'ഒരിടത്തൊരിടത്ത് ' - ഒരു ഗുണപാഠകഥ


അപ്രകാരം ഗുണപാഠകഥയിലെ അുപ്പൂപ്പനും  അമ്മൂമ്മയും നമ്മുടെ കാലത്തിലേക്ക് പ്രവേശിച്ചു .

കഥ തുടരുകയാണ്.....
 
പതിവുപോലെ, കാലഗതിയുടെ ആ നിര്‍ണായക ഘട്ടമെത്തിയപ്പോള്‍ അവര്‍ക്ക്  നെയ്യപ്പം തിന്നാന്‍ കൊതിയാവുകതന്നെ ചെയ്തു....

അപ്പൂപ്പന്‍ വേലക്കാരന്‍ പയ്യനോട് അരി അളക്കാന്‍ പറഞ്ഞു. അമ്മൂമ്മ വേലക്കാരിയോട് അടുപ്പു കത്തിക്കാന്‍ പറഞ്ഞു. അതിനുശേഷം അപ്പൂപ്പനും അമ്മൂമ്മയും  കൂടി ഉച്ചയുറക്കത്തിനു പോയി.......
 
കൊടിയ ജീവിതവ്യഥകളില്‍ നിന്നൊക്കെ എപ്പോഴും അകന്നുനിന്ന അതിബുദ്ധിമാനായിരുന്നു അപ്പൂപ്പന്‍. ജീവിതം പരിക്കുകള്‍ ഏല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ വിദഗ്ദമായി അപ്പൂപ്പന്‍ വെട്ടിയൊഴിഞ്ഞു. അതുകൊണ്ട് അത്തരം ആഘാതങ്ങളുടെയൊന്നും നോവുകള്‍ അപ്പൂപ്പനെ ഒരിക്കലും വേദനിപ്പിച്ചില്ല. ജീവിതമെന്നത് മധുരം തുളുമ്പുന്ന ഒരു പാനപാത്രമായിരുന്നു  അപ്പൂപ്പന്. അതിബുദ്ധിമതിയായിരുന്ന അമ്മൂമ്മക്കു ജീവിതം മധുരതരമായ ഒരു സംഗീതമായിരുന്നു. വൃദ്ധരുടേതായ ജീവിതവിരക്തികള്‍ അവരെ അലോസരപ്പെടുത്തിയില്ല. പകരം അവരുടെ മനസ്സില്‍ അഭിലാഷങ്ങളുടെ പൂത്തിരി കത്തി. ശരീരത്തില്‍ കാമനകളുടെ സര്‍പ്പസഞ്ചാരങ്ങളുണ്ടായി... 

വൃദ്ധശരീരങ്ങളുടെ കാമനകള്‍ തീര്‍ത്ത് അപ്പൂപ്പനും അമ്മൂമ്മയും പതിവുപോലെ ഉച്ചമയങ്ങി. 

വേലക്കാരനും വേലക്കാരിയും അടച്ച മുറിക്കു പുറത്ത് പതുങ്ങിനിന്ന്  ചെവിടോര്‍ത്തു... ചുമരിനപ്പുറത്തു നിന്നുള്ള വൃദ്ധരതിയുടെ  സീല്‍ക്കാരങ്ങളും, മുരള്‍ച്ചകളും  കേള്‍ക്കുന്നത് അവരുടെ വലിയ ആഹ്ലാദമായിരുന്നു... ശബ്ദങ്ങള്‍ അടങ്ങിയതോടെ അവര്‍ അടുക്കളയിലേക്കു തിരിച്ചുപോയി, കുറേനേരം തങ്ങളുടെ സങ്കടങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞു... അതിനുശേഷം അവര്‍ രണ്ടാളും കൂടി അരി അളന്നു.... അടുപ്പു കത്തിച്ചു.... പാത്രം കഴുകി.... വെളിച്ചെണ്ണ ചൂടാക്കി... അപ്പം ചുട്ടെടുത്തു.

അപ്പമെല്ലാം ചുട്ടു കഴിഞ്ഞപ്പോള്‍ രതിയും ഉച്ചമയക്കവും കഴിഞ്ഞ ആലസ്യത്തോടെ അമ്മൂമ്മ വന്നു - സ്വാദു നോക്കിയപ്പോള്‍ നെയ്യപ്പത്തിനും വല്ലാത്ത കയ്പ് !  എന്തു ചെയ്യും

"നിങ്ങള്‍ തിന്നുന്നത് കണ്ടിരിക്കാനാണ് എനിക്കിഷ്ടം .അതുകൊണ്ട് മുഴുവന്‍ നിങ്ങള്‍ തിന്നോളൂ" - അമ്മൂമ്മ മുഴുവന്‍ അപ്പവും അപ്പൂപ്പന് മുന്നില്‍ കൊണ്ടുവെച്ചു സ്നേഹം നടിച്ചുകൊണ്ട് പറഞ്ഞു.

കൊതിമൂത്ത അപ്പൂപ്പന്‍ ആര്‍ത്തിയോടെ ആദ്യത്തെ കഷണം വായിലിട്ടു....

നെയ്യപ്പത്തിന് കയ്പാണെന്നു മനസ്സിലാക്കിയ അപ്പൂപ്പന്‍ അമ്മൂമ്മയോട് സ്നേഹം നടിച്ചുകൊണ്ട് അത് മുഴുവന്‍ അമ്മൂമ്മ തിന്നുന്നതു കാണുന്നതാണ് തന്റെ സന്തോഷമെന്ന്  പറഞ്ഞു.

ഇപ്രകാരം രണ്ടാളുംകൂടി പരസ്പരം സ്നേഹം നടിച്ച് അപ്പം തിന്നാന്‍  അങ്ങോട്ടും ഇങ്ങോട്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങി.

സ്നേഹത്തിന്റെ കപടനാട്യങ്ങളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ രണ്ടാള്‍ക്കും വാശിയായി. വാശി മൂത്തപ്പോള്‍ രണ്ടാളും പരസ്പരം തെറിവിളിക്കാന്‍ തുടങ്ങി..... 

ചെറുപ്പകാലത്ത് അമ്മൂമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയതും തിരിച്ചു പോന്നതും അപ്പൂപ്പന്‍ വിളിച്ചു പറഞ്ഞു.... അമ്മൂമ്മക്കും ദേഷ്യംവന്നു. അപ്പൂപ്പന്‍ എഞ്ചിനീയറായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയതും, പാലം പൊളിഞ്ഞതും, ആളുകള്‍ ചത്തതുമൊക്കെ അമ്മൂമ്മയും വിളിച്ചു പറഞ്ഞു.... അമ്മൂമ്മ വിമന്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കാലത്ത് ചാരിറ്റിയുടെ പേരു പറഞ്ഞ് പണം പിരിച്ചതും., സ്വര്‍ണമാല വാങ്ങിയതും അപ്പുപ്പന്‍ വിളിച്ചു പറഞ്ഞു... അപ്പൂപ്പന്‍ വേലക്കാരിപ്പെണ്ണിന് ഗര്‍ഭമുണ്ടാക്കിയത് പ്രശ്നമായപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് അവളെ കല്ല്യാണം കഴിക്കാന്‍ വേണ്ടി കിണറുപണിക്കാരന്‍ ദാമോദരന് ആ പണം കൊടുത്ത പരമരഹസ്യം അമ്മൂമ്മ അപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.....

ശബ്ദം കേട്ട് അയല്‍ക്കാര്‍ മതിലിനപ്പുറം വന്ന് എത്തിനോക്കി. അവരെങ്ങാനും  വീട്ടിലേക്കു കയറിവന്നാല്‍ ശല്യമാവുമല്ലോ എന്നോര്‍ത്തപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും പിണക്കം മാറ്റിവെച്ചു വീണ്ടും സ്നേഹിക്കാന്‍ തുടങ്ങി.....

ഇതിനിടയില്‍ നെയ്യപ്പത്തിനു വേണ്ടിവന്ന ചിലവിനെക്കുറിച്ചോര്‍ത്ത് അപ്പൂപ്പന് സങ്കടമായി - അതെങ്ങിനെ തിരിച്ചു പിടിക്കും എന്ന ആലോചനയിലായി അപ്പൂപ്പന്‍.... അമ്മൂമ്മക്കും സങ്കടമായി - വേലക്കാരുടെ സമയം  നഷ്ടമാക്കിയല്ലോ. അവര്‍ക്ക്  കൂലി കൊടുക്കുന്നത് വെറുതെ ആവുമല്ലോ. അതെങ്ങിനെ തിരിച്ചു പിടിക്കും. അമ്മൂമ്മയും ചിന്തിച്ചു....
 
