യയും  വരാന്‍   പോവുന്ന  അധിക  ചിലവുകളെക്കുറിച്ചുള്ള  ആലോചനകളിലായിരുന്നു.

അമ്മയാവട്ടെ  അവരെ  ശ്രദ്ധിച്ചതുമില്ല.,  ഒന്നും  പറഞ്ഞതുമില്ല.   "നടക്കാന്‍ ശ്ശി ബുദ്ധിമുട്ടുണ്ട് കുട്ട്യേ....”   എന്നോ  മറ്റോ  സഹായിക്കാന്‍  വന്ന  പെണ്‍കുട്ടിയോട്  പതിയെ  പറഞ്ഞു  കൊണ്ട്  അവര്‍  മെല്ലെ  നടന്നു   പോയി........

മാതാവിനെ  സുരക്ഷിതമായ  കൈകളില്‍  ഏല്‍പ്പിച്ച  ചാരിതാര്‍ത്ഥ്യത്തോടെ  അയാളും  ഭാര്യയും   യാത്രയായി....

അവര്‍  പോയത്  നഗരത്തിലെ  ആ  പ്രശസ്തമായ  കെന്നല്‍  ഫാമിലേക്കായിരുന്നു....

കെന്നല്‍  ഫാമിന്റെ  ഉടമസ്ഥന്‍   അവരുടെ  ആഗ്രഹപ്രകാരം   കുലീനതയും   ആകാര ഭംഗിയുമുള്ള നല്ല ജനുസില്‍  പെട്ട  വയസ്സായ  ഒരു  പെണ്‍പട്ടിയെ   തിരഞ്ഞു  വെച്ചിരുന്നു.....   പ്രത്യേക  ഇനം  എന്നതുകൊണ്ട്  വലിയ  തുകയാണ്   അയാള്‍   അതിനുവേണ്ടി  ആവശ്യപ്പെട്ടത്.   അവര്‍ക്കാവട്ടെ  വലിയ തുക  ചിലവഴിക്കുന്നതിന്  ഒട്ടും  മടി  ഉണ്ടായിരുന്നുമില്ല.....   വിലപേശാന്‍  നില്‍ക്കാതെ  ആവശ്യപ്പെട്ട   മുഴുവന്‍  തുകയും  നല്‍കി  അവര്‍  പട്ടിയെ  സ്വന്തമാക്കി....

പട്ടി  അവരുടെ  ജീവിതത്തില്‍   നിറഞ്ഞു.....  തന്റെ  വൃദ്ധ  ശരീരത്തിന്റെ  ജ്വലിക്കുന്ന  പ്രസരിപ്പുമായി  അത്   മുറികളിലെല്ലാം  ഓടിനടന്നു.   അതിഥികളില്‍  അസൂയ  ഉളവാക്കിക്കൊണ്ട്  ത്രസിപ്പിക്കുന്ന  പെര്‍ഫ്യൂമുകളുടെ   ഗന്ധം  പരത്തി  അത്  സ്വീകരണ  മുറികളില്‍  ഉലാത്തി.....

നാളിതുവരെ  അനുഭവിച്ചിട്ടില്ലാത്ത  സംഗീതമാധുര്യം  വിതറിക്കൊണ്ട്  രാത്രികളില്‍  അത്  ഉച്ചത്തില്‍   ഉച്ചത്തില്‍  നിറുത്താതെ  ഓലിയിട്ടു.......

സുന്ദരമായൊരു  താരാട്ടു  പാട്ടിന്റെ  ഈണവും  താളവുമായി  അത്  അവരുടെ  നിദ്രയെ  തഴുകി  തലോടി.....

ഇപ്പോള്‍  പകലുകളില്‍  ഓഫീസിലെ  ശീതീകരിച്ച  തന്റെ  ക്യാബിനില്‍  ഇരിക്കുമ്പോള്‍  അയാള്‍ക്ക്  ഉറക്കം   വരുന്നത്  പതിവായിരിക്കുന്നു.   അയാള്‍  ജോലികള്‍  മാറ്റിവെച്ച്  മെല്ലെ  തന്റെ  ഇരിപ്പിടത്തിന്റെ   സുഖത്തിലേക്ക്  ചുരുണ്ട്  ഒരു  കുട്ടിയെപ്പോലെ  എല്ലാം  മറന്ന്  ഉറങ്ങാന്‍  തുടങ്ങും.....

അപ്പോള്‍ .,  അപ്പോള്‍ മാത്രം.,  അയാളുടെ  പകലുറക്കത്തെ  തഴുകിക്കൊണ്ട്  സാന്ദ്രമായ  ആ  താരാട്ടുപാട്ട്  കടന്നു  വരും......  "ഓമനത്തിങ്കള്‍  കിടാവോ..... "   എന്നിങ്ങനെ  അത്  അയാളുടെ  ജീവിതമുറിവുകളെ   തഴുകി  ആശ്വസിപ്പിക്കും....  അയാളുടെ  വലിഞ്ഞു മുറുകിയ  മുഖത്ത്  നേര്‍ത്ത  ഒരു  പുഞ്ചിരി  വിടരും...

അതോടെ  താരാട്ടു  പാട്ടിന്റെ  ഈണവും  താളവും  ഒരു  സംഗീത  സദസ്സിന്റെ  മേളനങ്ങളിലേയ്ക്ക്  വഴി   മാറുകയായി.   അയാള്‍ക്കു  ചുറ്റും  വിവിധങ്ങളായ  സംഗീതോപകരണങ്ങള്‍  വായിച്ചുകൊണ്ട്  പല  വലിപ്പത്തിലും  ആകൃതിയിലുമുള്ള  നായകള്‍  നൃത്തം  വെയ്ക്കാന്‍  തുടങ്ങും.....

സംഗീത  സാന്ദ്രമായ  പകലുറക്കത്തിന്റെ  ലഹരിയില്‍  അയാള്‍  പൊട്ടിച്ചിരിക്കും......

69 അഭിപ്രായങ്ങൾ:

  1. ഈയിടെ ഈ പ്രവണത ഒക്കെ കുറച്ചു കുരവായോ എന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും പട്ടണ ജീവിതത്തില്‍ തനിക്ക് ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയവരെ മറക്കുകയും അവരെ നോക്കേണ്ട ചിലവുകള്‍ കണക്ക് പുസ്തകത്തില്‍ എഴുതി വെക്കുകയും, ആഡംബരങ്ങളില്‍ പൂഴ്ന്നു കിടക്കുകയും ചെയുന്ന ഒരു നീണ്ട നിര ഇന്ന് സമൂഹത്തില്‍ ഉണ്ട്.. അമ്മയ്ക്ക് പകരം അമ്മ മാത്രം എന്ന തിരിച്ചറിവ് നല്‍കുന്ന ഒരു നല്ല രചന. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പട്ടിക്ക് നല്‍കുന്ന പരിഗണന പോലും അമ്മക്ക് നല്‍കാത്ത 'മക്കള്‍'..!!!!

    മറുപടിഇല്ലാതാക്കൂ
  3. അര്‍ജുന്‍ - നന്ദി, ആദ്യവായനക്കാരനായി ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും.

    മന്‍സൂര്‍ - സന്തോഷം,വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും.കഥയിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് സാധ്യമായി എന്ന് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.അത്രയും സമാധാനം.നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. അമ്മ അല്ലാതെ വേറെ ദൈവമുണ്ടോ ?
    ഇഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  5. അമ്മയൊഴിഞ്ഞ വീട്ടിലേക്ക് പട്ടി. അതിന് കിട്ടുന്ന പരിഗണന, അതില്‍ ആനന്ദം കണ്ടെത്തുന്ന മനസ്സ്. എല്ലാം മനസ്സിലാകുന്നു.

