കുചേലവൃത്തംഞാന്‍ തീരദേശ നഗരത്തില്‍ നിന്നും തിരിച്ചുപോവുന്ന ഈ രാത്രിവണ്ടിയിലെ തിരക്കിനുള്ളില്‍ രണ്ടു ടോയിലറ്റുകള്‍ക്കിടയിലെ ഒട്ടും വൃത്തിയില്ലാത്ത നിലത്ത് ചുരുണ്ടു കിടക്കുകയാണ്. എന്റെ തൊട്ടടുത്ത് മെലിഞ്ഞുണങ്ങിയ ഒരു പിച്ചക്കാരന്‍ വൃദ്ധനാണ്. അയാളുടെ കാലുകള്‍ക്കിടയില്‍ ജടപിടിച്ച മുടിയുള്ള ഒരു ചെറിയ പെണ്‍കുട്ടി - അയാള്‍ എവിടെ നിന്നോ മോഷ്ടിച്ചതാവണം - തളര്‍ന്നു കിടക്കുന്നുണ്ട് . തങ്ങളുടെ സ്ഥിരം താവളത്തിലേക്ക് അതിക്രമിച്ചുകടന്ന ഒറ്റക്കാലനായ എന്നെ അവര്‍ മറ്റൊരു പിച്ചക്കാരനാണെന്നു കരുതി ഒരു നികൃഷ്ടമൃഗത്തെ നോക്കുന്ന അറപ്പോടെയും അല്‍പം ഭയത്തോടെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ എല്ലാം മറന്ന് ഒട്ടും പരിസരബോധമില്ലാതെ അവര്‍ ഉറങ്ങാന്‍ തുടങ്ങി . പെണ്‍കുട്ടിയാവട്ടെ നഷ്ടപ്പെട്ടുപോയ അമ്മയുടെ ചൂട് വീണ്ടെടുക്കവാന്‍ ശ്രമിക്കുന്നതുപോലെ വൃദ്ധശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.....

വണ്ടിക്ക് അധികമൊന്നും വേഗത ഉണ്ടായിരുന്നില്ല . ദരിദ്രമായ ജീവിതം പോലെ അത് മുന്നോട്ടു പോവാനാവാതെ ഔട്ടറുകളില്‍ ഒരുപാട് നേരം മരവിച്ചു നിന്നു..... പിന്നീട് സാവധാനം ഓരോ സ്റ്റേഷനിലേക്കും അത് നിരങ്ങിയെത്തുമ്പോഴേക്കും ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് അക്ഷമരായി കാത്തുനിന്ന മനുഷ്യര്‍ ഇരമ്പിക്കയറി . നിലത്തു വീണു കിടന്ന എന്നെ ചവിട്ടിമെതിച്ചുകൊണ്ടാണ് അവര്‍ വണ്ടിക്കുള്ളിലൂടെ തിരക്കിട്ട് നീങ്ങിയത്... എന്നാലും എഴുന്നേറ്റു നില്‍ക്കാനാവുന്നില്ല.... മേലാസകലം വല്ലാതെ വേദനിക്കുന്നു..... തളര്‍ന്നു കിടന്നു പോവുന്നു...

കഴിഞ്ഞ രാത്രിയില്‍ ഇതേ വണ്ടിയിലായിരുന്നു ഞാന്‍ തീരദേശ നഗരത്തിലേക്ക് യാത്രയായത് . അവന്‍ - എന്റെ ആ പഴയ കൂട്ടുകാരന്‍ - അവിടെയാണ് . എനിക്ക് അവനെ കണ്ട് എന്റെ സങ്കടങ്ങള്‍ പറയണമായിരുന്നു ....

ഇപ്പോള്‍ അവന്‍ വലിയ ആളായിരിക്കുന്നു.... സമൂഹത്തില്‍ നിലയും വിലയും കൈവന്നിരിക്കുന്നു.... എന്റെ സങ്കടങ്ങള്‍ കേട്ടാല്‍ അവന്‍ സഹായിക്കാതിരിക്കില്ല എന്ന കാര്യം ഉറപ്പാണ് - ആഞ്ഞിലിമൂട്ടിലും അമ്പലക്കടവിലും ചിലവഴിച്ച ബാല്യകാല കുതൂഹലങ്ങള്‍ , നൊമ്പരങ്ങളുടെ പൂക്കാലമാഘോഷിച്ച കൗമാര നാളുകള്‍ , കളരിക്കുന്നിനപ്പുറത്തെ പുല്‍മേടിന്റെ വശ്യതയില്‍ വെച്ച് തോലൊടിക്കാന്‍ വന്ന ചിങ്കാരിക്കല്ല്യാണിയുടെ ചൂടും തണുപ്പും നുകര്‍ന്ന ആ മായികാനുഭവം , രമണിയുടെ കല്യാണദിവസം രാത്രി കടല്‍ത്തീരത്തിരുന്ന് റാക്കു കുടിച്ചതും, അവന്‍ പൊട്ടിക്കരഞ്ഞതും, കാറ്റാടി മരത്തണലില്‍ തളര്‍ന്നു കിടന്ന അവന് ഞാന്‍ കാവലിരുന്നതും.... ഇതൊക്കെ അവന്‍ എങ്ങിനെ മറക്കാനാണ്.

പക്ഷേ, ആളും അര്‍ത്ഥവും കൈവരുമ്പോള്‍ മനുഷ്യര്‍ക്ക് ഭൂതകാലം വിസ്മൃതിയുടെ പുകമറക്കുള്ളില്‍ മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട് . അവനും എല്ലാം മറന്നു പോയി . "ഞാനിപ്പോള്‍ വലിയ സങ്കടത്തിലാണ്. സഹായിക്കണം....” എന്നു പറഞ്ഞുകൊണ്ട് , ക്രച്ചസില്‍ താങ്ങി തൊഴുകൈയ്യുമായി അവനു മുന്നില്‍ നിന്ന എന്റെ മുഖത്ത് അവന്‍ കാര്‍ക്കിച്ചു തുപ്പി . “എനിക്കെന്താണിവിടെ ദയയുടെ കച്ചവടമുണ്ടോ... ?” എന്നു ചോദിച്ചുകൊണ്ട് അവന്റെ ആളുകളോട് എന്നെ തൊഴിച്ചു പുറത്താക്കാന്‍ ആവശ്യപ്പെട്ടു… അവരുടെ മര്‍ദ്ദനമേറ്റ്., പുറത്ത് ഗേറ്റിനരികില്‍ ചോരതുപ്പി തളര്‍ന്നുകിടന്ന എന്നെ തിരിഞ്ഞുപോലും നോക്കാതെ സുന്ദരിയും മദാലസയുമായ അവന്റെ ഭാര്യയോടൊപ്പം സ്വര്‍ഗസമാനമായ കാറില്‍ കയറി അവന്‍ യാത്രയായി....

ഇപ്പോള്‍ ഞാനിതാ ശരീരത്തിനും മനസ്സിനുമേറ്റ കൊടിയ പരുക്കുകളുമായി വെറുംകൈയ്യോടെ അവളുടേയും കുട്ടികളുടെയും അടുത്തേക്ക് തിരിച്ചു പോവുകയാണ്... 

വലിയ പ്രതീക്ഷകളോടെയാണ് അവള്‍ എന്നെ യാത്രയാക്കിയത്.... പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടപ്പെട്ട കൊടിയ വറുതിയുടെ നാളുകളായിരുന്നല്ലോ..... കുട്ടികള്‍ വിശന്നുകരയാന്‍ കൂടി തുടങ്ങിയതോടെ ഞങ്ങളുടെ കോളനിയിലെ മറ്റു പെണ്ണുങ്ങളെപ്പോലെ അവളും ചുണ്ടില്‍ താണതരം ലിപ് സ്റ്റിക് തേച്ച് നിറമുള്ള ബ്രാസിയര്‍ ധരിച്ച് വൈകുന്നേരങ്ങളില്‍ പട്ടുതെരുവിലെ ഇടവഴികളില്‍ കാത്തു നില്‍ക്കാന്‍ പോയി... പുലര്‍ച്ചക്ക് ഉറക്കച്ചടവുള്ള കണ്ണുകളും, മുഷിഞ്ഞ ഉടലും, ദ്രവിച്ച നോട്ടുകളുമായി കയറി വന്നു... എന്നിട്ടും ജീവിതം മുന്നോട്ടു പോകുവാന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്നു....

അങ്ങിനെ എല്ലാ തരത്തിലും പൊറുതിമുട്ടിയപ്പോഴാണ് അവനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ അവള്‍ എന്നോട് പറഞ്ഞത്....

പുരാണത്തിലെ ഏതോ ദൈവത്തിന്റെ അടുത്ത് അയാളുടെ സുഹൃത്തായ ഒരു ദരിദ്രന്‍ ഇപ്രകാരം ചെയ്തിട്ടുണ്ടെന്നും അങ്ങിനെ അയാള്‍ക്ക് വലിയ സൗഭാഗ്യങ്ങളൊക്കെ കൈവന്നു എന്നും ഉള്ള ഒരു കഥ അപ്പോള്‍ അവള്‍ പറയുകയുണ്ടായി . അവളുടെ ഇടപാടുകാരില്‍ ഒരാള്‍ ശൃംഗാരത്തിനിടയിലെ തളര്‍ച്ചയുടെ ഇടവേളയില്‍ പറഞ്ഞുകൊടുത്ത കഥയാണത് . നിന്റെ ഭര്‍ത്താവിനും ഇതുപോലെ ഒരു ശ്രമം നടത്തിക്കൂടെ എന്ന് വീണ്ടും ഇണചേരുന്നതിനിടയില്‍ അയാള്‍ തന്നോട് ചോദിക്കുകയുണ്ടായി എന്നും അവള്‍ പറഞ്ഞു....

പുരാണകഥയിലെ ദരിദ്രനും കൂട്ടുകാരനില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല . പക്ഷേ അയാള്‍ തിരികെ വീട്ടിലെത്തുമ്പോഴേക്കും സൗഭാഗ്യങ്ങളുടെ വലിയ അത്ഭുതങ്ങളായിരുന്നു കാത്തിരുന്നത് .... ഒരു പക്ഷേ വലിയ ആളുകള്‍ അങ്ങിനെ ആയിരിക്കും . അവര്‍ പുറമേക്ക് നടിക്കുന്ന കാര്യങ്ങള്‍ക്കപ്പുറമായി അകക്കണ്ണുകള്‍ കൊണ്ട് എല്ലാം നിയന്ത്രിക്കുന്നു . അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അതു പോലെ അവനും അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട്.... അതെ ., അതാണ് സംഭവിക്കാന്‍ പോവുന്നത് - അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട് അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.... എനിക്ക് ഉറപ്പാണ്.