നെയ്യപ്പം ഒരു കുട്ടയിലാക്കി വേലക്കാരനെക്കൊണ്ട് ചുമപ്പിച്ച് അപ്പൂപ്പന്‍ പാവങ്ങളുടെ വീട്ടിലെ കുട്ടികള്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ പോയി നിന്നു....  

കുട്ടികളില്‍ നിന്നുയര്‍ന്ന ദുരിതജീവിതത്തിന്റെ രൂക്ഷഗന്ധം സഹിക്കാന്‍ ആവാത്തതുകൊണ്ട് അപ്പൂപ്പന്‍  അല്‍പ്പം  മാറിനിന്നതേയുള്ളു. മാത്രമല്ല അപ്പൂപ്പന്റെ ഇസ്തിരിയിട്ട് ഇന്‍സര്‍ട്ട് ചെയ്ത രൂപം കണ്ട് കുട്ടികള്‍ക്കും പേടിയായി. അവരും അടുക്കാതെ അല്‍പ്പം വിട്ടുനിന്നു. അപ്പൂപ്പന്‍ മാറിനിന്നതോടെ കുട്ടികള്‍ ആര്‍ത്തിയോടെ അപ്പത്തിനു ചുറ്റും കൂടി. വേലക്കാരന്‍ അവര്‍ക്ക് സൂത്രത്തില്‍ അപ്പം വിറ്റു തീര്‍ത്തു....

വീട്ടിലെത്തി  തുക എണ്ണിനോക്കിയപ്പോള്‍ മുടക്കുമുതലിനേക്കാളും വലിയ തുക ലാഭം കിട്ടിയിരിക്കുന്നു!

അപ്പൂപ്പന് സന്തോഷമായി... അമ്മൂമ്മക്കും സന്തോഷമായി... അപ്പൂപ്പനും അമ്മൂമ്മയും കൂടി വിദൂരദേശങ്ങളിലുള്ള  മക്കള്‍ക്ക് ഫോണ്‍ ചെയ്ത് ഈ സന്തോഷ വര്‍ത്തമാനം പറ‍ഞ്ഞു... അപ്പോള്‍ അവര്‍ക്കും സന്തോഷമായി... - കിഴവനേയും കിഴവിയേയും പറ്റിച്ച് ആ പണം എങ്ങിനെ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന്   യു.എസ്സിലിരുന്ന് ജോമോനും, യു.കെയിലിരുന്ന് മേഴ്സിയും ഒരേ സമയം ചിന്തിച്ചു....

അപ്പോള്‍ താണതരം നെയ്യപ്പമുണ്ടാക്കി പാവങ്ങളുടെ വീട്ടിലെ കുട്ടികളെ പറ്റിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചാലെന്താണെന്ന് അപ്പൂപ്പനും അമ്മൂമ്മയും ഗൌരവമായി ആലോചിക്കാന്‍ തുടങ്ങി.

കാലം മറിക്കൊണ്ടിരുന്നു. കാലഗതിക്കൊപ്പം തങ്ങളുടെ ദൌത്യം കൃത്യമായി നിര്‍വ്വഹിച്ച് തികച്ചും സംതൃപ്തരായി ഓരോ ഗുണപാഠകഥയിലെയും അപ്പൂപ്പനും അമ്മൂമ്മയും അടുത്ത കാലത്തിലേക്ക് യാത്ര തുടര്‍ന്നു.......

113 അഭിപ്രായങ്ങൾ:

 1. കാലദേശഭേദങ്ങളുടെ തുടര്‍ച്ചയില്‍ ഒരിടത്തൊരിടത്ത് അപ്പൂപ്പനും അമ്മൂമ്മയും തികച്ചും വ്യത്യസ്ഥമായൊരു വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും....

  ഗുണപാഠകഥകളുടെ സത്യമാണത്......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷ് പറഞ്ഞതുതന്നെ. ഗുണപാഠകഥകളുടെ പാഠഭേദങ്ങൾ എക്കാലത്തും ആവർത്തിക്കുന്നത് തീരെച്ചെറിയ വ്യതിയാനങ്ങളുമായിട്ടായിരിക്കും. ഒരു രാജാവിനു പകരം ഒരു രാഷ്ട്രീയക്കാരൻ, ഒരപ്പൂപ്പനു പകരം കൊതിപ്പിക്കുന്ന രുചിവർണ്ണനകളുമായി ഒരു കുത്തകക്കമ്പനി. കരിഞ്ഞ അപ്പങ്ങൾ പോലും അവർ വിറ്റു കാശാക്കും. എന്നാലോ, ചൂഷിതന്റെ മുഖത്തിനു മാത്രം മാറ്റമില്ല. അവർക്കു സ്വന്തമായ രതിക്രിയയ്ക്കു പോലും നേരമില്ല. ഉത്തേജകകരമായ ഒളിഞ്ഞു നോട്ടങ്ങൾക്കു ശേഷവും അവർക്കു തമ്മിൽ പറയാനുള്ളത് ദുരിതങ്ങളുടെ കഥകൾ! പാത്ര സൃഷ്ടിയിലെ സൂക്ഷ്മ രാഷ്ട്രീയം താങ്കളുടെ കഥകളെ എന്നും വളരെ ഉയർന്ന തലത്തിൽ എത്തിക്കുന്നു.

   ഇല്ലാതാക്കൂ
  2. എന്റെ കഥക്കു തന്ന ഈ നല്ല വായനക്ക് നാസറിനോട് ഔപചാരിക നന്ദിവാക്ക് പറയുന്നില്ല . ഞാനുദ്ദേശിച്ച രീതിയിലുള്ള വായന നടന്നു എന്നറിയുന്നതില്‍ ഏറെ സന്തോഷം

   ഇല്ലാതാക്കൂ
 2. സുപ്രഭാതം മാഷേ...
  ഒരു വായന നടന്നു...വിശദ വായനയും അഭിപ്രായം അറിയിയ്ക്കലും പിന്നീടാകാം ട്ടൊ..
  ആദ്യായിട്ടാ ആദ്യത്തെ അഭിപ്രായം വീഴ്ത്താനുള്ള ഒരു അവസരം കിട്ടുന്നത്...അതാണ് ട്ടൊ ഒന്നു മിണ്ടീട്ട് പോകാംന്ന് വെച്ചത്.. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം ടീച്ചറെ
   ആദ്യവായനക്കായി എത്തിയല്ലോ. ഒരുപാട് സന്തോഷം.

   ഇല്ലാതാക്കൂ
 3. ആഘോഷിക്കപ്പെടുന്ന ജീവിതം.
  പൊരുത്തക്കേടുകള്‍,
  കപടസ്നേഹം,
  അന്യന്‍റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം ,
  സ്വാര്‍ഥത .
  വഞ്ചിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നവര്‍,
  സാമ്പത്തികം ആണ് സ്നേഹത്തിന്‍റെ അളവുകോല്‍ എന്ന് വിശ്വസിക്കുന്നവര്‍,
  വാര്‍ദ്ധക്ക്യത്തിലെ ഒറ്റപ്പെടല്‍,
  അച്ഛനും അമ്മയുമല്ല, അവരുടെ ധനമാണ് മുഖ്യം എന്ന് കരുതുന്ന മക്കള്‍ .

  പ്രിയ പ്രദീപ്‌
  ഈ പറഞ്ഞതിനും അപ്പുറമുള്ള കുറെ കാര്യങ്ങള്‍ ഈ കഥ വിളിച്ചു പറയുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് പറയാനുള്ള ഭാഷ എനിക്കില്ല. പക്ഷെ ലളിതമാണ് കഥയുടെ ആഖ്യാനം. എനിക്കിഷ്ടായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട മന്‍സൂര്‍ ഞാനിവിടെ പറയാനുദ്ദേശിച്ചത് വായിച്ചെടുക്കപ്പെട്ടു എന്നത് ഏറെ ആഹ്ലാദകരം.

   ഇല്ലാതാക്കൂ
 4. ഒട്ടും കയ്പില്ലാത്ത നെയ്യപ്പം. എങ്കിലും മധുരിച്ചിട്ട് ഇറക്കാന്‍ വയ്യ. :-)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മധുരിച്ചിട്ട് ഇറക്കാന്‍ വയ്യ എന്നു പറഞ്ഞല്ലോ.... സന്തോഷം.

