ഖരമാലിന്യങ്ങള്‍ ...ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികള്‍ ഉണ്ടായിരുന്നു...

അതില്‍ ഒരാളായിരുന്നു ഡ്രൈവര്‍ രാമന്‍കുട്ടി.

ട്രാക്ടര്‍ ഓടിക്കുക എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി... ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എംഡിക്കും, ചെയര്‍മാനും അവന്‍ 'കേശവന്‍ മണത്തറ' എന്ന കള്ളപ്പേരുവെച്ച് പരാതി അയച്ചു....

എംഡിയും, ചെയര്‍മാനും ഔദ്യോഗിക സന്ദര്‍ശനത്തിന് കോഴിക്കോട്ടു വരുമ്പോള്‍ ഖരമാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ജാനകിയേയും, സുമംഗലയേയും., മലിനഗന്ധങ്ങളില്‍ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങള്‍ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് മുഗള്‍ റെസിഡന്‍സിയിലെ എയര്‍കണ്ടീഷണ്‍ഡ് സ്യൂട്ടില്‍ എത്തിച്ചിരുന്നത് ഞാനാണല്ലോ... എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി പരാതി കിട്ടിയ ഉടന്‍ അവര്‍ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സ്വകാര്യമായി വിവരം പറഞ്ഞു... കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഓരോന്നും പെറുക്കിയെടുത്ത് ഞങ്ങള്‍ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു ...

അപ്രകാരം  പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവന്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നോട് വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേര്‍ന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും താളം തെറ്റുകയുണ്ടായി.,

ഞാന്‍ പറയാം...

ഖരാവസ്ഥയിലുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ വകുപ്പിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ദ്രാവകാവസ്ഥയിലും, വാതകാവസ്ഥയിലും ഉള്ള മാലിന്യങ്ങള്‍ ഞങ്ങളുടെ പരിഗണനയില്‍ വരുന്നതല്ല - ഉദാഹരണമായി പേപിടിച്ചോടുന്ന കാലത്തിനുനേരെ കണ്ണുകളും പല്ലുകളും തുറുത്തുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ജഢശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റ പരിധിയിലാണ്. എന്നാല്‍ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതക മാലിന്യവകുപ്പിന്റെ പരിധിയിലേക്കു മാറ്റപ്പെടും..., അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക....

ഇത്തരം വിഷയങ്ങളിലുള്ള തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഒരിക്കല്‍ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമന്‍കുട്ടിയും അവനോടൊപ്പം ചേര്‍ന്ന ഛിദ്രശക്തികളും മുതലെടുക്കാന്‍ ശ്രമിച്ച സംഭവമാണ് ഞാന്‍ പറഞ്ഞു വരുന്നത്...

നന്മനിറഞ്ഞ ഒരു പ്രഭാതത്തില്‍ തെരുവുമദ്ധ്യത്തില്‍ വന്നു നിന്ന് നിരാലംബനായ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതാവസ്ഥയെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് നിലവിളിക്കുവാന്‍ തുടങ്ങി. തെരുവുകള്‍ ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു . ഇത്തരം കാഴ്ചകള്‍ തെരുവോരങ്ങളില്‍ പതിവായതുകൊണ്ട് ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .അല്‍പ്പനേരംകൂടി അങ്ങിനെ നിലവിളിച്ചശേഷം പെട്ടെന്ന് അയാള്‍ അഗ്നിനാളങ്ങളെ ഉള്ളിലൊളിപ്പിച്ച ഏതോ ദ്രാവകത്തില്‍ സ്വയം നനഞ്ഞുകുതിരുകയും പൊടുന്നനെ അയാളുടെ ശരീരം ഒരഗ്നിഗോളമായി മാറുകയും ചെയ്തു....

ഇത്തരം ചെറുപ്പക്കാരുടെ പേശികളില്‍ നിന്നും തലച്ചോറില്‍നിന്നും ഉയരുന്ന അഗ്നിജ്വാലകള്‍ വലിയ അപകടം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അതിവേഗം ഫോണ്‍കോളുകളും, ഈമെയിലുകളും, എസ്.എം.എസുകളും വകുപ്പുകളിലാകെ പ്രവഹിക്കുകയുണ്ടായി... അഗ്നി എന്ന മാലിന്യം ഖര–ദ്രാവക-വാതക വകുപ്പുകളുടെ പരിധിയിലൊന്നും വരാത്തതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു... ഏതാനും നിയമപാലകരും, അഗ്നിശമന വിഭാഗക്കാരും ഒടുവില്‍ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടാക്കാതെ അഗ്നിനാളങ്ങള്‍ സൗമ്യമായി കെട്ടടങ്ങുകയും ചെറുപ്പക്കാരന്‍ ഖരമാലിന്യമായി കരിഞ്ഞു വീഴുകയും ചെയ്തു....

ഞാനപ്പോള്‍ മനുഷ്യശവങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ശോഭനയുടെ ഉടലിന്റെ  ഗന്ധം നുകര്‍ന്ന് കൊണ്ട് ഗുരുവായൂരിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു.

നന്മ നിറഞ്ഞ ഒരു പ്രഭാതത്തിന്റെ സൗമ്യതയില്‍ ., ഗഹനമായ ജീവിതതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ആത്മീയ വഴികളുടെ മഹത്വം വിളിച്ചോതുന്നതുമായ ചില ഗാനങ്ങള്‍ പുറത്ത് അലയൊലിക്കുന്നതു കേട്ടുകൊണ്ട് പ്രണയപൂര്‍വ്വം ഞാന്‍ ശോഭനയെ ഉമ്മവെക്കുകയായിരുന്നു . 'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനില്‍ നന്മ നിറയുന്നത് എങ്ങിനെ' എന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു... തനിക്ക് 'ശമ്പളം കൂട്ടിത്തരാമോ., ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അപ്പോള്‍ അവള്‍ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു .'ഇത്തരം ഒത്തു ചേരലുകളുടെ ഓര്‍മ്മയ്ക്കായി തീര്‍ച്ചയായും ഞാന്‍ അപ്രകാരം ചെയ്യുന്നതാണ് ' എന്ന് അപ്പോള്‍ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

ആ വേളയിലാണ് എന്റെ മൊബൈല്‍ ഫോണിലേക്ക് തെരുവില്‍ യുവാവ് ഖരമാലിന്യമായി വീണ വാര്‍ത്ത ഒരിളം മണിനാദമായി വന്നു ചേര്‍ന്നത്....

അതോടെ ശവം എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനായി ശോഭനയെ സ്ഥലത്തെത്തിച്ചില്ലെങ്കില്‍ ഛിദ്രശക്തികള്‍ ഉണ്ടാക്കുവാന്‍ പോവുന്ന ആപത്തുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഞാന്‍ വല്ലാതെ അസ്വസ്ഥനാവാന്‍ തുടങ്ങി. എന്നിലെ അനുരാഗമെല്ലാം കെട്ടടങ്ങുകയും ഞാന്‍ അവളെയും കൊണ്ട് അതിവേഗം കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയും ചെയ്തു ....

കുന്ദംകുളവും , എടപ്പാളും, കുറ്റിപ്പുറത്തെ പാലവും താണ്ടി ഞങ്ങള്‍ യാത്രചെയ്യാനെടുത്ത സമയദൈര്‍ഘ്യം രാമന്‍കുട്ടിയും അവന്റെ ചുറ്റുമുള്ള ഛിദ്രശക്തികളും മുതലെടുത്തു.

രാമന്‍കുട്ടി ട്രാക്ടര്‍ ഓടിച്ചുകൊണ്ടുവന്ന് കരിഞ്ഞു ചുരുണ്ടു കിടന്ന ശവത്തിനരുകില്‍ നിര്‍ത്തിയിടുകയും., ശവമെടുത്തു വണ്ടിയിലേക്കു കയറ്റേണ്ട ജോലിക്കാരിയുടെ അഭാവം ചുറ്റുമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റു നോക്കിനിന്ന ചില നാട്ടുകാരും, മരണ സംബന്ധിയായ വിഷയവുമായി ബന്ധപ്പെട്ട കടലാസു പണികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന നിയപാലന വകുപ്പിന്റെ ആളുകളും കേള്‍ക്കെ - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ അവന്‍ ഒച്ചവെച്ചു ... ഛിദ്രശക്തികള്‍ ഈ പ്രശ്നം ഏറ്റുപിടിച്ച് - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എനിക്കും വകുപ്പിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുവാന്‍ തുടങ്ങി...

തുടര്‍ന്നുള്ള ദിവസങ്ങളില്‍ - 'ഖരമാലിന്യ വകുപ്പിലെ ഖരമാലിന്യത്തിന്റെ ആത്മീയ വഴികളും ലൈംഗിക കേളികളും...' എന്ന പുറം ചട്ടയോടെ ലഘുലേഖകള്‍ അച്ചടിപ്പിച്ച് ബസ്റ്റോപ്പുകളിലും, മിഠായിത്തെരുവിന്റെ പ്രവേശന കവാടത്തിലും മറ്റും അവര്‍ ആരും കാണാതെ വിതറിയിട്ടു. യാത്രക്കാരും, വിദ്യാര്‍ത്ഥികളും, ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകള്‍ വായിച്ച് പുളകം കൊണ്ടശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി ....

കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനുമുമ്പായി എം.ഡി യും ചെയര്‍മാനും അതിവേഗം സ്ഥലത്ത് എത്തിച്ചേരുകയും, രാമന്‍കുട്ടിയെ മുഗള്‍ റെസിഡന്‍സിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വകുപ്പിന്റെ ശ്രേണീ വിന്യാസങ്ങളിലുള്ള സ്ഥാനമാനങ്ങള്‍ ഒട്ടും പരിഗണിക്കാതെ അവര്‍ സ്നേഹപൂര്‍വ്വം അവനെ തങ്ങളോടൊപ്പം ഇരിക്കുവാന്‍ അനുവദിക്കുകയും വിലകൂടിയ മദ്യം നല്‍കുകയും ചെയ്തു....

ഞാന്‍ അന്ന് ജാനകിക്കും, സുമംഗലക്കുമൊപ്പം ശോഭനയെക്കൂടി മുഗള്‍ റസിഡന്‍സിയിലേക്ക് പറഞ്ഞയച്ചു...