രാത്രിവണ്ടിയുടെ ഉലയുന്ന താളത്തിലും ഇരമ്പലിലും സ്വയം നഷ്ടപ്പെട്ട് ഞാന്‍ എല്ലാം മറന്ന് ഉറങ്ങുവാന്‍ തുടങ്ങി....

പേടിപ്പെടുത്തുന്ന മുഖമുള്ള ഒരു കാവല്‍ക്കാരനാണ് എന്നെ വിളിച്ചുണര്‍ത്തിയത് . എനിക്കപ്പോള്‍ ഒട്ടും പരിസരബോധമില്ലായിരുന്നു . തന്റെ കൈയ്യിലിരുന്ന വടികൊണ്ട് അയാള്‍ എന്നെ അടിക്കാനാഞ്ഞു . അപ്പോഴേക്കും പരിസരബോധം വീണ്ടെടുത്ത ഞാന്‍ "ഏമാനെ പൊറുക്കണം ., ഉറങ്ങിപ്പോയി ഞാന്‍...." എന്നൊക്കെ പറഞ്ഞുകൊണ്ട് അയാള്‍ അടിച്ചോടിക്കുന്നതിനുമുമ്പായി വണ്ടിയില്‍ നിന്നും പുറത്തിറങ്ങി . വണ്ടി അപ്പോള്‍ യാര്‍ഡിലേക്ക് മാറ്റിയിരുന്നു - സ്റ്റേഷനിലെത്തിയതും , ആളുകള്‍ ഇറങ്ങിപ്പോയതും , ഉച്ചവെയില്‍ വന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല ....

വെയില്‍ വീണു തിളക്കുന്ന വഴികളിലൂടെ പതിയെ നീങ്ങുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ആഹ്ലാദവാനായിരുന്നു...

പുരാണത്തിലെ ദരിദ്രന്‍ തിരിച്ചെത്തുമ്പോള്‍ അയാളുടെ വീടും, വീട്ടിലേക്കുള്ള വഴിയും ആകെ മാറിപ്പോയിരുന്നു എന്നാണ് അവളുടെ ഇടപാടുകാരന്‍ പറഞ്ഞത്... - പൂമരങ്ങള്‍ക്കിടയിലൂടെയുള്ള നനുത്ത വഴിത്താരയില്‍ അയാള്‍ ദിക്കറിയാതെ വശം കെട്ടുപോയി... സ്വപ്നതുല്യമായ മാളികകള്‍ കണ്ട് അയാള്‍ പകച്ചു നിന്നുപോയി... ദാരിദ്ര്യത്തിന്റെ രോദനങ്ങളും തേങ്ങലുകളും മുഴങ്ങിയിരുന്ന പരിസരമാകെ മായികമായൊരു സംഗീതധാരയില്‍ ലയിച്ചു നിന്നു.... മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തെ സ്വപ്നം എന്ന് തെറ്റിദ്ധരിച്ച് തന്റെ ദുര്‍വ്വിധിയെ പഴിച്ചുകൊണ്ട് ആ ദരിദ്രന്‍ മരവിച്ചു നിന്നുപോയ വേളയിലാണ് 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അയാളുടെ കുട്ടികള്‍ വിശാലമായ അങ്കണവും, ചേതോഹരങ്ങളായ പുഷ്പവാടികളും താണ്ടി ഓടിയണഞ്ഞത്.... നിര്‍ന്നിമേഷനായി ആ കാഴ്ച കണ്ടു നിന്ന ദരിദ്രന്റെ ബോധമണ്ഡലം ഇരുണ്ടു പോവുകയും പുതിയ ഒരു വെളിച്ചത്തിലേക്ക് അയാള്‍ ഉണരുകയും ചെയ്തു .... നിമിഷാര്‍ദ്ധത്തിന്റെ ആ ഇടവേളയില്‍ അകാല വാര്‍ദ്ധക്യവും, ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളും അപ്രത്യക്ഷമായി തേജസ്വിയായ ഒരു യുവകോമളന്‍ ആയി അയാള്‍ മാറിപ്പോയിരുന്നു.....

ഇതെല്ലാം ആ നല്ല ഇടപാടുകാരന്‍ പറഞ്ഞതോടെ പതിവിനു വിപരീതമായി താന്‍ ആവേശഭരിതയായിപ്പോയെന്നും... സൗഭാഗ്യങ്ങളിലേക്കുള്ള കുറുക്കുവഴികള്‍ പറഞ്ഞു തന്ന ആ ഇടപാടുകാരനെ താന്‍ അറിയാതെ സ്നേഹിച്ചു പോയി എന്നും .,അതോടെ നാലാം ഗേറ്റിനപ്പുറത്തെ ഓവര്‍ബ്രിഡ്ജിനു ചുവട്ടിലെ ഇരുളിന്റെ രഹസ്യം മാത്രമേയുള്ളു തങ്ങള്‍ക്ക് ചുറ്റും എന്നതെല്ലാം മറന്ന് തന്നില്‍ നിന്നും ഉയര്‍ന്ന സീല്‍ക്കരങ്ങള്‍ കേട്ട് തെരുവുനായ്കള്‍ കുരച്ചുകൊണ്ട് ഓടിവന്നപ്പോഴാണ് പരിസരബോധമുണ്ടായത് എന്നും അവള്‍ പറഞ്ഞു....

സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ച് ആഹ്ലാദപൂര്‍വ്വം ചിന്തിച്ചുകൊണ്ട് , വെയില്‍ വഴികളിലൂടെ ഞാന്‍ ഞങ്ങളുടെ കോളനിയെ സമീപിക്കുകയായിരുന്നു....

മായികമായ ആ സംഗീതധാരയും , സൗഭാഗ്യങ്ങളുടെ ലോകത്തേക്ക് വീണുപോയ കോളനിവാസികളുടെ ആഹ്ലാദാരവങ്ങളും ഞാന്‍ ദൂരെ നിന്നു തന്നെ കേട്ടു... അത്ഭുതങ്ങളുടെ അടയാളങ്ങള്‍ ഇതാ കണ്ടു തുടങ്ങിയിരിക്കുന്നു.....

കോളനിയോട് അടുത്തപ്പോള്‍ ശബ്ദഘോഷങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു....

അയ്യോ... എനിക്കു തെറ്റു പറ്റിയതാണോ.... ആഹ്ലാദാരവങ്ങള്‍ക്കു പകരം ഞാനിപ്പോള്‍ കേള്‍ക്കുന്നത് നിസ്സഹായരായ മനുഷ്യരുടെ ആര്‍ത്തനാദങ്ങളാണല്ലോ...

അപ്രതീക്ഷിതമായ വീണുകിട്ടിയ വര്‍ണാഭമായ ജീവിതത്തെ വരവേല്‍ക്കേണ്ട വേളയില്‍ ഈ മനുഷ്യരെല്ലാം നിലവിളിച്ചുകൊണ്ട് എങ്ങോട്ടാണ് ഓടിപ്പോവുന്നത് ...

അതാ ബുള്‍ഡോസറുകള്‍ കോളനി ഉഴുതുമറിക്കുകയും , പടച്ചട്ടയണിഞ്ഞ നിയമപാലകര്‍ നിരായുധരായ കോളനിവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നു....

അല്ല ., അത് അങ്ങിനെ അല്ല …. ഞാന്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.... - പൂമരങ്ങളേയാണ് ഞാന്‍ ബുള്‍ഡോസറുകളായി തെറ്റിദ്ധരിക്കുന്നത്..... ചേതോഹരങ്ങളായ മലര്‍വാടികളിലെ ചുമന്ന പൂക്കളെയാണ് ഞാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളായി കണ്ടു പോവുന്നത്....

പുരാണത്തിലെ ദരിദ്രന്‍ പകച്ചുനിന്നപോലെ ഞാനിതാ സൗഭാഗ്യങ്ങളുടെ കാഴ്ചകള്‍ക്കുമുന്നില്‍ പകച്ചു നില്‍ക്കുന്നു... മൂര്‍ത്തമായതൊന്നും കാണാതെ പോവുന്നു . അമൂര്‍ത്തമായതും അയഥാര്‍ത്ഥമായതും സംഭവിക്കുകയാണെന്ന് ധരിച്ചു പോവുന്നു... - എവിടെ എന്റെ കുട്ടികള്‍ !?. 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അവര്‍ എന്തുകൊണ്ടാണ് ഓടിയണയാത്തത്...

ഞാന്‍ കുട്ടികളേയും അവളേയും പേരെടുത്തു വിളിച്ചുകൊണ്ട് ഇതാ മുന്നോട്ടു നീങ്ങുന്നു...

നിസ്സഹായരായ കോളനിവാസികള്‍ 'അരുതേ...' എന്നു നിലവിളിച്ചുകൊണ്ട് ബുള്‍ഡോസറുകള്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്..... ഭയാനകമായ ഇരമ്പലുകളും... , വെടിയൊച്ചകളും... , ആര്‍ത്തനാദങ്ങളുമാണ് ചുറ്റും... എല്ലാം എന്റെ തോന്നലാണെന്ന് ഉറപ്പുള്ളതുകൊണ്ട് അതൊന്നും കാര്യമാക്കാതെ ഞാന്‍ മുന്നോട്ട് തന്നെ നീങ്ങുകയാണ്....

അപ്പോള്‍ പൂമരങ്ങള്‍  ഇരമ്പാന്‍ തുടങ്ങുകയും , പുഷ്പവാടികളില്‍ നിന്നു ചുമന്ന പൂക്കള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുകയും ചെയ്തു... എവിടെ നിന്നോ പാഞ്ഞുവന്ന ഒരു അഗ്നിഗോളം ഇതാ എന്റെ നെഞ്ചിനുനേരെ.... ഞാന്‍ ഒട്ടും പകച്ചു പോവുന്നില്ല … ബോധമണ്ഡലത്തിലേക്ക് ഇരുള്‍ നിറഞ്ഞുകൊണ്ട് ഞാനിതാ വീണുപോവുന്നു..... എന്റെ കൈകളില്‍ നിന്ന് ക്രച്ചസ് ഇതാ തെറിച്ചുപോവുന്നു.... ഇനി ആ കൈത്താങ്ങ് എനിക്കാവശ്യമില്ല.... ഇരുള്‍ വഴികളുടെ അവസാനം ഞാന്‍  സൗഭാഗ്യങ്ങളുടെ പുതുജീവിതത്തിലേക്ക് ഉണരാന്‍ പോവുകയാണ്....

മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതാനന്ദം ഞാനപ്പോള്‍ അനുഭവിക്കുകയായിരുന്നു ….

അവളും കുട്ടികളും ഇനിയും വന്നെത്തിയിട്ടില്ല …. അവര്‍ വരുന്നതിനു മുമ്പായി എന്നെ ഇരുള്‍ മൂടുകയാണല്ലോ....

ഞാന്‍ പതിയെ കണ്ണടച്ചു....

96 അഭിപ്രായങ്ങൾ:

 1. ഒരു അരളി മരം കത്തി അടങ്ങിയോ...?

