മരണാനന്തരം ...!!







   

















മരണാനന്തരജീവിതത്തെക്കുറിച്ചുള്ള  പുതിയ  പ്രബന്ധത്തിന്റെ  പണിപ്പുരയിലായിരുന്നു  'പ്രൊഫസര്‍ രാജഗോപാല്‍ '  എന്ന  'കൈപ്രത്ത് തെക്കേതില്‍ രാജഗോപാലന്‍ നായര്‍ '

- അതിനിടയിലാണ്  അമ്മയുടെ  ചാവറിയിച്ചുകൊണ്ട്  തറവാട്ടില്‍  നിന്ന്  ആളു  വന്നത്

തറവാട്ടില്‍  നിന്നുവന്ന  ആള്‍.,  കാര്യസ്ഥന്‍  രാമേട്ടനായിരുന്നു...   വാര്‍ദ്ധക്യത്തിന്റെതായ  ചില  പ്രശ്നങ്ങള്‍  അലട്ടുന്നുണ്ടെങ്കിലും  അതൊന്നും  കാര്യമാക്കാതെ  മരണവൃത്താന്തവും  അമ്മയുടെ  അന്ത്യനിമിഷങ്ങളും പ്രൊഫസറെ  നേരിട്ട്  അറിയിക്കുവാനായി  നീണ്ട  യാത്ര  ചെയ്ത്  എത്തിയതായിരുന്നു  രാമേട്ടന്‍ ...

സര്‍വ്വകലാശാലയുടെ  ക്വാർട്ടേഴ്സിലെ  തന്റെ  ഏകാന്തവാസത്തിന്  സഹായിയായി  നില്‍ക്കുന്ന  പയ്യനെക്കൊണ്ട്  അയാള്‍ക്ക്  മുറുക്കാന്‍  വരുത്തിക്കൊടുത്ത  ശേഷം  മരണാനന്തരക്രിയകളിലേക്ക് യാത്രയാവണോ  വേണ്ടയോ  എന്ന  പ്രശ്നത്തെക്കുറിച്ച്  പ്രൊഫസര്‍  ആലോചിച്ചു  നോക്കി....?

' ജീവകോശങ്ങളെ  സംബന്ധിച്ചിടത്തോളം  അനിവാര്യവും.,  പ്രകൃതിനിയമങ്ങള്‍  അനുസരിച്ച്   സ്വാഭാവികവുമായ  മരണം  കഴിഞ്ഞിരിക്കുന്നു...  അമ്മ  ഗന്ധമായും  പുകയായും  പഞ്ചഭൂതങ്ങളില്‍  ലയിക്കുക  തന്നെ  ചെയ്യും....'  - പ്രൊഫസര്‍  ആലോചിക്കുകയായിരുന്നു.

രാമേട്ടനാവട്ടെ  മുറുക്കാന്‍  ചവച്ചു  തുപ്പിക്കൊണ്ട്   - 'അമ്മ,  മരണം,  തറവാട്,  പറമ്പിലെ നാളികേരം,  ആലയിലെ പശുക്കള്‍,  അന്യാധീനപ്പെടുന്ന  ഭൂവിടങ്ങള്‍,  കൈപ്രത്ത്  തെക്കേതില്‍  വീട്ടുകാരുടെ  പഴയകാല  പ്രതാപം .…'  - എന്നിങ്ങനെ  പല  വിഷയങ്ങളെക്കുറിച്ചും  തുടര്‍ച്ചയായി  സംസാരിച്ചുകൊണ്ടിരുന്നു...

മരണസംബന്ധിയായ  വിഷയങ്ങളില്‍  ദീര്‍ഘകാലത്തെ  ഗവേഷണ  പരിചയവും,  ഗവേഷണ  കുതുകികളായ നിരവധി  യുവാക്കള്‍ക്ക്  ഇത്തരം  വിഷയങ്ങളുടെ  പരിസരങ്ങളില്‍  വഴികാട്ടിയായതിന്റെ  അനുഭവസമ്പത്തും, സര്‍വ്വോപരി  ബുദ്ധിജീവികള്‍ക്കിടയില്‍  ഏറെ  പ്രശംസിക്കപ്പെട്ട  മൂര്‍ച്ചയുള്ള  യുക്തിബോധവും  കൃത്യമായ അളവുകളിലും  സഞ്ചാരപഥങ്ങളിലും  ചരിക്കുകയും  വ്യക്തമായ  തീരുമാനത്തില്‍  പെട്ടെന്നുതന്നെ പ്രൊഫസര്‍ രാജഗോപാല്‍  എത്തിച്ചേരുകയും  ചെയ്തു....

- രാമേട്ടനെ  തിരിച്ചയച്ച്  അയാള്‍  വളരെ  വേഗം  പ്രബന്ധത്തിന്റെ  പണി  തുടര്‍ന്നു..!!