    മാഡ് പറഞ്ഞത് പോലെ ഇത്തരം അവസ്ഥക്ക് മുന്‍പത്തേതിനേക്കാള്‍ കുറവ് വന്നെന്ന് തന്നെയാണ് മനസ്സിലാവുന്നത്. അതോ അറിയാതെ പോകുന്നതോ! അവസാനത്തോട് അടുക്കുമ്പോള്‍ എന്തോ ഒരു അവ്യക്തത അനുഭവപെട്ടപോലെ.

    ആശംസകള്‍ മാഷേ.

    മറുപടിഇല്ലാതാക്കൂ
  6. പ്രദീപ് പൈമ - കാണപ്പെട്ട ദൈവമാണ് അമ്മ. ഇഷ്ടപ്പെട്ടു എന്നറി‌ഞ്ഞതില്‍ സന്തോഷം.നന്ദി ഈ ആദ്യ വരവിന്.

    ചെറുത് - അമ്മയൊഴിഞ്ഞ വീട്ടിലേക്ക് പട്ടിയെ കൊണ്ടു വരുന്ന സംസ്കാരം ഇല്ലാതാവട്ടെ.നന്ദി കൃത്യമായ വായനക്കും,അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  7. കുറച്ചു വരികളിൽ, നന്നായി അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  8. ഒരു കഥ, അത് തുടങ്ങുന്ന വാക്കുകള്‍, അതിനു ഒരുപാടു പറയാനുണ്ട്‌ ആ കഥയെക്കുറിച്ച്.

    താങ്കളുടെ ഓരോ കഥകളും വ്യതസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോളും ഒരു പ്രദീപ്‌ സ്റ്റൈല്‍ എല്ലാത്തിലും കാണാന്‍ കഴിയും

    ഇതും അങ്ങിനെ തന്നെ. എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാകാരന്‍ . അങ്ങയുടെ ഓരോ കഥകളും ഞാന്‍ പല തവണ വായിച്ചിട്ടുണ്ട്
    എന്റെ ഇനി വരുന്ന ചില കഥകള്‍ (:)) താങ്കളുടെ ശൈലി പിന്തുടരുന്നു എന്ന് തോനിയാല്‍ കുറ്റം പറയരുത്

    മറുപടിഇല്ലാതാക്കൂ
  9. അമ്മയുടെ പ്രാധാന്യം ഇപ്പോഴത്തെ തലമുറ തിരിച്ചറിഞ്ഞു തുടങ്ങുന്നു മാഷേ...കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ലാന്നുള്ള തത്വം അവരംഗീകരിച്ചു തുടങ്ങുന്നു...അമ്മയ്ക്ക് നൽകുന്ന സ്ഥാനം പട്ടിക്ക് നൽകുന്ന പ്രവണതകൾ ഇനിയും അസ്തമിച്ചിട്ടില്ലാ താനും...നന്നായി പറഞ്ഞു...ആശംസകൾ‌

    മറുപടിഇല്ലാതാക്കൂ
  10. നന്നായിരിക്കുന്നു മാഷേ...!! പെറ്റമ്മ ഒരു അടയാളം മാ‍ത്രം....സ്വന്തം സംസ്കാരവും ഭാഷയും... എല്ലാം ചില്ലറപ്പൈസക്ക് എവിടെയൊക്കെയോ വലിച്ചെറിഞ്ഞ് നമ്മൾ എതൊക്കെയോ നായ്ക്കൾക്ക് പുറകെ... !!!

    മറുപടിഇല്ലാതാക്കൂ
  11. നിക കേച്ചേരി - ഈ അഭിപ്രായ പ്രകടനത്തിനു നന്ദി

    ശ്രീജിത്ത് പെരിപ്പായി - നന്ദി.എന്നോടും എന്റെ എളിയ എഴുത്തിനോടുമുള്ള നന്മനിറഞ്ഞ ഈ പരിഗണനക്ക് ഒരുപാട് കടപ്പാടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാകാരന്‍ - എനിക്കു തരുന്ന ദയയോടെയുള്ള പ്രേത്സാഹനമാണെന്ന് ഞാന്‍ തിര്ച്ചറിയുന്നു. ഹൃദയം നിറഞ്ഞ നന്ദി.

    അബ്ദുള്‍ ജബ്ബാര്‍ വട്ടാപ്പൊയില്‍ - എന്റെ എല്ലാ കഥകള്‍ക്കും എപ്പോഴും ജബ്ബാര്‍ ഭായ് പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു, ഒരുപാട് നന്ദി.

    ഷാജു അത്താണിക്കല്‍ - കഥയുടെ സന്ദേശം അടയാളപ്പെടുത്തിയുള്ള ഈ വായനക്ക് എന്റെ നന്ദി.

    സീത - ടീച്ചറെപ്പോലുള്ളവര്‍ വരുന്നതും വായിക്കുന്നതും അഭിപ്രായം അറിയിക്കുന്നതും വലിയ പ്രേത്സാഹനമാണ്.

    ചെണ്ട - ഡോക്ടറെപ്പോലുള്ളവരുടെ തിരക്ക് എനിക്കറിയാം.അതിനിടയില്‍ ചെറിയ എഴുത്തുകാരെ വായിച്ച് എഴുത്തിന്റെ സന്ദേശം കൃത്യമായി വിലയിരുത്തുവാനും അഭിപ്രായമറിയിക്കുവാനും സമയം കണ്ടെത്തുന്നത് വലിയ കാര്യമാണ്.ഒരുപാട് സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  12. എന്നാലും ആളുകള്‍ ഇത്രത്തോളം അധപതിച്ചോ പ്രദീപ്‌ ഭായീ..

    മറുപടിഇല്ലാതാക്കൂ
  13. മാഷേ...

    മാഷെ പരിചയപ്പെട്ടതിനു ശേഷം ആദ്യമായി വായിക്കുന്ന കഥയായി....

    എവിടെയോ ഒരു നൊമ്പരം കൊളുത്തി വലിയ്ക്കുന്നു...

    രാത്രിവേളകളിൽ നായസംഗീതം കേട്ടുറങ്ങാത്ത മകൻ,അമ്മയുടെ ഓമനത്തിങ്കൾക്കിടാവ് കേൾക്കുമ്പോൾ....
    ഹാ വല്ലാത്തൊരു ഫീലിംഗ് മാഷേ....

    പറഞ്ഞറിയിക്കാാനാകുന്നില്ല...

    ഇനിയും വരും....

    മറുപടിഇല്ലാതാക്കൂ
  14. പുതിയ സംസ്കാര ത്തിന്റെ നേര്‍ ചിത്രം

    മറുപടിഇല്ലാതാക്കൂ
  15. കുറിക്കു കൊള്ളുന്ന വരികളില്‍ തന്നെ എഴുതി.നന്നായി.വ്യതിചലിച്ചുപോകുന്ന സമൂഹമനസാക്ഷിയെ നേര്‍ വഴിയിലേക്കു തിരിച്ചു വിടാന്‍ എഴുത്തിനും അതിന്‍റെതായ ശക്തിയുണ്ട് .അത് ഈ കഥയിലുണ്ട്.പെറ്റമ്മയുടെ സ്ഥാനത്ത് 'പട്ടി'....കാലചക്രം തിരിഞ്ഞു വരിക തന്നെ ചെയ്യും!!പ്രിയ കഥാകാരന് അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  16. ഒരു ക്ഷമാപണം കൂടി -അഭിപ്രായം എഴുതാന്‍ വൈകിയത് സുഖമില്ലാതെ hospital-ല്‍ പോയിരുന്നു .അതുകൊണ്ടാണ്

    മറുപടിഇല്ലാതാക്കൂ
  17. ഇംതി ഭായ് - അതിലും അധപതിച്ച ഒരു സമൂഹം നമുക്കു ചുറ്റുമുണ്ട് എന്നല്ലേ ഈയിടെ ആയി കേള്‍ക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    രണ്‍ജിത്ത് - എന്റെ ബ്ലോഗിലേക്കുള്ള ആദ്യ വരവാണ്. ഇനിയും വരണം.സന്തോഷം

    കൊമ്പന്‍ - മൂസക്ക എന്റെ രചനകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.നന്ദി പറയാന്‍ വാക്കുകള്‍ പോര.