   ഇല്ലാതാക്കൂ
 5. മാഷേ നല്ലൊരു വായന നടന്നു. ഇന്ന് കറണ്ട് വല്ലാതെ ഒളിച്ച് കളിക്കുന്നതിനാൽ ഒന്നും വായിക്കാൻ കഴിഞ്ഞില്ല. പക്ഷെ വായിച്ചതെന്തായാലും നല്ലതായി. സ്നേഹത്തിന്റെ കപടത, സ്നേഹത്തിലെ വഞ്ചന, സാമ്പത്തികത്തിന്റെ ജീവിതത്തിലേ സ്വാധീനത, അച്ഛനേയും അമ്മയേയും എങ്ങനെ സാമ്പത്തികമായി ഉപയോഗിക്കാം എന്ന ചിന്ത, അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ ഒറ്റവായനയിൽ മനസ്സിലായി. പക്ഷെ വായിക്കുമ്പോഴറിയാം അതിനേക്കാൾ കൂടുതൽ അർത്ഥങ്ങൾ ഇതിലുണ്ട്. ആശംസകൾ മാഷേ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട മനേഷ്- നല്ല വായന തന്നു അറിയുന്നത് വലിയ ചാരിതാര്‍ത്ഥ്യമേകുന്നു.ഞാനുദ്ദേശിച്ച തലത്തിലേക്കു പോയി വായന നടന്നുവല്ലോ.സന്തോഷം. സ്നേഹം.

   ഇല്ലാതാക്കൂ
 6. കഥ നന്നായി...
  പുതു മോടിയെലെത്തിയ അപ്പൂപ്പനും അമ്മൂമ്മയും ഇന്നിന്റെ പ്രതീകങ്ങള്‍...
  ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.. എല്ലാം സത്യങ്ങള്‍..

  തുടര്‍കഥ.. തുടര്‍ന്ന് കൊണ്ടേയിരിക്കും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട ഖാദു...

   പുതിയ കാലത്തെ യുവത പ്രതീക്ഷ തരുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം... സ്നേഹം.സന്തോഷം,

   ഇല്ലാതാക്കൂ
 7. കഥയിലൂടെ ഒട്ടേറെ കഥകള്‍ പറയാന്‍ ശ്രമിച്ചു. അതില്‍ വിജയിച്ചു. രസകരവും വായനാസുഖവും അതിലേറെ ആശയസമ്പുഷ്ടവുമായ രചന..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയങ്കരനായ മനോ...

   എന്റെ കഥയെഴുത്തിനോടുള്ള പരിഗണനക്ക് നിറഞ്ഞ സ്നേഹം. വിലയിരുത്തലുകള്‍ തുറന്നു പറയാറുള്ള മനോരാജിന്റെ വാക്കുകള്‍ ആത്മവിശ്വാസം തരുന്നു...

   ഇല്ലാതാക്കൂ
 8. നല്ല ഗുണ പാഠം ഈ കഥയില്‍ നിന്ന് ലഭിക്കും തീര്‍ച്ച

  മറുപടിഇല്ലാതാക്കൂ
 9. ഇല്ലായ്മകളില്‍ നിന്ന് സ്നേഹം വിടരും രുചിഭേദങ്ങള്‍ ഇല്ലാതാവും ജീവിതം മാധുര്യം ഉള്ളതാവും

  മറുപടിഇല്ലാതാക്കൂ
 10. എല്ലാ തലത്തിലേക്കും വ്യാപിക്കാവുന്ന ആശയത്തോടെ അവതരിപ്പിച്ചു.
  എനിക്കിതിനെ കൂടുതല്‍ ചേര്‍ത്ത്‌ നിര്‍ത്താന്‍ തോന്നുന്നത് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ചെയ്തികളുമായിട്ടാണ്. അത്ര കണിശമായിട്ടാണ് ഓരോരുത്തരുടെ ചിന്തകളും അപ്പൂപ്പനിലൂടേയും അമ്മൂമ്മയിലൂടെയും വരച്ചുവെച്ചിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട റാംജി സാര്‍

   കഥയെഴുത്തിന്റെ മര്‍മം അറിഞ്ഞ താങ്കളേപ്പോലുള്ളവര്‍ ഞാനുദ്ദേശിച്ച രീതിയില്‍ കഥ വായിച്ചു എന്നറിയുന്നത് തരുന്ന ആത്മവിശ്വാസത്തിന്റെ ഊര്‍ജം ചെറുതല്ല.എന്റെ സ്നേഹവും,സന്തോഷവും അറിയിക്കുന്നു.

   ഇല്ലാതാക്കൂ
 11. ഭാവന നന്നായിട്ടുണ്ട്. കഥയിലൂടെ പറഞ്ഞ സന്ദേശവും..

  മറുപടിഇല്ലാതാക്കൂ
 12. ചെറുവാടിയുടേയും, റാംജിയുടേയും അഭിപ്രായങ്ങൾ തന്നെയാണ് എനിക്കും ഇത് വായിച്ചപ്പോൾ മനസ്സിൽ വന്നത്... അവർ ഇതിനകം തന്നെ അത് പറഞ്ഞ് കഴിഞ്ഞു... ഇപ്രാവശ്യം വളരെ ലളിതമായ ഭാഷയിലാണല്ലോ വിവരണം.

  അപ്പം കയ്പായതെന്ന് എന്താണെന്ന് പിടികിട്ടിയില്ല... :) ഏത് പ്രതിസന്ധിയേയും തന്ത്രപൂർവ്വം കൈകാര്യം ചെയ്യുന്ന വയസായ ദമ്പതികൾക്ക് ആശംസകൾ !!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട മൊഹി..

   സംശയമുയര്‍ത്തിയതിന് ഔപചാരിക നന്ദിവാക്ക് പറയുന്നില്ല. നെയ്യപ്പം ചുട്ടു വരുമ്പോള്‍ കയ്പാവാമല്ലോ, കരിഞ്ഞു പോവാമല്ലോ, ദുസ്വാദുണ്ടാവാമല്ലോ.... അലസമായ നിര്‍മാണ പ്രക്രിയ, ചേരുവകകളുടെ അനുപാതത്തിലെ വ്യതിയാനം ഇവയൊക്കെ ഇതിനു നിദാനമാവുകയും ചെയ്യാം.... കയ്പ് എന്നതിനെ ദുസ്വാദ് എന്നു വായിച്ചു നോക്കിയാല്‍ ഇത് മനസ്സിലാവും.... ചില ഭാഷാഭേദങ്ങളിലും,പ്രാദേശിക വായ്മൊഴികളിലും അങ്ങിനെ ഉപയോഗിക്കാറുമുണ്ട്. എഴുതി വന്നപ്പോള്‍ ദുസ്വാദ് എന്ന പ്രയോഗത്തേക്കാള്‍ കയ്പ് എന്ന പ്രയോഗം കുറച്ചുകൂടി ഉചിതമായി തോന്നി. കയ്പ് എന്ന വാക്ക് ജീവിതവുമായി കൂട്ടി ഇണക്കി പ്രയോഗിക്കാറുണ്ടല്ലോ. കയ്പ്പേറിയ അനുഭവം എന്നൊക്കെ, - എന്റെ തീരുമാനത്തിന് അതും കാരണമായി..

   സന്തോഷം മൊഹി... ഇത്തരം സൂക്ഷ്മനിരീക്ഷണങ്ങള്‍ എഴുത്തു വഴികളില്‍ കൂടുതല്‍ ശ്രദ്ധാലുവാകേണ്ടതുണ്ട് എന്ന പാഠം തരുന്നുണ്ട്.

   സ്നേഹം....

   ഇല്ലാതാക്കൂ
 13. കഥാപാത്രങ്ങള്‍ എല്ലാം ഇന്നിന്റെ നേര്‍ക്കാഴ്ച ..
  സ്വന്തം സുഖത്തിനും ലാഭത്തിനും വേണ്ടി എല്ലാം കമ്പോളത്തില്‍
  എത്തിക്കുകയും സ്വയം നഷടപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിന്റെ
  കണ്ണ് തുറപ്പിക്കുന്ന രചന ..

  മറുപടിഇല്ലാതാക്കൂ
 14. കഥ രൊമ്പ പിടിച്ച്ത്.
  കാരണം എനിയ്ക്ക് നല്ല പരിചയമുള്ള ഒരപ്പൂപ്പനും അമ്മൂമ്മയും....പിന്നെ കയ്പുള്ള നെയ്യപ്പം.....അതും ശരിയായി വന്നിട്ടുണ്ട്. പിന്നെ ആ ജോമോനും മേഴ്സിയും ജർമ്മനീലും നെതർലൻഡ്സിലുമായാൽ കമ്പ്ലീറ്റ് ഓക്കേ.....
  എങ്ങനെ മനസ്സിലായി ഇത്ര കൃത്യമായിട്ട് എന്നൊരൽഭുതം മാത്രം.....

  കഥയിലെ രാഷ്ട്രീയം ഒരേ സമയം വേദനിപ്പിയ്ക്കുകയും കുറച്ച് ചിരിപ്പിയ്ക്കുകയും ചെയ്യുന്നു.