'മരണത്തിന്റെ  ഗഹ്വരങ്ങളിലൂടെ  നൂതനമായൊരു  വ്യവസ്ഥയിലേക്ക്  നാം  വിലയം പ്രാപിക്കുന്നു.,  ഭീതിയുടെയും അശാന്തിയുടെയും  തണുത്തിരുണ്ട  ഗുഹാന്തരങ്ങള്‍  കടന്ന്  ശാന്തവും  സൗമ്യവുമായൊരു  വെളിച്ചത്തിലേക്ക് നാം  യാത്ര  ചെയ്യുകയാണ്…' 

പ്രൊഫസര്‍  രാജഗോപാല്‍   തന്റെ  പ്രബന്ധത്തിലെ  പുതിയ  അദ്ധ്യായം  എഴുതാന്‍  തുടങ്ങി...

54 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ വായനയില്‍ എഴുത്തുകാരന്‍ പതുങ്ങി നിന്ന് ആ കഥാപാത്രത്തെ തെറി പറയുന്നത് ഞാന്‍ കണ്ടില്ല ,ഹൌ ,എന്റെ ചെവി പൊട്ടിപ്പോയി ,ശക്തമായ എഴുത്ത് ,നിര്‍മ്മമമായ ഭാവത്തോടെ ..........

    മറുപടിഇല്ലാതാക്കൂ
  2. ചെറിയ കഥയില്‍ പൂര്‍ണ്ണമായ ആശയ സംവേദനം സാധ്യമാവണമെങ്കില്‍ നല്ല കയ്യടക്കം വേണം. അല്ലെങ്കില്‍ അപൂര്‍ണ്ണത തോന്നും വായനക്കാരന്. ഇവിടെ ആ പ്രശ്നം കണ്ടില്ല. നല്ല കയ്യടക്കത്തില്‍ പറയാനുള്ളത് പറഞ്ഞു തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല വായന എന്ന് സന്തോഷപൂര്‍വ്വം പറയുന്നു.
    നിങ്ങളുടെ പോസ്റ്റുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല പ്രത്യേകത ഉണ്ട്. പണ്ട് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ആര്‍ട്ടിസ്റ്റ് പ്രദീപ്‌ കുമാര്‍ വരച്ചിരുന്ന ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
    നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. മരണത്തിന്റെ ഗഹ്വരങ്ങളിലൂടെ നൂതനമായൊരു വ്യവസ്ഥയിലേക്ക് നാം വിലയം പ്രാപിക്കുന്നു.

    എപ്പോഴും അവസാനം എത്തിച്ചേരുന്ന ആസ്ഥാനം.
    കഥ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  4. മരണവും മരണാനന്തരവും രണ്ടു ഭയാനക നിമിഷങ്ങള്‍ അല്ലെങ്കില്‍ ആരൊക്കയോ പറഞ്ഞു പേടിപ്പിച്ച രണ്ടു അവസ്ഥ ഭാരങ്ങളും ബാധ്യതകളുമി ല്ലാതെ ഫ്രീ ആവുന്ന കാലം
    മരിച്ച് കഴിഞ്ഞ അമ്മക്ക് മകന്‍ കര്‍മം ചെയ്താലും ഇല്ലെങ്കിലും ആ ആത്മാവ് എത്തേണ്ട ഇടത്ത് തന്നെ എത്തും
    ഒതുക്കത്തോടെ പറഞ്ഞ കഥ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. സിയാഫ് -ആദ്യവായനക്കും ഈ നല്ല വാക്കുകള്‍ക്കും എന്റെ നന്ദി, കടപ്പാട്.
    മന്‍സൂര്‍ - ഈ നല്ല വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നവയാണ്.
    റാംജി സാര്‍ - എന്റെ ബ്ലോഗിലേക്കുള്ള ആദ്യവരവിനും, പിന്തുണക്കും,നല്ല വാക്കുകള്‍ക്കും നന്ദി.
    മൂസക്ക - ഞാന്‍ ഉദ്ദേശിച്ച ആശയ തലത്തിലേക്ക് താങ്കളുടെ വായന എത്തിച്ചേര്‍ന്നു എന്നറിയുന്നത് ഏറെ സന്തോഷകരമാണ്.ഈ നല്ല വാക്കുകള്‍ക്ക് എന്റെ കടപ്പാട്.

    മറുപടിഇല്ലാതാക്കൂ
  6. നന്നായി മാഷേ.
    ചിലപ്പൊഴൊക്കെ യുക്തിബോധത്തിനു പുറത്ത് കടക്കേണ്ടതുണ്ട്.
    എപ്പൊഴും യുക്തിയുടെ കുറ്റിയില്‍ തളച്ചിട്ടാല്‍ മനുഷ്യനും യന്ത്രമായി പോകും.
    അങ്ങനെയും വായിക്കാമല്ലോ ഈ കഥയെ.

    മറുപടിഇല്ലാതാക്കൂ
  7. വീണ്ടും നല്ല കഥ,

    ഏനെയാണ് സാര്‍ ചുരുങ്ങിയ വരികളില്‍ ഇത്രയും എഴുതി കൂട്ടുന്നത്‌???

    മറുപടിഇല്ലാതാക്കൂ
  8. ചെറിയ രീതിയില്‍ വലിയ കാര്യം പറഞ്ഞു പോയി. നല്ല കഥ. ഇഷ്ടമായി .