  തീജ്ജ്വാലകളാല്‍ ആളി കത്തിയ... ഇരുളില്‍ പൊട്ടി വീഴുന്ന മനുഷ്യ ജന്മങ്ങള്‍...!

  മറുപടിഇല്ലാതാക്കൂ
 2. വര്‍ത്തമാനകാലത്തെ കുചേലന്റെ കഥ ഇങ്ങിനെയല്ലാതെ മറ്റെന്താവാന്‍...!!

  മറുപടിഇല്ലാതാക്കൂ
 3. മനസ്സിനെ കനലൊടുങ്ങാത്ത നേരിപ്പോടാക്കി നിര്‍ത്തുന്ന പ്രദീപ്‌ ടച്ചുള്ള മറ്റൊരു കഥ. ഗദ്യത്തിലുള്ള ഒരു കവിത. ഇതിന്‍റെ തുടര്‍ച്ചക്കായുള്ള കാത്തിരിപ്പ്‌ ആരംഭിച്ചു കഴിഞ്ഞു എന്നറീക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. ആധുനിക ജീവിതത്തിന്‍റെ ഗന്ധമുള്ള
  കഥ. കഥക്കനുയൊജ്യമായി മെനഞ്ഞെടുത്ത ബിംബങ്ങള്‍ കഥയ്ക്ക്
  തീക്ഷ്ണതയും,വശ്യതയും നല്‍കുന്നു.
  അഭിന്ദനങ്ങള്‍.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 5. നന്നായിരിയ്ക്കുന്നു മാഷേ...അഭിനന്ദനങ്ങള്‍....!

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 7. ആളും അര്‍ത്ഥവും കൂടുമ്പോള്‍ ഭൂതകാലം വിസ്മരിക്കുന്നവരാണ് ഭൂരിഭാഗവും.....

  “ദരിദ്രമായ ജീവിതം പോലെ അത് മുന്നോട്ടു പോവാനാവാതെ ഔട്ടറുകളില്‍ ഒരുപാട് നേരം മരവിച്ചു നിന്നു“ ഇതു പോലെ നല്ല ഉപമകളുമായി നല്ല കഥകള്‍ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 8. പ്രദീപ്‌ .
  ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ വൃത്തിഹീനമായ സ്ഥലത്തിന്റെ അരികില്‍ നിന്ന് തന്നെ ഞാനും നോക്കി കണ്ടു ആ കുചേല യാത്ര. സ്വപ്ന വ്യാപാരങ്ങള്‍ വരച്ചിട്ടത് എത്ര മനോഹരമായാണ്. ഓരോ നിരാവലംബരായ മനുഷ്യന്‍റെ മനസ്സിലും തെളിയുന്ന വിചാരങ്ങളെ ഇവിടെ വരചിട്ടപ്പോള്‍ കിട്ടിയത് എന്നത്തേയും പോലെ നല്ലൊരു വായനാനുഭവമാണ്.
  ചുണ്ടില്‍ ചായം തേച്ച് തെരുവിലേക്കിറങ്ങിയ ആ സ്ത്രീയെ കുറ്റം പറയാന്‍ തോന്നിയില്ല. അവര്‍ കൊണ്ട് വന്ന മുഷിഞ്ഞ നോട്ടുകളെക്കാള്‍ അവനെ ഒരു ഇടവേളയില്‍ എങ്കിലും സന്തോഷിപ്പിച്ചത് അവള്‍ പറഞ്ഞ പ്രതീക്ഷയുടെ കഥയാണ്‌. ഒരു കുചേല സ്വപ്നത്തിലേക്ക് നയിച്ച കഥ. കഥയുടെ ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം കൂടെ കണ്ടപ്പോള്‍ ഒരു വേല എനിക്ക് തോന്നിയത് ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുറങ്ങളില്‍ ആണോ എന്നാണ്.
  "ഞാനിന്ന് ഒരു നല്ല കഥ വായിച്ചു" എന്ന് സന്തോഷത്തോടെ പറയുന്നു.
  ഈ പുതുവര്‍ഷവും നല്ല കഥകളുടെതാവട്ടെ. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. പ്രദീപ്‌ സാര്‍, പകുതി വച്ച് ഈ കഥ എന്നെ നിരാശപെടുത്തുമോ എന്ന് തോന്നി. . . .പ്രതീക്ഷകള്‍ തകര്‍ന്നടിയാന്‍ പോകുന്ന ഒരുവന്റെ ആത്മഗതങ്ങള്‍ പോലെ ആണല്ലോ ആ തീവണ്ടിയില്‍ നിന്ന് കഥ നീങ്ങി തുടങ്ങിയത്.
  എങ്ങനെ സംഭവിക്കും ????!! എഴുതുന്നത്‌ മാഷ്‌ ആവുമ്പോള്‍ അങ്ങിനെ ഒരു സാധാരണ ആന്ത്യം പ്രതീക്ഷിക്ക വയ്യല്ലോ?. . . കഥ അവസാനിപ്പിച്ചതാണ് എനിക്ക് ഇഷ്ടപെട്ടത്‌. . . . വായനക്കാരനെ പിടിച്ചു കുലുക്കണം. . ഒരു തവണ കൂടി ആ കഥ വായിച്ചു നോക്കണം. . .

  ചിത്രങ്ങള്‍ അങ്ങ് തന്നെ ഉണ്ടാക്കുന്നതാണോ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 10. 'കുചേലവൃത്തം'എവിടെയൊക്കെയോ നീറ്റുന്നു.നേടുന്നവര്‍ നേടിയവരുടെ കാല്‍കീഴില്‍ കിടന്നു പിടയുന്ന നിലവിളികള്‍ .രാത്തെരുവുകളില്‍ ക്ഷുത്തടക്കുന്നതിനു വില്‍ക്കപ്പെടുന്ന കാത്തു സൂക്ഷിപ്പുകള്‍ ,സ്വന്തക്കാരന്‍ അപരിചിതത്വത്തിന്റെ വേഷമിടുന്ന നാണ്യ ക്കിലുക്കം....അതെ ,ഒരു കവിതപോലെ വായിച്ചെടുക്കാവുന്ന കഥ.ഇന്നിന്റെ വിതുമ്പലുകള്‍ വരികളില്‍ കണ്ണീര്‍ പൂക്കള്‍ വിരിയിക്കുന്നു -ഇരകളുടെ നിലവിളികള്‍ പോലെ.
  പ്രിയ സുഹൃത്തിനു അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 11. മാഷേ...

  അതങ്ങനെയോക്കെയെ വരൂ... ഇത് ദ്വാപരയുഗമല്ല... കൃഷ്ണനും കുചേലനുമില്ല...
  ഇവിടെ ദയയുടെ കച്ചവടവുമില്ല....
  കാലത്തിന്റെ നേരറിവുകളെ ഒട്ടും ചോരാതെ കഥയില്‍ എഴുതി ചേര്‍ത്തു മാഷ്‌...,... തികച്ചും ക്രൂരമായ ഭാഷയോടെ... ( plz take it in a positive sense)..

  കഥയുടെ ആദ്യ ഭാഗം എനിക്ക് അത്ര രസം തോന്നിയില്ല... പതിവ് കാഴ്ചകളും ഗൃഹാതുരമായ ഫ്ലാഷ്ബാക്കും ഒന്നും മാഷിന്റെ കഥകളിലെ രീതിയല്ലല്ലോ... അതല്പ്പം നിരാശയോടെ വായിച്ചു പാതിയില്‍ എത്തിയപ്പോള്‍ കഥയുടെ ഗ്രിപ്പിലേക്ക് ഞാനറിയാതെ വഴുതി വീഴുകയായിരുന്നു... മാഷുടെ കയ്യടക്കം അപ്പോള്‍ മുതല്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി ഈ കഥയില്‍ ... അവസാനിപ്പിച്ചിടത്തെ ഭ്രമാത്മകമായ അവതരണവും ഇഷ്ടമായി..

  അങ്ങനെ നോക്കുമ്പോള്‍ ഇഷ്ടമായി ഈ കഥയും... എന്നാല്‍ കഴിഞ്ഞ കഥകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത്ര പോരാ എന്നും പറയേണ്ടി വരും... അത് എന്റെ വ്യക്തിപരമായ ആസ്വാദനത്തെ മുന്‍നിര്‍ത്തി പറയുന്നതാണ്.. സ്നേഹപൂര്‍വം എടുക്കുമല്ലോ...

  സന്ദീപ്‌

  മറുപടിഇല്ലാതാക്കൂ
 12. കുചേലവൃത്തമാണ്‌.
  വൃത്തമായതുകൊണ്ട് പലതരത്തില്‍ ആവര്‍ത്തിച്ചുകോണ്ടേയിരിക്കും.
  നല്ലഭാവിയോര്‍ത്തുണ്ടായ രതിസീല്‍ക്കാരങ്ങള്‍-വല്ലാത്ത, വലിയൊരു നിരീക്ഷണമാണ്‌.

  മറുപടിഇല്ലാതാക്കൂ
 13. യാത്രയിലെ കാഴ്ചകള്‍ മനസ്സില്‍ കുത്തിക്കയറിയപ്പോള്‍ അയാളുടെ ജീവിതം തുറന്നുവരുന്നു. നേടാന്‍ ഒന്നുമില്ലെന്ന് അറിഞ്ഞിട്ടും അര്‍ത്ഥമില്ലാത്ത യാത്രയിലെ തിരിച്ചുവരവില്‍ മനസ്സില്‍ നെയ്യുന്ന സ്വപ്നങ്ങള്‍ പലരിലും വിരിയുന്ന സ്വപ്‌നങ്ങള്‍ തന്നെ. അസ്തമിക്കാത്ത പ്രതീക്ഷകള്‍ക്കുമുന്നില്‍ പതിയെ കണ്ണടക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. ഇതാണ് വര്‍ത്തമാന കുചേല വൃത്തം ....
  വഞ്ചി പാട്ടില്‍ നിന്ന് മാറി പ്രദീപ്‌ മാഷിന്റെ ആഖ്യാന ശൈലിയിലൂടെ ഇതള്‍ വിരിഞ്ഞു വായനക്കാരന്റെ മനസ്സില്‍ കനലുകള്‍ കോരിയിടുന്ന കുചേല വൃത്തം ....

  അടുത്ത കഥക്ക് കാത്തിരുപ്പ് തുടങ്ങി എന്ന് പറയട്ടെ ....