അപ്രകാരം എം.ഡിയുടെയും, ചെയര്‍മാന്റെയും അവസരോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ രാമന്‍കുട്ടി എന്ന ട്രാക്ടര്‍ ഡ്രൈവറെ നിശ്ശബ്ദനാക്കിയതോടെ എന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി എന്നു ഞാന്‍ ധരിച്ചെങ്കിലും ഛിദ്രശക്തികള്‍ വീണ്ടും തലപൊക്കുക തന്നെ ചെയ്തു....


ഒറ്റക്കണ്ണനായ ഒരുവനായിരുന്നു ഇത്തവണ അവരുടെ നേതാവ്. മനുഷ്യവിസര്‍ജ്യങ്ങളുമായി ബന്ധപ്പെട്ട ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി. വകുപ്പിന്റെ വാഹനം എന്റെ മകളെ കോളേജില്‍ കൊണ്ടു വിടുന്നത് അവന്‍ അതിവിദഗ്ദ്ധമായി., തന്റെ ഒറ്റക്കണ്ണുകൊണ്ട് കണ്ടു പിടിച്ചു. തികച്ചും മാരകവും, സദാചാരവാദികളാല്‍ വെറുക്കപ്പെട്ടതുമായ പാന്‍പരാഗ് തരികള്‍ വായ നിറയെ ചവച്ചുകൊണ്ട്, തന്റെ വൃത്തികെട്ട പല്ലുകളിറുമ്മി അവന്‍ എനിക്കെതിരെ ചില ഗൂഢനീക്കങ്ങള്‍ നടത്തുകയുണ്ടായി...

'- മാനവരാശിയുടെ നിലനില്‍പ്പിന് ഹാനികരമായ വസ്തുക്കള്‍ നിരന്തരം ചവക്കുന്നവന്‍; എന്ന ഗുരുതരമായ കുറ്റം ആരോപിച്ചുകൊണ്ട് വകുപ്പില്‍ നിന്നു പുറത്താക്കുന്നതാണ് ' എന്ന വിവരം അറിയിച്ചതോടെ ഒറ്റക്കണ്ണന്‍ എന്നോട് ക്ഷമ ചോദിച്ചു., “ അങ്ങൂന്നെ പൊറുക്കണം " എന്നു പറഞ്ഞുകൊണ്ട് അവന്‍ എന്റെ കാല്‍ക്കല്‍ വീണു. ഞാനപ്പോള്‍ അവനോട് പൊറുത്തുകൊണ്ട് നിറഞ്ഞു കവിഞ്ഞ മുനിസിപ്പാലിറ്റി കക്കൂസിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനായി അവനെ പറഞ്ഞയച്ചു.... അതോടെ അവനോടൊപ്പം കൂടിയ ഛിദ്രശക്തികള്‍ തികച്ചും ഒറ്റപ്പെട്ടു പോകുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു.

വകുപ്പിലേക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങിയ ഇടപാടുകളില്‍ ഞാന്‍ ചില കൃത്രിമങ്ങള്‍ നടത്തിയ വിഷയം ഉയര്‍ത്തിക്കൊണ്ട് മലിന വസ്തുക്കളുടെ നിക്ഷേപ കേന്ദ്രത്തിലെ കാവല്‍ക്കാരനായ മന്തുകാലനാണ് പിന്നീട് പ്രശ്നമുണ്ടാക്കിയത്.

'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍...' എന്നിങ്ങനെ മന്തുകാലന്‍ നിക്ഷേപകേന്ദ്രത്തിന്റെ മതിലില്‍ എനിക്കെതിരെ എഴുതിവെച്ചു.
ഛിദ്രശക്തികള്‍ അവനോടൊപ്പം ചേരുകയും 'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍ ' എന്നിങ്ങനെ പലയിടങ്ങളിലും അവര്‍ ചുമരെഴുത്ത് നടത്തുകയും ചെയ്തു.

എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേക്ക് ഛിദ്രശക്തികള്‍ അസ്വസ്ഥതകള്‍ വിതറുന്ന കഥ ആവര്‍ത്തിക്കുകയാണ്......

ഞാനിതാ മഞ്ഞു പെയ്യുന്ന ഈ പാതിരാവില്‍ കടല്‍ത്തീരത്തുള്ള മുഗള്‍ റസിഡന്‍സി എന്ന നക്ഷത്ര ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചില്‍ അവര്‍ മടങ്ങി വരുന്നതും കാത്ത് ഇരിക്കുന്നു. ഹോട്ടലിലെ ശീതീകരിച്ച സ്യൂട്ടുകളിലൊന്നില്‍ എം.ഡിയും, ചെയര്‍മാനും മന്തുകാലനുമായി ചര്‍ച്ചയിലാണ്. ശോഭന അങ്ങോട്ടു പോയിട്ടുണ്ട്. കൂടെ ജാനകിയും സുമംഗലയുമുണ്ട്....

ഇവിടെ ഇരുന്നാല്‍ കടലും കടല്‍ത്തിരകളും കാണാം.... ദുരെ പുറങ്കടലില്‍ മീന്‍ പിടുത്ത ബോട്ടുകളിലെ അരണ്ട വെളിച്ചം കാണാം... തിരകളില്‍ നക്ഷത്രജാലങ്ങള്‍ തിളങ്ങുന്നതു കാണാം... സൗമ്യമായൊരു കരക്കാറ്റിന്റെ സുഖമറിയാം....

ആത്മീയമായ സുഖാനുഭൂതികള്‍ പകരുന്ന കാഴ്ചകളില്‍ ലയിച്ച് അങ്ങിനെ ഇരിക്കുമ്പോഴും., മലിന വസ്തുക്കള്‍ നീക്കം ചെയ്യുന്ന പലതരം ഉപകരണങ്ങളുമായി ചിലര്‍ എനിക്കു ചുറ്റും അണിനിരന്നേക്കാനുള്ള ഒരു സാദ്ധ്യതയെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അസ്വസ്ഥനാവുന്നു....

- ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അവര്‍ക്കു നടുവില്‍ ഞാന്‍ വീണു കിടക്കുകയാണ്. എന്നില്‍ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തിക്കൊണ്ട് അവരൊത്തുചേര്‍ന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്......

മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇന്‍സിനറേറ്റര്‍ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച് കടല്‍ക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു....

101 അഭിപ്രായങ്ങൾ:

 1. വായിച്ചു.. വലുതായിട്ടൊന്നും മനസ്സിലായില്ല ഒന്ന് കൂടി വായിക്കട്ടെ..
  വായനക്കാരെ
  പിടിച്ചിരുത്തുന്ന രചനാപാടവം അങ്ങേക്കുണ്ട്.അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 2. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്ക് നേരെ.. അതിന്റെ മാലിന്യാലംകൃത മനസ്സിനെ എത്ര മന്മയത്വത്തോടെയാണ് ഇവിടെ വരഞ്ഞു വെച്ചിരിക്കുന്നത്. പലരെയും ഉപയോഗിക്കുന്ന വിധം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. പതിവുള്ള പത്ര പാരായണങ്ങളില്‍ ഞാനീ വിശേഷങ്ങള്‍ അറിയുന്നുണ്ടെങ്കിലും ഇത്രകണ്ടടുത്തായി ഞാനതിനെ തൊട്ടറിഞ്ഞിട്ടില്ല. വല്ലാത്തൊരു മാസ്മരിക ശക്തിയുണ്ട് മാഷിന്റെ അക്ഷരങ്ങള്‍ക്ക്. ഒരു ചാട്ടുളി പോലെ അത് ഹൃദയം തുളക്കുന്നു. വജ്ര കാഠിന്യമാണ് അതിന്റെ ആഗ്രഭാഗങ്ങള്‍...താങ്കളെ ഞാന്‍ സുഹൃത്തെ എന്നാവര്‍ത്തിച്ചോട്ടെ, തെല്ലഹങ്കാരത്തോടെ..!!!

  മറുപടിഇല്ലാതാക്കൂ
 3. പേപിടിച്ചോടുന്ന കാലത്തിനുനേരെ കണ്ണുകളും പല്ലുകളും തുറുത്തുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ജഢശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റ പരിധിയിലാണ്. എന്നാല്‍ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതക മാലിന്യവകുപ്പിന്റെ പരിധിയിലേക്കു മാറ്റപ്പെടും..., അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക....

  അപാരം....അപാരം...!!!!!

  മറുപടിഇല്ലാതാക്കൂ
 4. സുഹൃത്തേ, ഇതൊരു കഥയാണോ? അതോ, ഇന്നിന്റെ നേരെ തുറന്നു പിടിച്ച ചോരയൊലിക്കുന്ന ഒരു കണ്ണാടിയോ? സത്യത്തിന്റെ ശവം എവിടെയോ കിടന്ന് ചീഞ്ഞുനാറുമ്പോഴും ആത്മീയത പരിശീലിക്കുന്ന ദൈവങ്ങളായി നമ്മൾ മാറുന്ന കാലഘട്ടത്തെ അത്യധിമനോഹരമായി വരച്ചിട്ടിരുന്നു. അത്ഭുതാവഹം ഈ വിവരണം!

  മറുപടിഇല്ലാതാക്കൂ
 5. മാലിന്യങ്ങൾ...
  എവിടേയും....
  മനുഷ്യമനസ്സുൾപ്പടെ...!!

  നന്നായിരിക്കുന്നു.
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 6. മാഷേ..
  ഇത് വല്ലാത്തൊരു എഴുത്തായി പോയി . ഇത് വരെ വായിച്ച പ്രദീപ്‌ സാറിന്റെ എല്ലാ രചനകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണിത് ,,,, സമൂഹത്തിലെ മൂല്യ ച്യുതിക്കെതിരെ പിടിച്ച കണ്ണാടി ... ഇഷ്ടപ്പെട്ടു എന്നല്ല മാഷേ ... മനസ്സിലേക്ക് കുറിച്ചു ....
  ഇനിയും ഉണ്ടാവട്ടെ നല്ലെഴുത്തുകള്‍ ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. താങ്കളുടെ വരികള്‍ വായിച്ചു തുടങ്ങിയാല്‍ തീരാതെ നിര്ത്താല്‍ തോനില്ല അത്ര മനോഹരമാണ്.വാക്കുകളുടെ ഇണക്കം

  മറുപടിഇല്ലാതാക്കൂ
 8. ലളിതമായ വാക്കുകള്‍ക്കു പോലും ഇത്ര മൂര്‍ച്ചയുണ്ടെന്നു ഈ കഥ വായിച്ച് ഞാന്‍ മനസ്സിലാക്കുന്നു മാഷേ...
  ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച് വരച്ചു കാട്ടി.
  നല്ല ഒരു കഥ സമ്മാനിച്ചതിനു നന്ദി മാഷേ.