    മറുപടിഇല്ലാതാക്കൂ
  9. എന്‍റെ പ്രിയ സുഹൃത്തേ 'മരണാനന്തരം'മൂന്നുപ്രാവശ്യം വായിച്ചു.രാമേട്ടനെ തിരിച്ചയച്ച പ്രഫസര്‍ , ഗവേഷണപ്രബന്ധത്തില്‍ മുഴുകിയത് മൂര്‍ച്ചയുള്ള ആശയമായി.അമ്മയെക്കാള്‍ വലിയത്....!
    ഈ നന്‍മയുടെ കഥക്ക് ഒരുപാട് അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  10. ഈ കഥ ഞാന്‍ എന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ഒന്ന് വ്യാഖ്യാനിക്കട്ടെ... പ്രൊഫസ്സര്‍ ചെയ്തത് ശരി. നീണ്ട യാത്ര കഴിഞ്ഞ് എത്തിയ രാമേട്ടനോടൊപ്പം നീണ്ട യാത്ര ചെയ്ത് പ്രൊഫസ്സര്‍ വീട്ടിലെത്തുംബോഴേക്കും അമ്മയുടെ മൃതശരീരം മകനെ കാത്തിരിക്കേണ്ടിവരും. ആ മൃതശരീരത്തിനോട് നാം ചെയ്യുന്ന അനീതിയായിരിക്കും അത്. അമ്മയുടെ മരണം മൂലം അനാഥരായവരുടെ അടുക്കല്‍ സാന്ത്വനമാകാന്‍ നാം എത്തേണ്ടതുമുണ്ട്.

    നല്ല കഥ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. അനില്‍ - ഒരുപാട് നന്ദി.
    ഷിനോദ് - തത്വശാസ്ത്രത്തെപ്പറ്റി ഒരു പിടിപാടും ഇല്ലാത്ത എന്റെ തത്വശാസ്ത്രം പറച്ചില്‍ മറ്റുള്ളവര്‍ എങ്ങിനെ കാണും എന്ന് ആശങ്കയുണ്ടായിരുന്നു.ഏതായാലും പ്രശസ്തമായൊരു സര്‍വ്വകലാശാലയിലെ തത്വശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥി കുറ്റമൊന്നും പറഞ്ഞില്ലല്ലോ.ഇനി ധൈര്യമായി.
    ശ്രീജിത്ത് - അതിരുകളില്ലാതെ എന്റെ എഴുത്തിനു തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് എന്റെ കടപ്പാട്.
    ഹാഷിക്ക് - ഗൗരവമായ സാമൂഹ്യനിരീക്ഷണങ്ങള്‍ എഴുതുന്ന താങ്കളുടെ അഭിപ്രായം എനിക്കു വിലയേറിയതാണ്.
    മുഹമ്മദുകുട്ടി മാഷ് - മാഷിനെപ്പോലെ ഉള്ളവര്‍ പറയുന്ന വാക്കുകള്‍ക്ക് അതിന്റേതായ മൂല്യമുണ്ട്.ഈ നല്ല വാക്കുകള്‍ ഞാന്‍ ഹൃദയം കൊണ്ട് ഏറ്റു വാങ്ങുന്നു.
    ഷബീര്‍ - ഓ പെരുത്ത് സന്തോഷം... നീണ്ട ഇടവേളക്കുശേഷം വീണ്ടും സജീവമായി തുടങ്ങുന്നത് എന്റെ ബ്ലോഗില്‍ കമന്റിയാണോ.. എങ്കില്‍ ഞാന്‍ ഏറെ ഭാഗ്യവാന്‍... തിരക്കുകള്‍ക്കിടയാല്‍ വരാനും വായിക്കാനും വസ്തുനിഷ്ടമായ അഭിപ്രായം പറയാനും സമയം കണ്ടെത്തിയ ആ മനോഭാവത്തിന് പകരം തരാന്‍ എന്റെ കൈയ്യില്‍ നന്ദിവാക്കുകള്‍ അല്ലാതെ മറ്റൊന്നുമില്ല. ..

    മറുപടിഇല്ലാതാക്കൂ
  12. ഇതിനെന്താ കമെന്റ് എഴുതുക എന്നറിയില്ല്യാ..പ്രൊഫസറുടെ തീരുമാനന്മാണു ശരിയെന്നു തോന്നുന്നു..മാഷിന്റെ കഥ പറച്ചിൽ പതിവു പോലെ കയ്യടക്കത്തോടെ ബോറടിപ്പിക്കാതെ...ഭംഗിയായി...

    മറുപടിഇല്ലാതാക്കൂ
  13. അമ്മയുടെ മരണം എത്രയോ നിസ്സാരം. ഗവേഷണം,പ്രബന്ധം,അംഗീകാരം ഇതൊക്കെ കാലഹരണപ്പെട്ട ഒന്നിന് വേണ്ടി ഉപേക്ഷിക്കുകയോ..

    നന്നായി പറഞ്ഞു, ഈ കെട്ട കാലത്തിന്റെ കഥ.