  ആശംസകള്‍ മാഷേ

  മറുപടിഇല്ലാതാക്കൂ
 15. വിനോദിനി ടീച്ചര്‍ - നന്ദി ആദ്യവായനക്കും അഭിപ്രായത്തിനും..
  സേതുലക്ഷ്മി - പറഞ്ഞതു ശരിയാണ്. നന്ദി.
  ആരിഫ് സാര്‍ - നിറഞ്ഞ സ്നേഹം ,കടപ്പാട് .,ഈ പ്രത്സാഹന വാക്കുകള്‍ക്ക്.
  തങ്കപ്പന്‍ ചേട്ടന്‍ - ഞാനീ നല്ല വാക്കുകള്‍ ഹൃദയത്തോട് ചേര്‍ക്കുന്നു
  മുല്ല – അഭിനന്ദന വാക്കുകള്‍ക്ക് എന്റെ നന്ദി
  മനോജ് - എന്റെ സ്നേഹം
  മന്‍സൂര്‍ - എന്റെ കഥയെഴുത്തിന്റെ വളര്‍ച്ചക്ക് തന്നു കൊണ്ടിരിക്കുന്ന ഈ പ്രോത്സാഹന വാക്കുകള്‍ക്ക് നിറഞ്ഞ സ്നേഹം.
  ശ്രീജിത്ത് - എന്റെ കഥക്ക് തന്നു കൊണ്ടിരിക്കുന്ന ഈ വിശ്വാസം എന്നെ കൂടുതല്‍ ശ്രദ്ധാലു ആക്കുന്നുണ്ട്. എന്റെ ബ്ലോഗിലെ ചിത്രങ്ങള്‍ രണ്ടു തരമുണ്ട് . ചിലതെല്ലാം ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്നവ , ചിലത് എന്റെ തന്നെ വിവരക്കേട്.
  മുഹമ്മദ്കുട്ടി മാഷ് - ഗുരുസ്ഥാനീയനായ അങ്ങയുടെ വാക്കുകള്‍ ഒട്ടും പാഴാവാതെ എനിക്കു വെളിച്ചമേകണേ എന്നു പ്രാര്‍ത്ഥിക്കുന്നു.
  സന്ദീപ് - വ്യക്തിപരമായ ആ ആസ്വാദനമാണ് എനിക്കറിയേണ്ടിയിരുന്നത്. കൃത്യമായ നിരീക്ഷണം അറിയിച്ചുവല്ലോ.
  ഷിനോദ് - തത്വശാസ്ത്ര ഗവേഷകന്‍ എന്റെ ഒരു വരിയെ നല്ലത് എന്നു പറയുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു...
  റാജിസാര്‍ - ഈ വായനക്ക് എന്റെ സ്നേഹം കടപ്പാട്.
  വേണുവേട്ടന്‍ - ഈ നല്ല വാക്കുകള്‍ക്ക് എന്റെ സ്നേഹവും കടപ്പാടും.

  മറുപടിഇല്ലാതാക്കൂ
 16. നല്ല കഥകള്‍ നല്കുന്ന പ്രദീപ് സര്‍ ഈ പുതു വര്‍ഷത്തുടക്കത്തിലും "കുചേല വൃത്തത്തിലൂടെ" നല്ലൊരു കഥ സമ്മാനിച്ചിരിക്കുകയാണ്, സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു പഴയ കൂട്ടുകാരന്റെ അടുത്ത് പോയതും, അതിനു പ്രേരിപ്പിച്ച ഭാര്യയുടെയും കുട്ടികളുടെയും അവസ്ഥയും, മുമ്പ് കൂടുകാരനുമായി ഉണ്ടായിരുന്ന ബന്ധവും, കൂടുകാരനില്‍നിന്നു ലഭിച്ച പ്രതികരണവും, ജീവിക്കാന്‍ വേണ്ടി സ്വന്തം മാംസം വില്‍കേണ്ടി വരുന്ന സ്ത്രീകളുടെയും, ശൃംഗാരത്തിനിടയിലെ തളര്‍ച്ചയുടെ ഇടവേളയില്‍ കുചേലന്റെ ഭാര്യക്ക് പുരാണ കഥ ബന്ധിപ്പിച്ച് കൊണ്ട് ആരോ നല്കിയ കഥയും, ആ കഥ സാക്ഷാല്‍കരിക്കാന്‍ കൊതിച്ച കുചേലനും,അതിനു വേണ്ടി നടത്തിയ യാത്രയിലെ അനുഭവവും, ഒടുവില്‍ ആസ്വപ്നത്തിലൂടെ കണ്ണടച്ച രംഗവും ... എല്ലാം വളരെ മനോഹരമായി ഇവിടെ കോര്‍ത്തിണക്കിയിരിക്കുന്നു, പ്രതീപ് മാഷിന്റെ മറ്റൊരു മാസ്മരികത എന്നു വിശേഷിപ്പിക്കാം ...
  അഭിനന്ദനങ്ങള്‍
  കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 17. കലിയുഗത്തിലെ കുചേല വ്രുത്തങ്ങൾ പൊള്ളുന്ന സ്വപ്നങ്ങളായി മാത്രമേ ജീവിതം സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരു കഥാകാരനു വരയ്ക്കാനാവൂ. കയ്യിൽ ഒരവിൽപ്പൊതിപോലും കരുതാൻ കഴിയാത്ത ഇന്നത്തെ കുചേലനു ബുൾഡോസറും വെടിയുണ്ടയും കൽപ്പിതം തന്നെ. പ്രതീക്ഷിച്ചതുപോലെ മനോഹരമായ വർഷാരംഭം.

  മറുപടിഇല്ലാതാക്കൂ
 18. നീറിപ്പിടിയ്ക്കുന്ന മാതിരി മാത്രമേ എഴുതാൻ പാടുള്ളൂ അല്ലേ? വായിച്ചിട്ട് മറക്കാൻ എഴുതേണ്ടതില്ല.

  കഥ വളരെ ഗംഭീരമായി

  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 19. മാഷേ.. നന്നായി എഴുതി...
  പലരും തമാശ രൂപെനെയും അല്ലാതെയും ചരിത്രത്തെ ഇന്നുമായി ചേര്‍ത്ത് എഴുതിയിട്ടുണ്ടെങ്കിലും ഇത്ര നന്നായി ആരും എഴുതിയില്ലെന്നു തോന്നുന്നു...

  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 20. ആമുഖം : പ്രദീപിന്റെ ബ്ലോഗില്‍ ഞാന്‍ വായിക്കുന്ന മൂന്നാമത്തെ കഥയെന്ന്‍ തോന്നുന്നു. മറ്റു കഥകള്‍ വായിക്കണം എന്ന ഉള്‍വിളി ഇപ്പോഴും നിലനില്‍ക്കുന്നു. തീര്‍ച്ചയായും വായിക്കും. സമയമാണ് ഇപ്പോള്‍ വില്ലന്‍!

  കഥനം : കുചേലവൃത്തത്തിലേക്ക് വരാം. ദ്വാപരയുഗത്തിലെ കൃഷ്ണകുചേലന്മാരില്‍ നിന്നും കലിയുഗത്തിലെ കൃഷ്ണകുചേലന്മാര്‍ക്ക് ഒട്ടേറെ വ്യത്യാസമുണ്ട് എന്ന നഗ്നമായ സത്യം നന്നായി വരച്ചുകാട്ടി. സുഹൃദ് ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്, ഏറ്റവും വലിയ നിസ്വാര്‍ത്ഥനെന്ന് ലോകം വാഴ്തിയ ആ അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ തലയറുത്ത് പ്രതിഷ്ടിച്ച കടലാസിന്റെ വിലയാണിന്ന്. ആ കടലാസു കഷണം കൂടുതലുള്ളവര്‍ സൌഹൃദത്തിന്റെ ഗാഢാലിംഗനത്തില്‍ അഭിരമിക്കുന്നവര്‍... ഇവിടെ കഥയില്‍ ട്രെയിനിലെ തുടക്കരംഗങ്ങളും അതല്ലെങ്കില്‍ ട്രെയിനിലെ രംഗങ്ങള്‍ തന്നെയും കഥയെ അല്പം വലിച്ചു നീട്ടുവാനേ ഉപകരിച്ചുള്ളുവോ എന്ന ഒരു പോരായ്മ തോന്നി. അതില്ലെങ്കില്‍ പോലും കഥക്ക് പൂര്‍ണ്ണത കിട്ടിയേനേ എന്നൊരു തോന്നല്‍. ട്രെയിന്‍, പെണ്‍കുട്ടി, ഒറ്റക്കാലനായ ഞാന്‍.. ഇത്രയും വായിച്ചപ്പോള്‍ ആദ്യമേ വായനക്കാരില്‍ അനാവശ്യമായ മറ്റൊരു തീം കടന്നു കൂടുവാന്‍ അവസരമുണ്ടാക്കിയോ എന്ന് തോന്നുന്നു. അറ്റ് ലീസ്റ്റ് എന്നില്‍ എങ്കിലും അത്തരം ഒരു തീമിന്റെ ശക്തമായ തിരയിളക്കം ഉണ്ടാക്കിയെന്ന് പറയാം. പിന്നെ തീരദേശനഗരമെന്നത് രണ്ടോ മൂന്നോ വട്ടം ആവര്‍ത്തിച്ചപ്പോഴും അതിനെ കഥയോട് ചേര്‍ത്തെങ്കിലും കഥക്ക് അതില്‍ വലിയ പ്രാധാന്യമുള്ളതായി എനിക്ക് ഫീല്‍ ചെയ്തില്ല..

  അനുബന്ധം : പ്രിയ സുഹൃത്തേ, എഴുത്തിന്റെ വഴികളില്‍ താങ്കള്‍ സമര്‍ത്ഥനാണ്. കൈയടക്കം ഉണ്ട്. അല്പം കൂടെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ കഥയുടെ നാളെകളില്‍ പ്രദീപ് കുമാര്‍ എന്ന പേര് തീര്‍ച്ചയായും എഴുതിചേര്‍ക്കപ്പെടും...

  മറുപടിഇല്ലാതാക്കൂ
 21. നല്ല ചേല ഇല്ലാത്തവര്‍ക്ക് ചേലില്ലാത്തവര്‍ക്കും ഔട്ടറുകളീല്‍ മരവിച്ചു നില്‍ക്കുന്ന
  ആ വണ്ടിപോലെ തന്നാണ്‌ ഇപ്പോഴും ജീവിതം. കുടിലിനെ കൊട്ടാരമാക്കിത്തരുന്ന ശ്രീകൃഷ്ണസൗഹൃദം
  കഥമാത്രമാണെന്ന് അല്ലെ.
  (സ്വകാര്യം: ഖരമാലിന്യങ്ങളൂടെ അത്രേം നന്നായില്ലാന്നു തോന്നി.)