  മറുപടിഇല്ലാതാക്കൂ
 9. മാസ്മരികത നിറഞ്ഞ വരികൾ. ഒഴുക്കുള്ള വാക്കുകൾ.. തീവ്രമായ ചിന്തകളും.. അപാരം മാഷേ...

  മറുപടിഇല്ലാതാക്കൂ
 10. മൂല്യ ച്യുതിയില്‍ പെട്ട് ഉഴലുന്ന സമൂഹത്തിന്റെ
  രക്ഷക്ക് ഉയര്‍ത്തു എണീല്‍ക്കുന്ന ഓരോ അമ്പുകളും
  നിര്‍ജീവം ആയി ആവനാഴിയിലേക്ക് മടങ്ങിപോകുമ്പോള്‍
  തിരിച്ചു അറിവിന്റെ പരിച മാത്രം അവസാന പോംവഴി
  എന്ന് തീര്‍പ് കല്‍പ്പിക്കുന്ന നീതി ശാസ്ത്രം....

  ശ്വാസം വിടാതെ വായിച്ചു തീര്‍ത്തു...അഭിനന്ദനങ്ങള്‍
  എന്ന് ആയിരം പ്രാവശ്യം പ റയുന്നില്ല ..മറിച്ചു ഈ രചനക്ക്
  നന്ദി പറയുന്നു.....Thanks to Namoos for inviting me this way..

  മറുപടിഇല്ലാതാക്കൂ
 11. മൂർച്ചയുള്ള എഴുത്ത്, മാഷേ!

  ‘പ്രദീപ് മണത്തറ’ ഒരു പരാതി എഴുതി കാണുമെന്ന് ഞാൻ ഊഹിച്ചോട്ടെ? :)

  ഞാൻ US-ലെ എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ, അവിടുത്തെ വകുപ്പുകൾ ഇതിനേക്കാൾ കഷ്ടമാണെന്ന് ആണു അറിയാൻ കഴിഞ്ഞത്. ഉദാഹരണത്തിനു, കാറ്റും, മഴയും വന്ന് മരങ്ങൾ വീണു, വൈദ്യുതി പോയാൽ, ആകെ കൺഫ്യൂഷൻ ആണു...മരങ്ങളുടെ വകുപ്പ്, ആദ്യം വരണൊ, വൈദ്യുതി വിഭാഗം വരണോ, ഇനി ആ പ്രദേശത്തിന്റെ ഭരണചുമതലയുള്ളാ വകുപ്പ് അനുമതി നല്കണോ..ഇങ്ങനെ..പലപ്പോഴും ഒന്നു രണ്ടാഴ്ച അങ്ങനെ പോകുമത്രേ..

  Good post!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിനേക്കാള്‍ വലിയ ഒരു തമാശ ദുബായ് മുനിസിപാലിടിയെ കുറിച്ച് പറയാറുണ്ട്.
   റോഡുകളെ വേര്‍തിരിക്കുന്ന ഡിവൈഡറുകളില്‍ ഒരു സംഘം ആളുകള്‍ പതിനഞ്ചു മീറ്റര്‍ ഇടവിട്ട്‌ കുഴി കുഴിച്ചു കൊണ്ട് നീങ്ങുന്നു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു സംഘം ആളുകള്‍ ഈ കുഴിച്ച കുഴികള്‍ മൂടിക്കൊണ്ട് മറ്റേ അറ്റത്തേക്ക് പോകാന്‍ തുടങ്ങി.
   സംശയം തോന്നി അന്വേഷണം നടത്തിയപ്പോള്‍ ആണ് കാര്യം മനസ്സിലായത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കരാറുകള്‍ വിഭചിച്ചു നല്‍കുന്ന ഒരേര്‍പ്പാട് മുനിസിപാലിടി അടുത്ത കാലത്ത് തുടങ്ങിയിരുന്നു. അങ്ങനെയാണ് കുഴി കുഴിക്കുന്ന കരാര്‍ ഒരു കൂട്ടര്‍ക്കും, മരം നടുന്ന കരാര്‍ മറ്റൊരു കൂട്ടര്‍ക്കും കുഴി മൂടുന്ന കരാര്‍ മൂന്നാമതൊരു കൂട്ടര്‍ക്കും കിട്ടുന്നത്.
   എന്തോ സാങ്കേതിക പ്രശ്നങ്ങളില്‍ പെട്ട് മരം നടുന്ന കരാറുകാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നതാണ് സംഭവം.

   ഇല്ലാതാക്കൂ
 12. വായിച്ചു ഒരുപാടിഷ്ട്ടായി.ഇന്നു എറ്റവുംവലിയ ഖരമാലിന്ന്യം മനുഷ്യനാണ്,ഇതിലെ കഥാപാത്രങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിച്ചത്.ശരിക്കും ചിന്തിപ്പിച്ചുകളഞ്ഞു വളരെ വിത്യസ്തമായ പ്രമേയം അഭിനന്തങ്ങള്‍ സാര്‍

  മറുപടിഇല്ലാതാക്കൂ
 13. Before I scribble down anything further I must sincerely thank the bloger നാമൂസ്‌ to have led me reach here.
  And, I did read this superb story delightfully!

  Wielding an enviable razor-edged pen of might the writer deafeningly proclaims: "Scoop out those cadavers that reek smell to high heaven - the corporeal remains of self-seeking, nasty stooges of this culturally and morally degrading society with wide-bladed corporate shovel, and fling into the eternal hellfire...."

  Indubitably the hideous society has to be blamed, after all.

  The narrative is by far admirable. I find in this write-up an aesthetically ulterior form of creative stuff. This is what I suppose the high-level literature is.

  Hats off to the author!

  മറുപടിഇല്ലാതാക്കൂ
 14. തികച്ചും വ്യതിരിക്തം.എങ്ങിനെയാണ് ഈ കഥയെ വിശേഷിപ്പിക്കേണ്ടതെന്നു എനിക്ക് അറിഞ്ഞു കൂടാ.ഓരോ വാക്കും വരിയും മനസ്സില്‍ സൂചിമുനകള്‍ പെയ്യുകയാണ്.വര്‍ത്തമാനകാല ജീര്‍ണതകള്‍ ഇതിലും സൂക്ഷ്മമായി, ബോധതലങ്ങളെ പിടിച്ചുലക്കുന്ന അത്യാകര്‍ഷകശൈലിയില്‍ വരച്ചുകാണിക്കുവതെങ്ങിനെ?'മാലിന്യക്കൂമ്പാര'സുഖതല്പങ്ങളില്‍ 'മയങ്ങുന്ന'അധികാരിവര്‍ഗം എത്ര തന്മയത്വത്തോടെയാണ് 'അമലീക'രിക്കപ്പെടുന്നത്!
  പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങളുടെ ഒരായിരം മലര്‍ചെണ്ടുകള്‍ !!

  മറുപടിഇല്ലാതാക്കൂ
 15. മാലിന്യങ്ങള്‍ക്ക്‌ നേരെ തുറന്നു പിടിച്ച കണ്ണാടിയാണ് ഈ വിവരണം
  ഒരു സാഹിത്യ രചന എന്ന നിലയില്‍ --ചിലയിടത്തൊക്കെ അടുക്കും ചിട്ടയും തെറ്റിയപോലെ ..
  സാറിനു കുറച്ചു കൂടെ നന്നായി എഴുതാന്‍ കഴിയുമായിരുന്നല്ലോ .

  മറുപടിഇല്ലാതാക്കൂ
 16. പുറത്തു കുന്നു കൂടുന്ന മാലിന്യങ്ങള്‍ അല്ലെ നീക്കം ചെയ്യാന്‍ പറ്റൂ? മനുഷ്യന്റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്ന, ഒരു ഇന്‍സിനറേറ്ററുകള്‍ക്കും ദഹിപ്പിക്കാന്‍ കഴിയാത്ത ഖരമാലിന്യങ്ങളെക്കുറിച്ചുള്ള ഈ എഴുത്ത് തകര്‍ത്തു മാഷേ.

  മറുപടിഇല്ലാതാക്കൂ
 17. ഒരു മനുഷ്യ ജീവിയുടെ സ്വയം തിരിച്ചറിവിന്റെ കഥ...ചൂടും നേരുമുള്ളത് ... മനോഹരമായ അവതരണം...!
  മാഷേ....കൂടുതല്‍ വലിയ കഥകള്‍ എഴുതൂ....ഇങ്ങിനെ,മനുഷ്യന്‍ ആരെന്നു അവനെ ബോധിപ്പിക്കാന്‍....

  മറുപടിഇല്ലാതാക്കൂ
 18. പ്രിയ പ്രദീപ്‌.
  പതിവ് തെറ്റിച്ചില്ല. ഒരിക്കല്‍ കൂടി മനോഹരമായ ഒരു കഥ
  സൌമ്യമായ പ്രതിഷേധത്തിന്റെ കഥാഭാഷ്യം.
  വരികള്‍ക്കല്ല മൂര്‍ച്ച. ആ വരികളിലൂടെ ഉയരുന്ന പ്രതിഷേധത്തിനാണ് . മികച്ച കയ്യടക്കം നല്‍കുന്ന വിജയമാണത്.
  പിന്നെ വലിച്ചു കീറിയത് അകത്തെയും പുറത്തെയും മാലിന്യങ്ങളുടെ കഥയാണ്‌. ജീവിതത്തിന്റെയും വ്യവസ്ഥിതിയുടെയും .
  തികച്ചും വേറിട്ട ശൈലിയില്‍ മനോഹരമായ പറഞ്ഞ ഈ കഥ നല്ലൊരു വായനയാണ്.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 19. നല്ലൊരു വായന തീര്‍ന്നപ്പോള്‍ അയ്യോ തീര്‍ന്നു പോയല്ലോ എന്നോരാധി ഉണ്ടാക്കി ,അത് മികച്ച കഥകളുടെ ലക്ഷണം ആണ് ,പക്ഷെ അവസാന ഖണ്ഡിക പൊടുന്നനെ അവസാനിപ്പിക്കാനുള്ള ഒരു അനാവശ്യമായ തിടുക്കം കാണിച്ചു .അതൊരു വലിയ കുഴപ്പമോന്നുമല്ല ,മറ്റു രചനാ സവിശേഷതകള്‍ അതിനെ നിഷ്പ്രഭാമാക്കിക്കൊള്ളും.അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 20. കഥയില്‍നിന്നും, അതിലുപരി കമന്റില്‍നിന്നും കഥയെ അറിഞ്ഞു. എന്റെ വായനാസംസ്കാരം ഒരുപാട് പരിമിതമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഒരു മനുഷ്യനായോ കേവലം ഒരു മൃതശരീരമായോ കാണുന്നതിനുപകരം ഖരമാലിന്യമായി കണക്കാക്കപ്പെടുന്ന മനുഷ്യശരീരങ്ങള്‍. ട്രാക്റ്റര്‍ ശവത്തിനടുത്ത് നിര്‍ത്തി ജനങ്ങളുടെ ശ്രദ്ദ ക്ഷണിച്ച് 'ശോഭന എവിടെ ? ശോഭന എവിടെ ?' എന്ന് ചോദിച്ച് കരിഞ്ഞുപോയ ശവത്തിനെ വച്ച് വരെ മുതലെടുക്കുന്ന മനുഷ്യ സമൂഹം.

  'കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റു നോക്കിനിന്ന ചില നാട്ടുകാരും,' അതെ... മൂല്യ ച്യുതിയില്‍ പെട്ടുപോയ ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു അമ്പാണ് ഈ കഥ. അഭിനന്ദനങ്ങള്‍ പ്രദീപേട്ടാ...

  മറുപടിഇല്ലാതാക്കൂ
 21. സമൂഹത്തിലെ ചീഞ്ഞു നാറുന്ന ഖരമാലിന്യങ്ങളിലേക്കൊരു എത്തിനോട്ടം നന്നായി മാഷേ...ശക്തിയുള്ള വാക്കുകളുടെ പിൻബലത്തിൽ നന്നായി പറഞ്ഞു..ക്ലൈമാക്സും നന്നായി... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 22. പുഴുവരിച്ചു ചത്തു മലച്ചു കിടക്കുന്ന ജഡവും പുഴുക്കളും ഖര മാലിന്യ വകുപ്പിന്റെതും നിരന്തരം ആട്ടിയോടിക്കപ്പെടുന്ന അതിന്റെ ജീവിതത്തിന്റെ അവശേഷിപ്പായ ഗന്ധം വാതക മാലിന്യ വകുപ്പിന്റെതും..

  എന്തും ഖരവും മാലിന്യവുമായി മാത്രം കണക്കാക്കപ്പെടുന്ന വര്‍ത്തമാനകാലം. .തനിക്ക് വേണ്ടി മാത്രമാണ് ലോകം എന്ന പുതിയ വേദാന്തം...

  പ്രമേയത്തിന്റെ പുതുമ ശ്രദ്ധേയമാണ്. അതിലുപരി, ഇതിനു മമതാ ലേശമില്ലാത്ത ഒരു ശൈലിയാണ് പ്രദീപ്‌ ഉപയോഗിച്ചിരിക്കുന്നത്..അത് കഥയ്ക്ക് നന്നായി ചേര്‍ന്നിരിക്കുന്നു.

  നല്ല കഥ..

  മറുപടിഇല്ലാതാക്കൂ
 23. മാഷേ...
  അതി മനോഹരമായ രചന...
  കാലത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടി..
  -----------------------------------------
  ഇനി ഒരു പോസ്റ്റും മിസ്സ്‌ ആകാതിരിക്കാആന്‍ ഇവിടെ ചേര്‍ന്നിട്ട് പോകുന്നു

  മറുപടിഇല്ലാതാക്കൂ
 24. മാലിന്യമൊന്നും നീക്കം ചെയ്യപ്പെടുന്നില്ലെന്നും
  ഒച്ചപ്പാടൊടെ മാലിന്യം നീക്കാന്വരുന്നവരും
  പതിയെപ്പതിയെ മലിനപ്പെടുകായാണെന്നും
  തികച്ചും നിര്‍മമതയോടെ പറയുന്നുണ്ട് ഈ എഴുത്ത്.
  എല്ലാം മായ്ക്കുന്ന് തീ ഖരദ്രാവകവാതകന്‍ഗ്ങളില്‍ ഏതാണ്‌ എന്ന ചോദ്യ
  തീവ്രമായ ചോദ്യമാണ്‌. പ്രതിഷേധങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് കള്ളിതിരിച്ച് കൊടുക്കാന്‍
  വിഷമിച്ച് ശ്രമിക്കുന്ന നമ്മുടേ കാലത്തിനോട് ചോദിക്കേണ്ട ചോദ്യം തന്നെ.

  മറുപടിഇല്ലാതാക്കൂ
 25. ശോ!!!
  വയ്യ, അങ്ങയെ ഇനിയും അഭിനന്ദിച്ചു ഞാന്‍ സമയം കളയുന്നില്ല. . .

  അങ്ങയുടെ കഥകളുടെ തലകെട്ട് മുതല്‍ ഇങ്ങോട്ട് എല്ലാം ഗംഭീരം ആണ്. . .ചിത്രങ്ങള്‍ ആരാണ് തയ്യാറാക്കുന്നത്?, ഗൂഗിള്‍ അല്ല എന്നതുറപ്പ്. . .അങ്ങ് ഒരു ചിത്രകാരനും കൂടി ആണോ?. . .

  അഴിമതി, അക്രമം, ആത്യന്തികമായി സെക്സ്. . .ഇത് മാറുവാന്‍ പോകുന്നില്ല സാര്‍. . .എലാവിടവും മാലിന്യകൂമ്പാരം ആണ്. .

  മറുപടിഇല്ലാതാക്കൂ
 26. പ്രദീപ് മാഷെ, എന്താ പറയേണ്ടത്? കഴിഞ്ഞ കഥയില്‍ സാങ്കേതികമായി സംഭവിക്കാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ, ഇതില്‍...വയ്യ!!! ജാഡകളൊന്നുമില്ലത്തെ സമൂഹത്തിന്റെ ജീരണതയ്ക്കെതിരെ പ്രതികരിക്കുന്നവനെ ആ ജീര്‍ണ്ണത എങ്ങനെ ജീര്‍ണിപ്പിക്കുന്നു എന്നതിന്റെ ഒന്നാന്തരം വിശദീകരണം!! ആയിരം അഭിനന്ദനങ്ങള്‍!!!

  മറുപടിഇല്ലാതാക്കൂ
 27. മൂല്യച്യുതികള്‍ക്ക് നേരെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് താങ്കള്‍ താങ്കളുടെ രചനാ പാടവത്തെ ഒന്നൂടെ തെളിയിച്ചിരിക്കുന്നു.

  ഈ കഥ പറയുന്നത് നാം ജീവിക്കുന്ന പരിസരത്തെ തന്നെയായതു കൊണ്ട് ഇതില്‍ ദുര്‍ഗ്രാഹ്യമായി ഒന്നുമില്ല. ഈ അവതരണ മികവിന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 28. അഭിനന്ദനങ്ങള്‍ ഈയെഴുത്തിനു.
  ഇതൊക്കെ തന്നെയാണു നിത്യവും നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്.അങ്ങെയറ്റത്തെ മൂല്യച്യുതി. എവിടെ ചെന്ന് അവസാനിക്കും നാം..?

  മറുപടിഇല്ലാതാക്കൂ
 29. നെഞ്ചില്‍ കുത്തിനീറി വേദനിപ്പിക്കുന്ന വരികള്‍..
  അതങ്ങെനെയാനല്ലോ..
  പച്ചയായ സത്യം പറയുമ്പോഴും എഴുതുമ്പോഴും
  ചങ്കില്‍ തന്നെ കൊള്ളുമല്ലോ...
  പറഞ്ഞു പറഞ്ഞു കഥയുടെ ഗുണപാഠം വരെ അവസാനത്തില്‍ മാഷ്‌ പറഞ്ഞു വെച്ചു..
  നല്ല രചന...

  മറുപടിഇല്ലാതാക്കൂ
 30. മാഷേ..
  പതിവ് പോലെ മനോഹരം എന്ന് പറയാന്‍ നില്‍ക്കുന്നില്ല.. കുത്തി ചൂളുന്ന ഒരു വിഷയം കൈകാര്യം ചെയ്തതിനാലാവണം മനസ്സ് ഇളകി മറിഞ്ഞത്.. ഒരു സമൂഹം മുഴുവന്‍ തെറ്റ് ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ആ തെറ്റ് അവിടെ ന്യായീകരിക്കപെടും.. നന്മ വറ്റാത്ത ഒരു സമൂഹം അപ്പോള്‍ ഉറങ്ങുകയാവും.. അല്ലെങ്കില്‍ അവര്‍ നിശ്ശബ്ദരായിരിക്കും.. ആ വ്യവസ്ഥിതി അവരുടെ ശബ്ദം മുറിച്ചിരിക്കും.. ഇവിടെ രാജാവ് നഗ്നനെന്നു വിളിച്ചു പറയുന്ന നിഷ്കളങ്ക ബാല്യത്തിനെ അവര്‍ കൂട്ടത്തോടെ വികൃതിയെന്നു മുദ്രകുത്തും.. വല്ലാത്തൊരു കാലത്തെ വല്ലാത്തൊരു ഭാഷയോടെ അവതരിപ്പിച്ചിരിക്കുന്നു.. ആവര്‍ത്തിക്കുന്ന പദപ്രയോഗങ്ങള്‍ വായനയ്ക്ക് ഒരു താളമുണ്ടാക്കുന്നുണ്ട് ഈ കഥയില്‍.. വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നും എല്ലാം നിസ്സംഗതയോടെ പറഞ്ഞു വയ്ക്കുന്ന ആഖ്യാനരീതിയും ഇഷ്ടമായി.. അത്ഭുതപെടുത്തി..

  ഈ കഥ ബൂലോകം നല്ല രീതിയില്‍ സ്വീകരിച്ചു കണ്ടതില്‍ സന്തോഷം .. ഇതാണ് നമുക്ക് ബ്ലോഗിലെ രചനകള്‍ ആയി വേണ്ടത് എന്ന് എടുത്തു കാണിക്കാന്‍ ഇത് പോലുള്ള കഥകള്‍ വന്നെ പറ്റൂ.. മാഷ് മടിച്ചു നില്‍ക്കാതെ ധൈര്യമായി മുന്നോട്ടു പോകൂ.. കഥയില്‍ വ്യത്യസ്തമായ വിഷയങ്ങളും പുതു ശൈലികളും ഉണ്ടാവട്ടെ.. കാത്തിരിക്കുന്നു മറ്റൊരു വായനക്കായി...