  അഭിനന്ദനങ്ങൾ കേട്ടോ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വലിയ സന്തോഷം ,എച്ചുമു.

   നമ്മുടെ ചുറ്റിലും കാണുന്നവര്‍തന്നെ ഈ കഥാപാത്രങ്ങള്‍ - കഥയിലൂടെ സംവേദനം ചെയ്യാനുദ്ദേശിച്ച രാഷ്ട്രീയം, ശ്രദ്ധ പിടിച്ചുപറ്റി എന്നറിയുന്നത് വലിയ ചാരിതാര്‍ത്ഥ്യമേകുന്നു.

   ഇല്ലാതാക്കൂ
 15. ഒരുപാട് കഥകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു കൊച്ചു കഥ.
  വായിച്ചു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 16. വ്യത്യസ്തമായതും ലളിതവുമായ ശൈലിയും...... വലിയവര്‍ക്കുള്ള ഒരു കുട്ടിക്കഥ അല്ലേ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വലിയവര്‍ക്കുള്ള കുട്ടിക്കഥ എന്നു പറഞ്ഞത് ഇഷ്ടമായി. സന്തോഷം സുമേഷ്.വായനക്കും,അഭിപ്രായത്തിനും.

   ഇല്ലാതാക്കൂ
 17. വായിക്കുന്ന മിക്കവര്‍ക്കും ഈ അപ്പൂപ്പനെയും അമ്മൂമ്മയെയും പരിചയം തോന്നാനിടയുണ്ട്. എനിക്കും പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിയെത്തി ചില മുഖങ്ങള്‍. ഇട്ടുമൂടാന്‍ കാശുള്ള ഒരപ്പൂപ്പന്‍ തന്റെ ഏകമകനെക്കുറിച്ച് പറഞ്ഞത് “ ഓ, ബഹറീനിലൊക്കെ എന്നാ കിട്ടാനാ..? ഞാനാ ചെറുക്കനോട് പറഞ്ഞു വല്ല ലണ്ടനിലോ അമേരിക്കേലോ പോടാന്ന്...” ചെറുക്കനിപ്പോ ലണ്ടനിലാണ് കേട്ടോ. (അപ്പൂപ്പനാകുമ്പോള്‍ ഞാനും ഇങ്ങിനെയാകുമോ എന്തോ..!!)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട അജിത്ത്

   നമ്മുടെ തലമുറ അങ്ങിനെ ആവില്ലെന്നു പ്രതീക്ഷിക്കാം. കാരണം പഴയതിനേക്കാള്‍ കുറേക്കൂടി വിശാലമായ സാമൂഹിക കാഴ്ചപ്പാടുള്ള ഒരു യുവതയാണ് വളര്‍ന്നു വരുന്നത് എന്നാണ് എന്റെ നിരീക്ഷണം, അപവാദങ്ങള്‍ ഉണ്ട്. അത് ന്യൂനപക്ഷമാണ്.

   സന്തോഷം, സ്നേഹം - കൃത്യമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന്.

   ഇല്ലാതാക്കൂ
 18. പ്രദീപ്ജി , ഈ കഥയൊക്കെ ഒരു പാഠപുസ്തകമാണ് എങ്ങനെ കഥാരചനയെ വ്യത്യസ്തമായി സമീപിക്കാം എന്ന്. ഇന്നത്തെ കാലത്തിന്റെ കപടമുഖങ്ങളെ ഒരു ഗുണപാഠകഥപോലെ പറയുന്നു.അതിന്റെ എല്ലാ അരികും മൂലയും സ്പര്‍ശിച്ചുകൊണ്ട് തന്നെ. ആ നെയ്യപ്പത്തിന്റെ കയ്പ്പ് അതുണ്ടാക്കിയ വേലക്കാരുടെ സങ്കടത്തിന്റെ കറ വീണതിനാല്‍ ആകുമോ ? മേലാന്മാര്‍ എറിഞ്ഞു കൊടുക്കുന്ന ഉച്ചിഷ്ടമാണ് പാവങ്ങള്‍ക്ക്‌ കിട്ടുന്നത് . അപ്പൂപ്പനും അമ്മൂമ്മയും നമ്മുടെ മാറിമാറി വരുന്ന ഭരണകര്‍ത്താക്കളെ പോലെ തോന്നുന്നു.താണതരം ഉല്പന്നങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ നല്‍കി അതിന്റെ ലാഭത്തിന്റെ കമ്മീഷന്‍ വാങ്ങാന്‍ വ്യഗ്രത കൂട്ടുന്ന അപ്പൂപ്പനും അമ്മൂമ്മയും . (വിലയിരുത്താനുള്ള അറിവൊന്നുമില്ല.ഇത്രയുമേ ഈ കണ്ണില്‍ കാണുന്നുള്ളൂ..)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട അംജത്

   കഥയെഴുത്തിനെ ഗൌരവപൂര്‍വ്വം സമീപിക്കുന്ന അംജതിനേപ്പോലുള്ളവരുടെ വാക്കുകള്‍ നല്ല ആത്മവിശ്വാസമേകുന്നു. നെയ്യപ്പത്തെ കയ്പുള്ളതാക്കിയത് ബോധപൂര്‍വ്വമാണ്. അംജത് സൂചിപ്പിച്ചപോലെ പലതരം വായനകളുടെ സാധ്യത തോന്നി.

   സന്തോഷം, സ്നേഹം....

   ഇല്ലാതാക്കൂ
 19. ജീവിത നാടകവേദിയിൽ അവരവരുടേതായ റോളുകൾ എല്ലാവരും ഭംഗിയായി അഭിനയിച്ചുകൊണ്ടിരിക്കുന്നു...!

  മറുപടിഇല്ലാതാക്കൂ
 20. ഇന്നത്തെ സമൂഹത്തില്‍ കാപട്യങ്ങള്‍ പോലും എങ്ങിനെ വിപണനം ചെയ്യാം എന്നത് ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെ കൂടുപിടിച്ചു മാഷ്‌ കാട്ടി തന്നു. അതില്‍ അപ്പൂപ്പനും അമ്മൂമ്മയും വേലക്കാരനും വേലക്കാരിയും വിദേശത്തെ മക്കളും അവരവരുടെ റോള് അതി ഭംഗിയായി നിര്‍വഹിച്ചു.

  ഇതര സമൂഹ ജീവികളോട് ദയ, ആര്‍ദ്രത എന്നിവ നഷ്ട്ടപെട്ട എന്തിലും കച്ചവടം മാത്രം തിരയുന്ന ഒരു സമൂഹം , മാതാ പിതാക്കളെ വരെ വിറ്റ് ഭൌതിക നേട്ടം കൊയ്യാമോ എന്ന മക്കളുടെ കറുത്ത ചിന്തകള്‍ ഇതിനെയൊക്കെ കൃത്യമായി ഒരു ഫ്രൈമില്‍ കൊണ്ട് വന്നു വ്യത്യസ്തമായൊരു ആഖ്യാന ശൈലിയിലൂടെ അത് വായനക്കാരിലേക്ക് പകര്‍ന്നപ്പോള്‍ ഒരു ഗുണപാഠകഥ എന്നതിലുപരി ഇന്നത്തെ ലോകത്തിന്റെ വാങ്ങ്മയ ചിത്രം എന്ന് ഈ കഥയെ വിളിക്കാനാണ് ഞാന്‍ ഇഷ്ട്ടപെടുന്നത്.

  വളരെ നന്നായി പറഞ്ഞു. ഇത്രയും ലളിതമായ ഒരു ആഖ്യാനം മാഷിന്റെ കഥകളില്‍ പതിവില്ലാത്തതാണ്. പക്ഷെ ഈ കഥാ തന്തുവിനോട് ആഖ്യാന ശൈലി ശരിക്കും ഇണങ്ങി.

  ആശംസകള്‍ മാഷേ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട വേണുവേട്ടന്‍....

   എന്നെ പ്രോത്സാഹിപ്പിക്കവാന്‍ ഉദ്ദേശിച്ചുള്ള ഈ വിശദമായ വിലയിരുത്തലിനു ഔപചാതികമായ നന്ദിവാക്കു പറഞ്ഞ് അകലം ഉണ്ടാക്കുന്നില്ല. കഥയെഴുതുന്ന വേണുവേട്ടനെപ്പോലുള്ളവരുടെ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

   സന്തോഷം.സ്നേഹം.