  മറുപടിഇല്ലാതാക്കൂ
 22. കഥയുടെ ആദ്യഭാഗത്തിലെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒരു വായനാനുഭവം തന്നെ ആയിരുന്നു. അയാളുടെ യാത്രയുടെ ദൈര്‍ഘ്യം കഥയില്‍ നിന്ന് വായിച്ചെടുക്കുമ്പോള്‍ "തീരദേശ നഗരം" ചെന്നൈ ആണെന്ന് തോന്നുന്നു. (പൊട്ടത്തരം???) ട്രെയിനിലെ സംഭവങ്ങള്‍ക്ക് ആധികാരിത പകരാന്‍ ആ ഒറ്റവാക്കിനു കഴിഞ്ഞു.
  കുചേലനെ രൂപകാലങ്കാരം(Metaphor) ആക്കുന്നിടത്ത് വായനക്കാനെന്ന നിലയില്‍ അലപം ആശങ്കയുണ്ടായി, ക്ലിഷേയാകുമോന്ന്. പക്ഷെ താങ്കളുടെ ശില്പചാതുര്യം കഥയെ ഉയരങ്ങളില്‍ എത്തിക്കുക തന്നെ ചെയ്തു. കയ്യടക്കമുള്ള കഥാകാരന് മാത്രം എഴിതിഫലിപ്പിക്കാന്‍ കഴിയുന്ന ഇതിവൃത്തം, കയ്യടക്കവും പ്രതിഭയും ആവോളമുള്ള പ്രദീപ്മാഷ്‌ ഉജ്ജ്വലമാക്കി.

  മറുപടിഇല്ലാതാക്കൂ
 23. കഥയില്‍ രണ്ടു തരം വായന സുഖം കിട്ടി .തെരുവിന്റെ കഥയില്‍ സൌഹ്രേദം അലിയിച്ചു അതില്‍ സാമൂഹിക പ്രശ്നഗലും കാണിച്ചു. അവശതയുടെ ഒരു ടച്ചും വന്നു.നന്നായിട്ടുണ്ട് ..മാഷെ ..കണക്കു മാഷ് ഇത്ര എഴുതുനത് എങ്ങിനെ ? യുക്തി കാണുന്നില്ല. ഇത് എനിക്ക് ഒരു പഠനം കൂടിയാണ് . നല്ല രചനകള്‍ കുറെ വാക്കുകള്‍ മാത്രം പോര എന്നത് .

  മറുപടിഇല്ലാതാക്കൂ
 24. കഥയുടെ തുടക്കത്തില്‍ പതിക്‌ ശൈലിയില്‍ നിന്നും ചില മാറ്റങ്ങള്‍ കാണപ്പെട്ടു. എങ്കിലും അവസാന ഭാഗത്ത്‌ സ്വതസിദ്ദമായ ശൈലിയില്‍ തന്നെയാണ്‌ വിവരണം. ഒറ്റക്കാലനായ കുചേലന്‌റെ മനസ്സ്‌ അയാള്‍ മനസ്സിലാക്കുന്ന രീതിയില്‍ വരച്ച്‌ കാട്ടി. പുരാണത്തിലെ കുചേല കഥയുമായി വര്‍ത്തമാന കാലത്തെ കുചേലരുടെ കഥയെ താരതമ്യപ്പെടുത്തണമെങ്കില്‍ പ്രയാസമാകും. കഥയില്‍ ചൂണ്‌ടിക്കാണിച്ചത്‌ പോലെ, ഐശ്വര്യം വന്ന്‌ ചേരുമ്പോള്‍ പഴയതെല്ലാം വിസ്മരിക്കുന്നവരാണല്ലോ മിക്കവാറും പേര്‍. കുചേല മനസ്സോടെ കോളനിയിലെത്തുമ്പോള്‍ അത്ഭുതം കാണുമെന്ന് പ്രതീക്ഷിച്ചെത്തി വീരമൃത്യുവാകേണ്‌ടി വന്ന അഭിനവ കുചേലന്‌ എന്‌റെ ബാഷ്പാഞ്ജലികള്‍ !. വായനക്കാര്‍ താങ്കളില്‍ നിന്ന് ഒരുപാട്‌ പ്രതീെക്ഷിക്കുന്നുണ്‌ടെന്ന് മറ്റു കമെന്‌റ്‌സുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി. എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 25. മജീദ് - കഥ നന്നായി എന്ന് അറിയിച്ചതില്‍ സന്തോഷം.
  നാസര്‍-സ്നേഹപൂര്‍വ്വം..
  കല – നന്ദിവാക്കുകളുടെ ഔപചാരികത ഒഴിവാക്കുന്നു
  അപരന്‍ - സ്വാഗതം.
  ഖാദു - എന്റെ സ്നേഹം
  മനോരാജ് - വിശദമായ വിലയിരുത്തലാണ് നല്‍കിയത് ഇതിനായി സമയം ചിലവഴിച്ചത് എന്നോടുള്ള പരിഗണനകൊണ്ടാണെന്ന് അറിയാം. നിറഞ്ഞ സ്നേഹം.
  ഫൗസു - തുറന്ന അഭിപ്രായം , ഒരുപാട് സന്തോഷം
  അജിത്ത് -വിശദമായ വിലയിരുത്തലിനും നല്ല വാക്കുകള്‍ക്കും മുന്നില്‍ സ്നേഹപൂര്‍വ്വം
  പ്രദീപ് - ഔപചാരികമായ നന്ദിവാക്ക് ഞാന്‍ പ്രദീപിനോട് പറയുന്നില്ല. സ്നേഹപൂര്‍വ്വം.
  മൊഹി - വിമര്‍ശനം തുറന്നു പറയാതെ വളരെ ഇന്‍ഡയറക്ട് ആയി സൂചിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 26. പതിവ് പോലെ അനുഭൂതിജനകമായ അര്‍ത്ഥ തലങ്ങളിലേക്ക് ചൂണ്ടുന്ന ഒരു കഥ ,ഓരോ വ്യാഖ്യാനവും സംതൃപ്തി പകരുന്നു ,ആദ്യം പലരും പറഞ്ഞു കേട്ട ആത്മ സുഹൃത്തിന്റെ നന്ദി കേടു എന്നാ രീതിയിലെക്കാണോ കഥ വളരുന്നത്‌ എന്നാ ശങ്ക തോന്നിച്ചെങ്കിലും പിന്നെ കഥ മാസ്മരികമായ ഒരു u ടേണ്‍ ,അതില്‍ കഥാകൃത്ത്‌ തന്റെ മുഴുവന്‍ കഴിവുകളും പ്രയോഗിച്ചിരിക്കുന്നു ,ഇനിയും പുതിയ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു ,,,,,,,,,

  മറുപടിഇല്ലാതാക്കൂ
 27. കുചേലന്റെ കഥ ഇടപാടുകാരനില്‍ നിന്നും അറിയേണ്ടി വന്നവര്‍ (അവിടം ഒഴിച്ച് കഥയുടെ എല്ലാ മേഖലകളും പെരുത്ത് ഇഷ്ടായി )

  മറുപടിഇല്ലാതാക്കൂ
 28. ഒരു സാധാരണ കാഴ്ചയെ അതിലൂടെ കാണുന്ന/കണ്ടുകൊണ്ടിരിക്കുന്ന 'മറവിയുടെയും അവഗണനയുടെയും' കഥ പറഞ്ഞ് 'സ്നേഹം കെട്ടുപോയ ഇരുണ്ട കാലത്തെ' കാണിച്ചവസാനിപ്പിക്കുന്നതിന് പകരം, അവിടെ നിന്നും ഏറെ മുന്നോട്ട് നീങ്ങി ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളുടെ കണ്ഠനാദത്തെ കേള്പ്പിച്ചുംകൊണ്ട് ശക്തമായൊരു രാഷ്ട്രീയത്തെയുംകൂടെ ചൂണ്ടുന്നുവെന്നതാണ് ഈ കഥയില്‍ ഞാന്‍ കാണുന്ന ഒരു പ്രത്യേകത.

  ഒരേസമയം 'വ്യാപാരവും ഉപജീവനവുമാകുന്ന' വില്പനക്ക്'വെച്ച ലൈംഗീകതയെ നിര്‍വ്വികാരമായ ആ ഒരു 'ചെറിയ വട്ടത്തില്‍നിന്നും' മോചിപ്പിച്ച്‌ ഒരു പ്രത്യേക ഘട്ടത്തില്‍ സ്നേഹം പകുക്കുന്ന, ഒരുപക്ഷെ അത്ഭുതമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ സ്വാഭാവികമെന്ന് വിശ്വസിപ്പിക്കാന്‍ സാധിക്കുകയും ചെയ്ത, ചായം തേച്ച ശരീരത്തിലേക്ക് വന്ന അന്തിക്കൂട്ടിനെ പുണര്‍ന്നതും അവിടം ഉതിര്‍ന്ന സീത്ക്കാരങ്ങളും വളരെ സൂക്ഷമവും പാരമ്പര്യ ധാരണകളെ തിരുത്തുന്നതുമായ ഒരു നല്ല നിരീക്ഷണവുമായി അനുഭവപ്പെടുന്നു.

  എങ്കിലും, നേരത്തെ വായിച്ച 'ഖര മാലിന്യങ്ങള്‍' കുചേലവൃത്തത്തെ ആ പേര് കൊണ്ട് തന്നെ വിളിക്കുകയും.. തന്റെ അഹങ്കാരത്തെ ഉളുപ്പില്ലാതെ സ്വയം ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഖര മാലിന്യത്തോട് പ്രതിഷേധിച്ചുംകൊണ്ട്, ഒരു വായനക്കാരന്‍ എന്ന നിലക്ക് 'കുചേല വൃത്ത'ത്തോട് ഐക്യപ്പെടാന്‍ താത്പര്യപ്പ്ടുന്നു.. രണ്ടിന്റെയും എഴുത്താണിക്ക് സ്നേഹ സലാം.

  മറുപടിഇല്ലാതാക്കൂ
 29. പ്രദീപ്‌ ഭായ്‌, ഞാന്‍ വിമര്‍ശിച്ചിട്ടേയില്ല. ഹ ഹ ഹ.. എനിക്കതിനുള്ള അര്‍ഹതയില്ല. താങ്കളെ പോലുള്ളവരുടെ എഴുത്ത്‌ കണ്‌ട്‌ ഞാന്‍ അസൂയപ്പെട്ടിട്ടുണ്‌ട്‌. താങ്കള്‍ക്ക്‌ താങ്കളുടേതായ ശൈലിയാണ്‌ കൂടുതല്‍ യോജിക്കുക. വായനക്കാരന്‌റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ശൈലികളുമാണ്‌ മുന്‍ ലേഖനങ്ങളിലെല്ലാം. ഒന്നു കൂടി ലളിതവത്ക്കരിച്ചിരുന്നെങ്കില്‍ എളുപ്പം മനസ്സിലാവുമായിരുന്നെന്ന്‌ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള എന്‌റെ അഭിപ്രായ പ്രകടനം ഒരു പ്രതിഭയെ നശിപ്പിക്കുന്നതായി കൂട എന്ന്‌ എനിക്ക്‌ തോന്നി. താങ്കള്‍ താങ്കളുടെ സ്വതസിദ്ദമായ ശൈലി തന്നെ തുടരണമെന്നാണ്‌ എന്‌റെ എളിയ അഭിപ്രായം. അതിന്‌ മൂര്‍ച്ചയുണ്‌ട്‌, ശക്തിയുണ്‌ട്‌. പുതിയ കഥ നിലവാരം പുലര്‍ത്തി എന്നത്‌ തന്നെയാണ്‌ എന്‌റെ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 30. വായിച്ചു തല്‍ക്കാലം മുങ്ങുന്നു കുച്ച് തിരക്കുണ്ട് കുറെ പറയാന്‍ ഉണ്ട് സാവധാനം വരാം

  മറുപടിഇല്ലാതാക്കൂ
 31. കാലികമായ കുചേലന്റെ ജീവിതം എല്ലാ അർത്ഥത്തിലും തീവ്രമായി പകർത്തി. അവതരണത്തിന്റെ മനോഹാരിത മികച്ചു നില്ക്കുന്നു. പ്രദീപേട്ടാ അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 32. സിയാഫ് - സന്തോഷം . സ്നേഹം. ഈ നല്ല വാക്കുകള്‍ക്കും , കഥ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനും.ഈ നല്ല വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.