  മറുപടിഇല്ലാതാക്കൂ
 31. ningalk sadhairyam ee rachana mathrubumiyude bloganayilek oru linkai vechu neetam. achadimashi koodi puralatte ee kharamalinyathil. onnu sramikkoo.

  മറുപടിഇല്ലാതാക്കൂ
 32. sadhyryam ningalk ee kharamalinyathe mathrubhoomiyude blogaanayilek onnu linkayi vechu neetam. achadimashi koodi puralatte ee malinyakoombarathil.kodukoo thee kathatte kottakal.
  best wishes

  മറുപടിഇല്ലാതാക്കൂ
 33. മാഷെ..ഈ കഥയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല..നന്നായിരിക്കുന്നു കൊള്ളാം എന്നൊക്കെ പറഞ്ഞാല്‍ അത് വെറും ഭംഗി വാക്കായി പോകുമെന്നറിയാവുന്നതിനാല്‍ ഒന്നും പറയുന്നില്ല. ഇത്രയും മനോഹരമായ ഒരു കഥ ബൂലോകത്തിനു സമാനിച്ച മാഷിന് നന്ദി മാത്രം പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 34. തികച്ചും ഖരമായിരിത്തന്നെയിരിക്കുന്ന ഒന്നിലേക്കും അലിഞ്ഞുപോകാത്ത കഥ.
  ആശംസകള്‍ മാഷേ

  മറുപടിഇല്ലാതാക്കൂ
 35. തുടക്കത്തിലെ കാഠിന്യം ഹൃദയത്തില്‍ അലിയിച്ച് ഇല്ലാതാക്കി ആ ബലഹീനമായ മനസ്സിന്‍റെ നോവിപ്പിയ്ക്കുന്ന ചിന്തകള്‍..
  ഹൃദയത്തിന്റ്റെ ഭാഷയാണ്‍ എന്നെ കൂടുതല്‍ മനസ്സിലാക്കിച്ചതും..

  - ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അവര്‍ക്കു നടുവില്‍ ഞാന്‍ വീണു കിടക്കുകയാണ്. എന്നില്‍ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തിക്കൊണ്ട് അവരൊത്തുചേര്‍ന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്......

  ...കൂടെ ഞാനും മരിച്ചു തീര്‍ന്നതായി തോന്നി.

  മറുപടിഇല്ലാതാക്കൂ
 36. സമൂഹത്തിനു നേരെ തിരിച്ചു വെച്ച കണ്ണാടിയാണീ പോസ്റ്റ്‌....

  ഉള്‍ക്കാഴ്ചയില്‍ നിന്നും ഉടലെടുത്ത തീക്ഷ്ണമായ വരികള്‍...
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 37. ഒരുപാട് ഇഷ്ടായി.. കടുത്ത ഭാഷയില്‍ പതിവുള്ള മാസ്മരിക ശൈലി കൈവിടാതെ തന്നെ സമൂഹത്തിന്‍ നേരെ ഒരു കൂരമ്പ് വലിച്ചെറിഞ്ഞിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 38. മനോഹരം. വളരെ ഇഷ്ടമായി.
  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 39. ശക്തം , തീവ്രം, മനോഹരം...!
  ഒത്തിരി ഇഷ്ടമായി.. !
  ഒത്തിരി ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 40. മനസിനു നേരെ പിടിച്ച കണ്ണാടിപോലുള്ള എഴുത്ത് ....

  മറുപടിഇല്ലാതാക്കൂ
 41. അഴുക്ക് ചാലില്‍ ഒഴുകുന്ന കുഞ്ഞിന്ടെ ജഡം ഖരമായും അമ്മയുടെ കണ്ണുനീര്‍ ദ്രാവക മലിനീകരണ വകുപ്പില്‍ പെട്ടതായും എന്നുള്ള വാക്കുകള്‍ ഹൃദയത്തില്‍ വല്ലാതെ തട്ടി .......പുതിയൊരു ശൈലിയില്‍ സമൂഹത്ത്തിന്‍റെ മാലിന്യങ്ങള്‍ വിളിച്ചറിയിക്കുന്ന ശക്തമായ വാക്കുകള്‍ .....അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 42. നന്നായി ..ദുഷ്ട്ടത എന്തായാലും ഫലം നാശം തന്നെ ...വ്യക്തമായി എഴുതി ..ചിത്രവും നന്നായി ..മാഷ് വരച്ചതാണോ ? ഇനിയും ആ തുലികയില്‍..തിന്മക്കെതിരെ ..ഉള്ള പോസ്റ്റ്‌കള്‍ ഉണ്ടാവട്ടെ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 43. മാഷെ ............ ശക്തമായ ഒരു രചന..........
  ഇനിയും പുതിയ ആശയങ്ങള്‍ വിരിയട്ടെ .............. അഭിനന്ദനങ്ങള്‍ ................

  മറുപടിഇല്ലാതാക്കൂ
 44. മാഷില്‍ നിന്ന് ഇങ്ങനെ ഒരു രചന വന്നതില്‍ എനികൊട്ടും അതിശയോക്തി ഇല്ല

  കാരണം ഇതിനു മുന്ബുള്ള മാഷെ എല്ലാ പോസ്റ്റുംഅതിനുള്ള സാധ്യതയെ തള്ളി കളഞ്ഞിരിന്നു

  ഇന്ന് നാട്ടില്‍ നടക്കുന്ന ഒരുപറ്റം ജീര്‍ണതകളെ വരച്ചു കാട്ടിയ പടവാളാണ് മാഷിന്റെ തൂലിക

  ഒട്ടും വിരസത ഇല്ലാതെ വായിച്ചു ചിരിച്ചു ചിന്തിച്ചു

  മറുപടിഇല്ലാതാക്കൂ
 45. സമകാലിന പരിസരങ്ങളോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന കഥ. മനോഹരമായി എഴുതി .ബ്ലോഗിന് പുറത്തു സ്ഥാനം നേടാന്‍ ഈ കഥയ്ക്ക്‌ കഴിയും എന്ന് തോന്നുന്നു .
  ചിദ്ര ശക്തികള്‍ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം അല്പം വിരസതയുണ്ടാക്കുന്നു..ഒരു വിമര്‍ശനവും വിയോജിപ്പും കൂടി പറയാതെ വയ്യ .
  മാലിന്യ സംസ്കരണ ത്തിലും മറ്റും ഏര്‍പ്പെട്ടിട്ടുള്ള താഴെ തട്ടിലെ സ്ത്രീകളായ ശോഭനയും ജാനകിയും സുമംഗലയും എല്ലാം ശരീരം സ്ഥാനമാനങ്ങള്‍ക്കും പണത്തിനും കാര്യ സാധ്യത്തിനും മറ്റുമായി വില്‍ക്കുന്നവരായി മാറിയത് കഥയിലെ സ്വാഭാവികതയാണോ ? അതോ നഗ്നമായ ജീവിത യാഥാര്‍ത്യമാണോ ? എന്ന് വ്യക്തമാക്കണം.അങ്ങനെ ഒരു സാധ്യത തള്ളിക്കളഞ്ഞു കൊണ്ടല്ല എന്റെ സംശയം എന്ന് സൂചിപ്പിക്കുന്നു ..എന്തായാലും വ്യത്യസ്തമായി അവതരിപ്പിച്ച ഈ കഥയ്ക്ക്‌ അഭിനന്ദനങ്ങള്‍...:)

  മറുപടിഇല്ലാതാക്കൂ
 46. രമേഷ് സാര്‍
  എഴുതുമ്പോള്‍ ഞാന്‍ ഒരുപാട് ആലോചിച്ച വിഷയമാണ് അങ്ങു സൂചിപ്പിച്ചത്.കേവല വൈയക്തിക സുഖങ്ങള്‍ക്കും, സ്ഥാനലബ്ദികള്‍ക്കും അപ്പുറം നിലനില്‍പ്പിനായുള്ള പിടച്ചിലിലാണ് താഴെ തട്ടിലുള്ള സ്തീകള്‍.കഥയിലെ സ്വാഭാവികതക്കപ്പുറം നഗ്നമായ ജീവിത യാഥാര്‍ത്യമാണത്. അവരിലെ നിസ്സഹായമായ അവസ്ഥകളെ ഇത്തരം വ്യക്തികള്‍ ചൂഷണം ചെയ്യുന്നു എന്ന അര്‍ത്ഥതലം ഇവിടെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.അതുകൂടി ഉദ്ദേശിച്ചാണ് പന്ത്രണ്ടാം പാരഗ്രാഫിലെ ആ സംഭാഷണം ഞാന്‍ എഴുതിയത്. ഉദ്ദേശിച്ച രീതിയില്‍ ആ ആശയം അവിടെ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയത് എന്റെ എഴുത്തിന്റെ പോരായ്മയാണ്.

  മറുപടിഇല്ലാതാക്കൂ
 47. മാഷിന്റെ കഥകളിലെ ആശയങ്ങളെല്ലാം ഒരുപാട് ചിന്തിപ്പിക്കാറുണ്ട്... ആ പ്രതീക്ഷയോടെ തന്നെയാണ് വന്നതും... ആ കാര്യത്തില്‍ ഇത് മറ്റു കഥകളില്‍ നിന്നും ഒരു പടികൂടി മുന്നില്‍ നില്‍ക്കുന്നുവെന്നു തോന്നി... ഒരുപാടിഷ്ടായി..

  മറുപടിഇല്ലാതാക്കൂ
 48. എങ്ങിനെയാണ് ഞാന്‍ നന്ദി പ്രകാശിപ്പിക്കേണ്ടത്...

  സുഹൃത്തുക്കളെ നിങ്ങളോരോരുത്തരുടെയും നല്ല വാക്കുകള്‍ എന്നോടും എന്റെ കഥയോടുമുള്ള വലിയ ദയാവായ്പാണെന്ന് ഞാന്‍ മനസിലാക്കുന്നു.ഈ സ്നേഹവാക്കുകള്‍ ഞാനെന്റെ ഹൃദയത്തോടു ചേര്‍ത്തു വെക്കുന്നു...