    മുഹമ്മദ് കുട്ടി മാഷ് - മാഷെപ്പോലുള്ളവര്‍ വരുകയും വായിക്കുകയും ചെയ്യുന്നത് വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നു.എന്റെ കഥയെ പറ്റിയുള്ള അങ്ങയുടെ അഭിപ്രായത്തിനു മുന്നില്‍ ഞാന്‍ നമ്രശിരസ്കനാണ്.

    മറുപടിഇല്ലാതാക്കൂ
  18. കഥ നന്നായി. എന്നാല്‍ അവര്‍ എന്തിനാണ് വൃദ്ധയായ പട്ടിയെ വാങ്ങിയത് എന്ന് മാത്രം മനസ്സിലായില്ല.

    മറുപടിഇല്ലാതാക്കൂ
  19. കഥ ഇഷ്ടായി മാഷേ....ഇവിടെ പട്ടിക്കു പകരം കുട്ടിയായിരുന്നുവെങ്കില്‍ അതിശയോക്തി ഇല്ലാതാവുമായിരുന്നു എന്ന് മാത്രം...
    മാതാപിതാക്കള്‍ക്ക് വേണ്ടി പൈസ മുടക്കേണ്ടി വരുമ്പോള്‍ , പിശുക്കുന്ന ചിലര്‍ അവരുടെ മക്കള്‍ക്കുവേണ്ടി ലാവിഷ് ആയി ചിലവാക്കുന്ന കണ്ടു അതിശയം തോന്നിയിട്ടുണ്ട് . അവരുടെ മക്കളും നാളെ അതുതന്നെ
    ആവര്‍ത്തിക്കും എന്നവര്‍ മനസ്സിലാക്കുന്നില്ലല്ലോ !

    മറുപടിഇല്ലാതാക്കൂ
  20. നിരത്തുവക്കത്തെ കച്ചവടക്കാരനോട് പേശിവാങ്ങുനതിലെ മിടുക്കാണ്‌
    നമ്മുടേ കാലത്തിന്റെ ജീവിത വിജയം എന്ന ധാരണയ്ക്കുമുകളില്‍ മാഴ് ഒരു
    സൂചി തറക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  21. മാഷെ.. കഥ അസ്സലായി.. കഥ പറഞ്ഞ രീതി ഏറെ ഇഷ്ടായി..
    ശവപ്പെട്ടി പോലും വിലപേശി വാങ്ങുന്ന മലയാളിയുടെ ഉപഭോക്തൃസംസ്കാരത്തിന്റെ വികൃതമുഖം തുറന്നു കാട്ടാനും ഈ കഥയുടെ വളരെ ചുരുങ്ങിയ ഭാഗം കൊണ്ട് സാധിച്ചു..

    പിന്നെ എന്റെ അഭിപ്രായത്തില്‍ ഈ കഥയില്‍ ആ അമ്മ അഗതി മന്ദിരത്തില്‍ കഴിയുന്നതാകും എന്ത് കൊണ്ടും നല്ലത്.. ഇത് പോലൊരു മകന്റെയും മരുമകളുടെയും കൂടെ കഴിയുന്നതിലും മനസമാധാനം അവിടെ കഴിയുന്നതാകും... ആ അമ്മ മനസ്സില്‍ കരുതിയത്‌ അത് തന്നെയാകും.. അമ്മയുടെ ആ നിസംഗത അങ്ങനെ പറയുന്നുമുണ്ട്..

    മാഷ് സംതൃപ്തനല്ല എന്ന് എന്നോട് പറയാന്‍ കാരണം എനിക്ക് തോന്നുന്നത് കഥയില്‍ ഒരു ക്രാഫ്റ്റ്‌ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടോ എന്ന സന്ദേഹം കൊണ്ടാണ്.. സമ്പ്രദായികമായ കഥാഖ്യാന ശൈലി വന്നു പോയി.. (ചില കവിതകളിലോക്കെ വെളിച്ചം എന്ന് പറയുന്നതിനോടൊപ്പം അടുത്ത വരിയില്‍ ഇരുട്ട് എന്ന് ബോധപൂര്‍വം ചേര്‍ക്കുന്നത് പോലെ.. ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലാവുമെന്ന് വിചാരിക്കട്ടെ) എന്നാല്‍ അത് മോശമെന്നല്ല.. വ്യത്യസ്തഥകള്‍ മാഷില്‍ നിന്നും പ്രതീക്ഷിക്കുന്നത് കൊണ്ടാണ് ഇത് എടുത്തു പറയുന്നത്..

    കഥയിലെ ഒരു അക്ഷരത്തെറ്റ് കണ്ണില്‍ തറച്ചു.. "അഥിതികളില്‍ " ദയവായി അതൊന്നു എടുത്തു തരുമോ മാഷെ.. :)

    എല്ലാത്തിനുമുപരി വിഭ്രമാത്മകമായ അവസാനം ഏറെ ഇഷ്ടമായി.. കഥയുടെ എനിക്കേറെ ഇഷ്ടമായതും അത് തന്നെയാണ്.. ഇപ്പോള്‍ ഇത്തരം സങ്കേതങ്ങളെ ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നത് കൊണ്ടാകും..

    മറുപടിഇല്ലാതാക്കൂ
  22. സോണി - വൃദ്ധയായ പട്ടി: ഹൈസൊസൈറ്റി ജാടകളില്‍ ചിലര്‍ ചിലതിലൊക്കെ സെലക്ടീവ് ആവുന്നു.ഇവിടെ കഥാപാത്രങ്ങള്‍ക്ക് അങ്ങിനെ ഒരു ക്രേസ്. ഒരു പക്ഷേ ഒരു വാര്‍ദ്ധക്യത്തെ തിരസ്കരിക്കുമ്പോള്‍ തന്നെ മറ്റൊരു വാര്‍ദ്ധക്യത്തെ സ്വീകരിച്ച് ഉപബോധ മനസിലെവിടെയോ ഉറഞ്ഞു കൂടിയ പാപബോധം അവര്‍ കഴുകി കളഞ്ഞതാവാം.വൃദ്ധയായ പട്ടി എന്ന കല്‍പന തന്നെ ഇവിടെ വേണമെന്ന് എനിക്കു ന്ര്‍ബന്ധമുണ്ടായിരുന്നു.
    നന്ദി ഈ ആദ്യവരവിനും സംശയം ഉന്നയിച്ചതിനും. ഇനിയും വരണം.

    ലിപി - കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.വിമര്‍ശനാത്മകമായി കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഒരു വായന ഞാന്‍ പ്രതീക്ഷിച്ചിരുന്നു.ഇവിടെ പട്ടി എന്ന സങ്കല്‍പത്തില്‍ അല്‍പം അതിശയോക്തി വന്നു എന്നറിയിച്ചത് ഇനിയുള്ള എന്റെ എഴുത്തിനെ സഹായിക്കുന്ന ഒരു പാഠമാണ്. നന്മനിറഞ്ഞ വിമര്‍ശനാത്മകമായ വായനയുമായി ഇനിയും വരുക.

    ഫൗസിയ - എന്റെ എഴുത്തിനെ സഹായിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി ഇനിയും കൂടെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്.