    മറുപടിഇല്ലാതാക്കൂ
  14. കയ്യടക്കുമുള്ള കഥ പറച്ചില്‍.. ചുരുങ്ങിയ വരികളില്‍ പറഞ്ഞുവെച്ചതേറെ.. ഒരുപാടിഷ്ടായി.ഇവിടം കണ്ടെത്താന്‍ വൈകിയെന്നൊരു തോന്നല്‍.

    മറുപടിഇല്ലാതാക്കൂ
  15. മരണാനന്തര ജീവിതം. തലക്കെട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി. പ്രൊഫെസ്സര്‍ പാരസൈക്കോളജീലാവും റിസര്‍ച്ചെന്ന് കരുതി. എന്റെ ഇഷ്ടവിഷയം.പക്ഷെ കഥ വായിച്ചു വന്നപ്പോള്‍ ഞാന്‍ തരിച്ചു പോയി. താങ്കള്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍.എന്തൊരു ഒതുക്കത്തോടെയാണു താങ്കള്‍ കഥ പറഞ്ഞത്.
    പുതിയ കാലത്തെ പ്രതിനിധാനം ചെയ്യുന്ന പ്രൊഫെസ്സറെ വളരെ കണിശമായ് താങ്കള്‍ വരച്ചിട്ടിരിക്കുന്നു.
    ഇത്രെം ദൂരമല്ലെ എന്തിനാ പോയിട്ട്..എന്നൊക്കെ എന്തെല്ലാം എസ്ക്യൂസ് പറഞ്ഞാലും എനിക്ക് സഹിക്കാനാകില്ല.ചിലപ്പൊള്‍ ഞാനും ഒരമ്മ ആയതു കൊണ്ടാകാം...

    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  16. സീത ടീച്ചര്‍ - ഈ നല്ല വാക്കുകള്‍ക്ക് നന്ദി.
    സേതു ലക്ഷ്മി - സ്വാഗതം എന്റെ കഥാ ബ്ലോഗിലേക്ക്. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണം
    ഇലഞ്ഞിപ്പൂക്കള്‍-ഈ ബ്ലേഗിലേക്കള്ള ആദ്യവരവാണ്.സ്വാഗതം ഇനിയും അഭിപ്പായങ്ങള്‍ അറിയിക്കുക.
    മുല്ല - നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹങ്ങള്‍ വലിയ പ്രചോദനമാണ്..

    മറുപടിഇല്ലാതാക്കൂ
  17. മാഷേ..
    ചെറുതെങ്കിലും ഈ കഥ കലക്കി.. ഒതുക്കത്തോടെ ഈ വിഷയം അവതരിപ്പിച്ച രീതി മോഹിപ്പിക്കുന്നത് തന്നെ.. അവതരണത്തിലെ ലാളിത്യം തന്നെ ഈ കഥയുടെ മികവ്.. ഒപ്പം ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൂരമ്പുകളും ആഴത്തില്‍ തറയ്ക്കുന്നുണ്ട്..

    എന്റെ പരിചിതമേഖലയില്‍ ഒന്നല്ല ഒരുപാട് 'പ്രൊഫസര്‍ രാജഗോപാല്‍ 'മാരെ കാണാം.. ഈ കഥാപാത്രം മരണത്തെ കുറിച്ച് പ്രബന്ധം എഴുതുന്നത്‌ കൊണ്ട് മാത്രം അല്ല മരണത്തിന്റെ നിസ്സാരതയെ കുറിച്ച് അയാള്‍ ചിന്തിച്ചു പോകുന്നത്.. കര്‍മ്മവഴികളിലും യുക്തിചിന്തകളിലും മനുഷ്യത്വം നഷ്ടമാകുന്ന, ചിന്തകളെ യന്ത്രവത്കരിക്കുന്ന മനുഷ്യരെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് ഈ കഥാപാത്രത്തില്‍ നിന്നും..
    "പ്രൊഫസര്‍ രാജഗോപാല്‍ തന്റെ പ്രബന്ധത്തിലെ പുതിയ അദ്ധ്യായം എഴുതാന്‍ തുടങ്ങി..." അയാള്‍ എഴുതി കൊണ്ടിരിക്കും.. മരണം വരെ..

    മറുപടിഇല്ലാതാക്കൂ
  18. മരണാനന്തരം അമ്മയുടെ ഭൌതിക ശരീരംഅവസാനമായി
    ഒന്ന് കാണുക എന്നത് ചിലപ്പോള്‍ ഒരു ചടങ്ങാകാം. ധിഷണയുടെ പടികള്‍ കയറിയ ഒരാള്‍ക്ക്‌ ഒരു വേള സ്നേഹത്തിന്റെ അളവുകോല്‍ അതാവണമെന്നുമില്ല. അങ്ങിനെ ഉയരത്തില്‍ നില്‍ക്കുന്ന ഒരു കഥാപാത്രത്തെ
    മാഷ്‌ അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ വരച്ചിട്ടു.

    മറുപടിഇല്ലാതാക്കൂ
  19. 'പ്രൊഫസര്‍ രാജഗോപാല്‍' അതിശയിപ്പിക്കുന്നു. ഒപ്പം മാഷിന്റെ എഴുത്തുകളും. ആശ്മാസകള്‍..!