  ജാസ്മിക്കുട്ടി...., മന്‍സൂര്‍...., അന്‍വര്‍....,
  വി.കെ...., വേണുവേട്ടന്‍..., രാജീവന്‍....
  വിപിന്‍...., ജെഫു...., വിന്‍സെന്റ് സാര്‍..,
  ബിജു..., ജമാലുദ്ദീന്‍..., ശ്രീജിത്ത്....,
  ഗംഗാധരന്‍ സാര്‍..., മുഹമ്മദ് കുട്ടി മാഷ്..,
  വിഷ്ണു..., ഹാഷിക്..., നൗഷാദ്...,
  ചെറുവാടി..., സിയാഫ്.., ഷബീര്‍...,
  സീത ടീച്ചര്‍.., സേതു ലക്ഷ്മി..., ഇസ്മയില്‍..., ഷിനോദ്.., ജോബി.., ഷാബു.., അക്ബര്‍ ഭായ്., മുല്ല..., മോന്‍സ്.., സന്ദീപ്.., ഉദയ കുമാര്‍.., സജീര്‍.., ഫൗസു.., വിനോദിനി.., ഡോക്ടര്‍ അബ്സര്‍..., ഇലഞ്ഞിപ്പൂക്കള്‍..., സാബു...., ജിമ്മി..., അരുണ്‍..., കൊച്ചുമോള്‍.., റോസിലി..., പ്രദീപ്.., മൂസക്ക..., രമേഷ് സാര്‍..,ലിപി രന്‍ജു..

  ഓരോരുതോതരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 49. ഹോ എത്ര ശക്തമായ ഭാഷ ....ആവിഷ്കരണം നന്നായി .....മനോഹരം മാഷിന് ഇനിയും എഴുതാന്‍ കഴിയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 50. സമകാലിക മനുഷ്യന്റെയും സമൂഹത്തിന്റെയും
  നേര്‍ചിത്രങ്ങള്‍ കഥയില്‍ ശക്തിയായി വരച്ചിട്ടു.
  ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയത്തെ
  ആകെയും വിഴുങ്ങിയിട്ടുള്ള ഒരു രോഗമാണിത്.
  ഒരു ഘട്ടത്തിലും ഒരു പാര്‍ട്ടിയും നേതാവും യതാര്‍ത്ഥ
  ജനവിഷയങ്ങളിലേക്ക് വരുന്നില്ല. നേതാക്കള്‍ നടത്തിയ
  "സദാചാര" ലംഘനപരീക്ഷണങ്ങള്‍ ചികഞ്ഞന്വേഷിക്കാനും
  റിയല്‍ പോളിറ്റിക്ക് പൊറാട്ട് മത്സരങ്ങള്‍ക്കും, വിഴുപ്പലക്കലുകള്‍ക്കും
  ഇതിനെ ഇന്ധനമാക്കുന്നതിലും മാത്രമാണ് ഓരോരുത്തരുടെയും
  മുഴുവന്‍ ശ്രദ്ധയും. ആരാണ് കൂടുതല്‍ നിയമം ലംഘിച്ചവര്‍
  എന്നത് മാത്രമാണ് അവര്‍ ജനങ്ങള്‍ക്കിട്ടു കൊടുക്കുന്ന
  ചോദ്യം.

  മറുപടിഇല്ലാതാക്കൂ
 51. ഈ കഥാകാരനു ആദ്യമായി ഒരു നമസ്കാരം..ഈ കഥയുടെ ലിങ്ക് ഒരിക്കൾ നാമൂസ് അയച്ച് തന്നിരുന്നു.അന്ന് കമന്റിട്ടെന്നാണൂ എന്റെ ഓർമ്മ ...ഇപ്പോൾ 'ഇരിപ്പിടം' വഴി ഇവിടെ എത്തിയപ്പോൾ കമന്റ് കണ്ടില്ലാ...ക്ഷമചോദിക്കുന്നൂ...താമസിച്ചതിൽ....സത്യത്തിൽ നമ്മുടെ ബൂലോകവാസികൾ ഇത്തരം കഥകൾ പലയാവർത്തി വായിക്കണം...ഉപരിപ്ലമായി പറഞ്ഞ് പോക്കാതെ ,വാക്കുകൾക്കും,വാക്യങ്ങൾക്കും അതിന്റേതായ അർത്ഥതലങ്ങല് ഉണ്ടെന്ന് ഈ കഥ നമുക്ക് കാട്ടിത്തരുന്നു....രമേശിന്റെ സംശയത്തിനു കഥാകാരൻ തന്നെ കൊടുത്ത മറുപടിയും...കഥയിലെ പന്ത്രെണ്ടാം പാരഗ്രാഫിൽ കഥാകാരൻ തന്നെപറയുന്ന കഥനത്തിൽ"'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനില്‍ നന്മ നിറയുന്നത് എങ്ങിനെ' എന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു... തനിക്ക് 'ശമ്പളം കൂട്ടിത്തരാമോ., ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അപ്പോള്‍ അവള്‍ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു .'ഇത്തരം ഒത്തു ചേരലുകളുടെ ഓര്‍മ്മയ്കായി തീര്‍ച്ചയായും ഞാന്‍ അപ്രകാരം ചെയ്യുന്നതാണ് ' എന്ന് അപ്പോള്‍ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..." അത് വ്യക്തമാകുന്നുണ്ട്...പ്രീയ പ്രദീപ് താങ്കൾ ഉദ്ദേശിച്ചത് ആ അർത്ഥത്തിൽ തന്നെ കഥയിൽ വന്നിട്ടുണ്ട്...സഹോദരാ ഈ നല്ല കഥക്ക് വീണ്ടും എന്റെ പ്രണാമം....

  മറുപടിഇല്ലാതാക്കൂ
 52. നൂറാമത്തെ ഫോല്ലോവേര്‍ ആയി വളരെ വൈകിയാണ് ഞാന്‍ ഇവിടെ എത്തിയത്..

  വന്നത് വെറുതെ ആയില്ല..നല്ല ഒരു രചന വായിച്ചു.. മൂര്‍ച്ചയുള്ള രചന.. സമൂഹത്തിലെ വൃതികെടുകളെ മറ്റൊരു രീതിയില്‍ വളരെ ഭംഗിയായി വരച്ചിട്ടു..

  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 53. പേപിടിച്ചോടുന്ന കാലത്തിനുനേരെ കണ്ണുകളും പല്ലുകളും തുറുത്തുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ജഢശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റ പരിധിയിലാണ്. എന്നാല്‍ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതക മാലിന്യവകുപ്പിന്റെ പരിധിയിലേക്കു മാറ്റപ്പെടും..., അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക....


  മനസ്സില്‍ തങ്ങുന്ന, ഒരു പാട് അര്‍ഥങ്ങള്‍ തരുന്ന വാക്കുകള്‍..

  മറുപടിഇല്ലാതാക്കൂ
 54. മനുഷ്യന്‍ മനുഷ്യന്റെ പരിമിതിയെ കുറിച്ച് മനസ്സിലാക്കിയെങ്കില്‍ എത്രെ നന്നായിരുന്നു ഈ ലോകം ... ഇപ്പൊ ഞാന്‍ , കുറച്ച സമയം കയിഞ്ഞു നീ. . എന്നുള്ള ചിന്ത അവനുണ്ടെങ്കില്‍ മാലിന്യം നീക്കം ചെയ്യാപ്പെടാന്‍ ഇട വരാതെ സുഗന്ധ മഞ്ചത്തില്‍ മണ്ണില്‍ അലിയാമായിരുന്നു ..
  ദൈവത്തിന്റെ ഒരു മണിക്കൂറില്‍ മനുഷ്യന് ഒരു സെക്കന്റ്‌ പോലും സ്ഥാനം ഇല്ല !!
  നല്ല ഒരു അനുഭവം .. താങ്ക്സ് മാഷെ

  മറുപടിഇല്ലാതാക്കൂ
 55. നിലേഷ്., ഷാജി., സലാം., ചന്തു നായര്‍., ഖാദിര്‍., പ്രവീണ്‍ മാഷ്., യൂനസ്.,

  ഈ നല്ല വാക്കുകള്‍ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 56. ഇന്നിന്റെ ഒരു നേര്‍ ചേദം ..പക്ഷെ താഴെ തട്ടിലെ എല്ലാ തൊഴിലാളി സ്ത്രീകളും ഏമാന്മാരെ സുഖിപ്പിക്കുവാന്‍ തയ്യാറാകുമോ?? അങ്ങിനെ ഒരു മോശം ചിന്ത എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ പൊതുവേ വന്നു ചേര്‍ന്നിട്ടുള്ളത്. ന്യൂന പക്ഷം ഉണ്ട് എന്നത് കണ്ണടക്കുന്നില്ല..

  നല്ല ആവിഷ്കരണ ഭാഷ.. ആശംസകള്‍..!!

  മറുപടിഇല്ലാതാക്കൂ
 57. പ്രദീപ് മാഷേ വായിച്ചു , ഈ പോസ്റ്റിലൂടെ മാഷ് ഏറെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ,

  മറുപടിഇല്ലാതാക്കൂ
 58. ആയിരത്തില്‍ ഒരുവന്‍ : വിശദമായ വായനക്കും, വിലയിരുത്തലിനും നന്ദിയും കടപ്പാടും, ഈ കഥ താങ്കള്‍ ഉന്നയിച്ച രീതിയിലുള്ള ഒരു ആശയം വിനിമയം ചെയ്യുന്നു എന്ന അറിവ് എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും അത്തരം ആശയഗതിക്കാരനല്ല. താഴെക്കിടയിലുള്ള സ്ത്രീകളെക്കുറിച്ചുള്ള അത്തരം മുന്‍വിധികള്‍ക്ക് എതിരുമാണ്... വായനക്കാര്‍ക്ക് അത്തരം ഒരു ആശയം ഈ കഥയില്‍ ഉള്‍ച്ചേര്‍ന്നു എന്നു തോന്നുന്നത് എന്റെ എഴുത്തിന്റെ കുഴപ്പമാവും. രമേഷ് സാര്‍ ഉന്നയിച്ച സമാനമായ ചോദ്യത്തിന് ഞാന്‍ മറുപടി എഴുതിയതും, ചന്തു നായര്‍ സാറിന്റെ കമന്റും ശ്രദ്ധിക്കുമല്ലോ..
  നന്ദി- ഇത്തരം വിലയിരുത്തലുകള്‍ എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവാകണകണമെന്ന ഒരു പാഠം എനിക്കു തരുന്നുണ്ട്.

  ജിത്തു - സ്നേഹപുര്‍വ്വം!! ഞാന്‍ വരുന്നുണ്ട് അടുത്ത ദിവസം. തമ്മില്‍ കാണാം...

  മറുപടിഇല്ലാതാക്കൂ
 59. തികച്ചും വ്യത്യസ്ഥമായ ഒരു ശൈലി.
  കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു.
  ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 60. മലിന സമൂഹത്തിന്റെ തീഷ്ണയാദാര്‍ത്യങ്ങള്‍ തുറന്നുകാട്ടുന്ന സുന്ദരമായ ഒരു കഥ.