    ശങ്കര നാരായണന്‍ മലപ്പുറം - ഇഷ്ടമായി എന്നറിയിച്ചതില്‍ ഒരുപാട് സന്തോഷം

    സന്ദീപ് - എന്റെ എഴുത്തിനെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കൃത്യമായി അളന്ന് സന്ദീപ് എന്റെ ഓരോ കഥക്കും തരുന്ന നിര്‍ദേശങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
    ഈ കഥയില്‍ ഒരു ക്രാഫ്റ്റ്‌ എവിടെയൊക്കെയോ നിഴലിച്ചതും. സമ്പ്രദായികമായ കഥാഖ്യാന ശൈലി വന്നു പോയതും എന്നില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു.ആ അവസ്ഥ സന്ദീപ് കൃത്യമായി വായിച്ചെടുത്തിരിക്കുന്നു.
    അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതു കൊണ്ട് എനിക്കതു തിരുത്താന്‍ പറ്റി.അശ്രദ്ധമായി ടൈപ്പു ചെയ്തത് വലിയ വീഴ്ചയായിപ്പോയി.സംഭവിക്കാന്‍ പാടില്ലായിരുന്നു.

    സുസ്മേഷ് ചന്ത്രോത്ത് - അങ്ങയെപ്പോലെ നവീന മലയാള കഥാ സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വലിയ കഥാകൃത്തുക്കള്‍ നല്ല അഭിപ്രായം പറയുക എന്നത് എന്നെപ്പോലുള്ള ചെറിയ എഴുത്തുകാര്‍ക്ക് വലിയ പ്രോത്സാഹനമാണ്. അതിനുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ എനിക്കു വാക്കുകളില്ല.വിനയപൂര്‍വ്വം ഞാനീ അഭിപ്രായം നെഞ്ചോടു ചേര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  23. പത്തുമാസം ചുമന്ന് പെറ്റമ്മയ്ക്ക് പട്ടിയുടെ വിലപോലുമില്ല.കണ്ണുള്ളപ്പോൾ അറിയാറില്ലല്ലോ അതിന്റെ കാഴ്ച.
    മനസ്സിൽ തട്ടിയ കഥ.നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  24. മാഷെ.. ഞാന്‍ കഥ വായിക്കാന്‍ വൈകിപ്പോയി. എന്താണ് പറയുക എന്ന് ഒരുപിടിയും ഇല്ല. വൃദ്ധസദനങ്ങള്‍ കൂടിവരുന്നുണ്ട്. അമ്മയെ അവിടെ കൊണ്ടിടാന്‍ കഴിയാത്ത മക്കള്‍ ആട്ടിന്‍ കൂട്ടിലോ, പട്ടിക്കൂട്ടിലോ അടക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ദിനവും പത്രങ്ങളില്‍ വരുന്നു. അമ്മയെന്ന കണ്‍കണ്ട ദൈവത്തെ തെരുവിലുപേക്ഷിച്ച്, ആള്‍ദൈവങ്ങളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മക്കള്‍. ഒരു പട്ടിയുടെ വിലപോലും സ്വന്തം അമ്മക്കു നല്‍കാത്ത ക്രൂരരായ മക്കള്‍. ഹൃദയശൂന്യര്‍ തന്നെ..

    കഥ എന്നനിലയില്‍ വലിയ പുതുമ തോന്നിയില്ല എങ്കിലും അവതരണം നന്നായിട്ടുണ്ട് മാഷെ. ആശംസകള്‍,.,,

    മറുപടിഇല്ലാതാക്കൂ
  25. കഥയില്‍ ക്രാഫ്റ്റ് ഉണ്ടായതില്‍ അപാകത കണ്ടെന്നു സന്ദീപും ,അതെ ആ ക്രാഫ്റ്റ് എനിക്ക് അല്പം തൃപ്തി കുറവ് വരുത്തി എന്ന് പ്രദീപും പറയുന്നു .സത്യത്തില്‍ ഈ അഭിപ്രായത്തിന്റെ കാതല്‍ എന്താണെന്ന് എനിക്ക് മനസിലായില്ല .എഴുത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും കയ്യടക്കവും ശൈലിയും ഒക്കെ ചേര്‍ന്ന താണ് എഴുത്തുകാരന്റെ ക്രാഫ്റ്റ് (വൈദഗ്ധ്യം ,കൈത്തഴക്കം )എന്നൊക്കെ പറഞ്ഞു വരുന്നത് .പ്രദീപ്‌ ഈ കഥയില്‍ അങ്ങനെ ഒരു ഗുണം കൊണ്ട് വന്നു എങ്കില്‍ പിന്നെ എന്തോര്‍ത്തിട്ടാണ് രണ്ടു പേരും ആശങ്കപ്പെടുന്നത് ???
    കഥ നിരന്തരമായി കേരളീയ സമൂഹം ചര്‍ച്ചചെയ്തു വരുന്ന ചില യാഥാര്‍ത്യങ്ങളുടെ പുനരാവിഷ്കരണം ആണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതും സത്യം..പക്ഷെ അല്പം അതിശയോക്തിയും വന്നു എന്ന് തോന്നി .വൃദ്ധയായ പട്ടിയെ തന്നെ വേണം എന്ന് കഥാകൃത്ത്‌ ആണ് കൂടുതല്‍ വാശി പിടിച്ചത് എന്ന് സോണിയോട് പറഞ്ഞു ,,എന്തിനായിരുന്നു ആ വാശി ..മക്കളുടെ ക്രൂരതയുടെ ഡോസ് കൂട്ടാന്‍ എന്നാണു എനിക്ക് തോന്നിയത് .പക്ഷെ ഈ കഥ അല്പം പാളിപ്പോയി എന്ന് പ്രദീപിന് തോന്നി എങ്കില്‍ അതിവിടെ യാണെന്ന് ഞാന്‍ പറയും .പകരം എന്ത് വേണമായിരുന്നു എന്ന് ചിന്തിക്കുന്നിടത്താണ് കഥാകൃത്തിന്റെ ഇന്‍റ്റലിജന്സും ക്രാഫ്റ്റും ..:)

    മറുപടിഇല്ലാതാക്കൂ
  26. ആധുനിക സമൂഹത്തില്‍ മാതാപിതാക്കള്‍ ഒറ്റപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. മക്കള്‍ക്ക്‌ ആവശ്യത്തിനു വിദ്യാഭ്യാസവും, അറിവും, ജോലിയും നേടിക്കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടാന്കിലും അവരെ മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കാറില്ല. അവരെ വെട്ടിപിടിക്കാന്‍ മാത്രം പഠിപ്പിക്കുന്നു. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വളര്‍ത്തു ദോഷം തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. മൃഗമാണങ്കിലും പട്ടി തീര്‍ച്ചയായും ഉണ്ട ചോറിനു നന്ദി കാണിക്കും. മനുഷ്യന് ഇല്ലാത്തതും അതാണ്‌.

    മറുപടിഇല്ലാതാക്കൂ
  27. "ഒരു വാര്‍ദ്ധക്യത്തെ തിരസ്കരിക്കുമ്പോള്‍ തന്നെ മറ്റൊരു വാര്‍ദ്ധക്യത്തെ സ്വീകരിച്ച് ഉപബോധ മനസിലെവിടെയോ ഉറഞ്ഞു കൂടിയ പാപബോധം അവര്‍ കഴുകി കളഞ്ഞതാവാം" -
    ഇതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. കാരണം അങ്ങനെ ഒരു പാപബോധം ഉപബോധമനസ്സില്‍ പോലും ഇല്ലാത്ത ചിലരെയാണ് താങ്കള്‍ ഇവിടെ അവതരിപ്പിച്ചത്, കുറഞ്ഞപക്ഷം മറ്റൊരാളുടെ കണ്ണിലൂടെ വായിക്കുമ്പോഴെങ്കിലും. അതുകൊണ്ടുതന്നെ ആ വൃദ്ധയായ പട്ടി എന്ന സങ്കല്പം എനിക്ക് ദഹിക്കുന്നില്ല, താങ്കളുടെ വിശദീകരണത്തിനു ശേഷം പോലും.