    മറുപടിഇല്ലാതാക്കൂ
  20. വളരെ കുറച്ചു വരികളില്‍ പറഞ്ഞു തീര്‍ത്തു ഈ വലിയ ആശയം ..........
    ഒരുപാടൊരുപാട് ഇഷ്ടമായി ......................

    മറുപടിഇല്ലാതാക്കൂ
  21. വായിച്ചു നന്ന് ..നിങ്ങളുടെ രചനകളെക്കുറിച്ച് എന്ത് പറയാന്‍ ഞാന്‍ ആലല്ലാ..ആസ്വദിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  22. ഒരു പരിധി വരെ വേണ്ടപ്പെട്ടവരുടെ വിയോഗത്തിനു ശേഷം നാട്ടിൽ ഓടിയെത്തുന്നവർ നാട്ടുക്കാരുടെയും, മറ്റു ബന്ധുക്കളുടെയും വായടയ്ക്കാനാണെന്ന് എനിയ്ക്ക് അനുഭവമുണ്ട് (എല്ലാവരുമല്ല). പ്രൊഫസറുടെ തീരുമാനത്തിൽ പ്രദീപ് സാറടക്കം മിക്കവർക്കും വിയോജിപ്പുണ്ടെന്ന് തോന്നുമെങ്കിലും, എനിയ്ക്ക് അദ്ദേഹത്തെ എന്തുകൊണ്ടോ കുറ്റപ്പെടുത്താനാകുന്നില്ല..

    അയാൾ സമ്പത്തിന്റെ പുറകെയല്ലെന്ന് വ്യക്തം..

    പ്രദീപ് മാഷ് ഒരു വലിയ ക്യാൻവാസ് തന്നെ കുറഞ്ഞ വാക്കുകളിൽ വരച്ചു വെച്ചിരിയ്ക്കുന്നു...

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  23. മകൻ അന്ത്യകർമ ക്രിയ ചെയ്യാത്ത അമ്മയുടെ ആത്മാവിന് മോക്ഷം കിട്ടുമോ എന്നതൊക്കെ വേറെ കാര്യം..!! പ്രൊഫസർ രാജഗോപാൽ വേറിട്ട് നിൽക്കുന്നു. വ്യത്യസ്തമായി അനുഭവപ്പെട്ടു..!!

    മറുപടിഇല്ലാതാക്കൂ
  24. മാഷ് നല്ല രീതിയിൽ അവതരിപ്പിചിരിക്കുന്നു. വായിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് വ്യഖാനിച്ചെടുക്കുവാനുള്ള അവസരം കഥാവസാനം തുറന്നു വെച്ചിരിക്കുന്നു.

    ജനനം നല്കുന്ന സമയത്ത് നാമറിഞ്ഞില്ല മാതാവിന്റെ വേദന മരിക്കുന്ന സമയത്തോ അതിനെക്കുറിച്ചറിയാൻ ശ്രമിച്ചുമില്ല. പിന്നെന്തിനു ഒരു അവസാനം ഒരു തീക്കൊള്ളിക്കു വേണ്ടി സമയം മെനക്കെടുത്തണം. മരണപ്പെട്ടവർ സൗമ്യമായ വെളിച്ചത്തിലേക്കും ഞാൻ വെളിച്ചത്തിലേക്കെന്ന മിഥ്യാധാരണയിലേക്കും..

    ആശംസകൾ മാഷേ..

    മറുപടിഇല്ലാതാക്കൂ
  25. വാര്‍ദ്ധക്യത്തിലും മരണാനന്തരവും ഇന്ന് മാതാപിതാക്കള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ ദുരവസ്ഥകളേക്കുറിച്ചുള്ള പ്രബന്ധമായിരുന്നോ എന്ന് ഒന്ന് ശങ്കിച്ചു.. ;) കാരണം പറയുന്നതിന്‍റെ എതിര് പ്രവര്ത്തിക്കുന്നവരാണല്ലോ നമ്മള്‍.... നല്ല ശക്തമായ വരികള്‍.. നര്മ്മവും .. ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  26. ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു ട്ടൊ.
    മനസ്സിലാക്കുന്നൂ...
    എന്നാലും രണ്ട് മനസ്സുകള്‍ തമ്മില്‍ കൂട്ടിമുട്ടും പോലെ... ഏതാണ്‍ ശരി എന്ന് വീണ്ടും വീണ്ടും ചിന്തിപ്പിയ്ക്കും പോലെ..

    പിന്നെ സ്വയം സമാധാനിപ്പിച്ചു,
    “രാമേട്ടനാവട്ടെ മുറുക്കാന്‍ ചവച്ചു തുപ്പിക്കൊണ്ട് - 'അമ്മ, മരണം, തറവാട്, പറമ്പിലെ നാളികേരം, ആലയിലെ പശുക്കള്‍, അന്യാധീനപ്പെടുന്ന ഭൂവിടങ്ങള്‍, കൈപ്രത്ത് തെക്കേതില്‍ വീട്ടുകാരുടെ പഴയകാല പ്രതാപം .…' - എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു...“

    ഈ സമയപരിധിയ്ക്കുള്ളില്‍ ആ ഒരു ദൃഡ തീരുമാനം എടുക്കാനായി എന്നു..!