  യൂനസ് - ആ ഭാഗം എനിക്ക് ഒഴിവാക്കാന്‍ ആവുമായിരുന്നില്ല . എന്റെ പരിമിതികൊണ്ടോ എന്തോ - മറ്റൊരു രീതിയില്‍ എഴുതാനും കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങിനെ തന്നെ എഴുതണമായിരുന്നു. ഒരുപാട് സന്തോഷം.

  ഷാജു - സ്നേഹപൂര്‍വ്വം

  മന്‍സൂര്‍ - വിശദമാണ് വിലയിരുത്തല്‍ . ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥതലങ്ങളിലേക്ക് വായന നടന്നു എന്നറിയുന്നത് ചാരിതാര്‍ത്ഥ്യമേകുന്നു...

  മൊഹി -വിമര്‍ശനരീതിയിലുള്ള കമന്റുകളോട് എനിക്ക് ഒട്ടും എതിരഭിപ്രായം ഇല്ല കേട്ടോ. വസ്തു നിഷ്ടമായ വിമര്‍ശനങ്ങള്‍ നമ്മുടെയെക്കെ എഴുത്തിനെ പരിപോഷിപ്പിക്കുകയേ ഉള്ളു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ .മൊഹി പറഞ്ഞത് ഉള്‍ക്കൊള്ളുന്നു... സ്നേഹപൂര്‍വ്വം...

  മൂസക്ക – വായിച്ചല്ലോ.ഒരുപാട് സന്തോഷം.

  ജെഫു - എന്റെ എഴുത്തിന് നിരന്തരം തന്നു കൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് , സ്നേഹം .സന്തോഷം...

  മറുപടിഇല്ലാതാക്കൂ
 33. ദരിദ്രമായ ജീവിതം പോലെ അത് മുന്നോട്ടു പോവാനാവാതെ ഔട്ടറുകളില്‍ ഒരുപാട് നേരം മരവിച്ചു നിന്നു..

  അഭിനവ കുചേല വൃത്താന്തം ഹൃദ്യം മോഹനം

  മറുപടിഇല്ലാതാക്കൂ
 34. വര്‍ത്തമാനകാല കുചേല വൃത്തം നന്നായി
  വശ്യമായ അവതരണ ശൈലി ..............
  ഇന്നിന്റെ കഥ എന്ന് പറയുന്നതാവും കൂടുതല്‍ ശരി

  മറുപടിഇല്ലാതാക്കൂ
 35. പ്രദീപ് മാഷിന്റെ കഥകളെക്കുറിച്ച് എന്താ പറയേണ്ടത്, മനോഹരം എന്നല്ലാതെ. ഒരു കഥയ്ക്കും ഓരോ ശൈലി. എന്നാല്‍ ലാളിത്യവും പുതുമയും പതിവുപോലെ. അതാണ് 2011ലെ ഏറ്റവും നല്ല ബ്ലോഗ് കഥാകാരനായി ഞാന്‍ മാഷിനെ തെരഞ്ഞെടുത്തത്.

  മറുപടിഇല്ലാതാക്കൂ
 36. പ്രദീപ് വളരെ നന്നായിരിക്കുന്നു. ആധുനിക കാലത്തെ കുചേലവൃത്തം നല്ല ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 37. കുചേലവൃത്തം മനസ്സിലൊരു വേദനയായ് അവശേഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 38. ഞാന്‍ മാഷിന്റെ ഒരു ഫാനായി മാറിയോ എന്നൊരു സംശയം! കഥയുടെ പോക്കില്‍ ആദ്യമൊരല്പ്പം കല്ലുകടി തോന്നിയെങ്കിലും സമൂഹത്തിന്റെ പുറമ്പോക്കുകളിലൂടെ വഴിനടത്തി അവസാനം ചൂണ്‍റ്റിക്കാണിച്ചുതന്ന വലിയ സത്യങ്ങള്‍ മാഷിന്റെ എല്ലാ കഥകളെയും പോലെ കുചേലവ്റ്ത്തത്തെയും മനോഹരവും ജീവിതഗന്ധിയുമാക്കി.

  മറുപടിഇല്ലാതാക്കൂ
 39. ഇഷ്ടായി..അവതരണ മികവ് പതിവ്പോലെ അനിര്‍വചനീയം..

  മറുപടിഇല്ലാതാക്കൂ
 40. വീണ്ടും പ്രദീപിന്റെ കഥ. ഇടവേളകള്‍ ചുരുങ്ങിയത് എഴുത്തിനെ യാന്ത്രികമാക്കും എന്നാണ് ഈ കഥ വായിച്ചപ്പോള്‍ തോന്നിയത് .
  ആഖ്യാന ശൈലി ആദ്യ ഭാഗങ്ങളില്‍ ക്ലീഷേ ആയി.കൂട്ടുകാരന്‍ ആട്ടി ഇറക്കുന്ന ഭാഗത്തെ സംഭാഷണങ്ങള്‍ ,സ്വര്‍ഗ്ഗ സമാനമായ കാറില്‍ മദാലസയായ ഭാര്യ ....ഇങ്ങനെ ..
  സാധാരണമായ കാര്യങ്ങള്‍ അസാധാരണ ഭാഷയില്‍ അപ്രതീക്ഷിതമായ ട്വിസ്ട്ടില്‍ അവതരിപ്പിക്കുമ്പോള്‍ അത്യാകര്‍ഷകമായ ഒരു വായനാനുഭവം ആകുന്നു .ഈ കഥയുടെ നന്മകള്‍ പലരും ആവര്‍ത്തിച്ചു സൂചിപ്പിച്ചത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് .മുന്‍പ് വായിച്ച പ്രദീപിന്റെ കഥയുടെ അത്രയും ആകര്‍ഷണീയത തോന്നിയുള്ള .ടൈപ് ആകുന്നു എന്ന് കഴിഞ്ഞ തവണയും ഞാന്‍ പറഞ്ഞിരുന്നു .(ഭാഷ)

  മറുപടിഇല്ലാതാക്കൂ
 41. കുചേല ചിന്ത നന്നായി കേട്ടോ ഇനിയും എഴുതുക ഏക്ക നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 42. കുചേലവൃത്തം പുനരാവര്‍ത്തനം പുതിയ കാലത്തിനു ഉചിതമായി. പാവപ്പെട്ടവന്റെ നെഞ്ചിനു നേരെ ചീറിയടുക്കുന്ന ബുള്‍ഡോസറുകള്‍ തന്നെയായിരിക്കണമല്ലോ ഇന്നത്തെ കുചേലനെ കാത്തിരിക്കേണ്ടത്. കുത്തകമുതലാളിമാര്‍ക്കു തടിച്ചു കൊഴുക്കാന്‍ പാകത്തില്‍ തല വെച്ചു കൊടുക്കുക തന്നെയാണ് ഇന്നത്തെ പാവപ്പെട്ടവനില്‍ അര്‍പ്പിതമായ ജോലി.
  കഥ വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 43. ഒരായിരം ആശംസകള്‍... ഇപ്പൊ ഫോല്ലോയും ചെയ്തു, ഇനി എപ്പഴും വരണമല്ലോ ...

  മറുപടിഇല്ലാതാക്കൂ
 44. പ്രദീപേട്ടാ...
  കഥ നന്നായിരിക്കുന്നു...

  "പക്ഷേ, ആളും അര്‍ത്ഥവും കൈവരുമ്പോള്‍ മനുഷ്യര്‍ക്ക് ഭൂതകാലം വിസ്മൃതിയുടെ പുകമറക്കുള്ളില്‍ മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട് . "

  കേള്‍ക്കുകമാത്രമല്ല...
  ഇത് പലപ്പോഴും നേരിട്ട് അനുഭവിക്കാനും ഭാഗ്യം (!!!) കിട്ടിയിട്ടുണ്ട്.

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 45. കുചേലന്റെ കാലം കഴിഞ്ഞിട്ട് യുഗങ്ങളായി. പണിയെടുക്കാതെ സൌഭാഗ്യങ്ങളെങ്ങനെ സ്വന്തമാക്കാമെന്നാണ് അന്നു മുതൽ മനുഷ്യൻ ചിന്തിക്കുന്നത്.

  ഇന്നും നമ്മളിൽ അധികവും കയ്യിലുള്ളതും കൂടി കൊടുത്ത് സൌഭാഗ്യം വരുന്നതും കാത്ത് മേലോട്ടും നോക്കിയിരിക്കുന്നവരാണ്. കിട്ടിയവൻ പരമാവധി മുതലാക്കി സ്ഥലം വിടുമ്പോഴാണ് നാം ശരിക്കും കുചേലന്മാരാകുന്നത്.

  പണിയെടുത്ത് ജീവിക്കാൻ മനസ്സില്ലാതെ ഭാര്യയേയും പെണ്മക്കളേയും വരെ വ്യഭിചരിക്കാൻ വിട്ട് സുഖിക്കുന്നു ആധുനിക കുചേലന്മാർ...
  മാഷ് പറഞ്ഞവസാനിപ്പിച്ച കഥയുടെ മറ്റൊരു വശം.
  കഥ നന്നായിരിക്കുന്നു മാഷെ.
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 46. വായന മാത്രം അടയാളപ്പെടുത്തുന്നു. ..
  അതില്‍ കൂടുതല്‍ ഒന്നും എഴുതാന്‍ എനിക്കറിയില്ല .
  കാരണം ഇത് പോലേ ചില കുചേലന്മാരെ എനിക്കറിയാം. .
  കഥയോ കവിതയോ ആയല്ല .. അവരിലാരോ സംസാരിക്കുന്നത് പോലേ തോന്നി

  മറുപടിഇല്ലാതാക്കൂ
 47. നല്ല രചന ...........ഇന്നിന്റെ കഥ ഇന്നലെയുമായി ചേര്‍ത്തെഴുതിയപ്പോള്‍ ഒന്ന് കൂടി നന്നായ പോലെ ............ആശംസകള്‍ .............