  ആകര്‍ക്ഷണീയമായ രചനാശൈലി, അഭിനന്ദനങ്ങള്‍ മാഷേ.

  മറുപടിഇല്ലാതാക്കൂ
 61. വാക്കുകളെല്ലാം ഉള്ളില്‍ത്തന്നെ തറക്കുന്നു.വളരെ വിത്യസ്തമായ അവതരണം.ചിന്താര്‍ഹമായ വിഷയം.സൂക്ഷ്മമായ ആഖ്യാനം.വായിച്ചു കഴിയുമ്പോള്‍ നീറുന്ന അനുഭവം.അത്രയധികം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 62. നാമൂസ് ലിങ്കയച്ച ദിവസം തന്നെ ഈ കഥ വായിച്ച് വളരെ ഇഷ്ടപ്പെട്ടതാണ്. എന്റെ നെറ്റ് പ്രശ്നം നിമിത്തം കമന്റ് എഴുതാനൊന്നും കഴിഞ്ഞില്ല.പക്ഷെ, ഈ കഥയിലെത്തിച്ചതിന് ഞാൻ നാമൂസിനോട് നന്ദി പറഞ്ഞിരുന്നു.

  ഒരിയ്ക്കൽക്കൂടി നന്ദി പറയട്ടെ. നമസ്ക്കാരം

  മറുപടിഇല്ലാതാക്കൂ
 63. പ്രിയപ്പെട്ട പ്രദീപ്‌,
  'ഖര മാലിന്യങ്ങള്‍' എന്ന കഥ വായിക്കാന്‍ അവസരം ഒരുക്കി തന്ന താങ്കള്‍ക്കു ആശംസകള്‍.
  നമ്മുടെ അച്ചടി മാധ്യമങ്ങളോട് കിട പിടിക്കത്തക്ക
  നിലവാരം ഈ കഥയ്ക്കും ഉണ്ട്. എന്ന് മാത്രമല്ല, ഒരു നല്ല ചെറുകഥ എങ്ങനെ ഇരിക്കണം എന്ന് ഈ കഥ തെളിയിക്കുന്നു. ആശംസകള്‍ .ഞാന്‍ ജോയിന്‍ ചെയ്യുന്നു. കൂടുതല്‍ കഥകള്‍ വായിക്കാന്‍
  വേണ്ടി.

  മറുപടിഇല്ലാതാക്കൂ
 64. മനുഷ്യരുടെ മനസ്സിലേക്ക്‌ നിരന്തരം ഒരേ പ്രവൃത്തികൾ പലഭാഗത്ത്‌ നിന്നും കടന്നു വരുമ്പോൾ അതൊരു നാട്ടുനടപ്പെന്നു നാമറിയാതെ തന്നെ നാം പഠിക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ ഈ കഥ വായിച്ചപ്പോൾ എല്ലാം വളരെ പരിചയമുള്ളത്‌ പോലെ അനുഭവപ്പെട്ടു. അതേ കാരണം തന്നെയാണ്‌ ഖരമാലിന്യമേധാവിയിലും രാമങ്കുട്ടിയിലും ചെറുപ്പക്കാരനിലും ശോഭനയിലും ജാനകിയിലും സുമംഗലയിലും ഒറ്റക്കണ്ണനിലും മന്തുകാലനിലും ഒക്കെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ വായന കഴിയുമ്പോഴും നമുക്കാകാതെ വരുന്നത്‌. ഇന്ന് അവർക്കൊക്കെ ജീവിക്കാൻ അങ്ങിനെ ആവേണ്ടിവരുന്നു എന്ന് നമ്മളും മൗനമായി സമ്മതിക്കുന്നുണ്ട്‌. നമ്മുടെ സാഹചര്യങ്ങൾ അത്തരത്തിൽ ആയിത്തീർന്നിരിക്കുന്നു. കഥയെക്കുറിച്ച അഭിപ്രായമല്ലിത്‌, മറിച്ച്‌ കഥയുടെ ആശയത്തോട്‌ കൂട്ടിച്ചേർക്കപ്പെട്ട എന്റെ ഒരു തോന്നൽ മാത്രം.

  'ഛിദ്രശ്ശക്തികൾ' എന്ന വാക്കിന്റെ ആവർത്തനം അധികരിച്ചു എന്നെനിക്കും തോന്നി. ആശയത്തേയും കഥാപാത്രങ്ങളേയും വളരെ വ്യക്തത്തയോടെ പറഞ്ഞ വേറിട്ട രീതി കൂടുതൽ ഇഷ്ടപ്പെട്ടു. കഥാപാത്രങ്ങളെ നമുക്ക്‌ വളരെ പരിചയമുള്ളതിനാൽ ഒരു വിഭാഗത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു എന്ന തോന്നൽ വായനയിൽ ഒരിടത്തും കടന്നുവരുന്നില്ല. സ്വയം ഒരു ഖരമാലിന്യമാണെന്ന മേധാവിയുടെ തിരിച്ചറിവ്‌ അവസാനഭാഗം മികവുറ്റതാക്കി.

  ഇവിടെ എത്തിച്ച നാമൂസിനു കൂടി നന്ദി അറിയിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 65. ഈ കഥ വായിച്ചു എന്ന് പറയുന്നില്ല. അനുഭവിച്ചു എന്ന് പറയുന്നതാണ് സത്യത്തോട് കൂടുതല്‍ നീതി പുലര്‍ത്തുക. നല്ല നിലവാരമുള്ള വാരികകളില്‍ കാണുന്ന കഥകള്‍ വായിക്കുന്ന അനുഭൂതിയായിരുന്നു. കഥ പുരോഗമിച്ച രീതി വ്യത്യസ്തവും ഒഴുക്കുള്ളതും ആയിരുന്നു. അതോടൊപ്പം രാജ്യത്തെ വരിഞ്ഞു മുറുക്കിയ അഴിമതിയുടെയും വിവിധ ഭരണവകുപ്പുകളുടെ ജീര്‍ണിച്ച പിന്നാമ്പുറങ്ങളും വളരെ വ്യക്തമായി മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചതാണ് കഥയുടെ വിജയം. അടുത്ത കഥ ഇടുമ്പോള്‍ അറിയിക്കാന്‍ വിട്ടുപോകരുതെ...

  മറുപടിഇല്ലാതാക്കൂ
 66. കിടിലം!

  “യാത്രക്കാരും, വിദ്യാര്‍ത്ഥികളും, ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകള്‍ വായിച്ച് പുളകം കൊണ്ടശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി “ ഇതും കിടിലം.ഹഹഹ!

  മറുപടിഇല്ലാതാക്കൂ
 67. മാഷേ,

  കഥ വളരെ ഇഷ്ടപ്പെട്ടു.
  പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ തന്‍മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

  കഥാതന്തുവിണ്റ്റെ പുതുമ, ആലേഖന ശൈലി, അവതരണ ഭംഗി....എനിക്കു പഠിച്ചെടുക്കേണ്ട ഒരുപാട്‌ കാര്യങ്ങള്‍ ഈ ബ്ളോഗിലുണ്ട്‌...

  ഇനി ഞാന്‍ ഒരു സ്ഥിരം സന്ദര്‍ശകനായിരിക്കും...

  എല്ലാ ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 68. മാഷേ
  വൈകിയോടുകയാണ് ഞാന്‍
  സമയമല്ല.. ജോലി ഭാരം :)
  വെറും ഖര മാലിന്യങ്ങളാണ് അവസാനം ഓരോ ജീവനുമെന്നു
  നമ്മള്‍ മറക്കുന്നു.
  കഥ മനസ്സില്‍ കടനിരിപ്പുണ്ട്

  മറുപടിഇല്ലാതാക്കൂ
 69. പ്രിയപ്പെട്ട കൂട്ടുകാരെ ഈ നല്ല വാക്കുകള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.
  റിജോ...
  തെച്ചിക്കോടന്‍..
  മുഹമ്മദ്
  കൊച്ചുതെമ്മാടി (അങ്ങിനെ വിളിച്ചോട്ടെ?)
  കല
  അബ്ദു നിസാര്‍
  കലാവല്ലഭന്‍
  റാംജി സാര്‍
  ഷുക്കൂര്‍ സാര്‍
  അമീന്‍
  സജിം സാര്‍
  രാജേഷ്
  റഷീദ്
  എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 70. കാലിക മായ വിഷയം. പലരും പറഞ്ഞ വിഷയം, എന്നാലും വേറിട്ട ശൈലികൊണ്ടും ഭംഗിയായ അവതരണം കൊണ്ടും നല്ല വായനാനുഭവം തന്ന കഥ. ആശംസകള്‍ .......സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 71. തീര്‍ച്ചയായും ബ്ലോഗ്‌ ലോകത്തിനു പുറത്ത് എത്തേണ്ട കഥ ............

  മറുപടിഇല്ലാതാക്കൂ
 72. നായകന്‍ അതി ബുദ്ദിമാനും, ജാനകിയും സുമംഗലയും ശോഭനയും ഉള്ളതിനാലും വകുപ്പിലെ അഴിമതികള്‍ക്കെതിരേയും, മറ്റും നടക്കുന്ന ഒറ്റപ്പെട്ട വിമര്‍ശനങ്ങളേയും നീക്കങ്ങളേയും ഇനിയും മറികടക്കാന്‍ കഴിയും. സ്ത്രീകള്‍ക്ക്‌ കീഴ്പ്പെടുന്ന സമര നേതാക്കള്‍, അവരെ എങ്ങനെ കാല്‍ക്കീഴില്‍ കൊണ്‌ട്‌ വരാന്‍ കഴിയുമെന്നറിയുന്ന മേധാവികള്‍... സമകാലിക യാഥാര്‍ത്ഥ്യങ്ങളെ വളരെ തന്‍മയത്തത്തോടെ വരച്ച കാണിച്ചിരിക്കുന്നു... മനോഹരമായി, പ്രൊഫഷണല്‍ ടച്ച്‌ നിലനിര്‍ത്തിക്കൊണ്‌ടുള്ള ഈ ലേഖനം പ്രശംസയര്‍ഹിക്കുന്നു... ഒരു നല്ല കഥ വായിച്ച പ്രതീതി. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 73. തീര്‍ച്ചയായും പ്രതീപ് താങ്കള്‍ ഒരു വലിയ കഥാകാരന്‍
  തന്നെയാണ്. ഞാന്‍ ഏകദേശം പുതിയകഥകളെല്ലാം വായിക്കുന്ന കൂട്ടത്തിലാണ്. ഇങ്ങനെയൊരു ശൈലി പ്രദീപിനു മാത്രമെ പറ്റു.