    അഭിനന്ദങ്ങള്‍..!

    മറുപടിഇല്ലാതാക്കൂ
  27. എന്റെ വായനയില്‍ മനോഹരമായ താങ്കളുടെ ഭാഷയാണ് കൂടുതല്‍ ആകര്‍ഷണം, മരണാനന്തര 'ജീവിതത്തെ' കുറിച്ച് ഗവേഷണം നടത്തുന്നയാള്‍, അമ്മയുടെ മരണാനന്തര ക്രിയകള്‍ ഉപേക്ഷിച്ചു , പ്രബന്ധം തുടരുന്നു, അതും മരണത്തില്‍ നിന്നുംആരംഭിക്കുന്നൊരു അദ്ധ്യായം...ഒരു മരണവും ഒരു തിരസ്കാരവും, ഒരു പ്രബന്ധവും രാമേട്ടനും എല്ലാം ഒരു ജോണ്‍ സിനിമയെ ഓര്‍മിപ്പിക്കുന്നു....:)

    മറുപടിഇല്ലാതാക്കൂ
  28. ലിപി - നിങ്ങളെപ്പോലുള്ള നല്ല എഴുത്തുകാരില്‍ നിന്ന് എപ്പോഴും ലഭിക്കുന്ന ഈ പ്രോത്സാഹനവാക്കുകളോട് എന്റെ നന്ദി..
    സലാം - നന്നായി എഴുതുന്ന നിങ്ങളെപ്പോലുള്ളവരില്‍ നിന്ന് കിട്ടുന്ന നല്ല വാക്കുകള്‍ ഏറെ വിലയേറിയതാണ്..
    മന്‍സൂര്‍ - എങ്ങിനെയാണ് ഞാന്‍ നന്ദി പറയുക...
    ജബ്ബാര്‍ ഭായ് - ഒരുപാട് സന്തോഷം...
    ഇംതി - എനിക്ക് പ്രോത്സാഹനവുമായി കൂടെ ഉണ്ട്. ഞാനത് അറിയുന്നു...
    ഇസ്മയില്‍ - നല്ല വാക്കുകള്‍ക്ക് ഒരുപാട് കടപ്പാട്...
    ബിജു - ആദ്യം നന്ദി അറിയിക്കുന്നു. ഇവിടെ ഞാന്‍ പ്രൊഫസറെ വരച്ചത് ആന്റി സോഷ്യല്‍ ആയല്ലല്ലോ. ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഒരു വലിയ ശരിയുണ്ട് താനും. ശരി - തെറ്റുകള്‍ എന്ന തികച്ചും ആപേക്ഷികമായ അവസ്ഥയെ സൂചിപ്പിക്കുക എന്ന ഒരുദ്ദേശവും എനിക്കുണ്ടായിരുന്നു ....
    ആയിരങ്ങളില്‍ ഒരുവന്‍ - സുസ്വാഗതം ആദ്യവരവിന്. ഇനിയും വരണം. നന്ദ ഈ നല്ല അഭിപ്രായത്തിന്.
    ജെഫു - ഞാന്‍ ഉദ്ദേശിച്ച ആശയതലത്തിലേക്കു വന്ന് കഥ വായിച്ചു എന്നറിയുന്നതില്‍ സന്തോഷം. ആസ്വാദനവും ആപേക്ഷികമാണല്ലോ....
    ജിമ്മി - നല്ല വാക്കുകള്‍ക്ക് എന്റെ നന്ദി...
    വിനോദിനി - സ്വാഗതം. ഒരുപാട് നന്ദി...
    രഞ്ജിത്ത് - സ്വന്തം കാലത്തോടും അതിന്റെ ജീര്‍ണതകളോടും ശക്തമായി പ്രതികരിക്കുന്ന രഞ്ജിത്തിനെപ്പോലുള്ളവരുടെ നല്ല വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നവയാണ് ....

    മറുപടിഇല്ലാതാക്കൂ
  29. നന്നായിട്ടുണ്ട് ..മാഷേ.. ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  30. വളരെ നന്നായ്..പക്ഷെ ഗവേഷണങ്ങള്‍ക്ക് അപ്പുറം എന്തോ ഒന്നല്ലേ നമ്മുടെ ജീവിതം ..." വായ്‌ കീറിയ ദൈവം അതിനുള്ള വകയും തരുമെന്ന് പറഞ്ഞു അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാരില്ലല്ലോ ? ഇനി അങ്ങനെ ചെയ്താല്‍ തന്നെ അത് പൂര്‍ണ്ണമനസ്സോടെ ആകുമോ "

    മറുപടിഇല്ലാതാക്കൂ
  31. അടക്കവും ഒതുക്കവുമുള്ള ഒരു നല്ല കഥ.
    പക്ഷെ,

    "വാര്‍ദ്ധക്യത്തിന്റെതായ ചില പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മരണവൃത്താന്തവും അമ്മയുടെ അന്ത്യനിമിഷങ്ങളും പ്രൊഫസറെ നേരിട്ട് അറിയിക്കുവാനായി നീണ്ട യാത്ര ചെയ്ത് എത്തിയതായിരുന്നു രാമേട്ടന്‍..."