   ഇല്ലാതാക്കൂ
 21. "Iceberg theory"-യോട് നീതിപുലര്‍ത്തുന്ന കഥകള്‍ സാക്ഷാല്‍ "Enrest Hemingway"
  യുടെ കഥകള്‍ ആണെന്നാണ്‌ നിരൂപണ മതം. ശാന്തമായ കടലിന്‍റെ ഉപരിതലം പോലെയുള്ള കഥാപ്രതലം. കഥയുടെ ആത്മാംശവും ജീവാമ്ശവും അതിനടിയില്‍ മറഞ്ഞു കിടക്കുന്നു. അത്തരത്തില്‍ ഒരു കഥ പ്രദീപ്മാഷിന്റെ തൂലികയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്, ആദ്യകഥ "കാക്ക". ഈ കഥ അതിനേക്കാള്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്നു. മാഷിന്റെ സ്വതസിദ്ധമായ ഭാഷ കഥക്ക് കരുത്തേകുന്നു. ഒപ്പം വായനക്കാരനെ മുങ്ങാംകുഴിയിടാന്‍ നിര്‍ബന്ധിതനാക്കുന്നു. പ്രദീപ്തനാണ്, പ്രദീപ്‌ മാഷ്‌.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷെ...

   എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട്, മാത്രം പറയുന്ന നല്ല വാക്കുകള്‍...

   സ്നേഹവും,സന്തോഷവും മറുപടി.

   ഇല്ലാതാക്കൂ
 22. ഈ നെയ്യപ്പം തിന്നാൽ രണ്ടല്ല രണ്ടായിരം മെച്ചം കിട്ടും...!
  അന്നും,ഇന്നും,എന്നുമുള്ള ജീവിതത്തിലെ കപട്യങ്ങൾ മുഴുവൻ തൊട്ടറിയിക്കുന്ന
  ഈ അപ്പൂപ്പനും അമ്മൂമ്മയും കാലന്തരങ്ങളോളം യാത്ര തുടരട്ടെ..അല്ലേ ഭായ്

  മറുപടിഇല്ലാതാക്കൂ
 23. പ്രിയപ്പെട്ട മുരളി സാര്‍

  എന്റെ കഥയെഴുത്തിന് തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് സ്നേഹവും സന്തോഷവും മറുപടി.

  മറുപടിഇല്ലാതാക്കൂ
 24. കഥ തുടരുകയാണ്..................................................................
  ഇതെല്ലാം കണ്ടുകൊണ്ടു് കുറുക്കന്‍റെ സൂത്രത്തോടെ.കഴുകന്‍റെ കണ്ണുകളോടെ
  ലോകഭീമന്മാര്‍ ഉറ്റുനോക്കിയിരിക്കുകയാണ്.
  നന്നായി മാഷെ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. മാഷേ
  തുടക്കത്തി,ല്‍ ഒരു മുത്തശ്ശി കഥ പോലെ വായിച്ചു പോയി അത്രയ്ക്ക് ഒഴുക്കോടെ പറഞ്ഞു പോയപ്പോള്‍ എവിടയും വിരസത തോന്നിയില്ല..
  സ്നേഹവും ബന്ധങ്ങളും പോലും വില്‍പ്പന ചരക്കാക്കുന്ന ആധുനിക ലോകത്തിലെ തലമുറയ്ക്ക് ഒരു മോഡേണ്‍ മുത്തശ്ശിക്കഥ യായി നമുക്കിത് മാറ്റിവെക്കാം അല്ലെ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്. പുതിയ കാലത്തിന്റെ ഗുണപാഠകഥകള്‍ അങ്ങിനെയാണ്. സന്തോഷം, സ്നേഹം.

   ഇല്ലാതാക്കൂ
 26. സുപ്രഭാതം മാഷേ..
  നല്ല സുഖമുള്ളൊരു വായനാനുഭവം..
  വളരെ ലളിതമായി കഥ പറഞ്ഞു വന്നത് ഒരു കടുത്ത ആശയത്തിലേയ്ക്കാണെന്നു പോലും അറിയിയ്ക്കാതെയുള്ള രചനാ വൈഭവം പ്രശംസനീയം..!
  കഥയ്ക്കു പിന്നില്‍ മനസ്സിലാക്കിയ വലിയ വലിയ കാര്യങ്ങളെ കുറിച്ച് സുഹൃത്തുക്കള്‍ വളരെ നല്ല ഭാഷയില്‍ ചര്‍ച്ച ചെയ്തിരിയ്ക്കുന്നു...
  എനിയ്ക്ക് അത്രയും വലിയ കാര്യങ്ങള്‍ ഒന്നും പറയാനില്ല...
  ഒരു കുഞ്ഞു കാര്യം..
  അപ്പൂപ്പനേയും അമ്മുമ്മയേയും ഇന്നത്തെ ലോകത്തേയും അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്രമേയം ഒരു കുട്ടി കഥയാക്കി “ഇച്ചിരി കുട്ടിത്തരങ്ങളിലേയ്ക്ക്” സമ്മാനിച്ചാലോ എന്ന് ആലോചിയ്ക്കാ..കേസ് കൊടുക്കില്ലെന്ന് വാക്ക് തന്നാല്‍ മാത്രം.. :)
  കുഞ്ഞുകുട്ടികളിലും എത്തിയ്ക്കാവുന്ന ഒരു ഗുണപാഠ കഥ...ഞാന്‍ അത്രയും മനസ്സിലാക്കി...!
  നന്ദി മാഷേ....അഭിനന്ദനങ്ങള്‍ ട്ടൊ...ഇഷ്ടായി...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വീണ്ടും വിശദമായ വായനക്ക് എത്തി അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ടീച്ചര്‍. എന്റെ കഥയുടെ പ്രമേയത്തില്‍ നിന്ന് കുട്ടികള്‍ക്കായി ടീച്ചറെപ്പോലുള്ളവര്‍ പുതിയ കഥയുണ്ടാക്കുന്നത് എനിക്കുള്ള ഒരു വലിയ അംഗീകാരം ആയാണ് ഞാന്‍ കാണുക. ഇത്തരം ഒരു അഭിപ്രായം തന്നെ വലിയ ആഹ്ലാദം തരുന്നു.

   ഔപചാരിക നന്ദിവാക്കിലൂടെ അകലമുണ്ടാക്കുന്നില്ല.
   സ്നേഹം .സന്തോഷം.

   ഇല്ലാതാക്കൂ
 27. മനോഹരമായി മാഷേ...നല്ല്ല കഥ....കാലഭേദങ്ങൾക്കനുസരിച്ച് ഭാവം മാറുന്ന കഥാപാത്രങ്ങൾ...വരും കാലത്തിവരുടെ രൂപവും ഭാവവും ന്താവും...ഹിഹി..:)

  ആശംസകൾ ട്ടോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചെറിയ ഒരിടവേളക്കു ശേഷം സീതടീച്ചറെ വീണ്ടും കാണുന്നത് ഇവിടെ എന്റെ ബ്ലോഗിലാണ്.

   ഈ നല്ല വാക്കുകളിലൂടെയുള്ള പ്രോത്സാഹനത്തിന് എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

   ഇല്ലാതാക്കൂ
 28. ഗുണപാഠകഥ വളരെ കൃത്യമായി ഇന്നത്തെ കാലത്തിന് ആപ്പ്ളിക്കബില്ള്‍ ആയിരിക്കുന്നു. എല്ലാം കിറുകൃത്യം. ചൂഷകരുടെ മുഖങ്ങള്‍ക്കും ഭാവങ്ങള്‍ക്കും മാത്രം ഒരു മാറ്റവുമില്ല. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 29. ചിരപരിതരായ കഥാപാത്രങ്ങളും ,കാലവും...
  ഇല്ലായ്മയ്ടെ കഥ പറയുന്ന വേലക്കാരനും,വേലക്കാരിയും ദരിദ്രരായ സ്കൂള്‍ കുഞ്ഞുങ്ങളും ചര്‍ച്ച ചെയ്യുന്നത് വലിയൊരു വിഷയമാണ്. അത് ലളിതമായി പറയുന്ന കഥ
  ആശംസകള്‍ മാഷേ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായിക്കാന്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും സന്തോഷം ഇസ്മയില്‍