    മറുപടിഇല്ലാതാക്കൂ
  28. @ രമേശ്‌ അരൂര്‍.. കഥയിലെ ക്രാഫ്റ്റിനെ കുറിച്ചും റിയല്‍ ആര്‍ട്ടിനെ കുറിച്ചും രമേശേട്ടന് ഞാന്‍ സ്റ്റഡി ക്ലാസ്സ്‌ എടുക്കെണ്ടതില്ലല്ലോ.. (അതൊരു അധികപ്രസംഗം ആയി പോവും)
    രചനാ വേളയില്‍ കഥയില്‍ ബോധപൂര്‍വം കൊണ്ടുവരുന്ന സംഗതികളെയാണ് ക്രാഫ്റ്റ്‌ എന്ന് ഞാന്‍ ഉദ്ദേശിച്ചത്.. അത് മോശമെന്ന് ഞാന്‍ പറഞ്ഞതില്ലല്ലോ.. "real art is unsymmetrical" എന്ന തിയറിയാണ് ഞാന്‍ പറഞ്ഞു വന്നത്..
    അത് പ്രദീപ്‌ മാഷിന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  29. @@സന്ദീപ്‌ .അതെ കഥ മികച്ചതാക്കാന്‍ ബോധപൂര്‍വം കൊണ്ടുവരുന്ന സൂത്രം ആണ് ക്രാഫ്റ്റ് . അതിന്റെ പേരില്‍ പിന്നെ വിഷമിക്കുന്നത് എന്തിനു എന്നാണു എന്റെ ചോദ്യം . കഥാകൃത്തിനു അക്കാര്യത്തില്‍ സന്ദീപിനെ പോലെ വൈക്ലബ്യം ഉണ്ടായി എങ്കില്‍ ആ ക്രാഫ്റ്റ് പ്രതീക്ഷയ്ക്ക് വിപരീതമായി കഥയ്ക്ക്‌ ഗുണകരം ആയില്ല എന്നല്ലേ അര്‍ഥം ? അങ്ങനെ തന്നെയല്ലേ ? ക്രാഫ്റ്റ് ഉണ്ട് എന്ന് പറഞ്ഞാല്‍ അത് ഒരന്ഗീകാരം ആണ് ..ക്രാഫ്റ്റ് ഉള്ളത് കൊണ്ട് മോശമായി എന്ന് പറഞ്ഞാല്‍ ????
    ഞാന്‍ പഠിച്ച കാര്യങ്ങളെക്കാള്‍ ഒരു പാടുകാര്യങ്ങള്‍ ഇനിയും പഠിക്കാതെ കിടക്കുന്നു എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് .സന്ദീപ്‌ സ്റ്റഡി ക്ലാസ് എടുത്താലും പുതിയത് വല്ലതും ഉണ്ടെങ്കില്‍ ആ ക്ലാസില്‍ ഇരിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല .:)

    മറുപടിഇല്ലാതാക്കൂ
  30. താഴെ നിങ്ങളുടെ കമന്റുകളില്‍ നോക്കൂ :

    സന്ദീപ്‌ പറഞ്ഞു :മാഷ് സംതൃപ്തനല്ല എന്ന് എന്നോട് പറയാന്‍ കാരണം എനിക്ക് തോന്നുന്നത് കഥയില്‍ ഒരു ക്രാഫ്റ്റ്‌ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടോ എന്ന സന്ദേഹം കൊണ്ടാണ്.. സമ്പ്രദായികമായ കഥാഖ്യാന ശൈലി വന്നു പോയി..
    പ്രദീപ്‌ കുമാര്‍ പറഞ്ഞു :ഈ കഥയില്‍ ഒരു ക്രാഫ്റ്റ്‌ എവിടെയൊക്കെയോ നിഴലിച്ചതും. സമ്പ്രദായികമായ കഥാഖ്യാന ശൈലി വന്നു പോയതും എന്നില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു.ആ അവസ്ഥ സന്ദീപ് കൃത്യമായി വായിച്ചെടുത്തിരിക്കുന്നു.

    ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

    മറുപടിഇല്ലാതാക്കൂ
  31. പറഞ്ഞു വരുന്ന ആശയവും അതിനുപയോഗിക്കുന്ന ക്രാഫ്റ്റും മികച്ചതാവണം എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാവാം, എന്റെ കഥകളെക്കുറിച്ചൊന്നും എനിക്ക് നല്ല അഭിപ്രായം ഇല്ല. ചില കോണുകളില്‍ നിന്ന് ആ കഥയെ നിരീക്ഷിക്കുമ്പോള്‍ പോരായ്മകള്‍ എനിക്ക് അനുഭവപ്പെടാറുണ്ട്.ക്രാഫ്റ്റിനെക്കുറിച്ചൊക്കെ അസംതൃപ്തി തോന്നാറുണ്ട്. സുഹൃത്തുക്കള്‍ പലപ്പോഴും പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഞാന്‍ അവരുടെ ഭാഗത്തു നിന്നുകൊണ്ടു തന്നെ കഥയെ നോക്കാറുമുണ്ട്.അവര്‍ പറയുന്ന ശരി അംഗീകരിക്കാറുമുണ്ട്. അതാണ് ഇവിടെയും സംഭവിച്ചത്.

    ഞാന്‍ ഉദ്ദേശിച്ച ആശയത്തെ ചിലപ്പോള്‍ വ്യക്തമാക്കും എന്നതിനപ്പുറം എന്റെ ഭാഗമാണ് ശരി എന്നോ എന്റെ കഥ ഉദാത്തമെന്നോ വാശി പിടിക്കേണ്ട ആവശ്യം എനിക്കില്ല.കാരണം ഞാന്‍ കഥ എഴുത്തിന്റെ ഒരു വിദ്യാര്‍ത്ഥിയാണ്.

    വിമര്‍ശനങ്ങള്‍ ഓരോന്നും എനിക്കു നല്ല പാഠങ്ങളാണ്.വിശദമായ വായനയിലൂടെ നിങ്ങള്‍ തരുന്ന ഈ വിലപ്പെട്ട നിര്‍ദേശങ്ങള്‍ എന്റെ കഥയെഴുത്തിന്റെ വഴികളില്‍ വെളിച്ചമായി കൂടെ ഉണ്ടാവണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    സോണി നന്ദി.
    സന്ദീപ് നന്ദി.
    രമേശ് സാര്‍ നന്ദി
    മൊയ്തീന്‍, ശ്രീജിത്ത്, റെജി. നന്ദി അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  32. @ രമേശ്‌ അരൂര്‍.. രമേശേട്ടാ.. സാഹിത്യസംവാദങ്ങള്‍ എനിക്കിഷ്ടമാണ്.. പക്ഷെ അത് ഈഗോയ്ക്ക് വഴിമാറരുതെന്നെനിക്ക് നിര്‍ബന്ധമുണ്ട്...

    എഴുത്തില്‍ ഞാനും ഒരു വിദ്യാര്‍ത്ഥി തന്നെയാണ്.. എനിക്ക് മുന്നേ നടന്നവരുടെ കാലടികള്‍ നോക്കി നടക്കുകയും ആ യാത്രയില്‍ ഞാന്‍ കാണുന്ന കാഴ്ചകള്‍ മനനം വഴി സ്വന്തം ചിന്തകളായി രൂപപ്പെടുത്തുകയുമാണ് പതിവ്.. എന്റെ ചിന്തകള്‍ ആയതിനാല്‍ അതൊന്നും ഞാന്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുമില്ല.. അത് കൊണ്ട് തന്നെ ഇവിടെ ഒരു ക്ലാസ്‌ എടുക്കാന്‍ താല്പര്യമില്ല..