    'രാമേട്ടനാവട്ടെ മുറുക്കാന്‍ ചവച്ചു തുപ്പിക്കൊണ്ട് - 'അമ്മ, മരണം, തറവാട്, പറമ്പിലെ നാളികേരം, ആലയിലെ പശുക്കള്‍, അന്യാധീനപ്പെടുന്ന ഭൂവിടങ്ങള്‍, കൈപ്രത്ത് തെക്കേതില്‍ വീട്ടുകാരുടെ പഴയകാല പ്രതാപം .…' - എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു..."

    ഈ ഭാഗങ്ങളില്‍ എന്തോ ഒരു പാകപ്പിഴ. അമ്മയുടെ മരണത്തിന് പങ്കെടുക്കാന്‍ എത്രയും പെട്ടെന്ന് മകന്‍ എത്തണമെന്നാവും മനസ്സിലാക്കിയിടത്തോളം ഈ രാമേട്ടന്‍ ആഗ്രഹിക്കുക. അപ്പോള്‍ സ്വാഭാവികമായും അയാള്‍ ചെയ്യുക ഫോണ്‍ ചെയ്ത് ആ മകനെ എത്രയും പെട്ടെന്ന് വരുത്തുക എന്നതാണ്. മരണവൃത്താന്തവും അമ്മയുടെ അന്ത്യനിമിഷങ്ങളും പ്രൊഫസറെ അറിയിക്കുക എന്നത് priority കുറഞ്ഞ ജോലികളാണ്.

    അപ്പോള്‍, അമ്മയുടെ മരണത്തില്‍ പങ്കെടുക്കാതെ പ്രബന്ധം എഴുതുന്ന പ്രൊഫസറുടെ മനോവ്യാപാരവും തറവാട്ടമ്മയുടെ മരണം മൂലം പ്രതാപത്തിന്നുണ്ടാകുന്ന ക്ഷയത്തെച്ചൊല്ലി വ്യാകുലപ്പെടുന്ന രാമേട്ടന്റെ മനോവ്യാപാരവും തമ്മില്‍ ബോധപൂര്‍വ്വവുമുള്ള ഒരു താരതമ്യം നടത്താന്‍ വേണ്ടിയാണ് രാമേട്ടനെ മനഃപൂര്‍വം പ്രൊഫസറുടെ അടുത്തെത്തിച്ചതെന്ന് വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. അത് ഒരു കല്ലുകടിയാണ് ഈ കഥയില്‍. കാരണം അമ്മയുടെ മരണത്തിലും പ്രബന്ധത്തിന്റെ scope കണ്ടുപിടിക്കുന്ന പ്രൊഫസറെ അവതരിപ്പിക്കാന്‍ രാമേട്ടനെ യാത്ര ചെയ്യിക്കേണ്ട ആവശ്യമില്ലായിരുന്നു. :-)

    മറുപടിഇല്ലാതാക്കൂ
  32. ജീവകോശങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യവും., പ്രകൃതിനിയമങ്ങള്‍ അനുസരിച്ച് സ്വാഭാവികവുമായ മരണം കഴിഞ്ഞിരിക്കുന്നു... അമ്മ ഗന്ധമായും പുകയായും പഞ്ചഭൂതങ്ങളില്‍ ലയിക്കുക തന്നെ ചെയ്യും....വൈകിയാണ് എത്തിയത് എങ്കിലും സന്തോഷം ഗൌരമായ എഴുത്ത് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  33. ഒരു കഥ.. വളരെ ചെറുത്‌.. ഓരോ വാക്കുകളില്‍ ഒരു കടലോളം നിറഞ്ഞു നില്‍ക്കുന്ന ആശയങ്ങള്‍.. എഴുത്തുകാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.. അഭിനന്ദനങ്ങള്‍.. ശുഭാശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  34. ജയരാജ് സാര്‍ -നന്ദി
    പ്രദീപ് - നന്ദി. ഇനിയും വരുക
    അനീഷ് - നന്ദി. ഞാന്‍ ഉദ്ദേശിച്ച തലതിതലേക്ക് വായന വന്നു എന്നറിയുന്നത് ആത്മവിശ്വാസം തരുന്നു
    ഉദയന്‍ സാര്‍ - നന്ദി!
    ഷാബു - വിശദമായ ഒരു വായനയും, വിലയിരുത്തലും; ഹൃദയം നിറഞ്ഞ നന്ദി - കഥാകരന്‍ വായനയില്‍ ഇടപെടുന്നതിലെ അനൗചിത്യത്തെക്കുറിച്ച് നന്നായി അറിയാം. എങ്കിലും ചിലത് സൂചിപ്പിക്കുന്നു. പ്രതീകാത്മകമായി കഥ എഴുതുമ്പോള്‍ ഒരുപാട് നിശ്ശബ്ദതകള്‍ ആവശ്യമാണ്. ഈ കഥക്ക് ചില നിശ്ശബ്ദതകള്‍ ആവശ്യമാണ് എന്നു തോന്നി. അതുകൊണ്ടാണ് മിനിക്കഥയുടെ ക്രാഫ്റ്റിലേക്ക് കഥ വന്നു ചേര്‍ന്നത്. ഇവിടെ അമ്മ എന്നത് സ്വന്തം വേരുകള്‍ തന്നെ ആവാമല്ലോ.... താങ്കളുടെ വിലയിരുത്തല്‍ നല്ല ഒരു പാഠമായി ഞാന്‍ ഉള്‍ക്കൊള്ളുന്നു...
    അരുണ്‍ - നന്ദി..
    ഷാജി - നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..
    ആസാദ്- സ്ഥിരമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് നന്ദി...