   ഇല്ലാതാക്കൂ
 30. വളരെ നന്നായിരിക്കുന്നു ചേട്ടായി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 31. കാലം മാറി കൊണ്ടിരിക്കുന്നു അപ്പൂപ്പനും അമ്മൂമ്മയും മാറി കൊണ്ടിരിക്കുന്നു ,കഥാ സന്ദര്‍ഭങ്ങള്‍ മാറി കൊണ്ടിരിക്കുന്നു ..ഇതിനിടയില്‍ താഴേക്ക്‌ പതിച്ചു കൊണ്ടിരിക്കുന്ന ഒന്നുണ്ട് ജീവിത മൂല്യങ്ങള്‍ .ഒരു കാലത്ത് കഥകളില്‍ കൂടി തന്നെയാണ് മൂല്യങ്ങള്‍ മനസ്സിലാക്കിയിരുന്നത് എന്നാല്‍ വായന പോലും മരിക്കുന്ന ഈ കാലഘട്ടത്തില്‍ കറുപ്പിന്റെ മുഖമൂടിയണിഞ്ഞ അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടില്ലെന്കിലെ അതിശയമുള്ളൂ ..മാഷേ സന്ദേശം എന്താണോ അത് ലളിതമായ ഭാഷയില്‍ കുറിച്ച് ഒരായിരം ആശംസകള്‍ അക്ഷരങ്ങള്‍ക്കും മരണം ഉണ്ടാകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം അല്ലെ മാഷേ നന്മയോടെ ഒരു കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്രമാത്രം സങ്കുചിതമല്ലാത്ത കാഴ്ചപ്പാടോടെ വളര്‍ന്നു വരുന്ന പുതിയ തലമുറ ഇത്ര അധപതിക്കാനിടയില്ല എന്നാണ് എന്റെ കണക്കു കൂട്ടല്‍. നഷ്ടപ്പെട്ടുപോയ മാനവികതയും, നന്മയുമൊക്കെ തിരിച്ചു വരും എന്നു നമുക്ക് പ്രത്യാശിക്കാം.

   സന്തോഷം,സ്നേഹം ഷാജി.

   ഇല്ലാതാക്കൂ
 32. ഈ ഒരു കഥയില്‍ തന്നെ മറ്റൊരുപാട് കഥകള്‍ കിടക്കുന്നുണ്ട്. പല കഥകളുടെ ഒരു കാപ്സ്യൂള്‍ ആയി ഇതിനെ വിശേഷിപ്പിക്കാം. വീണിടം വിദ്യ എന്ന് പറയുമ്പോലെ തങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍ പോലും വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ ബിസിനസ്സുകാര്‍. സ്വയം ഭക്ഷിക്കാന്‍ കഴിയാത്തത് പോലും മറ്റുള്ളവരുടെ ഉദരത്തില്‍ എത്തിക്കുന്നു.മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ വേണ്ടി മാത്രം സ്നേഹം അട്ജ്സറ്റ്‌ ചെയ്തു ജീവിക്കുന്ന പല കുടുംബങ്ങളും ഉണ്ട്.അതിനെയും ഇതിലൂടെ വരൂ കാട്ടാന്‍ കഴിഞ്ഞു....

  കഥക്ക് നല്ല ഒഴുക്കും ഉണ്ടായിരുന്നു. നാസറും,രാംജിയും ചെരുവാടിയും എല്ലാം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇനി പറയാനുള്ളത്‌ എന്നുള്ളത് കൊണ്ട് അവ ആവര്‍ത്തിക്കുന്നില്ല...

  പ്രദീപേട്ടാ അഭിനന്ദനങ്ങള്‍....
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 33. കഥയിലൂടെ നല്ല ഒരു സന്ദേശമാണ് മാഷ്‌ നല്‍കിയത്...

  വീണ്ടും വരാം..

  മറുപടിഇല്ലാതാക്കൂ
 34. ഈ കഥയിലൊരുപാടു കാര്യം ഒളിഞ്ഞിരിക്കുന്നു. പ്രതീപ്. വളരെ തന്മയത്തമായി..ലളിതമായി പറഞ്ഞ ഈ കഥക്ക് എന്‍റ അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചേച്ചിയെപ്പോലുള്ളവരുടെ നല്ല വാക്കുകള്‍ വലിയ പ്രചോദനമാണ്....

   ഇല്ലാതാക്കൂ
 35. നെയ്യപ്പം ചുട്ടു തരാം എന്നതാണ്‌ എക്കാലത്തേയും വാഗ്ദാനം.
  കിട്ടിയ നെയ്യപ്പങ്ങള്‍ പലതിനും കയ്പായിരുന്നു എന്നത് യാഥാര്‍ഥ്യം.
  ശക്തമായ രാഷ്ട്രീയം പറയുന്നുണ്ട് കഥ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ കഥയില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ച ആശയങ്ങളിലേക്ക് വായന എത്തുന്നു എന്നറിയുന്നത് വലിയ സന്തോഷം നല്‍കുന്നു ഫൌസു.

   ഇല്ലാതാക്കൂ
 36. പ്രായം കൂടുന്നതോടെ പിശുക്കും സ്വാർത്ഥതയും വളരുമെന്നാണ്. കഥയിലും അങ്ങിനെതന്നെ.
  കഥ നന്നായിരിക്കുന്നു. അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 37. ആഴവും പരപ്പുമുള്ള വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന
  ഈ രചനാ വൈഭവം പഠനാര്‍ഹാമാണ്...
  കഥ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓര്‍ത്തത് ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാമായിരുന്നു...
  എല്ലാ കാലത്തും സമൂഹത്തിനു ഇതുപോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എഴുത്തുകാര്‍ നല്‍കുന്നത് കാണുമ്പോള്‍ സന്തോഷം....

  മാഷിനു ഈ അനിയന്റെ സ്നേഹാശംസകള്‍

  (കഥ ഇട്ടതു ഇതുവരെ പറയാതിരുന്നതില്‍ ചെറിയ പരിഭവവും... ഹും.. മിണ്ടൂലാ...!!)

  മറുപടിഇല്ലാതാക്കൂ
 38. വായനയിൽ വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുവാൻ വായനക്കാരനു കഴിയുന്നു. എല്ലാം സാമൂഹികമായ ചിന്തകൾ എന്നതിൽ അവർ എകീകരിക്കുകയും ചെയ്യുന്നു. പൊസ്റ്റിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നു എന്നതിൽ സംശയത്തിനിടയില്ല. പ്രദീപേട്ടാ... അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 39. വൈകിയാണ് ഇത് കണ്ടത്, മാഷെ. പതിവ് പോലെ ഗംഭീരം!

  വേലക്കാരുടെ അസംതൃപ്തിയില്‍ നിന്ന്‍ രൂപം കൊള്ളുന്നവ കയ്പ് തന്നെയായിരിയ്ക്കണമല്ലോ? ഒരു പക്ഷേ, ആ നെയ്യപ്പം അവരവരുടെ വീടുകളില്‍ തന്നെ വിപണനം ചെയ്യപ്പെടുന്നത് ആ പാവങ്ങള്‍ അറിഞ്ഞാല്‍ ..... അറ്റ് ലീസ്റ്റ്, സ്വാദുള്ള നെയ്യപ്പങ്ങള്‍ ഉണ്ടാക്കുകയെങ്കിലും ചെയ്യാമായിരുന്നു. :)

  പിന്നെ, ഭാഷ കുറച്ചു കൂടെ കാട്ടി കൂട്ടാമായിരുന്നു, കേട്ടോ... ഇത് വല്ലാതെ ലയ്റ്റ് ആയിപോയോ എന്ന്‍ സംശയം.

  അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 40. നല്ല രീതിയില്‍ പറഞ്ഞ നല്ല കഥ.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 41. മാറിയ കാലത്തിലെ ഗുണ പാഠ കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും കപട സ്നേഹ വാഹകരായി തീര്‍ന്നു ...
  കരിഞ്ഞ അപ്പങ്ങള്‍ പോലും വിറ്റു തീര്‍ക്കുന്ന കച്ചവട കണ്ണുകളായി ....
  ലളിതമായ ഭാഷയില്‍ വരച്ചിട്ടിരിക്കുന്ന വര്‍ത്തമാന കാല ചിത്രം ...
  ഈ രചന വൈഭവവും ഒരു ഗുണപാഠമാണ്......:))
  ആശംസകള്‍ മാഷേ ....വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ...... :))

  മറുപടിഇല്ലാതാക്കൂ
 42. നെയ്യപ്പം തിന്നാൽ രണ്ടുണ്ടു കാര്യം...

  ഈ കഥ വായിച്ചാൽ, മണ്ടയും പുകയ്ക്കാം..
  വെറുതെ കിട്ടുന്ന നെയ്യപ്പങ്ങൾ വെറുതെ കിട്ടുന്നതല്ല എന്നോർക്കുകയും ചെയ്യാം..