    പ്രദീപ്‌ മാഷ്‌ ബ്ലോഗിലെ ആദ്യത്തെ കഥ വായിച്ചപ്പോഴേ ഞാനേറെ ഇഷ്ടപെടുന്ന ഒരു എഴുത്ത് ശൈലി മാഷുടെ കഥകളില്‍ കണ്ടു.. ഞാന്‍ ഓരോ വാക്കുകളും ആസ്വദിച്ചു വായിക്കുന്ന ഒരു ബ്ലോഗ്‌ ആണിത്.. അത് കൊണ്ടാണ് ചെറിയ പാളിച്ചകള്‍ പോലും എടുത്തു പറയാറുള്ളത് (ഒരു പക്ഷെ പറയാന്‍ മാത്രം ഇല്ലെങ്കില്‍ കൂടി)..
    അത് മാഷിന് ഒരു തരത്തിലും വിഷമമുണ്ടാക്കാറില്ലയെന്ന് ഉറപ്പുള്ളത് കൊണ്ട് കൂടിയാണ്..
    പ്രായത്തിലും വായനാനുഭാവങ്ങളിലും എന്നെക്കാളെറെ മുന്നില്‍ നില്‍ക്കുന്ന മാഷെയും ചേട്ടനെയുമൊക്കെ തികഞ്ഞ ബഹുമാനത്തോടെ മാത്രമേ കാണുന്നുള്ളൂ.. പലപ്പോഴും എന്റെ സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാറുള്ളത് നിങ്ങളോടോക്കെയല്ലേ..

    ഇവിടെ ഒരു ആശയകുഴപ്പം വന്നതിനു കാരണം ഒന്നേയുള്ളൂ.. ഞാന്‍ ക്രാഫ്‌റ്റിനെ അത്രയേറെ ഇഷ്ടപെടുന്നില്ല എന്നതും മറിച്ചു റിയല്‍ ആര്‍ട്ടില്‍ വിശ്വസിക്കുന്നു എന്നതുമാണ്.. ഞാന്‍ പറഞ്ഞു വരുന്നത് കുറച്ചു കൂടി വ്യക്തമാക്കാന്‍ wordsworth തിയറി ഓര്‍മ്മിപ്പിക്കട്ടെ.. "the spontaneous overflow of powerful feelings recollected in tranquility" ഇത് തന്നെയാവണ്ടേ നമ്മുടെ എഴുത്തുകള്‍ ..

    ഇവിടെ കൂട്ടിച്ചേര്‍ക്കലുകളും സൂത്രപണികളും എഴുത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടമാക്കില്ലേ.. അല്ലെങ്കില്‍ ആരോ എന്നോ വരച്ചിട്ട രേഖയിലൂടെ സഞ്ചരിച്ചാല്‍ എന്ത് മേന്മയാണ് ആ കലാ സൃഷ്ടിക്ക് ഉണ്ടാവുക.. അല്ലെങ്കില്‍ അതിനെ കല എന്ന് വിളിക്കാമോ.. അത് കേവലം അനുകരണങ്ങള്‍ മാത്രമല്ലേ.. ഇതൊക്കെ എഴുത്തിലെ എന്റെ സംശയങ്ങളാണ്.. ദയവായി പറഞ്ഞു തരിക.. ചിലപ്പോള്‍ ഇതൊക്കെ എന്റെ അബദ്ധധാരണകള്‍ മാത്രമെങ്കിലോ..??

    മറുപടിഇല്ലാതാക്കൂ
  33. @@സന്ദീപേ ..ഈഗോ എന്ന വാക്കിനു ഇവിടെ പ്രസക്തിയെ ഇല്ല :) ഇവിടെ നടക്കുന്നത് കഥാ സംവാദം ആണ് ..ലോകത്തിലെ മൊത്തം സാഹിത്യ രൂപത്തെയും പറ്റിയല്ല ആംഗലേയ കാല്‍പനിക കവിതയുടെ പിതാവായ വില്യം വേര്‍ഡ്സ് വര്‍ത്ത് സന്ദീപ്‌ ഉദ്ധരിച്ച വാക്യം the spontaneous overflow of powerful feelings recollected in tranquility"പറഞ്ഞത് ..കവിത എന്നാല്‍ എന്ത് ? എന്ന ചോദ്യത്തിനുള്ള ആദ്ദേഹത്തിന്റെ നിര്‍ വചനം മാത്രമാണ് അത് .
    ഇവിടെ സന്ദീപ്‌ ഒരു ക്രാഫ്റ്റ് കാണിച്ചു ,,ഒരു കുഞ്ഞു കള്ളത്തരം ,വേര്‍ഡ്സ് വര്‍ത്തിന്റെ ആ വാചകത്തിന് തൊട്ടു മുന്‍പ് ഉണ്ടായിരുന്ന Poetry (കവിത ) എന്ന പദം വിട്ടുകളഞ്ഞു ..Poetry is the spontaneous overflow of powerful emotions which recollected in tranquility" എന്ന് എഴുതിയാലേ ലോക പ്രശസ്തമായ ആ ഉദ്ധരണി പൂര്‍ ണമാകൂ..
    കഥയെ യും നോവലിനേയും വേറെ ഒരു പാട് എഴുത്തുകാര്‍ (രണ്ടു രൂപവും പാശ്ചാത്യമാണ് )
    വ്യാഖ്യാനിച്ചിട്ടുണ്ട് ,,അതെല്ല്ലാം മനസിലാക്കാനുള്ള പുസ്തകങ്ങള്‍ കിട്ടും . സാഹിത്യ വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ..:) ഇനി സംശയം നേരിട്ട് ചോദിക്ക് ..മെയില്‍ ഐ ഡി അറിയാമല്ലോ ...സംവാദങ്ങള്‍ എനിക്കിഷ്ടമാണ് പക്ഷെ പൊതു വഴിയില്‍ അത് അമിതമാകുംപോള്‍ കണ്ടു നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് അനിഷ്ടമാകും ..
    നമ്മളായിട്ട് അതിനു കാരണക്കാര്‍ ആകേണ്ട .
    ഇപ്പോള്‍ തന്നെ ബൂലോകത്ത് അനാവശ്യ പ്രവണതകളും വിവാദങ്ങളും കൂടുതലാണ് ..:)

    മറുപടിഇല്ലാതാക്കൂ
  34. രമേശേട്ടാ...

    ഞാന്‍ കള്ളത്തരം കാണിച്ചതല്ല... വേര്‍ഡ്സ് വര്‍ത്തിന്റെ ആ വാചകം
    സകലകലകള്‍ക്കും യോജിക്കുന്ന ഒരു definition ആണെന്നാ എന്റെ അഭിപ്രായം..
    അത് കൊണ്ടാണവിടെ അത് പറയാന്‍ കാരണം.. എന്റെ ആ ചിന്താഗതിയാണ് ഈ
    ചര്‍ച്ചയ്ക്ക് വഴി വെച്ചതും.. കഥകളെയും കവിതകളെയും ഒരു പരിധി വരെ ഞാന്‍
    വേറിട്ട്‌ കാണാത്തത് എന്റെ തെറ്റ്.. :)