  മറുപടിഇല്ലാതാക്കൂ
 48. മാഷെ , ആത്മാവിന്റെ ആത്മാവില്‍ തട്ടി ഈ കുചേല വിര്‍ത്തം !
  കുബേരന്‍ ആകാന്‍ വന്ന കുചേലന്‍ -ഒരു പ്രവാസി !!!

  മറുപടിഇല്ലാതാക്കൂ
 49. റഷീദ് - പുന്നശ്ശേരിയില്‍ കാണാം . ഫെബ്രുവരിയില്‍ ഒരു ദിവസം ഞാന്‍ വരും

  ജബ്ബാര്‍ ഭായ് - പകരം തരാന്‍ സ്നേഹം മാത്രം

  ഷാബു - ഈ നല്ല വാക്കുകളില്‍ എന്നോടുള്ള സ്നേഹവും ദയയും ഞാന്‍ കാണുന്നു... പ്രാര്‍ത്ഥനകളോടെ.

  കുസുമം ചേച്ചി - ചേച്ചിയെപ്പോലുള്ളവരുടെ വാക്കുകള്‍ വലിയ പ്രോത്സാഹനമാണ്.

  മാറുന്ന മലയാളി - സ്വാഗതം

  അന്‍വര്‍ - പൂനൂരിലെ വീട്ടിലും ഞാന്‍ വരും. ആല്‍പ്സില്‍ കയറിയ ഒരു കൂട്ടുകാരനെ കിട്ടിയത് എന്റെ ഭാഗ്യം

  ഇലഞ്ഞിപ്പൂക്കള്‍ - നല്ല വാക്കുകള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു

  രമേഷ് സാര്‍ - സാറില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ എന്റെ കഥയെഴുത്തിന്റെ വഴികളില്‍ വെളിച്ചമേകണേ എന്നു പ്രാര്‍ത്ഥിക്കുന്നു

  ഷാജി - സ്നേഹപൂര്‍വ്വം

  ഷുക്കൂര്‍ - കഥ നന്നായി എന്നറിയിച്ചതില്‍ ഒരുപാട് സന്തോഷം

  ഒ.കെ കോട്ടക്കല്‍ - വലിയ സന്തോഷം..

  ഡോക്ടര്‍ അബ്സാര്‍ - പറഞ്ഞത് ശരിയാണ് . നമ്മുടെ കാലം ഇങ്ങിനെയാണ്. സ്നേഹം.

  വി.കെ - വലിയ സന്തോഷം.

  അഷ്റഫ് - സ്നേഹപൂര്‍വ്വം

  ജയരാജ് സാര്‍ - സ്നേഹപൂര്‍വ്വം

  ഇസ്മയില്‍ മാഷ് - കൂടുതല്‍ പരിചയപ്പെടണമെന്നുണ്ട്. സ്നേഹപൂര്‍വ്വം.

  ആത്മാവ് - സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 50. ഇങ്ങനെയൊന്നും എഴുതരുത്, മാഷേ... ഞാൻ ഒരു ലോല ഹ്രദയനാണു.. :(

  നാട്ടിലായിരുന്നതു കൊണ്ട് ഇന്നാണു വായിയ്ക്കാൻ കഴിഞ്ഞത്. വന്നുവന്ന് മാഷിന്റെ കഥകളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ അയോഗ്യനായി തീരുകയാണോ എന്നു സംശയം തോന്നുന്നു. അത്രയും കുത്തനെയാണു താങ്കളുടെ എഴുത്തും, റേയ്റ്റിങ്ങും ഉയർന്നിരിയ്ക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 51. പുതിയ കുചേലന്റെ കഥ .......വളരെ നന്നായി .....ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 52. കുചേലവൃത്തം കലിയുഗത്തിൽ...വളരെ നന്നായി പറഞ്ഞു മാഷേ...കൃഷ്ണാനുഗ്രഹം സ്വപ്നം കണ്ടെവിടെയൊക്കെയോ വീണുടയുന്നു കുചേലന്മാർ...നമ്മളറിയാതെ...അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന നാട്യത്തിൽ...

  മറുപടിഇല്ലാതാക്കൂ
 53. നല്ല കഥ ..ഇഷ്ടായി ..
  കൂടുതല്‍ ഒന്നും പറയുന്നില്ല ..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 54. പുരാണവും സമകാലിക സാഹചര്യങ്ങളും ബന്ധപ്പെടുത്തി പറഞ്ഞ ഈ കഥ വളരെ നന്നായി ആസ്വദിച്ചു, പ്രദീപേട്ടാ ആശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 55. ചായകൂട്ടുകള്‍ കൊണ്ട് മോടിപിടിപ്പികാന്‍ കഴിയാതവണ്ണം ചെളിപുരണ്ട ചുവരുകള്‍!!, വായിച്ചു.എല്ലാവിധ ഭാവുകളോടെ....

  മറുപടിഇല്ലാതാക്കൂ
 56. അല്ല ., അത് അങ്ങിനെ അല്ല …. ഞാന്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.... - പൂമരങ്ങളേയാണ് ഞാന്‍ ബുള്‍ഡോസറുകളായി തെറ്റിദ്ധരിക്കുന്നത്..... ചേതോഹരങ്ങളായ മലര്‍വാടികളിലെ ചുമന്ന പൂക്കളെയാണ് ഞാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളായി കണ്ടു പോവുന്നത്....

  എത്ര ഉയർന്ന ചിന്തകളാ മാഷേ....ബിജുവേട്ടന്റെ അഭിപ്രായത്തോട് ഐക്യപ്പെട്ടുകൊൻട് ആശംസകൾ..... :)

  മറുപടിഇല്ലാതാക്കൂ
 57. അത്ഭുതപ്പെടുത്തുന്ന രചനാ വൈഭവം മാഷ്‌ ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. മാഷിന്റെ രചനകള്‍ ബ്ലോഗില്‍ മാത്രം ഒതുങ്ങുന്നതല്ല.

  മറുപടിഇല്ലാതാക്കൂ
 58. ജനുവരി ഏഴിന് എഴുതിയ ഈ കഥ എനിക്ക് മിസ്സായത്‌ എങ്ങനെയെന്നു പിടികിട്ടുന്നില്ലല്ലോ.
  നല്ല കഥ.അവസാന ഭാഗം മനസ്സില്‍ നിന്നും മായുന്നില്ലല്ലോ.
  മനസ്സില്‍ നിന്ന പോകില്ല ഈ കുചേലന്‍

  മറുപടിഇല്ലാതാക്കൂ
 59. ഇപ്പോഴാണ് കൂടുതലായി വായിക്കുന്നത്..മാഷിന്റെ നല്ലൊരു രചന....ഇനിയും ഇനിയും മലയാളത്തിലെ ഒരു നല്ല കഥാകാരനായി വാഴാന്‍ കഴിയട്ടെ എന്ന് ആശംഷ ....

  മറുപടിഇല്ലാതാക്കൂ
 60. ഒഴുക്കുള്ള വരികളുമായി അങ്ങയുടെ കഥാലോകം പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കും തീര്‍ച്ച...ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 61. എന്‍റെ വായനയില്‍ തോന്നിയത് മാത്രം പറയാം. കഥയുടെ തീം നന്നായി. പുതുമയുണ്ട്. എന്നാല്‍ കഥാ ആഖ്യാനത്തില്‍ അല്‍പം കൂടെ മികവു പുലര്‍ത്താമായിരുന്നു. അവതരണത്തില്‍ പുതുമ വരുത്താനുള്ള ഒരു വ്യഗ്രത കാണിച്ച പോലെ പലയിടത്തും തോന്നി.

  പുതുമയുള്ള വിഷയങ്ങളുമായി നല്ല കഥകള്‍ സമ്മാനിച്ച പ്രദീപ്‌ മാഷില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാവാം എനിക്ക് അങ്ങിനെ തോന്നിയത്. കഥ മോശമായി എന്നു ഇതിനു അര്‍ത്ഥമില്ല

  സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 62. 'പിതാവെ..., പിതാവെ...' എന്ന വിളി മാത്രം കൃത്രിമമായിപ്പോയി. ബാക്കിയെല്ലാം നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 63. …. ഞാന്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.... - പൂമരങ്ങളേയാണ് ഞാന്‍ ബുള്‍ഡോസറുകളായി തെറ്റിദ്ധരിക്കുന്നത്..... ചേതോഹരങ്ങളായ മലര്‍വാടികളിലെ ചുമന്ന പൂക്കളെയാണ് ഞാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളായി കണ്ടു പോവുന്നത്....പുരാണത്തിന്റെ മായയില്‍ നിന്നും വര്‍ത്തമാനത്തിന്റെ വേദനിക്കുന്ന സത്യത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ മാഷേ ....മനോഹരങ്ങളായ രചനകളെ ഇനിയു പ്രതീക്ഷിക്കുന്നു ,,,,,,,,,,,,,:))

  മറുപടിഇല്ലാതാക്കൂ
 64. പ്രദീപ്‌ മാഷേ കിടിലന്‍ കഥ ആയിട്ടുണ്ട്‌...,..പൊതുവേ എനിക്ക് കഥ വായന കുറവാണ്‌...,..പക്ഷേ എന്നെ പോലുള്ളവരെയും അറിയാതെ കൂട്ടികൊണ്ടുപോയി കഥയുടെ അവനവനെ അറിയുന്ന അസ്വസ്തതകളിലേക്ക്....ഒരു വല്ലാത്ത കൊലാശായിരിക്കുന്നു അന്ത്യം...ഒരു പക്ഷെ ഇന്നിനെ വേവലാതിയോടെ ഒര്മപെടുതുന്ന ഒരു പികസോ കൊളാഷ്... നല്ല ഭാഷ....തുടരുക...

  മറുപടിഇല്ലാതാക്കൂ
 65. ഞാനിപ്പൊ എന്ത് പറഞ്ഞാ തുടങ്ങുകാ ന്ന് ഒരു പിടിയുമില്ല പ്രദീപേട്ടാ. കലികാല കുചേലവൃത്തം അതിമനോഹരമായി അവതരിപ്പിച്ചു. അതിലെ ബുൾഡോസറുകൾ കാണുമ്പോൾ അയാൾക്കുണ്ടാകുന്ന തോന്നലുകൾ മനസ്സ് പിടിച്ചുലച്ചു. അത് എല്ലാം രഞ്ജിത് കണ്ണംകാട്ടിൽ പറഞ്ഞിട്ടുണ്ട്. സോ ഞാൻ പറയുന്നില്ല. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 66. കുചേലന്മാർ മാത്രമുള്ള കലിയുഗം.
  ഭഗവാനോളം എത്താൻ കഴിയുന്ന സതീത്ഥ്യരുമില്ല.
  കലിയുഗം - പേരന്വർത്ഥമാക്കേണ്ടേ ?