  മറുപടിഇല്ലാതാക്കൂ
 43. കാലാകാലങ്ങളായി മുത്തശ്ശനും മുത്ത്ശ്ശിയും രൂപാന്തരം പ്രാപിച്ച് ഇന്ന് മേലാളന്മാരുടേയും അധികാര ഭ്രാന്തൻ രാഷ്ട്രീയക്കാരുടേയും സാമുദായിക പ്രീണനക്കാരുടേയും വേഷത്തിൽ സമൂഹത്തിൽ ചീഞ്ഞതും തമ്മിലടിപ്പിക്കുന്നതുമായ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി നിർലോഭം വമ്പൻ ലാഭത്തിൽ വിറ്റ് സ്വന്തം പള്ള വീർപ്പിക്കുന്നതോടൊപ്പം സാധാരണക്കാരനെ അധികാരക്കുടത്തിന്റെ ഏഴയല്പക്കത്ത് പോലും അടുപ്പിക്കാതെ വീണ്ടും വീണ്ടും പുതു തന്ത്രങ്ങള് മിനഞ്ഞുകൊണ്ടിരിക്കുന്ന ഇവറ്റകൾ ഇനിയൊരു ശക്തിക്കും ഒന്നും ചെയ്യാൻ കഴിയാത്ത വിധത്തിൽ പടർന്ന് പന്തലിച്ച് കഴിഞ്ഞു..

  ലളിതമായി പറഞ്ഞ ഒരു വമ്പൻ സിദ്ധാന്തം പ്രദീപ് മാഷെ..!!ലളിതമായി പറഞ്ഞ ഒരു വമ്പൻ സിദ്ധാന്തം പ്രദീപ് മാഷെ..!!െ..!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ നൗഷാദ്‌....
   കഥ വായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം അറിയിക്കുന്നു. ഞാന്‍ ഉദ്ദേശിച്ച തലങ്ങളില്‍ വായന നടന്നു എന്ന് അറിയുന്നത് ഏറെ ചാരിതാര്‍ഥ്യം നല്‍കുന്നു.

   ഇല്ലാതാക്കൂ
  2. theerchayayum, sandeshavum, gunapadavum okke chernna manoharamaya kadha....... aashamsakal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......

   ഇല്ലാതാക്കൂ
 44. പതിവ് തെറ്റിക്കാതെ ഇപ്പോളും വൈകി എത്തി,
  നല്ല ഗുണപാഠമുള്ള കഥ വായിച്ചു ...!
  കഥയിലൂടെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു ...!!

  മറുപടിഇല്ലാതാക്കൂ
 45. ലളിതമായി പറഞ്ഞ കഥ, വായിച്ചു കഴിഞ്ഞപ്പോള്‍ ആശയം അത്ര ലളിതമല്ലെന്നു മനസ്സിലായി. പുതിയ ലോകക്രമത്തിലെ വിനിമയങ്ങള്‍, ഉച്ച നീചത്വം, കാപട്യം, അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം, അങ്ങിനെ പലതും ഉള്‍ക്കൊള്ളുന്ന പ്രമേയം ഒരു ചെറുകഥയുടെ ഫ്രൈമില്‍ ഒതുക്കി പറഞ്ഞിരിക്കുന്നു.

  ഇനി അങ്ങിനെ ഒന്നും ചിന്തിക്കാതെ നേര്‍ക്ക്‌ നേരെ വായിച്ചാല്‍ പോലും ഒരു നല്ല വായന ഈ കഥ തരുന്നുണ്ട്. ആശംസകളോടെ.

  മറുപടിഇല്ലാതാക്കൂ
 46. ഒരുപാടൊരുപാട് ഒളിപ്പിച്ചുവച്ച ഒരു കുഞ്ഞുവലിയ കഥ.
  ഗുണപാഠമല്ല, വലിയൊരു പാഠം തന്നെയാണിത്.
  എത്രയെത്ര ശ്രമിച്ചാലും ഇന്നും ആവര്‍ത്തിക്കുന്ന ഒരു വലിയ വിപത്ത്.
  ഇതിനെ ഈ പരുവത്തിലാക്കാന്‍ അസാമാന്യപാടവം തന്നെ വേണം.

  മറുപടിഇല്ലാതാക്കൂ
 47. പ്രിയപ്പെട്ട മാഷേ,അല്പം ജാള്യതയോടെയാണ് കുറിക്കുന്നത്.വൈകിയെത്തിയത്തിലുള്ള ജാള്യത.കുറച്ചു കാലമായി ബ്ലോഗൊന്നും വായിക്കാത്തത് കൊണ്ട് സംഭവിച്ചതാണ് .ക്ഷമിക്കണേ....
  കഥ ശ്രദ്ധയോടെ വായിച്ചു.ഇഷ്ടമായി എന്ന് പറഞ്ഞാല്‍ തീരില്ല ഉള്ളടക്കത്തിന്‍റെ മേന്മയും ഭാഷയുടെ വശ്യതയും.എത്ര തന്മയത്തത്തോടെയാണ് കാപട്യങ്ങളുടെ കൈമാറ്റങ്ങളെ,ലാഭ - ലോപങ്ങളുടെ വിനിമയങ്ങളെ വരച്ചിട്ടത്!!
  ഈ 'ഗുണപാഠങ്ങളുടെ സത്യ'ത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 48. ലളിതമായ ഭാഷയില്‍ അര്‍ഥഗംഭീരമായ ഈ കഥ എനിക്ക് വളരെ ഇഷ്ടായി...
  ഈ ഗുണപാഠ കഥയിലെ ഇത്തിരി ഭാഗം എടുത്തു മാറ്റി ഞാനിത് എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് തീര്‍ച്ചയായും പറഞ്ഞു കൊടുക്കും...

  കഥാകൃത്തിനു ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 49. ശരിക്കും ഗുണപാഠം ന്ന്മാത്രങ്ങിനെ പറയ്യാവോ? എല്ലാ അര്‍ത്ഥത്തിലും പാഠംന്നെ. ഗംഭീരമായിരിക്കുന്നു മാഷേ..

  മറുപടിഇല്ലാതാക്കൂ
 50. മാഷെ,
  എന്തു ഭംഗിയായി എഴുതിയിരിക്കുന്നു.
  കുറിക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യം.
  രതിയും ഉച്ചമയക്കവും കഴിഞ്ഞുണരുന്ന വൃദ്ധ ദമ്പതികൾ നല്ലൊരു കല്പ്പനയാണ്‌.
  ഇപ്പൊഴുള്ള സാമൂഹിക മൂല്യശോഷണത്തിന്റെ നഗ്നമായ ശരീരം ഈ വരികൾക്കിടയിൽ ഞാൻ കണ്ടു.

  മാഷിന്റെ ഒരോ കഥയും മറ്റൊന്നിനേക്കാൾ നന്നവുന്നു.

  ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. ഈ കഥകൾക്കൊപ്പം...

  -രാജേഷ്

  മറുപടിഇല്ലാതാക്കൂ
 51. അത്യന്തം ഗൌരവമേറിയ വിഷയങ്ങള്‍ ഇത്രയും ലളിതമായി മാഷ്‌ പറഞ്ഞു കഴിഞ്ഞിരിക്കുന്നു ,, എന്തെ ഈ കഥ കാണാതെ പോയത്‌ എന്ന ചിന്തയില്‍ എന്റെ ആദ്യ വായന തൃപ്തിയായില്ല ,,
  രണ്ടാം വായന കഥയുടെ കാണാപ്പുറങ്ങള്‍ തേടി പോയി
  മൂന്നാം വായന കഥാകൃത്ത്‌ എങ്ങിനെ ഇത്തരം ഒരു ആഖ്യാന ശൈലിയില്‍ എത്തുന്നു എന്നാ ചിന്തയില്‍ ഈ കമന്റ് ഇവിടെ കുറിക്കുന്നു ,,
  മാഷെ നന്ദി, ഈ നല്ല വായനകള്‍ തരുന്നതിന്
  സസ്നേഹം
  അഷ്‌റഫ്‌ സല്‍വ

  മറുപടിഇല്ലാതാക്കൂ
 52. ഒരു കഥ ഒരുപാട് വിഷയങ്ങള്‍ ....ഈ നെയ്യപ്പം തിന്നാല്‍ ഒരുപാടുണ്ട് കാര്യങ്ങള്‍. നന്ദി .

  മറുപടിഇല്ലാതാക്കൂ
 53. ഇതു വായിക്കാനിടയായതിൽ സന്തോഷമുണ്ട്‌. സമകാലപ്രസക്തിയുള്ള കഥയും സന്ദേശവും.ഇനിയും വരാം.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 54. വിഷയങ്ങളിലും അവതരണത്തിലും ഒരുപോലെ പുതുമ നില നിര്‍ത്താന്‍ പ്രദീപ്‌ സാറിനു
  കഴിയുന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
  ഇവിടെ ഇക്കഥയില്‍ എത്ര സമര്‍ത്ഥമായാണ് ആധുനിക മനുഷ്യന്റെ സ്വാര്‍ത്ഥ മനസ്സും
  മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്നു പോയതും അവതരിപ്പിച്ചിരിക്കുന്നത്.
  ലാഭം ലാഭം കൂടുതല്‍ ലാഭം, ബാക്കിയെല്ലാം നാട്യം എന്ന് വരുമ്പോള്‍
  മനുഷ്യനെ തിരഞ്ഞു മനസ്സ് ഉഴറുന്നു.