    മറുപടിഇല്ലാതാക്കൂ
  35. പ്രദീപ്‌ മാഷെ വരാന്‍ അല്പം താമസിച്ചു പോയി..അച്ഛനമ്മമാരെ വൃദ്ധ സദനത്തില്‍ കൊണ്ടുവിടുന്ന പ്രവണത മലയാളികള്‍ക്കിടയില്‍ കൂടിയിട്ടുണ്ട് എന്നാണു മാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നത്‌..
    വൃദ്ധ സദനം സൂക്ഷിപ്പുകാരികാരിയോട് 'ബാര്‍ഗൈനിംഗ് ' ചെയ്യുന്ന മകനെ നോക്കി നില്‍ക്കുന്ന ആ അമ്മയുടെ നിസ്സംഗതയും ദൈന്യതയും നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതുപോലെയുള്ള കഥകള്‍ വായിക്കാന്‍ വേണ്ടി ഞാനും മാഷെ ഫോളോ ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  36. പ്രദീപ്‌ ,
    എന്നെ സങ്കടപ്പെടുത്തി ഈ കഥ.
    ഒരു കഥയെക്കാള്‍ ഇന്ന് കാണുന്ന കേള്‍ക്കുന്ന സംഭവങ്ങളെ ഭംഗിയായി ഒരു കഥക്കൂട്ടില്‍ ഒരുക്കി.
    ഒരു പട്ടിയുടെ വില പോലും സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കാത്തവരെ വിളിക്കാന്‍ ആ പേര് പോലും മതിയാവില്ല എന്ന് ഇവിടെ എഴുതുന്നതില്‍ പ്രദീപ്‌ ക്ഷമിക്കണം.
    ഇതൊരു സന്ദേശം ആയി എല്ലാവരും വായിച്ചെങ്കില്‍.
    നല്ലൊരു കഥയ്ക്ക് എന്‍റെ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  37. ഷജീര്‍-വരുകയും വായിക്കുകയും,പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ പറയുകയും ചെയ്തുവല്ലോ. ഇനിയും വരുമല്ലോ.

    ചെറുവാടി- കൃത്യമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനങ്ങളാണ് എന്റെ ആത്മവിശ്വാസം.

    ജയരാജ് സാര്‍-ഒരുപാട് നന്ദി.

    മറുപടിഇല്ലാതാക്കൂ
  38. ജീവിതം ഇതൊക്കെ എല്ലാവരെയും പഠിപ്പിക്കുന്നുണ്ട് എന്നിട്ടെന്തായി ആരും ഒന്നു പഠിക്കുന്നില്ല എല്ലാവരും പഴയ പടി.ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  39. വിഷയം പരിചിതമെങ്കിലും കഥ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  40. പദ്മരാജന്റെ തിങ്കളാഴ്ച്ച്ച നല്ല ദിവസമാണ് ഈ കഥ തന്തുവിനെ മലയാളിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് എന്നു തോന്നുന്നു. പിന്നീട് കൊച്ചുബാവയുടെ വൃദ്ധസദനത്തില്‍ ആണ് അതിന്റെ മുന കൊണ്ടത്‌. ഇപ്പോഴും ഈ വിഷയം കാലഹരണപ്പെട്ടിട്ടില്ല. കഥ ഇഷ്ട്ടപ്പെട്ടു. രചനാ രീതിയും. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  41. കാലിത്തൊഴുത്തിലേക്കു സ്ഥലം മാറ്റംകിട്ടിയ ഒരമ്മയേക്കുറിച്ച് ഇയ്യിടെ വായിച്ചതായോര്‍ക്കുന്നു..!
    എങ്കിലും ഈ എഴുത്ത് വ്യത്യസ്ഥമായിത്തോന്നി.
    കുഴിഞ്ഞ കണ്ണുകളിലെ ദൈന്യതയും.ഉള്ളിലെ തേങ്ങലുകളും കണ്ടില്ലെന്നു നടിക്കുന്ന മക്കള്‍ മഹാത്മരേ..ഒന്നുമാത്രം ഓര്‍ക്കുക.
    “ഇന്നു ഞാന്‍ ..നാളെ നീ..!!!”

    ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
  42. “ഈ സമയമത്രയും അയാളുടെ അമ്മ തൊട്ടടുത്തു തന്നെ ഒരു ബഞ്ചിൽ നിസ്സംഗ്ഗഭാവത്തോടെ ഇരിക്കുനുണ്ടായിരുന്നു “ ഇതു വായിച്ചതിനു ശേഷം കുറച്ചു സമയമെടുത്തു ബാക്കി വായിക്കാൻ.
    കാരണം ആ അമ്മയുടെ മനസ്സിലെ ചിന്തകളേയും വികാരങ്ങളേയും ഞാൻ അത്രയും നേരം കടമെടുത്തു
    വളരെ നന്നായിരിക്കുന്നു കഥ

    മറുപടിഇല്ലാതാക്കൂ
  43. പ്രദീപ് പേരശ്ശന്നൂര്‍ - ഒരുപാട് നന്ദി.
    സപ്ന - ഈ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു.
    കുമാരേട്ടാ - കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
    ഭാനു കളരിക്കല്‍ - സാര്‍ പറഞ്ഞപോലെ ഒരിക്കലും കാലഹരണപ്പെടാത്ത ഒരു വിഷയമാണിത്.കഥയും രചനാരീതിയും ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം
    പ്രഭന്‍ കൃഷ്ണന്‍ - പ്രോത്സാഹനമായി തന്ന ഈ ആശംസകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
    ജാനകി - ബ്ലോഗില്‍ നല്ല കഥകള്‍ എഴുതുന്ന നിങ്ങളെപ്പോലുള്ളവരുടെ അഭിപ്രായം എനിക്കു പ്രോത്സാഹനമാണ്.നന്ദി.

    മറുപടിഇല്ലാതാക്കൂ
  44. ജീവിതം.. പരമാര്‍ത്ഥം.. ഇതു പോലൊന്ന് ഞാനും പോസ്ടിയിരുന്നു... സമയ ലഭ്യതയനുസരിച്ച് ഒന്ന് വായിച്ചു നോക്കൂ
    http://kadalasupookkal.blogspot.com/2011/02/blog-post_08.html

    മറുപടിഇല്ലാതാക്കൂ
  45. ഒരു പാട് താമസിച്ചു പോയി വായിക്കാന്‍ ,ബ്ലോഗുകളില്‍ കാണുന്ന സാധാരണ വഴികളില്‍ നിന്ന് മാറി നടക്കുന്ന ഒരാളെ കാണാന്‍ കഴിഞ്ഞത് സാന്തോഷം ഉണര്‍ത്തുന്നു .പ്രമേയത്തില്‍ ഒരല്‍പം പുതുമ പുലര്‍ത്താമായിരുന്നു .ഇത്തരം പ്രമേയമുള്ള കഥകള്‍ വായിച്ചു വായിച്ചു അതിനെക്കാളൊക്കെ തീക്ഷ്ണമായ അനുഭവങ്ങള്‍ നേരിട്ടും വീട്ടില്‍ ഇട്ടു കൊല്ലാക്കൊല ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ കൊണ്ട് പോയാക്കുന്നത് എന്ന് തോന്നാറുണ്ട് ..

    മറുപടിഇല്ലാതാക്കൂ
  46. ഓണാശംസകൾ
    അഭിപ്രായങ്ങൾ എന്നതിൽ കവിഞ്ഞ് ഒരു ചർച്ച തന്നെ നടന്നിട്ടുണ്ടല്ലോ, ഒരു കഥ ഇത്രയും ചലനങ്ങൾ നടത്തിയെന്നറിയുമ്പോൾ തന്നെ എഴുത്തുകാരനെ മനസ്സിലാക്കാവുന്നതേയുള്ളു.
    എന്റെ ഓഗസ്റ്റ് മാസ പോസ്റ്റായ “കടമകൾ” കൂടി ഒന്നു വായിച്ചു നോക്കണം.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  47. ഇങ്ങനെ ഒരാൾ ഈ ബ്ലോഗിൽ വന്നിരുന്നു!