  മറുപടിഇല്ലാതാക്കൂ
 74. അതിമാരകം ..... വളരെ നന്നായിരിക്കുന്നു എന്നല്ല അസൂയ തോന്നുന്നു എന്നാണ് പറയേണ്ടത് ... ഇത്ര അടുക്കും ചിട്ട്ടയോടെ എങ്ങനെ എഴുതാന്‍ കഴിയുന്നു ???

  മറുപടിഇല്ലാതാക്കൂ
 75. വൈകിയാണ് ഈ കഥ വായിച്ചത് എങ്കിലും വായന പല തവണ ആവര്‍ത്തിച്ചു. എന്താണ് പറയേണ്ടത് എന്നറിയില്ല. ഒന്നറിയാം.. ഈ കഥ ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നേയല്ല. ഈ കഥയിലെ 'കഥയ്ക്ക്' അത്ര പുതുമയൊന്നും ഇല്ല. പക്ഷെ പ്രദീപ്‌ മാഷിന്റെ ആഖ്യാനം. കഥയുടെ ഫ്രെയിം, കഥപറച്ചിലിലെ കയ്യൊതുക്കം എല്ലാം ശരിക്കും അല്ഭുധപ്പെടുത്തി. ആനുകാലിക പ്രസിധീകരനങ്ങളിലൂടെ ഇത് കൂടുതല്‍ പേരില്‍ എത്തട്ടെ എന്നാശംസിക്കുന്നു. ഇനിയും ഇതുപോലെയുള്ള നല്ല കഥകള്‍ ഉണ്ടാവട്ടെ... !

  മറുപടിഇല്ലാതാക്കൂ
 76. വിനീത്
  ജബ്ബാര്‍ ഭായ്
  മൊഹി
  ശരത്
  കുസുമം ചേച്ചി
  ശ്രീജിത്ത്

  നിങ്ങളോരോരുത്തരുടെയും നല്ല വാക്കുകള്‍ തരുന്ന ആഹ്ലാദവും ചാരിതാര്‍ത്ഥ്യവും വാക്കുകള്‍ക്ക് അതീതമാണ് . ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു......

  മറുപടിഇല്ലാതാക്കൂ
 77. എഴുത്തിലെ ദുര്‍ഗ്രഹമായ സൂത്രവാക്യങ്ങള്‍ കണ്ടെടുക്കാന്‍ ഞാനുമുണ്ട് ഇനി ഇവിടെ മാഷേ...
  മനസ്സില്‍ തറഞ്ഞു കയറുന്ന എഴുത്ത്.
  ഭാവുകങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 78. മനോഹരം ശക്തമായ ഭാഷ ...വരാന്‍ വൈകി ..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 79. ഇന്നലയുണ്ടായ പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി സംഭവവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ കഥ കൂടുതല്‍ സമകാലികമായി ശക്തിയാര്‍ജ്ജിക്കുന്നതായി അനുഭവപ്പെടുന്നു.

  മാലിന്യം നീക്കേണ്ടവര്‍ തന്നെ മാലിന്യമാകുന്ന ലോകം.

  മറുപടിഇല്ലാതാക്കൂ
 80. സമൂഹത്തിലെ ഖരമാലിന്യങ്ങളുടെ ചീഞ്ഞുനാറ്റം മാത്രമല്ല്ല്ലല്ലോ ,അതിനെതിരെ എയ്യുന്ന കൂരമ്പുകളുമായി ഭായിയുടെ എഴുത്തിന്റെ പാടവത്തെ തൊട്ടറിയുകയാണ് വായനക്കാർ ഇവിടെ.
  താങ്കൾ ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്ക് കയറിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കേട്ടൊ മാഷെ

  മറുപടിഇല്ലാതാക്കൂ
 81. പ്രദീപ്‌ മാഷേ,

  വര്‍ത്തമാനകാലത്തില്‍ മാത്രമല്ല എക്കാലത്തുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗതലത്തിലുമുള്ള പ്രീണനങ്ങളും, ശബ്ദിക്കുന്നവന്റെ പോലും വായടയ്ക്കപ്പെടുന്ന പണവും പെണ്ണും അഴിമതിയുടെ അവിഹിത വേഴ്ചകളും. ഒക്കെ വൃത്തിയായി വരച്ചുകാട്ടിയ ഒരു പോസ്റ്റ്‌.

  എഴുത്തിന്റെ മൂര്‍ച്ച, വാക്കുകളുടെ ഇഴയിണക്കം. ഭാഷയുടെ ശുദ്ധി ഇതൊക്കെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. അതാണ്‌ എനിക്കില്ലാത്തതും.:)

  മറുപടിഇല്ലാതാക്കൂ
 82. ഫോണ്ട് സൈസ് ഒന്ന് കുറച്ചേക്കു. വായനക്കാര്‍ കണ്ണ് പൊട്ടന്മാര്‍ ഒന്നുമല്ല.

  (ഒരു വിമര്‍ശനം വേണ്ടേ എന്ന് കരുതി കഷ്ടപ്പെട്ട് കണ്ടു പിടിച്ചതാണ്. എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു പോവുന്ന ഈ പ്രതിഭാവിലാസത്തോടു മറ്റെന്തു പറയാന്‍?)

  മറുപടിഇല്ലാതാക്കൂ
 83. പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വീണ്ടും വായിച്ചു. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 84. ഈ കയ്യടക്കത്തിനു ,ഭാഷയ്ക്ക്, അവതരണത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 85. ഒരാൾക്ക് നേരെ ചങ്കൂറ്റത്തോടെ വിരൽ ചൂണ്ടാൻ പോലും ആത്മവിശ്വാസമില്ലാത്ത ഒരു സമൂഹത്തിന്റെ നേർചിത്രം. ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോ മറ്റു വിരലുകൾ തനിക്ക് നേരെ തിരിയുമെന്ന സാമാന്യതത്വം. ചെയ്യേണ്ട ജോലികൾക്ക് യാതൊരു മാന്യതയും കൊടുക്കുന്നില്ലെന്നു മാത്രമല്ല, അവജ്ഞയോടെ, പുച്ഛത്തോടെ അത് നേരാം വണ്ണം ചെയ്യാതിരിക്കാനുള്ള കുറുക്കു വഴികളും തേടുന്ന ഉദ്യോഗസ്ഥവൃന്ദ നപുംസകങ്ങളേ മാഷിവിടെ കോറിയിട്ടിരിക്കുന്നു. കണ്ട് പരിചയമുള്ള മുഖങ്ങൾ, മുക്കാചക്രത്തിനു ചൂട് പകരാൻ കൂടെകിടന്ന് തരുന്ന അവളുമാർ, പകർന്നു തരുന്ന ചൂടിന്റെ സുഖം കഴിയുന്നതിനു മുമ്പ് അതിലേറെ ലാഘവത്തോടേ അവളെ മറക്കുന്ന ഏമാന്മാർ. വല്ലാത്തൊരു ലോകം തന്നെ. ശക്തമായ വരികളിലൂടെ സമൂഹത്തിലെ ഖരമാലിന്യങ്ങളെ എടുത്തെ കാണിച്ചിരിക്കുന്നുവെന്നാണു എനിക്ക് തോന്നുന്നത്. ആശംസകളും, അഭിനന്ദനങ്ങളും.

  മറുപടിഇല്ലാതാക്കൂ
 86. ഇങ്ങനെയുള്ളവര്‍ ഇന്‍സിനറേറ്ററുകള്‍ക്ക്‌ വിഭവമാവുന്നതാണ് നല്ലത്, എന്നാണ് വായിച്ചപ്പോള്‍ തോന്നിയത്. അപ്പോഴോര്‍ത്തു, എങ്കില്‍ നല്ലൊരു പങ്കും അങ്ങനെതന്നെ ആയിപ്പോകുമല്ലോ എന്ന്. കയറ്റിറക്കങ്ങളില്ലാതെ തിരശ്ചീനമായി പോകുന്ന എഴുത്ത്. ഭാഷയുടെ പ്രത്യേകത ആശയത്തെയും അവതരണത്തെയും കുറച്ചൊന്നുമല്ല സപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലോഗുകളില്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടമായ കഥകളില്‍ ഒന്ന്.

  മറുപടിഇല്ലാതാക്കൂ
 87. വളരെ മനോഹരമായ എഴുത്ത് വളരെയേറെ ഇഷ്ടമായി ഈ ശൈലി .,.,.ആശംസകളോടെ .,.,.,.

  മറുപടിഇല്ലാതാക്കൂ
 88. ഞാന്‍ പിന്നേം വായിച്ചു... എന്റെ വായനാ നിലവാരം മെച്ചപെട്ടിട്ടുണ്ടെന്ന് തോന്നുന്നു... :)

  മറുപടിഇല്ലാതാക്കൂ
 89. ഈ ബ്ലോഗിലെ 'രാധാകൃഷ്ണന്‍ തെയ്യം' എന്ന കഥ മാത്രമേ വായിച്ചിരുന്നുള്ളൂ...ഇത്രയധികം നല്ല കഥകളുള്ള കാര്യം അറിഞ്ഞിരുന്നില്ല...ഇന്നത്തോടെ എല്ലാ കഥകളും വായിച്ചു തീര്‍ത്തു...പിടിച്ചിരുത്തുന്ന രചനാശൈലി...മികച്ച കഥകളും അതിനൊത്ത ചിത്രങ്ങളും...എഴുത്ത് തുടരുക...ആശംസകള്‍... അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 90. മാഷിന്റെ എല്ലാ കഥകളും പുതുമയുള്ള അവതരണം കൊണ്ട് മികവുറ്റതാകുന്നു. സമൂഹത്തിലെ മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സ്വാഭാവിക രീതികള്‍ തനിമയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 91. വായിച്ചു. നല്ല രചന. ലളിതമായ ഭാഷയില്‍ ശക്തമായ പ്രതികരണം. പ്രദീപ് മാഷിന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 92. മുമ്പൊരിക്കല്‍ വായിച്ചിരുന്നു .. ഇപ്പോള്‍ എഴുത്തുകാരന്‍റെ ശബ്ദത്തില്‍ തന്നെ ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം !!..

  മറുപടിഇല്ലാതാക്കൂ