  മറുപടിഇല്ലാതാക്കൂ
 67. ബിജു - തിരക്കുകള്‍ക്കിടയിലും ഈ നല്ല പ്രോത്സാഹനവാക്കുകളുമായി ഇവിടെ എത്തിയല്ലോ - സന്തോഷം

  മഹ്റൂഫ് - ഒരുപാട് സന്തോഷം

  സീത ടീച്ചര്‍ - ഈ നല്ല വാക്കുകള്‍ക്ക് എന്റെ നന്ദി

  സതീശന്‍ - ഒത്തിരി സന്തോഷം

  നിലേഷ് - കഥ ആസ്വദിച്ചു എന്നു കേള്‍ക്കുന്നത് വലിയ ചാരിതാര്‍ത്ഥ്യം

  മനു - നല്ല വിലയിരുത്തല്‍ - സന്തോഷം

  രഞ്ജിത്ത് - ഞാന്‍ എന്താണ് പറയുക – സന്തോഷം അനിയാ....

  ഇസ്മയില്‍ - പ്രോത്സാഹന വാക്കുകള്‍ പറയാന്‍ വന്നല്ലോ - സന്തോഷം

  റോസാപ്പൂക്കള്‍ - വൈകിയാലും പ്രോത്സാഹനവുമായി ഇവിടെ എത്തുമെന്ന് അറിയാമായിരുന്നു

  ഇംതി - ഈ നല്ല ആശംസകള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു

  ഷാജി - സന്തോഷം

  അക്ബര്‍ ജി - എന്റെ കഥയെഴുത്തിന് താങ്കളെപ്പോലുള്ളവര്‍ നല്‍കുന്ന കൃത്യമായ വിലയിരുത്തലുകളാണ് എന്റെ വഴികാട്ടികള്‍ - കേവലമായ നന്ദിവാക്കുകള്‍ക്കപ്പുറമുള്ള സ്നേഹമാണ് എന്റെ മറുപടി.

  കനകാംബരന്‍ -സ്വാഗതം, ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞത് എനിക്കൊരു പാഠമാണ്. എന്റെ എഴുത്തു വഴികളിലെ പുതിയ വെളിച്ചമാണത്. സന്തോഷം

  ഷലീര്‍- സന്തോഷം അനിയാ...

  രഞ്ജിത്ത് - വല്ലപ്പോഴുമൊക്കെ ഈ വഴി വരണം .

  മനേഷ് - സന്തോഷം

  കലാവല്ലഭന്‍ - സ്നേഹപൂര്‍വ്വം...

  മറുപടിഇല്ലാതാക്കൂ
 68. നന്നായി എഴുതി,കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 69. വേക്കേഷനില്‍ ആയതു കാരണം ബ്ലോഗില്‍ ഇല്ലായിരുന്നു. മടങ്ങിയെത്തി പ്രദീപിന്റെ ഈ കഥ വായിച്ചപ്പോള്‍ മിസ്സായത് തിരിച്ചു കിട്ടിയപോലായി.

  മറുപടിഇല്ലാതാക്കൂ
 70. പ്രദീപ്‌ സര്‍ ,ഒരിക്കല്‍ വായിച്ചിരുന്നു ഈ കഥ ,അന്ന് അഭിപ്രായം പറയാന്‍ സമയം കിട്ടിയില്ല പിന്നീടെപ്പോഴോ അത് മറക്കുകയും ചെയ്തു ..
  ------------------------
  അഭിനവ കുചേലന്‍ ഒരു നൊമ്പരമായി മാറുന്നത് കഥാവസാനമാണല്ലോ ....വെറുതെ മോഹങ്ങള്‍ നല്‍കി സ്വാര്‍ത്ഥതക്കായി അറിവില്ലായ്മ യെയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്യുന്ന ആധുനിക സമൂഹത്തെ വരച്ചു കാണിച്ച ഒരു നല്ല കഥ ....

  മറുപടിഇല്ലാതാക്കൂ
 71. ആധുനിക കുചേലവൃത്തം നല്ല വായനാസുഖം തന്നു...!!

  ആശംസകൾ..!!

  മറുപടിഇല്ലാതാക്കൂ
 72. കലിയുഗ ദൈവങ്ങൾ ഇങ്ങനെയെ അനുഗ്രഹിക്കു.
  നല്ല ഭാവന നല്ല എഴുത്ത്.

  ഓ:ടോ:പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ബൂലോകം മുഴുവൻ ചുറ്റി, തപ്പി വരുമ്പോഴേക്കും വല്ലതെ വൈകും.

  മറുപടിഇല്ലാതാക്കൂ
 73. ജീവിതത്തിൽ നഷ്ടപ്പെടുവാൻ മാത്രമെയുള്ളു ,ലഭിക്കാനുള്ളത് നഷ്ടപ്പെടാനുള്ളതാണ്...

  മറുപടിഇല്ലാതാക്കൂ
 74. പുതിയ കഥ എവിടെ? കുറെ പ്രാവശ്യമായി ഇവിടെ വന്നു നോക്കുന്നു.......

  മറുപടിഇല്ലാതാക്കൂ
 75. കുചേലവൃത്തം : നല്ലരൂ കഥ. ലോകത്തിലെ കുറച്ചാളുകൾ അഹ്ലാദകരമായി ചവിട്ടി വൃത്തംവെക്കുന്നത് ഭൂരിപക്ഷത്തിന്റെ തലയിലാണല്ലൊ.. പിരമിഡ് സ്ട്രച്ചർ തകർക്കാനാർക്കും കഴിയില്ല.

  മറുപടിഇല്ലാതാക്കൂ
 76. പ്രദീപ്‌ മാഷ്‌,
  ഞാന്‍ ഇവിടെ ആദ്യാണെന്ന് തോന്നുന്നു....എന്തായാലും വന്നത് വെറുതെ ആയില്ല...
  പഴയ ചങ്ങാതി ആട്ടി ഇറക്കുന്ന ആ സന്ദര്‍ഭം മാത്രം യാഥാര്‍ത്യങ്ങളില്‍ നിന്നും ലേശം അകലെയായി തോന്നി. വീണ്ടും വരാം...

  മറുപടിഇല്ലാതാക്കൂ
 77. ഞാന്‍ വായിക്കുന്ന രണ്ടാമത്തെ കഥയാണ്, മാഷിന്‍റെ. സ്നേഹത്തിന്‍റെ അവില്പൊതി വലിച്ചെറിയുന്ന ഇക്കാലത്ത് എല്ലാം തച്ചുടക്കുന്ന ബുള്‍ ഡോസരുകല്ക്കിടയില്‍ പൊടിയുന്ന കുറെ മനസ്സുകള്.. ജീവിതങ്ങള്‍.....
  മനസ്സില്‍ തൊട്ടു ഈ കഥ.
  കൂടുതല്‍ വായിക്കാന്‍ വരാം..

  മറുപടിഇല്ലാതാക്കൂ
 78. മാഷേ .. ഇവിടെ ഞാനെത്താന്‍ ശ്ശി വൈകീട്ടോ..

  സമയം കിട്ടുമ്പോള്‍ മൊത്തത്തിലങ്ങട് വായിക്കാം..

  മറുപടിഇല്ലാതാക്കൂ
 79. മനോഹരമായ ഭാഷ...ഇതു വിഷയത്തെയും ഭംഗി ആയി അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയും....ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 80. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 81. മാഷേ,
  നന്നായെഴുതി. മാഷിണ്റ്റെ വരികള്‍ക്കിടയില്‍ എണ്റ്റെ വായനയെ വലിച്ചടുപ്പിക്കുന്ന ഒരു ആകറ്‍ഷണീയതയുണ്ട്‌.
  കുറച്ചുനാള്‍ തിരക്കുകള്‍ക്കിടയില്‍പെട്ട്‌ ബ്ളോഗിലൂടെ വരവുണ്ടായില്ല....
  അതുകൊണ്ടുതന്നെ കുറേ വായന നഷ്ടപ്പെട്ടു. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 82. ആദ്യമായാണിവിടെ,
  ഒരു കഥയുടെ ആഖ്യാന രീതി, ഭാഷാ മികവ് ഒക്കെ കണ്ടു അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്.
  ഇനിയും ഈ ആസ്വാദന അനുഭവത്തില്‍ പങ്കാളിയാകാന്‍ ഇവിടെ കൂടട്ടെ.

  മറുപടിഇല്ലാതാക്കൂ
 83. സാമൂഹിക പ്രതിബന്ധതയുള്ള ഒരു എഴുത്തുകാരനെ കണ്ടുമുട്ടാനും നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതിലും ഉള്ള സന്തോഷത്തോടെ...

  മറുപടിഇല്ലാതാക്കൂ
 84. ഇത്രയും പേര്‍ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക ഞാന്‍ എന്തു പറയാനാ മാഷേ ....നന്നായി ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 85. ആധുനിക കുചേല വൃത്തത്തിൽ കൂടി തനിയൊരു വർത്തമാനകാലം മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണല്ലോ ഭായ് ഇവിടെ.

  അന്ന് കണ്ണൂർ വെച്ച് പരിചയപ്പെട്ടപ്പോൾ ഇത്രനല്ലോരു കഥാകാരൻ താങ്കളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല കേട്ടൊ.

  അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 86. ഇരുട്ട് ,,,, ഇരുട്ടിനും ഒരു മനോഹാരിതയെന്നു ബോധ്യമായി ....വേദനിക്കുമ്പോള്‍ നമ്മള്‍ കണ്ണടക്കുന്നു ...ഇരുട്ടില്‍ ....
  വേദനിക്കുന്നു പ്രേദീപ്ജി വല്ലാതെ വേദനിക്കുന്നു.... ഞാന്‍ കണ്ണടക്കുന്നു ...ഇറുക്കി അടക്കുന്നു ....!

  മറുപടിഇല്ലാതാക്കൂ
 87. ഇത്രനാളും എന്തെ കാണാതെ പോയി എന്ന വിഷമം ഉണ്ട് ...!
  ഇന്നാണ് വായിക്കണത് ...പറയാന്‍ ഉള്ളത് എല്ലാരും പറഞ്ഞു കഴിഞ്ഞു ..!
  വളരെ ഭംഗി ആയി അവതരിപ്പിച്ചു പ്രതീപേട്ടാ... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍ ..!!

  മറുപടിഇല്ലാതാക്കൂ
 88. ഈ കഥ വായിച്ചു വരുമ്പോള്‍ തന്നെ ഇങ്ങനെയൊരു അന്ത്യമായിരിയ്ക്കുമെന്ന് തോന്നിച്ചിരുന്നു. ഒരു പക്ഷെ ഇന്നത്തെ ലോകത്തെ കുറിച്ചുള്ള മുന്‍വിധിയായിരിയ്ക്കാം! നന്നായിട്ടുണ്ടീ കുചേലവൃത്തം!

  മറുപടിഇല്ലാതാക്കൂ