  മറുപടിഇല്ലാതാക്കൂ
 55. അപ്പൂപ്പന്‍ അമ്മൂമ്മക്കഥ വായനയുടെ തുടക്കത്തില്‍ ഞാനൊരു കൊച്ചു കുട്ടി .കഥ അവസാനിച്ചപ്പോഴേക്കും ഞാനങ്ങു മുതിര്‍ന്നു പോയി ..........ഇതെന്തു അത്ഭുതം മാഷേ .............
  ഇഷ്ടായി ,കഥയും കഥനവും പാഠവുമെല്ലാം .ആശംസകള്‍ .........

  മറുപടിഇല്ലാതാക്കൂ
 56. ഒരു പാട് പരിചയം തോന്നിക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും .ഒരു പക്ഷെ നാമെല്ലാം ഇങ്ങനെയ്യായിത്തീരും എന്ന് തോന്നുന്നു ,നെയ്യപ്പങ്ങള്‍ക്ക് ഇക്കാലം എന്തൊരു കയ്പാണ് ?മനോഹരമായ രചനാ ശൈലി ,ആഖ്യാന വൈഭവം എന്നൊക്കെ പറഞ്ഞു പുകഴ്ത്തെണ്ടല്ലോ .അവയൊക്കെ താങ്കളുടെ എല്ലാ കഥകളിലും അത്രയേറെ ഉള്ചെര്‍ന്നിരിക്കും .വ്യത്യസ്തമായ കഥക്ക് നന്ദി ..

  മറുപടിഇല്ലാതാക്കൂ
 57. കൊള്ളാം....എന്റെ ബ്ലോഗ്ഗുകളും വായിക്കുമല്ലോ..

  www.mindaattam.wordpress.com

  www.blogodhayam.blogspot.in

  മറുപടിഇല്ലാതാക്കൂ
 58. മാഷേ, എത്താനൊരുപാട് താമസിച്ചു... നൂറാമത്തെ കമന്‍റിടുക എന്നതാവും എന്‍റെ നിയോഗം. നല്ല കഥ, നന്നായെഴുതി എന്നെല്ലാം ഇവിടെ കഥകള്‍ക്ക് കമന്‍റിട്ടാല്‍ അധികപ്രസംഗമായി പോവും. എന്നാലും ഒന്ന് പറയാതെ വയ്യ, ഇങ്ങിനെയൊരു വിഷയവും ഇങ്ങിനെയൊരു കഥപറച്ചിലും- അത് താങ്കള്‍ക്കേ കഴിയൂ..

  മറുപടിഇല്ലാതാക്കൂ
 59. വാണിജ്യവല്‍ക്കരണം,തകര്‍ത്തെറിഞ്ഞ വര്‍ത്താമൂല്യങ്ങള്‍.
  അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..
  ഇരുപതാം നൂറ്റാണ്ടിന്റെ കവി 'ടി.എസ്‌.എലിയെറ്റ്‌' വിവരിച്ച 'തരിശ്ശു നിലങ്ങള്‍' ഇവിടെ അന്വര്‍ത്ഥ മാകുകയാണ്‌..

  എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!

  മറുപടിഇല്ലാതാക്കൂ
 60. പ്രിയ പ്രദീപ്‌ മാഷെ,
  കഥ വളരെ നന്നായിട്ടുണ്ട്, പക്ഷെ കച്ചവടതന്ത്രങ്ങള്‍ പ്രയോഗിക്കുന്ന മുത്തച്ഛനെയും മുത്തശ്ശിയെയും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

  മറുപടിഇല്ലാതാക്കൂ

 61. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  മറുപടിഇല്ലാതാക്കൂ
 62. സ്വാര്‍ത്ഥത എല്ലാ കാലത്തും മനുഷ്യന്‍റെ കൂടപ്പിറപ്പാണല്ലോ. വാണിജ്യവല്‍ക്കരിച്ച സ്വപ്നങ്ങള്‍ . നമ്മള്‍ ഓരോരുത്തരും കിഴവനും കിഴവിയും. നല്ല ഭാവന. ആശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 63. ഒരു നെയ്യപ്പം ഉണ്ടാക്കിയ കഥ ല്ലേ പ്രദീപേട്ടാ ?

  ആദ്യം കഥ പറഞ്ഞു വരുമ്പോള്‍ ഞാന്‍ പഴയ മുത്തശ്ശി കഥകള്‍ ഓര്‍ത്ത്‌. പിന്നെ പിന്നെയുള്ള ഭാഷാ പ്രയോഗങ്ങള്‍ കഥയ്ക്ക് മറ്റൊരു നിഗൂഡ മുഖം സൃഷ്ടിച്ചു കൊണ്ട് കഥ പറഞ്ഞു. കഥയിലുടനീളം ആധുനിക കാലത്തിനനുസരിച്ചുള്ള വീക്ഷണങ്ങള്‍ പങ്കു വച്ചു. പക്ഷെ ഇന്നത്തെ കാലഘട്ടത്തിനു ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകുമോ എന്ന് മാത്രമാണ് സംശയം. പക്ഷെ ഒന്നുണ്ട്, ഇത് സത്യമാണ്.

  ഈ പുതിയ ഫ്രൈമില്‍ നല്ലൊരു ഭാവന പങ്കു വച്ചത് നന്നായിരിക്കുന്നു . ആശംസകളോടെ ...

  മറുപടിഇല്ലാതാക്കൂ
 64. കൈക്കുന്ന ജീവിതത്തെക്കുറിച്ചുള്ള മദുരമായ കഥ ഇഷ്ട്ടപെട്ടു. എന്ത് കൊണ്ടോ ഒരു പാട് വൈകിയാണ് ഇത് ഇപ്പോള്‍ കണ്ടത്

  മറുപടിഇല്ലാതാക്കൂ
 65. അപ്പൂപ്പനെയും അമ്മൂമ്മയെയും വായിക്കാന്‍ വൈകിപ്പോയല്ലോ..!
  ഒരു വലിയ ഇടവേളക്കു ശേഷമാ ബ്ലോഗ്‌ വായന പുനരാരംഭിച്ചത്. ആര്‍ക്കും വേണ്ടാത്ത കയ്പു നെയ്യപ്പം പാവപ്പെട്ടവന് വിറ്റ് കാശുണ്ടാക്കുന്ന നടപ്പ്‌ വ്യവസ്ഥയോട് ലളിത ഭാഷയില്‍ പ്രതികരിച്ച രചന...
  ഭാവുകങ്ങള്‍ മാഷെ.

  മറുപടിഇല്ലാതാക്കൂ
 66. ഇന്നത്തെ സമൂഹം കച്ചവടവത്കരിക്കപ്പെടുന്നത് ഭീതിയോടെ മാത്രമേ നമുക്ക് നോക്കി കാണുവാന്‍ കഴിയു.
  അതിന്റെ പ്രത്യാഘാതങ്ങള്‍ ഏതു തരത്തിലാവും എന്ന് പ്രവചിക്കുക വയ്യ
  നല്ല കഥ പ്രദീപ്‌ കുമാര്‍ ..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 67. എല്ലാം കച്ചവടവത്കരിക്കപ്പെട്ട വര്‍ത്തമാനത്തിന്റെ ഹൃദയ ശൂന്യതയാണ് ഇക്കഥ.,!

  മറുപടിഇല്ലാതാക്കൂ
 68. നര്‍മ്മത്തില്‍ പൊതിഞ്ഞു തന്ന നന്മകള്‍ ശരിക്കും ആസ്വദിച്ചു , ഇനി ഇത് കൂടുതല്‍ പേരോട് പറയണം .

  മറുപടിഇല്ലാതാക്കൂ
 69. പലയിടങ്ങളിലായി....പല പേരുകളിലായി ഇതു പോലെ എത്രയോ അമ്മൂമ്മമാരും അപ്പൂപ്പന്മാരും...നല്ല കഥ...

  മറുപടിഇല്ലാതാക്കൂ
 70. സ്നേഹപ്രകടനങ്ങളിലും, കര്‍മ്മങ്ങളിലും, ദാനങ്ങളിലും എല്ലായിടങ്ങളിലും കാപട്യം നടമാടുന്നു. പുതിയ രീതിയിലുള്ള മുത്തശ്ശിക്കഥ.

  മറുപടിഇല്ലാതാക്കൂ