    കണ്ണൂർമീറ്റിൽ വന്നിരുന്നോ? നിർഭാഗ്യവശാൽ ഞാൻ കണ്ടില്ല. ഉച്ചയ്ക്ക് മടങ്ങി!ഉച്ചയ്ക് മുമ്പ് കണ്ട മറ്റൊരാളെ ഡി.പ്രദീപ്കുമാർ എന്നു തെറ്റിദ്ധരിച്ചിരുന്നു.അദേഹത്തോടും സംസാരിക്കാൻ കഴിഞ്ഞതുമില്ല. ക്ലാസ്സ് ഒക്കെ ഗംഭീരമായിരുന്നോ?

    മറുപടിഇല്ലാതാക്കൂ
  48. കഥ വായിച്ചു മനസ്സ് വല്ലാതെ നനഞ്ഞു.....അഭിനന്ദനങ്ങള്‍....
    സമാനമായ ഒരു കഥ എന്‍റെ ബ്ലോഗില്‍ ഉണ്ട്.സന്ദര്‍ശിക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  49. ‌വളരെ താമസിച്ചാണ് ഇതു വായിക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ടായത്.. നല്ല കഥ.. മാറുന്ന ലോകത്തിന്‍റെ നാണം കെട്ട മുഖം നന്നായ് വരച്ചു കാട്ടിയിരിക്കുന്നു..ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  50. ആസാദ് - ഹൃദയം നിറഞ്ഞ നന്ദി
    സിയാഫ് - ഈ നല്ല വാക്കുകള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു
    കലാവല്ലഭന്‍ - നന്ദി ഈ വരവിനും അഭിപ്രായത്തിനും.
    സജിം സാര്‍ - കണ്ണൂര്‍ മീറ്റില്‍ ഞാനുണ്ടായിരുന്നു. അങ്ങ് സംസാരിക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ട്. എന്റെ ബ്ലോഗിലേക്കുള്ള സന്ദര്‍ശനത്തിന് ഒരുപാട് ഒരുപാട് നന്ദി.
    ഇസ്മയില്‍ - നാട്ടുകാരനായ ഒരു വാര്‍ക്കപ്പണിക്കാരനെ സുഹൃത്തായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍. നന്ദി.
    ജിമ്മി - അല്‍പ്പം താമസിച്ചാലും വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തുവല്ലോ. നന്ദി.
    .......

    മറുപടിഇല്ലാതാക്കൂ
  51. പ്രദീപ്‌ സാര്‍ ,,ഞാന്‍ ഇത് വായിക്കുനത് രണ്ടാം തവണ ,,ആദ്യവരവില്‍ എന്തോ ഗൂഗള്‍ ചേച്ചി പിണങ്ങിയ്തു കൊണ്ട് കമന്റാന്‍ കഴിഞ്ഞില്ല ,,പിന്നെ വന്നപ്പോള്‍ പറയാന്‍ വിചാരിച്ചത് വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നു ,,അപ്പോള്‍ വീണ്ടും കാണാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  52. എങ്ങിനെയോ തട്ടി തടഞ്ഞു ആണ് ഇവിടെ എത്തിയത്. എത്തിയത് "മുതലായി" കഥാ പ്രമേയം ഒരു പാട് ചര്‍ച്ച ചെയ്തതാണെങ്കിലും എന്തോ ഒരു ആകര്‍ഷണം തോന്നി. പട്ടിയ്ക്കു പകരം കുട്ടിയാക്കാമായിരുന്നെന്നു ഒരഭിപ്രായം എനിക്കും തോന്നി. ശ്രീ സന്ദീപും രമേശ്‌ സാറും നടത്തിയ കഥ സംവാദം ഒരു പുതിയ ഉണര്‍വ്വും നല്‍കി. ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  53. ജാസ്മിക്കുട്ടിയുടെ ബ്ലോഗ് വഴിയാണു ഇവിടെ.ആദ്യമായാണു ഞാനിവിടെ എന്നു തോന്നുന്നു.
    കഥയുടെ ആശയം നന്ന്, ആദ്യത്തെ ഭാഗം;നേരില്‍ കാണുന്ന പോലെയുള്ള കഥപറച്ചില്‍. പക്ഷെ പിന്നീട് വരുമ്പോള്‍ എന്തോ ഒരു ...വൃദ്ധയായ പട്ടി, പെര്‍ഫ്യൂമിന്റെ പരിമണം വിതറുന്ന പട്ടി എന്നൊക്കെ വായിക്കുമ്പോള്‍ എന്തോ ഒരിത്.
    എന്റെ തോന്നല്‍ പറഞ്ഞന്നേയുള്ളു.

    എല്ലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  54. ലളിതമായി പറഞ്ഞ ഈ കഥയില്‍ തെളിയുന്നതെല്ലാം കാലിക സത്യങ്ങളാണ്.
    നല്ലൊരു വായനാനുഭവമയി.

    മറുപടിഇല്ലാതാക്കൂ
  55. ഫൈസല്‍ ബാബു : രണ്ടു തവണ ഇവിടെ എത്തിയത് എന്നോടുള്ള പ്രത്യേകമായ ദയയും പരിഗണനയും കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. തുടര്‍ന്നും ഈ പരിഗണന ഉണ്ടാവുമല്ലോ. നന്ദി.
    ബഡായി : തട്ടിത്തടഞ്ഞാണെങ്കിലും വരുകയും ഇങ്ങോട്ടുള്ള വഴി മനസിലാവുകയും ചെയ്തുവല്ലോ. ഇനിയും വരണം. നന്ദി.
    മുല്ല : കഴിവു തെളിയിച്ച എഴുത്തുകാരില്‍ നിന്നുള്ള ക്രിയേറ്റീവ് ആയ വിമര്‍ശനങ്ങള്‍ ഞാന്‍ ഏറെ വിലമതിക്കുന്നു. അനുഗ്രഹങ്ങളുമായി കൂടെ ഉണ്ടാവണം . ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
    സലാം : ഈ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
    മല്ലുണ്ണി : ഇനിയും വരണം. നല്ല വാക്കുകള്‍ക്ക് എന്റെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  56. തങ്ങളുടെ സുഖ ജീവിതത്തിനു വ്രുദ്ധ മാതാപിതാക്കള്‍ ഒരു ഭാരമായ് തോന്നുംബോള്‍ അവരെ വ്രുദ്ധസതങ്ങളില്‍ തള്ളുന്ന ചെറിയ ഒരു ശതമാനം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് , അവര്‍ ചിന്തിക്കുന്നില്ല ഇന്നത്തെ ഈ ആരോഗ്യവും , സുഖ ലോലുപതയും എന്നും നിലനില്‍കുന്നതല്ല എന്ന സത്യം , നാളെ അവര്‍ക്കും ഈ ഗതി, അല്ലെങ്കില്‍ ഇതിലും വലിയ ദുസ്തിതി വന്നേക്കാം

    മറുപടിഇല്ലാതാക്കൂ
  57. ഈ കഥയും ഗംഭീരം എന്ന് തന്നെ പറയട്ടെ. അഭിനന്ദനങ്ങൾ ......

    മറുപടിഇല്ലാതാക്കൂ
  58. പ്രതീപെ തികച്ചും സാധാരണമായ ഒരു പ്രമേയം വ്യത്യസ്തമായ ശൈലിയിലെഴുതിയ ഈ കഥയ്ക്കും ഒരു പുതുമയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  59. നല്ലവരായ മക്കള്‍ക്ക്‌ കടമകള്‍ നിറവേറ്റ്നുള്ളതാണ് എന്ന്തോന്നിയെങ്കില്‍ മാത്രം ഇതിനൊരു അറുതി വരും(ചുരുക്കം കുടുംബങ്ങളില്‍). മറിച്ച് ബാധ്യതയാനെങ്കില്‍ ഇതുതന്നെ സ്ഥിതി.

    നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