    മറുപടിഇല്ലാതാക്കൂ
  35. പൊതുവേ ബ്ലോഗ്‌ കഥകളില്‍ കാണുന്നതില്‍ നിന്നും വേറിട്ട ഒരു ശൈലി. വളരെ ഇഷ്ട്ടപ്പെട്ടു സുഹൃത്തേ. നല്ല അടിയൊഴുക്കുള്ള എഴുത്ത്. ചിത്രങ്ങള്‍ വളരെ യോജിച്ചു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  36. മരണാനന്തരം.. കഥ മികച്ച നിലവാരം പുലര്‍ത്തി. കഥാപാത്രത്തെ വായനക്കാരുടെ മുമ്പിലിട്ടു അവരുടെ മനോധര്‍മ്മമാനുസരിച്ചു നിര്‍വ്വചിച്ചു കൊള്ളുവാന്‍ അവസരം നല്‍കിയ താങ്കളിലെ തന്ത്രശാലിയായ കഥാകാരന് അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  37. കുറഞ്ഞ വാക്കുകളില്‍ നല്ലൊരു കഥ....
    വളരെയധികം ഇഷ്ടപ്പെട്ടു പ്രദീപേട്ടാ...

    മറുപടിഇല്ലാതാക്കൂ
  38. എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ട്ടപ്പെടുന്നു..എന്നാല്‍ ഒന്ന് വേദനിക്കാന്‍ പോലും നമ്മുക്ക് സമയം ഇല്ലാ അല്ലെ .. ഇഷ്ട്ടായിട്ടോ കഥ.. ഇനിയും വരും എന്ന വാക്ക് മാത്രം.. ആശംസകള്‍ - അഖി

    മറുപടിഇല്ലാതാക്കൂ
  39. ഈ കഥ ഞാന്‍ വായിക്കാന്‍ വിട്ടിരുന്നു ... ഇപ്പോള്‍ വന്നു വായിച്ചപ്പോള്‍ ആ പ്രോഫസ്സരെ ഞാന്‍ ഏറെ വെറുക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  40. ഈ കഥയും ഇഷ്ടപ്പെട്ടിരുന്നു, നേരത്തെ തന്നെ. നെറ്റ് കാരണമാണ് ഒന്നും മിണ്ടാതെ പോയത്.
    നല്ലെഴുത്തുകാരന് നല്ല നമസ്കാരം.

    മറുപടിഇല്ലാതാക്കൂ
  41. നിലവാരമുള്ള ചെറുകഥ
    കുറെ പറയാൻ വന്നു..
    എല്ലാവരും എല്ലാം പറഞ്ഞ്കടന്നു പോയ വഴിയിൽ എനിക്കു പറയാൻ ഇനി ആശംസകൾ മാത്രം..(ഞാനിവിടെ ആദ്യമാണ്‌)

    മറുപടിഇല്ലാതാക്കൂ
  42. നേരത്തെ വായിച്ചിരുന്നു ഈ കഥ. ഇന്ന് വീണ്ടും വായിച്ചു.
    മാഷ്‌ ചെറിയ വരികളിലൂടെ തൊടുത്തു വിടുന്ന അമ്പുകള്‍ ....ദിനേന മൂര്ച്ചം കൂടി വരുന്നത് കൊണ്ട് എത്ര ആവര്‍ത്തി വായിച്ചാലും ഈ കഥകളുടെ പുതുമ നഷ്ടപ്പെടുന്നില്ലല്ലോ ........
    ഈ കഥകളൊക്കെ വായിക്കേണ്ടവര്‍ വായിച്ചിരുന്നെങ്കില്‍ ............

    മറുപടിഇല്ലാതാക്കൂ
  43. അതെ, ബൈബിളില്‍ പറയുന്നതുപോലെ,
    "മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ".

    മറുപടിഇല്ലാതാക്കൂ
  44. നഷ്ടപ്പെട്ടതിന് വേണ്ടി വൃഥാ സമയം ചെലവഴിക്കാതെ...പ്രായോഗികതയില്‍ ഊന്നിയുള്ള ഗമനം. നിര്‍വചനം വായനക്കാര്‍ക്ക് വിട്ട് കൊണ്ടുള്ള പോക്ക്...ഉം...ഞാനും ഒരു മൂളല്‍ ഇട്ട് പോകുന്നു....

    മറുപടിഇല്ലാതാക്കൂ